Home / ലോകം (page 92)

ലോകം

5 ട്രില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്ലാറ്റിനവുമായി ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ കടന്നുപോകും

  ലണ്ടൻ∙ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്ലാറ്റിനമുള്ള ഛിന്നഗ്രഹം നാളെ പുലർച്ചെ ഭൂമിക്കരികിലൂടെ കടന്നുപോകും. ഇന്ത്യൻ സമയം രാവിലെ നാലുമണിക്കാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. യുഡബ്ല്യു – 158 എന്നാണ് ഛിന്നഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ഏറ്റവുമടുത്തുള്ള ഗ്രഹത്തെക്കാൾ 30 മടങ്ങ് അടുത്തുകൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. ഇതു സാധാരണക്കാർക്കും കാണാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയിൽ നിന്ന് 2.4 മില്യൺ കിലോമീറ്റർ അടുത്തുകൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക. ഏകദേശം ഒരു കിലോമീറ്ററോളം …

Read More »

90 മിനിറ്റ്; അതിനപ്പുറം ഓർമകളില്ല

ലണ്ടൻ ∙ ദന്തഡോക്ടറുടെ അടുക്കൽ പോയി റൂട്ട് കനാൽ ചികിൽസ കഴിഞ്ഞയുടൻ മുപ്പത്തിയെട്ടുകാരനു 90 മിനിറ്റ് ഒഴികെ ഓർമ മുഴുവൻ നഷ്ടമായി. ‘ഗജിനി’യിലെ നായക കഥാപാത്രത്തിനു സംഭവിച്ചതുപോലെ ഒരു ദുരവസ്ഥ. 90 മിനിറ്റ് ഓർമ മാത്രമേ അയാൾക്കു സൂക്ഷിക്കാനാകൂ. ഓരോവട്ടം മറവിയിൽനിന്ന് ഉണരുമ്പോഴും താൻ ദന്ത ഡോക്ടറെ കാണാൻ പോകുകയാണെന്നാണ് അയാളുടെ വിചാരം. എന്നാൽ, തന്റെ പേരും മറ്റു കാര്യങ്ങളും അയാൾക്ക് ഓർമയുണ്ട്. ശീലങ്ങളിലോ വ്യക്തിത്വത്തിലോ മാറ്റം വന്നിട്ടുമില്ല. 90 …

Read More »

ഇറാൻ ആണവക്കരാർ: യുഎൻ രക്ഷാസമിതി അടുത്തയാഴ്ച ചേരും

ന്യൂയോർക്ക്∙ ഇറാൻ ആണവക്കരാർ അംഗീകരിക്കാനും ഇറാനെതിരായ ഉപരോധം അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസംഘടന രക്ഷാസമിതി അടുത്തയാഴ്ച യോഗം ചേരും. വോട്ടിനിട്ടു പാസാക്കേണ്ട പ്രമേയത്തിന്റെ കരടുരേഖ രക്ഷാസമിതിയിലെ 15 അംഗങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്. ആണവപദ്ധതിയിൽ ദീർഘകാല നിയന്ത്രണങ്ങൾക്കും യുഎൻ നിരീക്ഷണത്തിനും അനുവദിക്കുന്ന കരാർ പ്രകാരം ഇറാൻ ആണവപദ്ധതി സമാധാനാവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുക. അണ്വായുധം നിർമിക്കുകയില്ല. ഇതിനുപകരം യൂറോപ്യൻ യൂണിയനും യുഎന്നും യുഎസും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പടിപടിയായി പിൻവലിക്കും. എന്നാൽ യുഎന്നിന്റെ ആയുധ നിരോധനവും മിസൈൽ …

Read More »

