Home / ലോകം (page 30)

ലോകം

സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍ ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍

  ടൊറൊന്റോ: ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ലെ പ്രസിഡന്റ് ബിജു മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ്- പ്രസിജന്റ്, ജോണ്‍ കണ്ടത്തില്‍- വൈസ് പ്രസിഡന്റ്. ജോ മാത്യൂ- സെക്രട്ടറി, ബിജു കട്ടത്തറ- ജോയിന്റ് സെക്രട്ടറി, റോയി ജോര്‍ജ്- ട്രഷറര്‍. ജോസി കാരക്കൂട്ട്- ജോയിന്‍ര് ട്രഷറര്‍. അഗസ്റ്റിന്‍ തോമസ്- എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍. രാജീവ് ദേവസ്സി- ജോയന്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍, …

Read More »

മസ്‌ക്കറ്റ് സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍

മസ്‌കത്ത്: സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആണ്. ഷെബിന്‍ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍.

Read More »

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം (ലേഖനം)

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം (ലേഖനം) സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം കിട്ടാൻ അവിടെ തുടർച്ചയായി എട്ടു വർഷം ജീവിച്ചാൽ മതി. ചിലരുടെ കാര്യത്തിൽ ഏതാനും വർഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്, തുടർന്നും സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ സ്വീകരിക്കപ്പെട്ട അഭയാർത്ഥികൾക്ക് അതതു രാജ്യങ്ങളിലെ പൗരത്വം കിട്ടാൻ എത്ര വർഷം വേണ്ടിവരുമെന്നു നോക്കാം: ജർമ്മനി - എട്ടു വർഷം. …

Read More »

പാകിസ്താനില്‍ സൂഫി ദര്‍ഗയില്‍ സ്‌ഫോടനം; 50പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ സിന്ദ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ സിന്ദ് പ്രവിശ്യയിലെ സെഹ്‌വാന്‍ നഗരത്തിലാണു സംഭവം. വിശ്രുത പാക് സൂഫി പണ്ഡിതന്‍ ലാല്‍ ഷഹബാസ് ഖലന്ദറിന്റെ ദര്‍ഗയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏഷ്യയിലെ തന്നെ പ്രമുഖ സൂഫീ തീര്‍ഥാടനകേന്ദ്രമായ ലാല്‍ ഷഹബാസ് കലന്ദര്‍ ദര്‍ഗയില്‍ പ്രത്യേക ചടങ്ങായ ദമാലിനിടെ ദര്‍ഗക്കു മുറ്റത്താണു സ്‌ഫോടനം …

Read More »

വായു മലിനീകരണം: യൂറോപ്യന്‍ യൂണിയന്‍ അഞ്ച് രാഷ്ട്രങ്ങള്‍ക്ക് അന്ത്യശാസന നല്‍കി

അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ട അഞ്ചു രാഷ്ട്രങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്റെ അന്ത്യശാസന. ജര്‍മനി,ഫ്രാന്‍സ്,സ്‌പെയിന്‍,ഇറ്റലി,ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയത്. റോഡ് ട്രാഫിക് മൂലം പുറന്തള്ളപ്പെടുന്ന നൈട്രജന്‍ ഡൈഓക്‌സൈഡ് വാതകം വലിയ മലനീകരണമാണ് ഈ രാജ്യങ്ങളിലുണ്ടാക്കുന്നത്. നാലു ലക്ഷം പേരാണ് ഓരോ വര്‍ഷവും യൂറോപ്യന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങളില്‍ നിന്നു അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്നത്. ഈ അഞ്ചു രാഷ്ട്രങ്ങള്‍ മലിനീകരണം തടയുന്നതിന് രണ്ട് മാസത്തിനകം നടപടികളെടുത്തില്ലെങ്കില്‍ നിയമ …

Read More »

വാലന്റൈന്‍സ് ഡേക്ക് വിലക്കേര്‍പ്പെടുത്തി പാക് ഹൈക്കോടതി

ഇസ്‌ലാമിക വിരുദ്ധമായതിനാല്‍ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പാടില്ലെന്ന് പാകിസ്താന്‍ ഹൈക്കോടതി. രാജ്യത്തിനുള്ളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആഘോഷങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പാക് പൗരന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് വാലന്റൈന്‍സ് ദിനം ഇസ്‌ലാം വിരുദ്ധമായതിനാല്‍ ആഘോഷിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. നിര്‍ദേശം എതിര്‍ത്ത് ആരെങ്കിലും ആഘോഷിച്ചാല്‍ അവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. സുരക്ഷയ്ക്കായി പാകിസ്താന്‍ ഇലക്ട്രോണിക്‌സ് മീഡിയ റെഗുലേറ്ററി അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

Read More »

മിസൈൽ രംഗത്ത് ഇന്ത്യയുടെ വൻ മുന്നേറ്റം ; അമേരിക്കക്കും റഷ്യക്കുമൊപ്പം കിടപിടിച്ചു !

