Home / ലോകം (page 20)

ലോകം

കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നുവെന്ന് ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

donald-trump

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോ ക്രൂരനായ സ്വേച്ഛാധിപതി ആയിരുന്നുവെന്ന് പ്രസ്താവിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനു താഴെ തെറിവിളിയുമായി മലയാളിക്കൂട്ടം. ആറ് പതിറ്റാണ്ട് കാലം കാസ്ട്രോ ക്യൂബന്‍ ജനതയെ അടിച്ചമര്‍ത്തുകയായിരുന്നുവെന്നും കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറയുന്നു. ക്യൂബയെ ഇനി കാത്തിരിക്കുന്നത് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗമാണെന്നും ട്രംപ് അഭിപ്രായപ്പെടുന്നു. കാസ്ട്രോ കാരണമുണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മായ്ച്ച് കളയാന്‍ …

Read More »

അടിമത്വത്തെ സംബന്ധിച്ച ഞട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്ര സംഘടന

Slavery-Today

ലോകത്ത് 21 ലക്ഷം പേര്‍ ഇന്നും അടിമത്വം അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന.ലോകവ്യാപകമായി 21 ലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നുവെന്നാണ് യുഎന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇതില്‍ നാലു ലക്ഷം പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിമകളില്‍ അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്നും യുഎന്‍ പറയുന്നു. പഴയ കാല ഓര്‍മ മാത്രമല്ല അടിമത്തം എന്നും ഇത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു. ആധുനിക കാലത്തു ലോകത്തു …

Read More »

യേശുവിന്റെ കല്ലറ തുറന്നപ്പോൾ ജെറുസലേമിന്റെ ആകാശത്ത്‌ അത്ഭുതക്കാഴ്ച്ച : ശാസ്ത്രത്തിന്റെ തലച്ചോറിൽ ആത്മീയആന്വേഷണത്തിന് പാത തെളിഞ്ഞു .

SHEELA4

ജെറുസലേം : രണ്ടായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് യഹൂദാചാരപ്രകാരം അടക്കം ചെയ്യപ്പെട്ട ക്രിസ്തുവിന്റെ തിരുശരീരം സംസ്കരിച്ച  ജറുസലേമിലെ 'ദ ചർച്ച് ഓഫ് ഹോളി സെപ്പൽച്ചറി'ലെ   കല്ലറയുടെ ഉപരിഘടന തുറന്നപ്പോൾ അത്ഭുതങ്ങൾ നടക്കുന്നതായി  ജറുസലേമിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബർമാസം ആണ് വൻ ശാസ്ത്രസംഘത്തിന്റെയും വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളായി എത്തിയ പുരോഹിതരുടെയും സാന്നിദ്ധ്യത്തിൽ തിരുശരീരം കിടത്തിയ കല്ലറയുടെ ഉപരിഘടന തുറന്നത്. മേഘങ്ങൾ വൃത്തം വരച്ചു  ജറുസലേമിന് വലയം ചെയ്യുന്ന …

Read More »

ഉഴവൂർ നിവാസികളുടെ രണ്ടാം വർഷ സംഗമം ബ്രിസ്ബയിനിൽ നടന്നു.

UZHAVOOR

ബ്രിസ്ബയിൻ: - ഉഴവൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ രണ്ടാം വർഷ സംഗമം നിരവധി കുടുംബങ്ങളുടെ കൂട്ടായ്മയോടെ ബ്രിസ്ബയിനിൽ നടത്തപ്പെട്ടു. സംഗമത്തിനോടനുബന്ധിച്ചുള്ള വൺഡേ ട്രിപ്പ് സൺഷൈൻ കോസ്റ്റ് മലേനിയിലെ കേരളത്തനിമ നിറഞ്ഞ പ്രദേശത്തേക്കായിരുന്നു. ഇരുപത്തേഴോളം ഉഴവൂർ നിവാസികൾ ഒത്തുചേർന്ന സംഗമം പഴയകാല ഓർമ്മകൾ നിറഞ്ഞുനിന്ന ഒരു അപൂവ്വ സംഗമമായി മാറി.ഈ ഹദ്യമായ ചടങ്ങിൽ വച്ച് നാട്ടിൽ നിന്നെത്തിയ ത്രേസ്യാമ്മ വാഴപ്പിള്ളി ൽ,വൽസമ്മ ഫിലിപ്പ് വേലിക്കട്ടേൽ, ഏലിയാമ്മ അഞ്ചം കുന്നത്ത്, എന്നിവരെ പ്രത്യേകമായി ആദരിച്ചു. …

Read More »

ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു

images (1)

