Home / ലോകം (page 84)

ലോകം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി എത്തി

ദോഹ∙ പ്രധാനമന്ത്രി ഷെയ്‌ഖ് അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. അൽ ഷാമൽ, അൽ കാബൻ, അൽ ഗുവാരിയ എന്നിവിടങ്ങളിലെ പിഎച്ച്‌സികളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അൽ ഷാമലിലെ ക്ലിനിക്കുകൾ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസ്, ലാബ്, സ്‌കാൻസെന്റർ ഫാർമസി എന്നിവയുടെ പ്രവർത്തനം പ്രധാനമന്ത്രി നിരീക്ഷിച്ചു. ഖത്തറിലെ ആദ്യകാല പിഎച്ച്‌സികളിലൊന്നാണ് അൽ ഷാമലിലേത്. 1972-ലാണ് ഇതു സ്‌ഥാപിതമായത്. ഏഴായിരം പേരാണ് ഈ പിഎച്ച്‌സിക്കു കീഴിൽ റജിസ്‌റ്റർ …

Read More »

തോക്ക് നിയന്ത്രണത്തിൽ പുനർചിന്തനം അനിവാര്യം: ഒബാമ

വാഷിങ്ടൺ ഡിസി ∙ തുടർച്ചയായി അമേരിക്കയിൽ സംഭവിക്കുന്ന ഗൺ വയലൻസ് തോക്ക് നിയന്ത്രണത്തെ കുറിച്ച് ജനങ്ങൾ ചിന്തിക്കുന്നതിനുളള അവസരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസിൽ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിൽ നടക്കുന്നതിനേക്കാൾ വളരെ കൂടുതൽ ആക്രമണങ്ങളാണ് അമേരിക്കയിൽ നടക്കുന്നതെന്ന് പ്രസിഡിന്റ് ചൂണ്ടിക്കാട്ടി ചാൾസ്ടണിൽ കറുത്തവർഗ്ഗക്കാരുടെ പളളിയിൽ നടത്തിയ ആക്രമണത്തെ ഒബാമ ശക്തിയായി അപലപിച്ചു. നിരപരാധികൾ നിഷ്കരുണം വധിക്കപ്പെടുന്നത് ഹൃദയ ഭേദകമാണ്. ഇത്തരം സംഭവങ്ങൾ …

Read More »

ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റു മലയാളി കൊല്ലപ്പെട്ടു

കൊല്ലം ∙ കൊട്ടാരക്കര സ്വദേശിയായ യുവാവു ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹനസ്ബർഗിൽ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. കൊട്ടാരക്കര കലയപുരം ചെക്കാലയം വീട്ടിൽ സി.ടി. ജോണിന്റെ മകൻ അജേഷ് ജോൺ (27) ആണു കൊല്ലപ്പെട്ടത്. അവിവാഹിതനാണ്. മാതാവ് അമ്മിണി. ഒരു സഹോദരിയുണ്ട് ടീന. രാജസ്ഥാനിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ജോൺ അവിടെ ബാൻസ്‌വാഡ രാതിസലൈൻ റോഡ് നമ്പർ ഏഴ് ഹൗസ് നമ്പർ 304 ലാണു താമസം. രണ്ടു വർഷം മുൻപു ദക്ഷിണാഫ്രിക്കയിലേക്കു പോയ …

Read More »

പരിസ്ഥിതി നാശത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കാന്‍ ധീരവിപ്ലവത്തിന് മാര്‍പ്പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി ∙ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ധീരവിപ്ലവത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. പണക്കാരന്‍ ദരിദ്രനെ മുതലെടുക്കുന്ന തെറ്റായ സാമ്പത്തിക ക്രമം ഭൂമിയെ അനന്തമായ മാലിന്യകൂമ്പാരമാക്കുന്നുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഒന്നാംലോകരാജ്യങ്ങളുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള ചാക്രികലേഖനം വത്തിക്കാന്‍ പുറത്തിറക്കി. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ശക്തമായ ഭാഷയില്‍ പരിസ്ഥിതിനാശത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത്. ആഗോളതാപനം ആരുടെ സൃഷ്ടിയാണ്? അനിയന്ത്രിതമായ ഇന്ധന ഉപഭോഗവും വ്യാവസായികവത്ക്കരണവും …

Read More »

തപാല്‍ നിരക്ക് കുറയ്ക്കുവാന്‍ ഫെഡറല്‍ കോടതി ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയ്ക്കുള്ളില്‍ ഒരു സാധാരണ എഴുത്ത്, യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിലൂടെ അയയ്ക്കണമെങ്കില്‍ 49 സെന്ററിന്റെ സ്റ്റാമ്പ് ആവശ്യമാണ്. 2014 ജനുവരിയിലാണ് 3 സെന്റ് വര്‍ദ്ധിപ്പിച്ച് യു.എസ്.പി.എസ്. ഈ നിരക്ക് ഏര്‍പ്പെടുത്തിയത്. 11 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ആയിരുന്നു ഇത്രയും വലിയ വര്‍ദ്ധന- 4.3%. അതും, നാണയപെരുപ്പം കണക്കിലെടുത്ത് നടത്തിയ 1.7% വര്‍ധനയ്ക്ക് മുകളില്‍. സാമ്പത്തിക മാന്ദ്യത്തില്‍ നഷ്ടപ്പെട്ട ബില്യണുകള്‍ തിരിച്ച് പിടിക്കുവാന്‍ നിരക്ക് വര്‍ധന അനുവദിക്കണമെന്ന് പോസ്റ്റല്‍ സര്‍വ്വീസ് പോസ്റ്റല്‍ റെഗുലേറ്റേഴ്‌സിനോട് …

