Home / ലോകം (page 74)

ലോകം

ടൊറന്റോ മലയാളി സമാജം കേരളോത്സവം മെയ്­ 14 ന്

ടൊറന്റോ: നമ്മുടെ കമ്മ്യൂണിറ്റിയിലെ യുവ കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും തനതു കലകളെ നിലനിര്‍ത്തുന്നതിനുമായി സമാജം വര്‍ഷം തോറും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ഈ വര്‍ഷവും നടത്തുന്നതാണെന്ന് TMS ഭാരവാഹികള്‍ അറിയിച്ചു. 2016 മെയ്­ 14­-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. Father Henry Carr Catholic Secondary School (1760 Martin Grove Rd, Etobicoke, ON M9V …

Read More »

മുത്തും മീനും വാരാൻ 67 പത്തേമാരികൾ

ദോഹ​: പരമ്പരാഗത സമുദ്രയാന, മീന്‍പിടുത്ത, മുത്തുവാരല്‍ മത്സരമായ സെന്യാറിന് കത്താറയില്‍ തുടക്കമായി. ഇത്തവണ 67 ടീമുകളിലായി 806 പേരാണ് പങ്കെടുക്കുന്നത്. ഒന്‍പതാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. സമുദ്രയാന മത്സരത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. മുത്തുവാരല്‍, മീന്‍പിടുത്ത മത്സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അരങ്ങേറുക. മത്സരസമാപനമായ അല്‍ ഖഫാല്‍ ശനിയാഴ്ച നടക്കും. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് ഇക്കുറി സെന്യാര്‍ അരങ്ങേറുന്നത്. അഞ്ചുവര്‍ഷം കൊണ്ടു മത്സരാര്‍ഥികളുടെ എണ്ണം നാലിരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്കു മുന്നോടിയായി …

Read More »

ഐഎസ് സാമ്പത്തിക പ്രതിസന്ധിയിലെന്ന്

വാഷിങ്ടണ്‍ > എണ്ണയില്‍നിന്നുള്ള വരുമാനം ഇടിഞ്ഞതോടെ  ഭീകരസംഘടനയായ ഐഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. ആധിപത്യം ഉറപ്പിച്ച ഇറാഖ്–സിറിയന്‍ മേഖലയിലെ എണ്ണപ്പാടങ്ങളായിരുന്നു ഐഎസിന്റെ പ്രധാന വരുമാനമാര്‍ഗം. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയതോടെ എണ്ണപ്പാടങ്ങളിലെ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കേണ്ടിവന്നതാണ് ഐഎസിന് തിരിച്ചടിയാകുന്നത്. സാമ്പത്തികപ്രതിസന്ധി ഐഎസ് നേതൃത്വത്തില്‍ പ്രകടമായെന്നും ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് തലപ്പത്ത് കമാന്‍ഡര്‍മാര്‍ക്കിടിയില്‍ അഴിമതി, പണാപഹരണം തുടങ്ങിയ ആരോപണങ്ങളും ഉയരുന്നുണ്ട്. എണ്ണയുല്‍പ്പാദനം കുറഞ്ഞതിനാല്‍ സൈനികര്‍ക്ക് …

Read More »

ബ്രസല്‍സ് ഭീതിയില്‍ ബ്രിട്ടന്‍

ലണ്ടന്‍ > ബ്രസല്‍സ് മാതൃകയില്‍ ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഹീത്രു, ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റഡ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കി. പാസ്പോര്‍ട്ടും വിമാനടിക്കറ്റും ഉള്ളവരെമാത്രമേ വിമാനത്താവളത്തിലേക്ക് കടത്തിവിടുന്നുള്ളൂ.

Read More »

പനാമയിലെ കള്ളപ്പണം: ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു

റെയ്ജേവിക് (ഐസ്‌ലന്‍ഡ്): പനാമ കള്ളപ്പണ വിവാദത്തെത്തുടര്‍ന്ന് ഐസ്ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഗണ്‍ലൗഗ്സണ്‍ രാജിവച്ചു. കടുത്ത പ്രതിഷേധമാണ് ഗണ്‍ലൗഗ്സണെതിരെ രാജ്യത്ത് ഉയര്‍ന്നത്. പാര്‍ലമെന്റ് പെട്ടെന്ന് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.  കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് മൊസാക് ഫൊണ്‍സെകയില്‍ നിന്ന് ചോര്‍ത്തപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു.

