Home / ലോകം (page 10)

ലോകം

ഗ്രാൻമ ഓസ്ട്രേലിയായിൽ പ്രവർത്തനം തുടങ്ങി

മെൽബൺ : ഓസ്ട്രേലിയായിൽ കുടിയേറിയിട്ടുള്ളവരും ഇടതുപക്ഷ പുരോ ഗമനപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു വന്നിട്ടുള്ളവരും പുരോഗമന ചിന്താഗതിയുള്ളവരുമായ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ കേരള പ്രവാസി സംഘത്തിന്റെ അംഗീകാരത്തോടെ ഗ്രാൻഡ് ഓസ്ടേലിയൻ നാഷണൽ മലയാളി അസോ സിയേഷൻ (GRANMA) രൂപീകരിച്ചു. ഇടതുപക്ഷ മതനിരപേക്ഷ പുരോഗമന സാംസ്കാരീക സംഘടന എന്ന നിലയിൽ ഓസ്ടമേലിയായിലെ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകൃതമായിട്ടുള്ളത്.സാമൂഹ്യ സാംസ്കാരീക ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ഇടതുപക്ഷപ്രസ്ഥാനങ്ങളുമായിട്ട് ബന്ധം നിലനിർത്തികൊണ്ട് ഓസ്ടേലിയായിൽ ചിതറിക്കിടക്കുന്ന ഇടതുപക്ഷ പുരോഗമന …

Read More »

ഉ​ത്ത​ര കൊ​റി​യ​ക്ക്​ ട്രം​പി​ൻറെ താക്കീത്​

വാഷിങ്ടൺ: വിലക്കുകൾ ലംഘിച്ച് തുടർച്ചയായി ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയക്ക് ശക്തമായ താക്കീതുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ക്ഷമയുടെ കാലം കഴിഞ്ഞെന്നും മനുഷ്യത്വത്തിന് വില കൽപിക്കാത്ത കിരാത ഭരണകൂടത്തിനു മേൽ കൂടുതൽ ഉപരോധം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. വൈറ്റ്ഹൗസിൽ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു ട്രംപിെൻറ പ്രസ്താവന.  ദക്ഷിണ കൊറിയയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും എന്നാൽ, ഉത്തര …

Read More »

ഒന്നരവയസുകാരനെ കൊന്ന് അമ്മയ്ക്കു തിന്നാന്‍ നല്‍കി: ഇതാണ് ഐഎസ് ഭീകരത

ബാഗ്ദാദ്: വെള്ളവും ഭക്ഷണവും ലഭിക്കാതെ മൂന്നുദിവസം കൊടുംപട്ടിണിയായ അവള്‍ക്കു മുമ്പില്‍ ഐഎസ് ഭീകരര്‍ ചോറും ഇറച്ചിയും വെച്ചു. ആര്‍ത്തിയോടെ അവള്‍ അതു ഭക്ഷിച്ചു തീര്‍ന്നപ്പോള്‍ ആ മഹാപാപത്തിന്റെ കഥ ആ അമ്മയ്ക്കു മുമ്പില്‍ നിന്ന് അവര്‍ ആവര്‍ത്തിച്ചു. ചോറിനൊപ്പം നല്‍കിയ ഇറച്ചിയിലെ മാംസം അവള്‍ പ്രസവിച്ച കുഞ്ഞിന്റേതാണ്. അവളെ ലൈംഗിക അടിമയാക്കുന്നതിനു മുമ്പ് അവളില്‍ നിന്ന് ഐഎസ് ഭീകര്‍ തട്ടിയെടുത്ത ഒന്നരവയസ്സുകാരനെ കൊന്നുകറിവെച്ച് അവര്‍ അവന്റെ അമ്മയ്ക്കു നല്‍കി. അറിയാതെയാണെങ്കിലും …

Read More »

മാര്‍പാപ്പയെ ഉപദേശിക്കുന്നയാളും കുടുങ്ങി!

വത്തിക്കാന്‍സിറ്റി: കര്‍ത്താവേ...ഒടുവില്‍ അതും സംഭവിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ആത്മീയാചാര്യനായ മാര്‍പ്പാപ്പയുടെ ഉപദേശകനും വത്തിക്കാന്‍ ട്രഷററുമായ വത്തിക്കാനിലെ കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്ലിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഓസ്‌ട്രേലിയന്‍ പൊലീസാണ് കേസെടുത്തത്. എന്നാല്‍ ജോര്‍ജ്ജ് പെല്‍ ആരോപണം നിഷേധിച്ചു. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് കര്‍ദിനാള്‍ജോര്‍ജ് പെല്ലിനെതിരെ ഓസ്‌ട്രേലിയന്‍ പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ പീഡിപ്പിച്ചതായി ആരോപിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും വികോട്‌റിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ …

Read More »

