Home / ലോകം

ലോകം

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 27- ന്

MAV

40 വർഷം മുൻപ് മെൽബണിലെ ആദ്യകാല മലയാളികളാൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ(MAV) ഓണാഘോഷ പരിപാടികൾ ഈ വർഷം ആഗസ്റ്റ് 27 ന് ഞാറാഴ്ച രാവിലെ 10 മണി മുതൽ 6 മണി വരെ സ്‌പിoഗ് വേൽ ടൗൺ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മലയാളത്തിൻ്റെ അനുഗ്രഹീത ഗായകനും തെലുങ്ക്,തമിഴ് സിനിമാ രംഗത്തെ സംഗീത സംവിധായകനുമായ ജാസിഗിഫ്റ്റ്,പ്രശസ്‌ത നാടൻ കവിതാ രചയിതാവും തൻ്റെ കവിതകൾ സദസിൽ പാടി …

Read More »

കാൽഗറി വി.ബി.സ്സ് ഓഗസ്റ്റ് 3, 4, 5 തീയതികളിൽ

CALGARY1

തികഞ്ഞ ദൈവാശ്രയത്തിൽ വർഷങ്ങളായി നടത്തി വരുന്ന "കാൽഗറി വി.ബി.സ്സ്" ഈ വർഷവും കാനഡയിലുള്ള കാൽഗറി പട്ടണത്തിൽ ഓഗസ്റ്റ് 3, 4, 5 തീയതികളിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ ന്യൂ കവെനൻറ്റ് പെന്തെക്കോസ്ത് ദൈവസഭ നടത്തി കൊണ്ടിരിക്കുന്നു. കാൽഗറി പട്ടണത്തിലെ മലയാളീ സമൂഹം മുൻ കാലങ്ങളിൽ കാണിച്ച ഉത്സാഹത്തിന് നന്ദി പറയുന്നതോടൊപ്പം കുട്ടികളെ ഈ ആത്മീയ വിരുന്നിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കളുടെ ആവേശം ഞങ്ങൾക്ക് "കാൽഗറി വി.ബി.സ്സ്" എല്ലാവർഷവും നടത്തുവാൻ വളരെ പ്രചോദനമാകുന്നു. ഈ …

Read More »

പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യത്ത് ജോലിചെയ്യാന്‍ അവസരമൊരുങ്ങിയേക്കും

nri vote

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത. ജോലിചെയ്യുന്ന രാജ്യത്തു വച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം (ആര്‍പിഎ) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി ബില്‍ എപ്പോള്‍ തയാറാകുമെന്നു രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പ്രവാസികള്‍ക്കു വിദേശത്തു വോട്ടുചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ടു ദുബായിലെ സംരംഭകന്‍ ഡോ.വി.പി.ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. പ്രവാസി വോട്ട് സാധ്യമാക്കാന്‍ …

Read More »

രണ്ടാമത് വെസ്റ്റേണ്‍ കാനഡ മലങ്കര സിറിയന്‍ കാത്തലിക് ഫാമിലി കോണ്‍ഫറന്‍സും, കാനഡയുടെ ജന്മദിനവും ആഘോഷിച്ചു

caneda conference

കാല്‍ഗറി: രണ്ടാമത് വെസ്റ്റേണ്‍ കാനഡ മലങ്കര സിറിയന്‍ കാത്തലിക് ഫാമിലി കോണ്‍ഫറന്‍സും, കാനഡയുടെ നൂറ്റിയമ്പതാമത് ജന്മദിനവും ആഘോഷിച്ചു. ജൂലൈ 1,2 തീയതികളില്‍ കാല്‍ഗറി മേരി മദര്‍ റിഡീമര്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങുകള്‍ക്ക് റവ.ഫാ. ജോണ്‍ കുര്യാക്കോസ്, റവ.ഫാ. ജോസി ചിറയത്ത്, റവ.ഫാ. തോമസ് പുതുപ്പറമ്പില്‍, റവ.ഫാ. റെജി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. കാല്‍ഗറി സീറോ മലബാര്‍ സഭ ഡയറക്ടര്‍ ഫാ. സാജോ പുതുശേരി ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ. …

Read More »

എമിറേറ്റ്‌സും ഫ്‌ളൈദുബായും ഒന്നിച്ചുപറക്കാനൊരുങ്ങുന്നു

ജിദ്ദ:ലോകത്തെ പ്രമുഖ വിമാനക്കമ്പനികളായയുഎഇയിലെ വമ്പന്‍ എയര്‍ലൈനായ എമിറേറ്റ്‌സും ചെലവു കുറഞ്ഞ വിമാനസര്‍വീസായ ഫ്‌ളൈ ദുബായും കൈകോര്‍ക്കുന്നു. ഇരുനൂറിലധികം സ്ഥലങ്ങളിലേക്ക് കൂടുതല്‍ സുഗമമായ യാത്രയാണല്‍് ഇതുവഴി ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. രണ്ടു വിമാനക്കമ്പനികളുടെയും പ്രവര്‍ത്തന സംവിധാനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് എമിറേറ്റ്‌സും ഫ്‌ളൈ ദുബായും കൈകോര്‍ക്കുന്നത്. ഇതുവഴി ആറു ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന എമിറേറ്റ്‌സിന്റെ സേവനങ്ങള്‍ ഫ്‌ളൈ ദുബായുടെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ഇതിനു പുറമേ ജി.സി.സി, ഏഷ്യന്‍ സെക്ടറുകളില്‍ മികച്ച സ്വാധീനമുള്ള ഫ്‌ളൈ ദുബായുടെ …

