Home / ഇന്ത്യ (page 5)

ഇന്ത്യ

പൂന്തുറ സംഘര്‍ഷഭരിതം: അനുനയിപ്പിക്കാന്‍ മന്ത്രിമാര്‍

ന്യൂഡല്‍ഹി: പൂന്തുറയിലെ ജനങ്ങളുടെ പ്രതിഷേധത്തിനിടെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാന മന്ത്രിമാരും ഓഖി ദുരന്തബാധിത മേഖലയില്‍. ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അവര്‍ക്ക് ഉറപ്പുനല്‍കി. മുന്നറിയിപ്പ് വൈകിയതിനെക്കുറിച്ച് വിവാദം വേണ്ട. സാങ്കേതികവിദ്യ പൂര്‍ണമായും പുരോഗമിച്ചിട്ടില്ല. കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആശ്യപ്പെട്ടു. മല്‍സ്യ തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടകംപള്ളിക്കുമെതിരെ പൂന്തുറയില്‍ പ്രതിഷേധം ഉയര്‍ന്നു. മന്ത്രിമാര്‍ പള്ളി …

Read More »

സുക്കന്‍ബര്‍ഗിന്റെ സഹോദരിക്കും രക്ഷയില്ല

ലണ്ടന്‍: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. അലാസ്‌ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്.യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു. ഇതോടെ റാന്‍ഡി അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് കത്തയയ്ക്കുകയായിരുന്നു. …

Read More »

ഉത്തര്‍പ്രദേശ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ;16 കോർപ്പറേഷനുകളിൽ 14 സീറ്റിലും ബിജെപി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ശക്തമായ മുന്നേറ്റം.തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക് അടുക്കുകയാണ്. രണ്ടിടത്ത് ബിഎസ്പിയും മുന്നേറുന്നുണ്ട്.തലസ്ഥാനമായ ലക്‌നൗവിലും മീററ്റ്, ഗാസിയാബാദ്, യോഗിയുടെ ജന്മദേശമായ ഖോരക്പുര്‍ എന്നിവിടങ്ങളിലും മറ്റ് രണ്ട് കോര്‍പ്പറേഷനുകളിലും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് സ്വന്തമാക്കി. ഇതുവരെ ഫലം അറിവായ 43 സീറ്റുകളില്‍ 24 ഇടത്ത് ബിജെപിയും എസ്പി 15 ഇടത്തും ബിഎസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് …

Read More »

മോദിക്കും ജയ്റ്റ്‌ലിക്കും പിടിവള്ളിയായി ജിഡിപി വളര്‍ച്ച

ന്യൂഡല്‍ഹി:ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ പാദങ്ങളില്‍ ആഭ്യന്തര ഉദ്പാദനം താഴാനുള്ള പ്രവണതയാണ് കാണിച്ചത്. എന്നാല്‍ അതിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ഇനിയുള്ള മൂന്ന്, നാല് പാദങ്ങളിലും ജിഡിപി വളര്‍ച്ചാനിരക്ക് വര്‍ധിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അഞ്ച് പാദങ്ങളിലെ തിരിച്ചടിക്ക് ശേഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ …

Read More »

രാഹുലിന്റെ ജാതി: ആരോപണങ്ങള്‍ക്ക് അവസാനമായി

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോമനാഥ് ക്ഷേത്രദര്‍ശനം സംബന്ധിച്ച ബിജെപി വ്യാജപ്രചരണം പൊളിച്ചടുക്കി ക്ഷേത്രം സെക്രട്ടറി. രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പും ക്ഷേത്രത്തിലെ സന്ദര്‍ശകര്‍ക്കുള്ള രജിസ്റ്ററില്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അമ്പലം ട്രസ്റ്റ് സെക്രട്ടറി പികെ ലാഹരി പറഞ്ഞു. ക്ഷേത്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുടെ കയ്യില്‍ അഹിന്ദുക്കള്‍ക്കുള്ള രജിസ്റ്റര്‍ ഉണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി ഈ രജിസ്റ്ററില്‍ ഒപ്പുവച്ചിട്ടില്ലെന്നും ലാഹരി പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മീഡിയ …

Read More »

Modi’s ‘Gujarat Model’ of development: a reality check’ (George Abraham)

Narendra Modi rode the wave of 'Gujarat Model of development' in 2014 to catapult himself to the most powerful office in India. The social media campaign, most probably waged with the help of Madison Avenue agencies, that heralded the State's economic performance nothing short of spectacular and credited its success …

Read More »

ആധാര്‍ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറെന്ന് കേന്ദ്രം

ന്യുഡല്‍ഹി: വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിനെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവായിരിക്കും നല്‍കുകയെന്ന് ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ആധാര്‍ സംബന്ധ വിഷയങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി ഒരു ഭരണഘടനാബെഞ്ച് രൂപവത്ക്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ച് …

Read More »

ഭര്‍ത്താവിനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ:ഹാദിയ

ന്യൂഡല്‍ഹി: സുപ്രിം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ. സേലത്ത് വെച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ കാണാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹാദിയ ഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കോടതി വിധിക്കു ശേഷം ആദ്യമായാണ് ഹാദിയ പ്രതികരിക്കുന്നത്. തനിക്കിഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളിടത്ത് പോവാനും സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വിധിയെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. വീട്ടുതടങ്കലില്‍ നിന്നു സുപ്രിംകോടതി സ്വതന്ത്രയാക്കിയ ഡോ. ഹാദിയ തുടര്‍പഠനത്തിനായി സേലത്തേക്കു മടങ്ങി. രണ്ടുദിവസമായി കേരളാഹൗസില്‍ കഴിഞ്ഞിരുന്ന ഹാദിയ ഇന്നു …

Read More »

കോണ്‍ഗ്രസിലേക്കു വീണ്ടുമൊരു ഗാന്ധികൂടി

ന്യൂഡല്‍ഹി:രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുമ്പോള്‍ എം.പി.യും രാഹുലിന്റെ പിതൃസഹോദരനായ സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍. വരുണ്‍ഗാന്ധി കുറേ നാളായി ബി.ജെ.പി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബി.ജെ.പി. തഴഞ്ഞിരുന്നു. 35 വര്‍ഷത്തിനുശേഷം നെഹ്‌റു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജയ് ഗാന്ധിയുടെ മകനും സുല്‍ത്താന്‍പുരില്‍നിന്നുള്ള ബിജെപി എംപിയുമാണ് വരുണ്‍. ബിജെപിയില്‍ വേണ്ടത്ര പരിഗണന …

Read More »

ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : വിവിധ തരത്തിലുള്ള സര്‍ക്കാര്‍ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.മാര്‍ച്ച് 31 എന്ന കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആധാര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്. ആധാര്‍ കേസുകള്‍ ഇനി ഭരണഘടനാ ബെഞ്ചാകും പരിഗണിക്കുകയെന്നും ഇടക്കാല സ്റ്റേ വേണമോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ …

Read More »