Home / ലോകം (page 68)

ലോകം

പരിഷ്‌ക്കരണങ്ങള്‍ക്ക് അംഗീകാരം:സൌദി വിഷന്‍ 2030 പ്രഖ്യാപിച്ചു

റിയാദ്: സൌദിഅറേബ്യയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌ക്കരണമായ സൌദി വിഷന്‍ 2030 പ്രഖ്യാപിച്ചു. നിലവിലുള്ള സമ്പദ് വ്യവസ്ഥ സമൂലം ഉടച്ചുവാര്‍ക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. എണ്ണയിതര വരുമാനത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് സൌദി ഉപകിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിഷന്‍ 2030 പ്രഖ്യാപിച്ച് രാജ്യത്തോട് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം അല്‍അറബിയ്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പരിഷ്കരണ …

Read More »

വിഷലഡു കഴിച്ച് 25 മരണം

ലാഹോര്‍ : പാകിസ്ഥാനില്‍ വിഷംകലര്‍ന്ന ലഡു കഴിച്ച് 25 പേര്‍ മരിച്ചു. 77 പേര്‍ അസുഖബാധിതരായി തുടരുന്നു. നിരവധി പേരുടെ നില ഗുരുതരം. മൂന്നു കുട്ടികളും ഒരു കുടുംബത്തിലെ എട്ടുപേരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ ലയ്യാഹ് ജില്ലയിലാണ് സംഭവം. കുഞ്ഞ് പിറന്ന സന്തോഷത്തിന് വിതരണംചെയ്ത ലഡു കഴിച്ചവരാണ് മരിച്ചത്. പലഹാരങ്ങള്‍ കഴിച്ചവര്‍ അസ്വസ്ഥരായി ചികിത്സതേടുകയായിരുന്നു. ബേക്കറി ഉടമയെയും ജോലിക്കാരെയും അറസ്റ്റ് ചെയ്തു. മധുരപലഹാരങ്ങളില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തി. ബേക്കറിക്കു …

Read More »

ലണ്ടനിലാണെന്നുപറഞ്ഞ് കാര്യമില്ല: സ്ത്രീയാണെങ്കില്‍ കഷ്ടപ്പാടേറെ

ലണ്ടന്‍:ലോകത്തെവിടെയായാലും നിയമങ്ങളും വിലക്കുകളും എന്നും തലവേദനയാകുന്നത് സ്ത്രീകള്‍ക്കു തന്നെയാണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഇത് ഒരു പോലെയാണ്. എട്ടുമാസം പ്രായമുള്ള തന്‍റെ കുഞ്ഞ് കുടിക്കേണ്ട 14. 8 ലിറ്റര്‍ മുലപ്പാല്‍ ഹീത്രൂ വിമാനത്താവളത്തില്‍ വെറുതെ ഒഴുക്കിക്കളയേണ്ടി വന്ന ജസീക്ക കോക്ക്ലി മാര്‍ട്ടിനസ് എന്ന അമ്മ ഉദാഹരണം. കൊടിയ വിവേചനം സഹിക്കാനാവാതെ വന്നതോടെയാണ് തനിക്ക് നേരിടേണ്ടി വന്ന വേദന ജനകമായ സംഭവം ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിക്കാന്‍ അവര്‍ തീരുമാനിച്ചത്. ലണ്ടന്‍ സര്‍ക്കാരിന്‍റെ …

Read More »

ഇക്വഡോര്‍ ഭൂകമ്പം: മരണം 650 ആയി

ക്വിറ്റോ: ഇക്വഡോറില്‍ ഈ മാസം 16ന് ഉണ്ടായ ഭൂചലനത്തില്‍ മരണം 650 ആയി. 12500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 130 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പമാപിനിയില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് എഴുന്നൂറിലധികം തുടര്‍ചലനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയുണ്ടായ തുടര്‍ചലനം 6.0 തീവ്രതയുള്ളതായിരുന്നു. ഭൂകമ്പത്തില്‍ 7,000 കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് കണക്ക്. 26,000 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ദുരന്തത്തെ തുടര്‍ന്ന് കൊറിയ ഇക്വഡോറിന് സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.

Read More »

തന്റെ ഭരണകാലത്ത് ഐ.എസിനെ ഇല്ലായ്മ ചെയ്യാനാവില്ല:ഒബാമ

സിറിയയിലേക്ക് കരസേനയെ അയക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഭരണകാലത്ത് ഐ.എസിനെ ഇല്ലായ്മ ചെയ്യാനാവില്ലെന്നും ഒബാമ പറഞ്ഞു.

