Home / ഇന്ത്യ (page 4)

ഇന്ത്യ

ഗുജറാത്ത്: സസ്പന്‍സ് ഇന്നവസാനിക്കും

ഗുജറാത്ത് : ഗുജറാത്തില്‍ 93 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. പ്രധാനമന്ത്രി വെളുക്കാനായി 80,000 വിലയുള്ള 5 കൂണുകള്‍ ദിവസവും കഴിക്കാറുണ്ടെന്ന അല്‍പേഷ് ഠാക്കൂറിന്റെ പ്രസംഗമാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ഏറ്റവും വലിയ ചര്‍ച്ചയായത്. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട …

Read More »

കള്ളപ്പണം തിരിച്ചുകൊണ്ടുവരുമോ? മോദിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മദ്യാരാജാവ് വിജയ് മല്ല്യയെയും, ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്ന് നിയമനടപടികള്‍ കൈക്കൊള്ളാത്തതിനാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് ഈ മനോഭാവമെന്നും, സുപ്രീം കോടതിയുടെ ഉത്തരവുകളെ പോലും നിങ്ങള്‍ മാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. വിജയ് മല്ല്യയെയും ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ …

Read More »

IOC congratulates Mr. Rahul Gandhi, newly elected President of the Congress Party

“Rahul Gandhi represents the new era and the future for the Congress party and the nation. Under his spirited leadership, Congress party will renew its strength and the youth and dynamism will usher in a time of renewed hope for the people of India and we want to convey our …

Read More »

വിളിക്കാത്ത കല്യാണം ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്: മോദിയുടെ പ്രസ്താവന തിരിച്ചടിക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങള്‍ക്ക് ചട്ട മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു പാക്കിസ്ഥാനില്‍ പോയത് കോണ്‍ഗ്രസുകാരല്ല മോഡി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. കോണ്‍ഗ്രസിനായി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നെന്ന പരാമര്‍ശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് മുന്‍പ്പധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും ആവശ്യപ്പെട്ടു. ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്റെ പേര് …

Read More »

രാഹുല്‍: എതിരില്ലാതെ തലപ്പത്തേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റ് സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. ഈ മാസം 16നാണ് ഒദ്യോഗിക പ്രഖ്യാപനം. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യും. 19 വര്‍ഷത്തിന് ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം അഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വാതന്ത്രം ലഭിച്ചശേഷം …

Read More »

രാജ്യം ഉറ്റുനോക്കുന്നു: ഗുജറാത്തില്‍ പോളിംഗ് തുടങ്ങി

ഗാന്ധിനഗര്‍:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി. 89 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര , തെക്കന്‍ ഗുജറാത്ത് , സൂറത്ത് എന്നീ മേഖലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്കെത്തും . 977 സ്ഥാനാര്‍ഥികളാണ് ഇന്ന് മല്‍സരിക്കുന്നത്. 2.12 കോടി വോട്ടര്‍മാര്‍ക്ക് ഇന്ന് സമ്മതിദാനാവകാശം ഉപയോഗിക്കാം. മുഖ്യമന്ത്രി വിജയ് രൂപാനി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിങ് . 150 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി ഇപ്പോള്‍ …

Read More »

ഗുജറാത്ത് നാളെ ബൂത്തിലേക്ക്: ആത്മവിശ്വാസത്തോടെ മുന്നണികള്‍

ഗാന്ധിനഗര്‍: ആദ്യഘട്ട വോട്ടെടുപ്പിന് തയാറെടുക്കുന്ന ഗുജറാത്തില്‍ മുമ്പത്തെക്കാളും ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസിന്റെ ജാതി രാഷട്രീയം വിലപ്പോകില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. 89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആദ്യഘട്ടം പ്രചാരണം അവസാനിക്കും മുമ്പ് തന്നെ നരേന്ദ്ര മോദി ഗുജറാത്തി അസ്തിത്വ ബോധം ഇളക്കി വിട്ടു കഴിഞ്ഞു. എല്ലായിടത്തും മാതൃഭാഷയില്‍ പ്രസംഗം . കോണ്‍ഗ്രസും ഒട്ടും പിന്നിലല്ല പ്രചാരണത്തില്‍. അതേ സമയം ഉത്തര്‍പ്രദേശിലേതുപോലെ മല്‍സത്തിന്റ പ്രതീതി ജനിപ്പിക്കാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂവെന്ന് ബി.ജെ.പി …

Read More »

മാധ്യമങ്ങളെ, ഭയക്കുന്ന മോഡിയും വെറുക്കുന്ന പിണറായി വിജയനും (ബ്ളസന്‍ ഹൂസ്റ്റന്‍)

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാധ്യമങ്ങളെ ഭയമോ. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ വെറുപ്പോ. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടത് വിരലിലെണ്ണാവുന്നത്ര മാത്രം. അതിന് കാരണമെന്തെന്നു ചോദ്യമുയര്‍ന്നപ്പോഴേക്ക് മൗനം വിദ്വാനു ഭൂഷണമെന്ന രീതിയിലാണ് പ്രാധനമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസുമെന്നതാണ് സ്ഥിതി. സാധാരണ പ്രധാനമന്ത്രി വിദേശയാത്രകള്‍ ചെയ്യുമ്പോള്‍ മാധ്യമസംഘം ഒപ്പമുണ്ടാകാറുണ്ട്. വിമാനത്തില്‍ വച്ച് പത്രസമ്മേളനവും നടത്താറുണ്ട്. എന്നാല്‍ പ്രധാനമന്ത്രി മോഡിയുടെ വിദേശയാത്രകളില്‍ അത് ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. വിദേശയാത്രകളുടെ ഫോട്ടോകളും വീഡിയോകളും ധാരാളമുണ്ടെന്നതാണ് ഒരു …

Read More »

ബാബറി മസ്ജിദ് തകര്‍ത്തത് റാവുവിന്റെ അറിവോടെയെന്നു വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും കനത്ത പ്രഹരമേല്‍പ്പിച്ച് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണ് പള്ളി തകര്‍ക്കപ്പെട്ടതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. കലുഷിതമായ ആ ദിനങ്ങളില്‍ നരസിംഹറാവു തനിക്ക് നല്‍കിയ രണ്ട് വാഗ്ദാനങ്ങളും കുല്‍പ് നയ്യാര്‍ വെളിപ്പെടുത്തി. 1992 ഡിസംബര്‍ 6. ഉച്ചയ്ക്ക്12.20 ന്. കര്‍സേവകര്‍ പള്ളിയുടെ പുറം മതില്‍ പൊളിച്ചു. 4.45 ന് അവസാന മകുടം വീണപ്പോള്‍ …

Read More »

പാവങ്ങളുടെ മോദി സമ്പന്നര്‍ക്കൊപ്പമോ?

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ 55,356 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. കോര്‍പറേറ്റ് സ്ഥാപനങ്ങളും പ്രൊമോട്ടര്‍മാരും വരുത്തിയ കുടിശ്ശികയാണ് ഇത്രയും തുക. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ 35,985 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈയിനത്തില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ സാമ്പത്തികഭദ്രതയെ ബാധിക്കുമെന്ന സ്ഥിതി വരുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ ലാഭം കുറയുന്നത് ഒഴിവാക്കാനാണ് എഴുതിത്തള്ളല്‍ എന്നതാണ് പതിവ് വിശദീകരണം. …

Read More »