Home / ഇന്ത്യ (page 3)

ഇന്ത്യ

രജനീകാന്ത് രാഷ്ട്രീയത്തിലെത്തുമോ? ഉടനറിയാം

ചെന്നൈ: നടന്‍ രജനീകാന്തിന്റെ നിര്‍ണായക രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സ്‌റ്റൈല്‍ മന്നന്‍ എന്ത് നിലപാടെടുക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്ക് രജനികാന്ത് നാളെ വിരാമമിടും. ചെന്നൈ കോടമ്പാക്കത്ത് കഴിഞ്ഞ ചൊവാഴ്ച മുതല്‍ നടന്നുവരുന്ന ആരാധക സംഗമത്തിന്റെ സമാപന ദിവസമായ നാളെ നിലപാടറിയിക്കാമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ, തിരഞ്ഞെടുപ്പിന് തയ്യാറാവാന്‍ …

Read More »

കുല്‍ഭൂഷണ്‍ പ്രശ്‌നം: പാക്കിസ്ഥാന്റെ കുടിലതന്ത്രങ്ങള്‍

ഇസ് ലാമാബാദ്: പാക്കിസ്ഥാനില്‍ വധശിക്ഷകാത്തുകഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യ ചേതനയുടെ ചെരിപ്പില്‍ രഹസ്യ ചിപ്പുണ്ടെന്ന് പാക്കിസ്താന്‍. ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. അതേസമയം പാക്കിസ്താന്‍ ജാദവിന്റെ ്അമ്മയേയും, ഭാര്യയേയും അപമാനിച്ചതില്‍ പ്രതിഷേധവും ശക്തമായി. പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയേയും ഭാര്യയേയും പാക്കിസ്താന്‍ അപമാനിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ്, ജാദവിന്റെ ഭാര്യയുടെ ചെരിപ്പുകള്‍ പാക്കിസ്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. ചെരിപ്പില്‍ രഹസ്യ ചിപ്പോ ക്യാമറയോ ആണെന്ന നിഗമനം പരിശോധിക്കാനാണ് …

Read More »

ഇന്ത്യ വളരുന്നു, ബ്രിട്ടനും ഫ്രാന്‍സിനും മീതേ

ലണ്ടന്‍:ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങി വികസിത രാജ്യങ്ങളെ പിന്തള്ളി അടുത്ത വര്‍ഷത്തോടെ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഗവേഷണ സ്ഥാപനം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് 2018ഓടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരില്‍ നിന്നടക്കം ഏറെ പഴികേട്ട നോട്ട് നിരോധനവും ജിഎസ്ടിയും മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇന്ത്യയിലുള്ളത്. ഇത് താല്‍ക്കാലികം മാത്രമാണെന്നും …

Read More »

കുല്‍ഭൂഷണ്‍ ജാദവിനെ അമ്മയും ഭാര്യയും കണ്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവുമായി അമ്മയും ഭാര്യയും കൂടിക്കാഴ്ച നടത്തി. പാക്ക് വിദേശകാര്യമന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. 22 മാസമായി പാക്കിസഥാനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് കനത്ത സുരക്ഷയുടെ നടുവിലാണ് അമ്മയും ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയത്. കുറ്റവാളികളെ ചോദ്യം ചെയ്യുന്ന മുറിയില്‍ ഗ്ലാസ് ചുമരിന് രണ്ടുവശത്തായിട്ടിരുത്തിയായിരുന്നു കൂടിക്കാഴ്ച. നിരവധി സിസിടിവി ക്യാമാറകളും സജ്ജീകരിച്ച മുറിയില്‍ ടെലിഫോണ്‍ റിസീവറുകള്‍ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച അവസ്ഥയിലാണ്. 22 മാസമായി തടവില്‍ കഴിഞ്ഞ …

Read More »

ആര്‍.കെ നഗറില്‍ ദിനകരനു വിജയം

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ജയലളിതയേക്കാള്‍ ഭൂരിപക്ഷത്തില്‍ ടി.ടി.വി ദിനകരനു വിജയം. എ.ഐ.എ.ഡി.എം.കെ വിമത സ്ഥാനാര്‍ഥിയായ ദിനകരന്‍ 40,707 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മൊത്തം 89,013 വോട്ടുകളാണ് ദിനകരന് ലഭിച്ചത്. എ.ഐ.എ.ഡി.എം.കെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥി ഇ.മധുസൂദനന് ലഭിച്ചത് 48,306 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കരുനാഗരാജ് നോട്ടയ്ക്ക് പിന്നിലായി സ്ഥാനം. തന്റെ വിജയം തമിഴ്ജനതയുടെ മനസാണെന്ന് ദിനകരന്‍ പറഞ്ഞു. ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണിതെന്നും ദിനകരന്‍ പറഞ്ഞു. കനത്ത സുരക്ഷാ …

Read More »

വീണ്ടും നാടകീയത: ഒറ്റവരിയില്‍ ഇല്ലാതായത് വമ്പന്‍ അഴിമതിക്കേസ്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര വാര്‍ത്താവിതരണമന്ത്രി എ. രാജയും ഡിഎംകെ എംപി കനിമൊഴിയും ഉള്‍പ്പെടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരെയും കുറ്റവിമുക്തരാക്കി. മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ ടെലികോം കമ്പനികളും പ്രതികളായിരുന്ന കേസില്‍ ആകെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നിയാണ് ഇവരെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ …

Read More »

Congratulations Rahul ji for a brilliant campaign

“ In Gujarat, Congress Party scored a moral victory, a BJP bastion that has turned into a Hindutva laboratory of polarization and bigotry. Despite tremendous odds, Congress Party increased its legislative seats and vote share,” said George Abraham, Vice-Chairman of the newly reconstituted Indian Overseas Congress, USA. IOC congratulates Mr. …

Read More »

അഞ്ഞൂറ് രൂപാ നോട്ടുകള്‍: ചെലവിട്ടത് അയ്യായിരം കോടി

ന്യൂഡല്‍ഹി: 5000 കോടിയോളം രൂപയാണ് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. നോട്ട് നിരോധത്തിനു ശേഷം പുത്തന്‍ അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തിന്റെ 365.4 കോടി നോട്ടുകളാണ് അച്ചടിച്ചത്. ഇതിനായി 1293.6 കോടി രൂപ ചെലവഴിച്ചതായും …

Read More »

എണ്ണിത്തുടങ്ങിയപ്പോഴെ ബിജെപി മുന്നില്‍

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി ജെ പി മുന്നേറുന്നുവെന്നാണ് ആദ്യം ലഭിക്കുന്ന സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് നയിച്ച തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ പ്രധാന്യമര്‍ഹിക്കുന്നതാണ്. ഗുജറാത്ത്, ഹിമാചല്‍ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലം ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നരേന്ദ്ര മോദി കൊണ്ടുവന്ന വികസനമാണ് ബി.ജെപി …

Read More »

ഇനി രാഹുല്‍ കാലം: കോണ്‍ഗ്രസ് പുതുതലമുറയിലേക്ക്

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതല ഏല്‍ക്കും. രാവിലെ അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറും. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് സംസാരിച്ചതിന് ശേഷം 19 വര്‍ഷം അധ്യക്ഷ പദവിയിലിരുന്ന സോണിയാഗാന്ധി വിടവാങ്ങല്‍ പ്രസംഗം നടത്തും. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകസമിതി അംഗങ്ങള്‍, …

Read More »