Home / ലോകം (page 4)

ലോകം

യുഎസ് വിപണി ട്രാക്കില്‍: ഇന്ത്യ ഓടിത്തളരുന്നു

വാഷിംഗ്ടണ്‍:രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കന്‍ ഓഹരിവിപണി വീണ്ടും നേട്ടത്തില്‍. അമേരിക്കന്‍ ഓഹരി സൂചികയായ ഡൗജോണ്‍ ഇന്ന് 500 പോയന്റ് നേട്ടമാണുണ്ടാക്കിയാണ് വിപണി അവസാനിച്ചത്. വ്യാവസായിക മേഖലയില്‍ 3.3 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. ആറ് വര്‍ഷത്തിനിടെ അമേരിക്കന്‍ ഓഹരി വിപണി നേരിട്ട ഏറ്റവും വലിയ വിപണി തകര്‍ച്ചയായിരുന്നു രണ്ട് ദിവസമുണ്ടായത്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ടായി. സെന്‍സെക്‌സ് 561 പോയന്റും നിഫ്റ്റി 161 പോയന്റും ഇടിഞാണ് വിപണി അവസാനിച്ചത്. വാള്‍ സ്ട്രീറ്റില്‍ …

Read More »

മോദിയുടെ ലോകയാത്ര: ചെലവ് കോടികള്‍

ന്യൂഡല്‍ഹി: ഭരണത്തിലേറി ആദ്യ 30 മാസംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകവിമാനങ്ങളില്‍ നടത്തിയ വിദേശയാത്രക്ക് ചെലവിട്ടത് 274.8 കോടി രൂപ. വ്യോമസേനാ വിമാനങ്ങളില്‍ നടത്തിയ അഞ്ച് യാത്രയുടെ ചെലവ് ഇതിനുപുറമെയാണ്. 2016 നവംബര്‍ മുതല്‍ 2018 ജനുവരിവരെ നടത്തിയ ഒമ്പത് വിദേശ യാത്രയുടെ ചെലവ് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇക്കാലയളവില്‍ 15 രാജ്യമാണ് സന്ദര്‍ശിച്ചത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെ പത്തുവര്‍ഷം നടത്തിയ 73 വിദേശയാത്രയുടെ മൊത്തം ചെലവ് 671.90 കോടി …

Read More »

ബ്രൂണെയ്ക്കു മന്ത്രി മലപ്പുറത്തുനിന്ന്

ബ്രൂണെ:ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോല്‍ക്കിയയുടെ മന്ത്രി സഭാംഗമായി തിരൂര്‍ സ്വദേശിയുടെ മകളും മരുമകനും. മലപ്പുറം തിരൂര്‍ സ്വദേശി ചുങ്കത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകള്‍ ഡത്തിന്‍ ദയാങ് ഹാജാ എലിന്‍ഡ, മറ്റൊരു മകള്‍ മൈമൂനയുടെ ഭര്‍ത്താവ് അവാങ് ഹാജി മത് സണ്ണി എന്നിവരാണ് സുല്‍ത്താന്റെ മന്ത്രിസഭയില്‍ ഇടം പിടിച്ചത്. എലിന്‍ഡ പ്രധാമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രിയാണ്. സണ്ണി ഊര്‍ജ്ജ വ്യവസായ മന്ത്രിയും. സാധാരണ അഞ്ചു വര്‍ഷ കാലാവധിയാണ് മന്ത്രിമാര്‍ക്ക് അനുവദിക്കാറാണ്. …

Read More »

ആ​ദ്യ​ഭാ​ര്യ​യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ ബ്രി​ട്ട​നി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ആ​ദ്യ​ഭാ​ര്യ​യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ന്​ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. അ​ശ്വി​ൻ ദ്വാ​ദി​യ എ​ന്ന 51കാ​ര​​നാ​ണ്​ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. കി​ര​ൺ ദ്വാ​ദി​യ എ​ന്ന 41കാ​രി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്യൂ​ട്ട്​​കേ​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ക്കു​റ്റം ഇ​യാ​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ൽ ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ൽ ​െകാ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ശ്വി​ൻ പ​റ​ഞ്ഞു. പ്ര​തി​യു​ടെ വാ​ദം കോ​ട​തി മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ ഇ​യാ​ൾ​ക്കെ​തി​രെ ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. 2017 ജ​നു​വ​രി 16നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. …

Read More »

ഡൂഡിലില്‍ ആദ്യമായി മലയാളി

വാഷിംഗ്ടണ്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാസുരയ്യയെ ആദരിച്ച് ഗൂഗിള്‍.കമലാസുരയ്യയുടെ രചനകളോടുള്ള ആദരസൂചകമായാണ് കമലാസുരയ്യയുടെ ചിത്രം ഡൂഡില്‍ നല്‍കി ഗൂഗിള്‍ പ്രിയപ്പെട്ട നീലാംബരിയെ ആദരിച്ചത്. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ ഇടം പിടിച്ചത് മലയാളത്തിന്റെ സ്വന്തം കഥാകാരി മാധവിക്കുട്ടിയാണ്. കമലാസുരയ്യയുടെ ജീവിതകഥ ആമി എന്ന പേരില്‍ സിനിമയാകുന്നതിനു പിന്നാലെയാണ് ഇംഗ്ലീഷിലും മലയാളത്തിലും …

Read More »

ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് : യുദ്ധഭേരിയുടെ തുടക്കം (കോര ചെറിയാന്‍)