Read More »

ദക്ഷിണചൈനാ കടലിലേക്ക് ചൈനയുടെ ഒഴുകും ആണവനിലയങ്ങൾ

ഹോങ്കോങ്: ദക്ഷിണചൈനാ കടലിൽ ചൈന ആണവനിലയം ഉൾക്കൊള്ളുന്ന കപ്പലുകൾ നിയോഗിക്കും. മേഖലയിലെ തർക്കദ്വീപുകളിൽ ചൈന സ്ഥാപിച്ച റഡാറുകൾ, ലൈറ്റ് ഹൗസുകൾ, സൈനിക ബാരക്കുകൾ, തുറമുഖങ്ങൾ, വ്യോമത്താവളങ്ങൾ എന്നിവക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഇത്. പൊതുമേഖലാ കമ്പനിയായ ചൗന ഷിപ്പ് ബിൽഡിംഗ് ഇൻഡസ്‌ട്രി കോർപ്പറേഷനാണ് ഒഴുകും ആണവനിലയങ്ങൾ നിർമ്മിക്കുക. രാജ്യത്തിന്റെ പ്രധാന ഭൂപ്രദേശത്ത് നിന്ന് ഏറെ അകലെയായതിനാലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. ചൈനീസ് ദിനപത്രമായ ഗ്ലോബൽ ടൈംസ് …

Read More »

ഇന്ത്യയടക്കം 170 രാജ്യങ്ങൾ യു.എൻ കാലാവസ്ഥ ഉടമ്പടി ഒപ്പുവച്ചു

ന്യൂയോർക്ക്: ഇന്ത്യയടക്കം 170 രാജ്യങ്ങൾ ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ചു. പാരീസ് കാലാവസ്ഥാ ഉച്ചകോടി അംഗീകരിച്ച ഉടമ്പടിയാണ് ഒപ്പുവച്ചത്. ആഗോളതാപനം തടയുന്നതിന്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുന്ന തീരുമാനമാണ് ഉടമ്പടിയുടെ പ്രധാന ഭാഗം. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഉടമ്പടിയിൽ ഒപ്പുവച്ചത്. യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ അദ്ധ്യക്ഷതയിൽ ജനറൽ അസംബ്ലി ഹാളിലായിരുന്നു ചടങ്ങ്. വിവിധ രാഷ്ട്ര നേതാക്കളും മന്ത്രിമാരും …

Read More »

റവ. ജോൺ തോമസ്‌ യോഹന്നാൻ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റ്‌

ടൊറോന്റോ : കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്‌. പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ജോൺ തോമസ്‌ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ടു. തോമസ്‌ കെ തോമസ്‌  (സീറോ-മലബാർ കാത്തലിക് ) സെക്രട്ടറിയായും മാറ്റ് മാത്യൂസ് (സെന്റ്‌. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്) ട്രഷറാറായും തുടരും. ജോസഫ് പുന്നശ്ശേരിൽ (സെന്റ്‌. പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് ), മാത്യു കുതിരവട്ടം (മലങ്കര കാത്തലിക് ) എന്നിവർ ഇവന്റ് കോർഡിനേറ്റർ മാരായും …

Read More »

വമ്പിച്ച മാതൃ ദിനാഘോഷവും ഫോട്ടോ ഗ്രാഫി മത്സരവും നടത്തുന്നു.

ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ്‌ 7 ശനിയാഴ്ച  6 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ ‘മാതൃദിനം ‘ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ  ഏപ്രിൽ 25  ന് മുൻപ്‌  ഫോട്ടോകൾ  അയക്കേണ്ടതാണ്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് www.ddshows.com സന്ദർശിക്കുക. എഴുതാൻ  കഴിവുള്ള …

Read More »

ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണത്തിന് തുടക്കമായി

റോം: 2016ലെ റിയോ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി.പുരാതന ഒളിമ്പിക്‌സിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ഗ്രീസിലെ ഒളിംപിയയിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് ദീപം തെളിച്ചത്. ഇനി ദീപശിഖ വിവിധ രാജ്യങ്ങളിലൂടെ പ്രയാണം നടത്തും. ഓഗസ്റ്റ് അഞ്ചിന് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഒളിംപിക് ദീപം തെളിയിക്കും. ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന ചടങ്ങിൽ പ്രകാശത്തിന്റേയും സംഗീതത്തിന്റേയും ഗ്രീക്ക് ദേവൻ അപ്പോളോയോടുള്ള പ്രാർഥനയ്ക്കുശേഷം പ്രത്യേകമായി തയ്യാറാക്കിയ കണ്ണാടിയിലൂടെ സൂര്യപ്രകാശം കടത്തിവിട്ടാണ് ദീപശിഖ …

Read More »