ക്യൂബയുടെ മുന്‍ പ്രസിഡന്റും വിപ്ലവനായകനുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു കാസ്ട്രോ. ആറുവട്ടം ക്യൂബന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്ട്രോയാണ്. 1926 ഓഗസ്റ്റ് 13നാണ് കാസ്‌ട്രോയുടെ ജനനം. ക്യുബയില്‍ തുടര്‍ന്നുവന്ന ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ 1959ല്‍ അട്ടിമറിച്ചാണ് ഫിദല്‍ ക്യൂബയില്‍ ആദ്യമായി അധികാരത്തിലെത്തിയത്.  1959ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ …

Read More »

നിക്കി ഹേലി ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി

nikki-haley-hindu

സൗത്ത് കാരലീന ഗവര്‍ണ്ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ സ്ഥാനപതിയാകും. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളായ നിക്കിയെ ഡൊണാള്‍ഡ്‌ ട്രംപിന്റെ ക്യാബിനറ്റിലേക്ക് പരിഗണിച്ചിരുന്നു. 44കാരിയായ നിക്കി ട്രംപ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയും യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജയുമാണ്. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയശേഷം സാമന്ത പവറിന്റെ പിന്‍ഗാമിയായി ഹേലി യുഎന്നില്‍ …

Read More »

ട്രംപിന് സൗദിയുടെ മുന്നറിയിപ്പ്

hero_wide_640

സിറിയന്‍ വിഷയത്തില്‍ റഷ്യയുമായും ഇറാനുമായും സഖ്യത്തിലേര്‍പ്പെടുന്നതിനെതിരെ സൗദി അറേബ്യയുടെ മുന്നറിയിപ്പ്. മുന്‍ സഊദി ഇന്റലിജന്‍സ് മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസിഡറുമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജ കുമാരനാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വാഷിംഗ്ടണില്‍ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 70 ആം വാര്‍ഷികത്തില്‍ പ്രസംഗിക്കമ്പോഴാണ് പുതിയ സഖ്യത്തിനു ട്രംപ് മുതിര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന വന്‍ വിപത്ത് ചൂണ്ടി കാണിച്ച് മുന്നറിയിപ്പു നല്‍കിയത്. സിറിയന്‍ വിഷയത്തില്‍ റഷ്യയുമായും …

Read More »

അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനം ഇന്ന് പെറുവില്‍ പൂര്‍ത്തിയാകും

potus_phone_tout

അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനം ഇന്ന് പെറുവില്‍ പൂര്‍ത്തിയാകും. പെറു പ്രസിഡന്റ് പെത്രോ പാബ്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടുള്ള നിലപാടില്‍ വലിയതോതിലുള്ള മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ട്രംപിന്റെ തൊഴില്‍ നയത്തില്‍ തനിക്ക് ആശങ്കയില്ലെന്നും വ്യക്തമാക്കി. പെറുവിലെ 1000 യുവ നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാ – പസഫിക് എക്കണോമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ …

Read More »

ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്

Tsunami

ജപ്പാനേയും ന്യുസിലാന്‍ഡിനേയും ഞട്ടിച്ച് അതിശക്തമായ ഭൂചലനം. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഫുക്കുഷിമയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ ആറുമണിക്ക് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പ പ്രദേശത്തു നിന്നും നിന്നും ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുളള ഭൂചലനമാണ് ഉണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കിക്കഴിഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളുടെ തോതും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്‍ഡില്‍ …

Read More »

ട്രംപ്: ഭീതി മാത്രമല്ല അതൃപ്തിയുമാണോ? ഒരാഴ്ച പിന്നിട്ടിട്ടും അവസാനിക്കാത്ത പ്രതിഷേധങ്ങള്‍ക്കു എന്താണ് കാരണം ?

trump angry_4

ഭൂമിയിലെ സ്വര്‍ഗമെന്നുപോലും പലരും കരുതിയ അമേരിക്കന്‍ ഐക്യനാടുകള്‍ ഇപ്പോള്‍ പുകയുകയാണ്. വംശീയവാദിയും കച്ചവടക്കാരനുമായ ഒരാളാണു ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യത്തിന്റെ തലപ്പത്തെത്തിയതെന്നത് അമേരിക്കക്കാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനും അംഗീകരിക്കാനും കഴിയുന്നില്ല. ഇങ്ങനെയൊരാള്‍ ഭരിച്ചാല്‍ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ആഗോളസമൂഹത്തിനൊപ്പം യു.എസ് പൗരന്മാരും. യു.എസ് തെരഞ്ഞെടുപ്പുഫലത്തെ ഞെട്ടലോടെ കേട്ട അമേരിക്കക്കാര്‍ ഒരാഴ്ച പിന്നിട്ടിട്ടും ട്രംപിനെതിരേ പ്രതിഷേധമുയര്‍ത്തി തെരുവുകളിലാണ്. യു.എസിലെ എല്ലാ സംസ്ഥാനങ്ങളിലും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ബാനറിനു പിന്നിലല്ലാതെ അവര്‍ …

Read More »