Read More »

കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് പാക് സൈനിക തലവന്‍

ഇസ്ലാമാബാദ്: ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷം ആളിക്കത്തിക്കുന്ന വിധത്തില്‍ പാക് കരസേനാ മേധാവിയുടെ പ്രസ്താവന. കാശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും കാശ്മീര്‍ പ്രശ്‌നം വിഭജനത്തിന്റെ പൂര്‍ത്തിയാകാത്ത അജണ്ടയാണെന്നും പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീപ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ത്. ഇതിനായി യുഎന്നിന്റെ ഇടപെടല്‍ ആവശ്യമാണ്. കാശ്മീര്‍ ജനതയുടെ പ്രതീക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ളതാകണം തീരുമാനമെന്നും റഹീല്‍ …

Read More »

ബ്രൂസ് ജന്നര്‍ സുന്ദരിയായെന്നോ?

ലോകോത്തര ഫാഷന്‍ മാഗസിനായ വാനിറ്റി ഫെയറിന്റെ ഇത്തവണത്തെ കവര്‍ പേജില്‍ നിറഞ്ഞുനില്‍ക്കുന്നത് കാറ്റ്‌ലിനായി മാറിയ മുന്‍ ഒളിമ്പിക്താരം ബ്രൂസ് ജന്നര്‍. ഗ്ലാമറസ് ഗേള്‍ രൂപത്തിലാണ് ജന്നര്‍ ആരാധകരെ ഞെട്ടിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ജന്നറിന്റെ ഗഌമറസ് സ്വീം സ്യൂട്ട് വേഷമാണ് വാനിറ്റി ഫെയര്‍ ഈ ലക്കം അവതരിപ്പിച്ചത്.ആറ് കുട്ടികളുടെ അച്ഛനും നാലു കുട്ടികളുടെ വളര്‍ത്തച്ഛനുമായ 65 കാരന്‍ ബ്രൂസ് ജന്നറുടെ പുതിയരൂപം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് എല്ലാവരും. ഇനി തന്നെ …

Read More »

മോദി വിരുദ്ധ പോസ്റ്റര്‍, ബംഗ്ലാദേശില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് പേരെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് ഹിസ്ബ് ഉത് താഹിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ കളിയാക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍ എന്ന് ബംഗ്ലാദേശി ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിറ്റഗോംഗിലെ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി പരിസരത്താണ് ഇവര്‍ മോദി വിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മോദിക്കും ബംഗ്ലാദേശിനും എതിരെയായിരുന്നു …

Read More »

10 വയസുകാരനായ ഇന്ത്യന്‍ ബാലന് ഐക്യു ടെസ്റ്റില്‍ 162 പോയന്റ്

ലണ്ടന്‍: പത്തുവയസുമാത്രം പ്രായമുള്ള ഇന്ത്യന്‍ ബാലന് യുകെയില്‍ നടന്ന മെന്‍സ ഐക്യു ടെസ്റ്റില്‍ 162 പോയന്റ്. അത്യപൂര്‍വം ആളുകള്‍ക്കുമാത്രം ലഭിക്കുന്ന ഉയര്‍ന്ന സ്‌കോറാണ് അപാര ബുദ്ധിശക്തി പ്രകടമാക്കുന്ന പത്തുവയസുകാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. യുകെയിലെ ബ്ലാക്ക്‌ബേണ്‍ സ്വദേശിയായ ആഹില്‍ ജോഹര്‍ ആണ് അത്ഭുതബാലന്‍. ജനസംഖ്യയിലെ ഒരു ശതമാനം ആളുകള്‍ക്ക് മാത്രം ലഭിക്കുന്നതാണ് ഇത്രയും കൂടിയ പോയന്റെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ചെറുപ്രായത്തില്‍ തന്നെ ഐക്യു ടെസ്റ്റില്‍ ഇത്രയും പോയന്റു നേടുന്നതും അപൂര്‍വമാണ്. 162 …

Read More »

ഐസിസിന്റെ പ്രചാരണ മാസിക ആമസോണ്‍ പിന്‍വലിച്ചു

ലണ്ടന്‍ : ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയ പ്രചാരണത്തിനുള്ള മാസികയുടെ ഇംഗ്ലീഷ് പതിപ്പ് വില്‍പ്പനയ്ക്കുവെച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ ഭീമന്മാരായ ആമസോണ്‍ മാഗസിന്‍ പിന്‍വലിച്ചു. സംഭവം വിവാദനായതിനാലാണ് ആമസോണ്‍ മാഗസിന്‍ പിന്‍വലിച്ചത്. മാഗസിന്റെ നാല് പതിപ്പുകളാണ് ആമസോണ്‍ വില്‍പ്പനയ്ക്കുവെച്ചത്.മാസികയുടെ രചയിതാവിന്റെ പേരായി ആമസോണ്‍ നല്‍കിയിരിക്കുന്നത് അല്‍ ഹയാത്ത് മീഡിയ സെന്റര്‍ എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉപ മാധ്യമ വിഭാഗമാണ് ഇത്. മാഗനില്‍റെ വില്‍പ്പനയെ കുറിച്ച് ബിബിസി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന്സംഭവം …

Read More »