ഫിലഡല്‍ഫിയ:  ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍നിന്നും ജറുസലേമിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്ന പ്രഖ്യാപനം ശ്വാസിത ലോകസമാധാനത്തിന്റെ അന്തിമമായിരിക്കും. ഈസ്റ്റ് ജറുസലേം പലസ്തീന്‍കാരുടെ ഭാവി തലസ്ഥാനമായി കരുതപ്പെടുന്നു. 1967 ല്‍ അയല്‍രാജ്യങ്ങളായ സിറിയ, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ രാജ്യങ്ങളോട് യുദ്ധം ചെയ്ത് ഇസ്രയേല്‍ കീഴടക്കിയതാണ് ഈസ്റ്റ് ജറുസലം. വിശുദ്ധ നഗരമായ ജറുസലമിന്റെ പടിഞ്ഞാറുഭാഗം 1948 ലെ അറബ് ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ തന്നെ ബലമായി പിടിച്ചെടുത്തു. ഇസ്രയേലിന് ജറുസലേമിന്റെ മേലുള്ള മേല്‍ക്കോയ്മയും ഉടമസ്ഥതയും നീതിന്യായ പരിപാലനവും …

Read More »

അമേരിക്കൻ കുടിയേറ്റം: നിലപാട് വീണ്ടും മാറുന്നു

വാഷിംഗ്ടണ്‍:രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് യുഎസ് പ്രസി!ഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുന്ന കുടിയേറ്റം മാത്രമേ അനുവദിക്കൂ. കുടിയേറിയവര്‍ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. കുടിയേറ്റത്തിന് പുതിയ നിയമനിര്‍മാണം അനിവാര്യമാണ്. പ്രഖ്യാപനം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് ട്രംപിന്റെ പരാമര്‍ശം. കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കൻ കുടിയേറ്റം: …

Read More »

ഓസ്‌ട്രേലിയയിൽ മോഡലിംഗ് പരസ്യ രംഗത്ത് തനതായ ഇടം നേടി അങ്കമാലി സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു

അങ്കമാലി ചിറയ്ക്കൽ വീട്ടിൽ അഡ്വ.മാർട്ടിൻ പോളിൻ്റെയും ഡൈനി മാർട്ടിൻ്റെയും മകനായ കിരോൺ മാർട്ടിനാണ് മറുനാടൻ വിജയകഥയിലെ നായകൻ.ഓസ്‌ട്രേലിയ എന്ന വികസിത രാജ്യത്ത് അത്യന്തം കിടമത്സരം നിറഞ്ഞ മേഖലയാണ് മോഡലിംഗ്.ഈ രംഗത്ത് കടന്നു കയറുകയും വിജയം നേടുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല.എന്നാൽ കഠിന പ്രയത്നവും പ്രൊഫഷണലിസവും കൈമുതലാക്കി 22 കാരനായ കിരോൺ ഈ മേഖലയിലേക്ക് നടന്നു കയറിയപ്പോൾ ചരിത്രം വഴി മാറി. പരസ്യ രംഗത്ത് നിന്ന് കൈ നിറയെ ഓഫറുകളാണ് …

Read More »

വീണ്ടും രാജി, ഇത്തവണ എഫ്ബിഐയില്‍ നിന്ന്

വാഷിംഗ്ടണ്‍: എഫ്.ബി.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആന്‍്ഡ്രീവ് മക്കാബെ രാജിവച്ചു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് രാജി. 2016ലെ തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്ന ട്രംപിന്റെ ആരോപണത്തെ തുടര്‍ന്നാണ് രാജി. മുന്‍ ഡയറക്ടര്‍ കോമിയെ പുറത്താക്കിയതിന് ശേഷം താല്‍കാലികമായാണ് മക്കാബെ ചുമതലയേറ്റത്. മക്കൊബെയുടെ രാജിയില്‍ ട്രംപിന് യാതൊരു പങ്കുമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പുതിയ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ് ഓഗസ്റ്റില്‍ ചുമതലയേല്‍ക്കും. വാഷിംഗ്ടണ്‍: എഫ്.ബി.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ആന്‍്ഡ്രീവ് മക്കാബെ രാജിവച്ചു. മാര്‍ച്ചില്‍ …

Read More »

തെരഞ്ഞെടുപ്പ്: അട്ടിമറി നടന്നുവോ?

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സൈബര്‍ പ്രചാരണത്തില്‍ ഡെമോക്രാറ്റുകള്‍ക്കു പ്രതികൂലമായി റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറി നടത്തിയെന്നതിനു ട്വിറ്ററിന്റെ തെളിവ്. റഷ്യയില്‍ നിന്നുള്ള വ്യാജ അക്കൗണ്ടുകള്‍ നാലരലക്ഷത്തിലധികം തവണ, ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‌തെന്നു ട്വിറ്റര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു സമര്‍പ്പിച്ച പുതിയ കണക്കില്‍ പറയുന്നു. ഹിലറി ക്ലിന്റന്റെ അക്കൗണ്ടില്‍ നിന്നു റഷ്യന്‍ ബോട്ടുകളുടെ റീട്വീറ്റിങ് ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ എണ്ണം അന്‍പതിനായിരത്തില്‍ താഴെയാണ്. ഡെമോക്രാറ്റുകള്‍ക്കെതിരെ ആരോപണമുയര്‍ത്തിയുള്ള വിക്കിലീക്‌സ് ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തു …

Read More »