ലോകത്തെ ഒന്നാം നമ്പർ സൈനിക ശക്തികളായ അമേരിക്കക്കും റഷ്യക്കുമൊപ്പം കിടപിടിച്ച് ഇന്ത്യ. ശത്രുവിന്റെ മിസൈലുകളെ ക്യത്യതയോടെ ആകാശത്ത് വളരെ അകലെവച്ച് തകർത്ത് കളയാൻ ശേഷിയുള്ള പൃഥ്വി ഇന്റർ സെപ്റ്റർ മിസൈൽ പരീക്ഷണമാണ് ലോകത്തെ അത്ഭുതപ്പെടുത്തി വിജയകരമായി ഇന്ത്യ പരീക്ഷിച്ചത്. മിസൈൽ വേധ മിസൈലുകൾ സ്വന്തമായുള്ള അമേരിക്ക, റഷ്യ, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. ചൈന ഉൾപ്പെടെ മറ്റൊരു രാജ്യത്തിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കൃത്യതയുടെ …

Read More »

ട്രം പിന്റെ പ്രചരണവും പുതിയ ദൈവശാസ്ത്രവും

ഞാനിന്നു പതിവായി സന്ദര്‍ശിക്കാറുള്ള ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടിക്കാനായി പോയി.  അവിടത്തെ മുതിര്‍ന്ന ബാര്‍ബര്‍ ദുഃഖിതനായി കാണപ്പെട്ടു. എനിക്കയാളെ വളരെക്കാലമായി അറിയാവുന്നതു കൊണ്ടു എന്താണു കാര്യമെന്നു ചോദിച്ചു. വിലാപം പോലെ അയാള്‍ പറഞ്ഞു, ‘എന്‌റെ മകള്‍ അമേരിക്കയില്‍ ആണു. അവള്‍ അവിടെ എം എസ് കഴിഞ്ഞ് ജോലി അന്വേഷിക്കുകയാണു. പക്ഷേ ആ ട്രംപ് അവളുടെ പ്രതീക്ഷകള്‍ക്കു തടയിടുന്നു. അവള്‍ക്കു അമേരിക്കയില്‍ ജോലി കിട്ടുന്നതിലാണു ഞങ്ങളുടെ പ്രതീക്ഷ. ആകെ വേവലാതിയാകുന്നു.’ ഇന്നു …

Read More »

യമന്‍ യുദ്ധം വിജയത്തിനരികെയെന്ന് സഖ്യസേന വക്താവ്

സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന യുദ്ധം വിജയത്തിനരികെയാണെന്നു അറബ് സഖ്യ സേന വക്താവ് മേജര്‍ ജനറല്‍ അഹമ്മദ് അസീരി വ്യക്തമാക്കി. സൈനിക നടപടിയിലൂടെ യമന്റെ 85 ശതമാനവും വിമത വിഭാഗമായ ഹൂതികളുടെ അധീനതയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞതായും അധികം വൈകാതെ സമ്പൂര്‍ണ്ണ വിജയത്തിലേക്കെത്തുമെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. 2014 മാര്‍ച്ച് അവസാനത്തിലാണ് സഊദിയുടെ നേതൃത്വത്തില്‍ ആസിഫതുല്‍ അസം എന്ന പേരില്‍ യമനില്‍ സൈനിക നടപടി ആരംഭിച്ചത്. …

Read More »

എല്ലാം മറക്കാം, ഒന്നിച്ചുനീങ്ങാം; ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പി​​​ന്റെ ക​​​ത്ത്

ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ഒന്നിച്ചു നീങ്ങാമെന്ന നിർദ്ദേശവുമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്‍റെ കത്ത്. അമേരിക്കൻ പ്രസിഡന്റ് ആയി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച് ഷി അയച്ച കത്തിനു മറുപടിയായി അയച്ച കത്തിലാണ് ട്രംപ് സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. കത്തിൽ ചൈനീസ് പുതുവർഷത്തിന് ആശംസകളും നേർന്നിട്ടുണ്ട്. ചൈനയുടെ വ്യാപാര ഇടപാടുകളെയും സൗത്ത് ചൈന കടലിലെ സൈനിക വിന്യാസത്തെയും വിമർശിച്ചതിനു പിന്നാലെയാണ് ട്രംപ് യോജിച്ചു പ്രവർത്തിക്കാൻ താത്പര്യം …

Read More »