കാ​ന​ഡയിൽ സു​പ്രീം​കോ​ട​തി ജ​ഡ്​​ജാ​യി സി​ഖ്​​വ​നി​ത​യെ നി​യ​മി​ച്ചു

ടൊറൻ്റോ: കാനഡ സുപ്രീംകോടതി ജഡ്ജായി സിഖ്വനിതയെ നിയമിച്ചു. നാലാം  വയസ്സിൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ പൽബീന്ദർ കൗർ ആണ് രാജ്യത്തെ കുടിയേറ്റ ജനങ്ങളുടെ അഭിമാനമായത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വളർന്ന പൽബീന്ദർ സസ്കാചവൻ സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തു. ശേഷം വിവിധ സ്ഥാപനങ്ങളിൽ അധ്യാപികയായും മനുഷ്യാവകാശസംഘടനകളുടെ അഭിഭാഷകയായും പ്രവർത്തിച്ചു. സിഖുകാർക്ക് മതവിശ്വാസം എന്നനിലയിൽ കൃപാൺ (ചെറിയ വാൾ) ധരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയയായി. 2012 മുതൽ ക്വീൻസ് കൗൺസൽ എന്ന …

Read More »

ലണ്ടനില്‍ മലയാളി വൈദികനെ കാണാതായി, ആശങ്ക

ലണ്ടന്‍: മലയാളിയായ യുവ വൈദികനെ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും മൂന്നുദിവസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ(33)യെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നാണ് ആശങ്ക. വൈദികനെ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് എഡിന്‍ബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചറിയിക്കുകയായിരുന്നു. വൈദികന്റെ കാര്യത്തില്‍ ആശങ്ക തുടരുകയാണെന്ന് ബിബിസി ഉള്‍പ്പെടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് …

Read More »

ട്രംപിനെതിരെ വധഭീഷണി ഉ​യ​ർ​ത്തി​യ ഹോളിവുഡ്​ നടൻ ജോണി ഡെപ്​ കുരുക്കിൽ

ലണ്ടൻ: വിഖ്യാത ഹോളിവുഡ് നടൻ ജോണി ഡെപ്, ഡോണൾഡ് ട്രംപിനെതിരെ ഉയർത്തിയ ‘ഭീഷണി’ വിവാദമായി. എപ്പോഴാണ് അവസാനമായി പ്രഡിഡൻറ് ഒരു നടനാൽ കൊല്ലപ്പെട്ടതെന്നറിയുമോ? എന്ന ചോദ്യമാണ് ഡെപ്പിന് വിനയായിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ലാറ്റോൻബറി ഫെസ്റ്റിവലിൽ തെൻറ  ‘ദ ലിബർട്ടൈൻ’ എന്ന ചിത്രത്തിെൻറ പ്രചാരണാർഥം നടന്ന ചടങ്ങിൽ ആണ് അദ്ദേഹം ഇത്തരമൊരു ചോദ്യം ഉയർത്തിയത്.  ‘‘നിങ്ങൾക്ക് ട്രംപിനെ ഇവിടെ കൊണ്ടുവരാൻ സാധിക്കുമോ’’ എന്നതായിരുന്നു അദ്ദേഹം ആദ്യം ഉന്നയിച്ചത്. ഇതുകേട്ടതോടെ സദസ്സിൽനിന്ന് പരിഹാസച്ചിരി …

Read More »

നമ്മള്‍ ഈ നൂറ്റാണ്ടില്‍ നൂറ് കോടിയിലെത്തും

യുനൈറ്റഡ് നേഷന്‍സ്: 2050ഓടെ ലോക ജനസംഖ്യ 980 കോടിയില്‍ എത്തുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന പട്ടികയില്‍ ചൈനയെ പിന്തള്ളി ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നും യു.എന്‍ പറയുന്നു. യു.എന്‍ ഡിപ്പാര്‍ട്മന്റെ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യ, നൈജീരിയ, കോംഗോ, പാകിസ്താന്‍, ഇത്യോപ്യ, താന്‍സനിയ, യു.എസ്, ഉഗാണ്ട, ഇന്തോനേഷ്യ എന്നിങ്ങനെയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള ഭാവി രാജ്യങ്ങളുടെ നിര. ഈ രാജ്യങ്ങള്‍ ആയിരിക്കും മൊത്തം …

Read More »

മലയാളിക്ക് ആഹ്ലാദിക്കാം: ഓസ്‌ട്രേലിയന്‍ വിസിറ്റ് വിസയില്‍ മാറ്റങ്ങള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വിസിറ്റ് വിസ നടപടിക്രമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി മാറ്റം. ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഓസ്‌ട്രേലിയയില്‍ വിസിറ്റ് വിസ ഓണ്‍ലൈനില്‍ ലഭ്യമാകും. ജൂലൈ ഒന്നുമുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷ(ഡിഐബിപി)ന്റെ പുതിയ തീരുമാനം. ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തില്‍ മാത്രം 65,000 സന്ദര്‍ശക വിസയാണ് ഇന്ത്യക്കാര്‍ക്ക് ഡിഐബിപി അനുവദിച്ചത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ ഈ വര്‍ധിച്ച …

Read More »

അപകടത്തില്‍ പെട്ട് കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി

ജപ്പാന്‍ കടലില്‍ അപകടത്തില്‍ പെട്ട് കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി. കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അമേരിക്കന്‍ നാവികസേനാ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജപ്പാന്‍ നാവികസേന നാലുകപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ്  യു.എസ് പടക്കപ്പലും ഫിലിപ്പൈന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ച് അപകടമുണ്ടാത്. അപകടത്തില്‍ ഏഴ് നാവികരെ കാണാതായി. അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ്. ഫിറ്റ്‌സ്‌ജെറാള്‍ഡ് ചരക്കുകപ്പലിലിടിച്ച്  ജപ്പാനിലെ യോകോസുക …

Read More »