Read More »

റഷ്യയിലെ കാംചത്കയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

kamchatka

മോസ്‌കോ: റഷ്യയുടെ കാംചത്ക ഉപദ്വീപുകളില്‍ വന്‍ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. നികോസല്‍ക്യ നഗരത്തില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11.34ഓടെയാണ് ഭൂചലനം ഉണ്ടായത്. സമുദ്രനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനം ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജി വിദഗ്ധര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റഷ്യയിലെ കാംചത്കയില്‍ ഭൂചലനം: സുനാമി …

Read More »

ഉപരോധം: ഖത്തറും ലോകവും വലയും

gulfood-2302.jpg.image.160.84

റിയാദ്: ഖത്തറിനെതിരായ ഉപരോധം തുടരുന്നത് മേഖലയിലെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഗതാഗത മാര്‍ഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത് മറികടക്കാന്‍ ഖത്തര്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തിയതോടെ ജനജീവിതം സാധാരണനിലയിലായി. തീവ്രവാദ ബന്ധം ആരോപിച്ചു ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തില്‍ അയല്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും രംഗത്തിറങ്ങുമെന്ന കണക്കു കൂട്ടല്‍ പിഴച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് മധ്യപൂര്‍വ ദേശത്തെ നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ റെക്‌സ് റ്റില്ലേഴ്‌സന്‍ ഉപരോധത്തില്‍ …

Read More »

കേരളത്തിലെ നേഴ്സസിന് പിന്തുണയുമായി ഫ്രാങ്ക്സ്റ്റ്ണിൽ ഒരു വേറിട്ട സമരം.

australia nurse

മെൽബൺ: യു എൻ എ.യുടെ അവകാശസമരത്തിന് പിൻന്തുണയുമായി മെൽബണിലെ സൗത്തിലെ ഫ്രാങ്ക് സറ്റണിൽ നേഴ്സുമാരുടെ ഒരു സംഘം ഒത്തു കൂടി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഫ്രാങ്ക്സ്റ്റണിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒത്തു ചേർന്ന മലയാളി സമൂഹം അതിജീവനത്തിനുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.നാളിതു വരെ കേരള സർക്കാരിന്റെ ഭാഗത്തു നിന്നും സമരം ഒത്തുതീർക്കാൻ നടപടി എടുക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചു.ലിബി നെടുംതകിടി, സോണി സണ്ണി, സാലി ബെന്നി എന്നി നേഴ്സുമാർ സമരത്തിന് നേതൃത്യം കെടുത്തു.ജീവൻ …

Read More »

കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് സന്ദര്‍ശനത്തിന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എത്തുന്നു

canada exa

മിസ്സിസാഗ: വിശ്വാസത്തിന്റേയും വളര്‍ച്ചയുടേയും പാതയില്‍ മാതൃകാപരമായ മുന്നേറ്റം നടത്തുന്ന കാനഡയിലെ സീറോ മലബാര്‍ അപ്പോസ്തലിക് എക്‌സാര്‍ക്കേറ്റ് സന്ദര്‍ശത്തിനായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തുന്നു. വിശ്വാസവീഥിയില്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന എക്‌സാര്‍ക്കേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനുള്ള സംഗമങ്ങളില്‍ പങ്കെടുക്കുന്നതിനും, എഡ്മന്റണില്‍ സ്വന്തമായ ദേവാലയത്തിന്റെ കൂദാശാകര്‍മ്മവും, മിസ്സിസാഗാ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷവുമാണ് സന്ദര്‍ശനപരിപാടികളില്‍ ശ്രദ്ധേയം. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍ ജോര്‍ജ ആലഞ്ചേരി …

Read More »

ചൈനയെ ചാമ്പലാക്കാൻ ശേഷിയുള്ള മിസൈൽ ഇന്ത്യയുടെ പക്കലെന്ന് അമേരിക്ക

IMG-20170713-WA019

വാഷിംഗ്ടണ്‍; ചൈന ഇന്ത്യയെ ഭയക്കേണ്ട നാളുകളാണ് വരുന്നതെന്ന് അമേരിക്കന്‍ ആണവ വിദഗ്ദര്‍.ദക്ഷിണേന്ത്യന്‍ ബേസുകളില്‍ നിന്നും ചൈനയെ മുഴുവനായി പരിധിയിലാക്കാന്‍ കഴിയുന്ന മിസൈല്‍ ഇന്ത്യ തയ്യാറാക്കി കഴിഞ്ഞുവെന്നും ഇതിന്റെ പരീക്ഷണം ഏത് നിമിഷവും നടക്കാമെന്നും അമേരിക്കന്‍ ഡിജിറ്റല്‍ മാസികയായ ‘ആഫ്റ്റര്‍ മിഡ്‌നൈറ്റില്‍’ പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ ന്യൂക്ലിയര്‍ ഫോഴ്‌സസ് 2017’ ലേഖനത്തില്‍ ആണവ വിദഗ്ദര്‍ വെളിപ്പെടുത്തി. പ്രധാനമായും പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ആണവ നയം രൂപീകരിച്ച ഇന്ത്യ തന്ത്രപരമായി ആണവ സംവിധാനം വന്‍തോതില്‍ ആധുനിക …

Read More »