Home / ലോകം (page 2)

ലോകം

പാകിസ്താന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി

വാഷിംഗ്ടണ്‍: മദ്ധ്യദൂര ക്രൂസ് മിസൈലുകളടക്കം പാകിസ്താന്‍ പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്നും ഇത് തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ ഉത്തര കൊറിയയുടെ നശീകരണ സ്വഭാവമുള്ള ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നും യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കി. അമേരിക്ക പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരുമായുള്ള ബന്ധം തുടരുകയാണ്. ലഷ്‌കറെ തയ്ബ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് …

Read More »

ഹാഫിസ് സഈദ് തീവ്രവാദി തന്നെ; സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കി പാകിസ്താന്‍

ഇസ്‌ലാമാബാദ്: ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ഒടുവില്‍ പാകിസ്താന്‍ മുട്ടു മടക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദ് തീവ്രവാദിയെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നയം ഭേദഗതി ചെയ്താണ് നടപടി. നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു. ഇതോടെ യു.എന്‍ നിരോധിച്ച സംഘടനകള്‍ രാജ്യത്ത് നിരോധിതമാകും. 1997ലെ ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 11 ബി, 11 ഇ എന്നിവയാണ് ഭേദഗതി വരുത്തുന്നത്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം …

Read More »

തപാല്‍ വഴി വിഷപ്പൊടി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്: തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊടി ശ്വസിച്ച ഉടനെ മനം അനുഭവപ്പെടുകയായിരുന്നു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ. വെനീസയോടൊപ്പമുണ്ടായിരുന്ന  രണ്ടു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലിസ് വക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതിലുണ്ടായിരുന്നത്. അതേ സമയം പൊടി …

Read More »

കാല്‍നൂറ്റാണ്ടായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ കോടികളുടെ സ്വത്ത്

വാഷിംഗ്ടണ്‍: 27 വര്‍ഷമായി പൂട്ടിക്കിടന്ന വീടിനുള്ളില്‍ കണ്ടെത്തിയത് ഫെറാരിയുടെ 12 സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275, ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര തുടങ്ങി മോഡലുകള്‍. ഇതില്‍ കോബ്രയ്ക്കു ഇപ്പോഴും കാര്യമായ തകരാറുകളില്ലെന്നത് അതിശയകരം. മറ്റു മൂന്നു മോഡലുകളുടെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമല്ല. നോര്‍ത്ത് കരോലിനിയിലെ ഒരു വീട് പൊളിക്കാനെത്തിയവരാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 27 വര്‍ഷമായി കാറുകളില്‍ ആരും തൊട്ടിട്ടുപോലുമില്ലെന്നു ഇവര്‍ പറയുന്നു. രണ്ടു മോഡലുകള്‍ക്ക് 2.8 ദശലക്ഷം …

Read More »

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു. ഇവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തെംസ് നദിയില്‍ നിന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനു ചുറ്റുമുള്ള 250 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ക്ക് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. ഏകദേശം 500 കി.ഗ്രാം ഭാരമുണ്ട് ഈ ബോംബിനെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക വിമാനങ്ങള്‍ …

Read More »

ക്രൂരനായ കിമ്മിന്റെ സഹോദരി ഇങ്ങനെയോ?

സിയോള്‍: ക്രൂരനും രക്തദാഹിയുമായ സഹോദരന് ഇങ്ങനെയൊരു സഹോദരിയോ? അതോ ആ സഹോദരനെക്കുറിച്ച് ഇത്രനാള്‍ കേട്ടതില്‍ പലതും വെറുതെയായിരുന്നോ? ഇങ്ങനെ ചിലതു ചോദിക്കണം ദക്ഷിണ കൊറിയയിലെ മാധ്യമങ്ങളും ജനങ്ങളും എന്നു കണക്കു കൂട്ടിത്തന്നെയായിരുന്നു ആ നീക്കം. അതു ഫലിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഇപ്പോള്‍ ദക്ഷിണകൊറിയയിലെ താരമായിരിക്കുന്നു. ശൈത്യകാല ഒളിംപിക്‌സിനുള്ള ഉത്തര കൊറിയന്‍ ടീമിനെ അനുഗമിക്കുന്നു എന്ന വ്യാജേന യോ ജോങ്ങിനെ ദക്ഷിണ …

Read More »

ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴിക്ക് പുതിയ ഭീഷണി. ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍

ഹോങ്കോങ്: ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ( ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ്’ )ക്ക് പുതിയ ഭീഷണി. ഭൂകമ്പമോ സുനാമിയോ പോലുള്ള പ്രകൃതി ദുരന്തമുണ്ടായാല്‍ പദ്ധതി നടപ്പാകില്ലെന്ന് വിദഗ്ധര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയേറെയുള്ള മേഖലയാണ് മഖ്‌റാന്‍ ട്രെഞ്ചിനോട് ചേര്‍ന്ന് നിലനില്‍ക്കുന്ന ഗ്വാദര്‍ തുറമുഖം. കോടികള്‍ ചെലവിട്ടാണ് പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തോട് ചേര്‍ന്ന് ഇടനാഴി നിര്‍മ്മിക്കുന്നത്. 1945ലുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും 4000ത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ …

Read More »

‘ചരിത്രപരമായ സന്ദർശനം’: നരേന്ദ്ര മോദി റാമല്ലയിലെത്തി

റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെ റാമല്ലയില്‍ എത്തി. ഇസ്‌റാഈല്‍, ജോര്‍ദാന്‍ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി റാമല്ലയില്‍ ഇറങ്ങിയത്. റാമല്ലയില്‍ മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ ഖബറിടത്തില്‍ മോദി എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഫലസ്തീനില്‍ എത്തിയെന്നും, ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുള്ള ചരിത്രപരമായ സന്ദര്‍ശനമാണിതെന്നും മോദി ട്വീറ്റ് ചെയ്തു. ഫലസ്തീന്‍ നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം, പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുവരും …

Read More »

മാലിദ്വീപ് പ്രതിസന്ധിയില്‍ ആശങ്കയറിയിച്ച് ഇന്ത്യയും യു.എസും

വാഷിങ്ടണ്‍: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഇന്ത്യയും യു.എസും ആശങ്ക രേഖപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തിയ ശേഷമാണ് ആശങ്ക രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും നിയമ സംവിധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും ഫോണ്‍ സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്തു. കൂടാതെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ- പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യമായാണ് ഇരുവരും …

Read More »

ആകാശക്കാറിന് വഴിതെറ്റി

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയോടൊപ്പം കയറ്റി വിട്ട ടെസ് ല റോഡ്സ്റ്റര്‍ കാര്‍ യാത്ര തുടരുന്നു. ഇപ്പോള്‍ കാര്‍ ചൊവ്വയിലേക്കുള്ള ലക്ഷ്യം തെറ്റി വ്യാഴത്തിന് മുന്‍പുള്ള ഛിന്ന ഗ്രഹമേഖലയിലാണ്. ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാറാണ് ടെസ് ല. ചൊവ്വ ലക്ഷ്യമിട്ട നടത്തിയ യാത്രയുടെ വീഡിയോ ഭൂമിയിലേക്ക് അയക്കുന്നുണ്ട്. ഛിന്ന ഗ്രഹമേഖലയില്‍ നിന്ന് കാര്‍ പുറത്തേക്ക് കടന്നാല്‍ വര്‍ഷങ്ങളോളം സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാറിന്റെ ഭാരം …

Read More »