Read More »

പാകിസ്ഥാനില്‍ പേമാരി: 36 മരണം

പെഷാവര്‍ > വടക്ക് പിടഞ്ഞാറന്‍ പാകിസ്ഥാനില്‍ ദിവസങ്ങളായി തുടരുന്ന പേമാരിയില്‍ 36 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് മഴ ദുരന്തം വിതച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

Read More »

മുസ്ളിംകുട്ടിയെ അധ്യാപിക ‘ഭീകരവാദി’ എന്നു വിളിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസില്‍ പന്ത്രണ്ടുവയസ്സുകാരനായ മുസ്ളിം വിദ്യാര്‍ഥിയെ അധ്യാപിക കൂട്ടുകാര്‍ക്കുമുന്നില്‍വച്ച് ‘ഭീകരവാദി’യെന്നു വിളിച്ചു. അമേരിക്കയില്‍ മുസ്ളിം സമുദായത്തിനെതിരെ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ഫസ്റ്റ് കോളനി മിഡില്‍ സ്കൂളിലെ ഏഴാംക്ളാസ് വിദ്യാര്‍ഥിയായ വാലീദ് അബുഷാബാനാണ് ദുരനുഭവം. ക്ളാസില്‍ സിനിമാപ്രദര്‍ശനത്തിനിടെയാണ് സംഭവം. ‘ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം’ എന്ന് സിനിമ കാണവേ കുട്ടി ഉറക്കെ പൊട്ടിച്ചിരിച്ചു. അപ്പോഴാണ് ഇംഗ്ളീഷ് അധ്യാപിക ‘ഭീകരവാദി’ പ്രയോഗം നടത്തിയത്. സഹപാഠികള്‍ ഇപ്പോള്‍ ‘ബോംബ്’ എന്നു വിളിച്ച്  …

Read More »

മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായി 400 മരുന്നുകളുടെ വില കുറയ്ക്കുന്നു

ജിസിസി രാജ്യങ്ങളില്‍ മരുന്നു വില ഏകീകരിക്കുന്നതിന്‍റെ ഭാഗമായി 76 വിഭാഗങ്ങളില്‍പ്പെട്ട 400 മരുന്നുകളുടെ വില കുറയ്ക്കുന്നു. വിലക്കുറവ് ഈ മാസം 17ന് പ്രാബല്യത്തിലാകുമെന്ന് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ഡോ അയിഷ ഇബ്രാഹിം അല്‍ അന്‍സാരി പറഞ്ഞു. മരുന്നുവില കുറയ്ക്കുന്നത് അയല്‍ രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് അനധികൃതമായി മരുന്നെത്തുന്നത് തടയാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മരുന്നു വില കുറയ്ക്കലിന്‍റെ നാലാം ഘട്ടമാണിത്. ജിസിസിയില്‍ ലഭ്യമായ 4,600 മരുന്നുകളില്‍ 2,873 എണ്ണത്തിന്‍റെ …

Read More »

വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പരിഷ്‌കരിച്ചു

വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗില്‍ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക ദുബായ് സിവില്‍ ഏവിയേഷന്‍ പരിഷ്‌കരിച്ചു. ദുബായ് വിമാനത്താവള അതോറിറ്റിയുടെ ട്വിറ്റര്‍ പേജിലാണ് നിരോധിത വസ്തുക്കളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കത്തി, വാള്‍ അല്ലെങ്കില്‍ സമാനമായ മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആറു സെന്‍റീമീറ്ററിലധികം നീളമുള്ള നഖപരിചരണ വസ്തുക്കളുടെ പായ്ക്കറ്റ്, കത്രിക എന്നിവ പിടിച്ചെടുക്കും. സ്‌ക്രൂ ഡൈവ്രര്‍, സ്‌ക്രൂ, ആണി എന്നിവയും പാടില്ല. വലുപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ ചുറ്റിക, വടി എന്നിവയും ബാഗില്‍ വിലക്കിയിട്ടുണ്ട്. ഒന്നില്‍ …

Read More »

നിയന്ത്രണം വിട്ട വിമാനം കടലില്‍ ഇറക്കി

ടെല്‍ അവീവ് > നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ഇസ്രയേല്‍ നഗരമായ ടെല്‍ അവീവില്‍ ചെറുവിമാനം കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.  ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് വിമാനം അടിയന്തരമായി കടലില്‍ ഇറക്കിയത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും നിസാര പരിക്കുണ്ട്. കടല്‍ക്കരയിലുള്ള വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മറ്റ് വഴികളില്ലാതായതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം കടലില്‍ ഇറക്കുകയായിരുന്നു. സ്ഡെ ദോവ് വിമാനത്താവളത്തിലേക്ക് …

Read More »