ന്യൂ ഹൊറൈസൺസിൽ നിന്ന് ‘ഫോൺ’: ദൗത്യം വിജയിച്ചു

വാഷിങ്ടൺ ∙ പ്ലൂട്ടോയുമായി ‘ക്ലോസ് അപ്’ മുഖാമുഖത്തിനു ശേഷം, ദൗത്യം വിജയിച്ചെന്ന ആഹ്ലാദവാർത്തയുമായി ന്യൂ ഹൊറൈസൺസ് പേടകം ഭൂമിയിലേക്കു ‘വിളിച്ചു.’ കുള്ളൻ ഗ്രഹത്തിന്റെ 12,500 കിലോമീറ്ററോളം അടുത്തെത്തിയ ശേഷം, 21 മണിക്കൂർ നിശ്ശബ്ദതയിലാണ്ട പേടകം വിനിമയബന്ധം പുനഃസ്ഥാപിച്ചതോടെ ശാസ്ത്രജ്ഞരുടെ ആശങ്കകൾക്കും വിരാമമായി. ദൗത്യവിജയം സ്ഥിരീകരിക്കാനായി ഭൂമിയിലെ ശാസ്ത്രസംഘം നേരത്തേ സജ്ജീകരിച്ചുവച്ച ‘ഫോൺ വിളി’യാണ് ഇന്നലെയെത്തിയത്. പേടകത്തിന്റെ ഇപ്പോഴത്തെ നില അറിയിച്ചുകൊണ്ടുള്ള 15 മിനിട്ട് നീണ്ട സന്ദേശപരമ്പരയാണു മെരിലാൻഡിലെ ജോൺ ഹോപ്‌കിൻസ് …

Read More »

എയ്ഡ്സ് ഭീതിയിൽ നിന്ന് പതിനഞ്ചു വർഷത്തിനകം ലോകത്തിനു മോചനം

ന്യൂയോർക്ക് ∙ എയ്ഡ്സ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വൻ മുന്നേറ്റം. ലോകത്ത് എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം 2000–2014 കാലത്ത് 35% കുറഞ്ഞതായി യുഎൻ റിപ്പോർട്ട്. രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു. ഇന്ത്യയും ഈ രംഗത്തു നിർണായക മുന്നേറ്റം നടത്തി. പുതിയ എച്ച്ഐവി ബാധ രാജ്യത്ത് 20 ശതമാനത്തിലേറെ കുറഞ്ഞു. ഈ നിരക്കിൽ മുന്നേറാനായാൽ 2030 ആകുമ്പോഴേക്കും ലോകത്ത് എയ്ഡ്സ് മഹാമാരി അല്ലാതാകും. രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം മൂലം ഈ കാലയളവിൽ …

Read More »

ബ്രിട്ടിഷ് യുദ്ധവിമാനത്തിൽനിന്ന് രണ്ടു മിസൈലുകൾ അടർന്നുവീണു

നികോസിയ ∙ സൈപ്രസിലെ സൈനികത്താവളത്തിൽ ഇറങ്ങുന്നതിനിടെ ബ്രിട്ടിഷ് യുദ്ധവിമാനത്തിൽനിന്നു രണ്ടു മിസൈലുകൾ താഴെവീണു. അടർന്നു പതിച്ച മിസൈലുകൾ പൊട്ടിത്തെറിച്ചില്ല. ഇറാഖിൽ ഐഎസിനെതിരായ സൈനികനടപടിക്കുശേഷം മടങ്ങിവരികയായിരുന്ന ടൊർനാഡോ യുദ്ധവിമാനമാണിത്. സാധാരണനിലയിൽ മിസൈലുകൾ ഇപ്രകാരം വേർപെട്ടുപോകാറില്ല. വിമാനത്തിലെ കംപ്യൂട്ടർ സംവിധാനം വഴി മാത്രമേ മിസൈൽ പ്രവർത്തനക്ഷമമാകുകയുള്ളു. 1991ലെ ഗൾഫ് യുദ്ധത്തിലാണ് ടൊർനാഡോ യുദ്ധവിമാനം ആദ്യമായി ഉപയോഗിച്ചത്. 2019 ആകുമ്പോഴേക്കും കാലാവധി തീരും. എട്ടു ടൊർനാഡോകളാണ് ഐഎസിനെതിരായ സൈനികനടപടിക്ക് ഉപയോഗിക്കുന്നത്.

Read More »

പാക്കിസ്ഥാൻ വെടിവച്ചിട്ട ‘ചാര’ ഡ്രോൺ ഇന്ത്യയുടേതല്ല; പാക്ക് പൊലീസിന്റെ തന്നെ

അമൃത്സർ ∙ ഇന്ത്യ ചാരപ്രവർത്തിക്കായി ഉപയോഗിച്ചതെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വെടിവച്ചു വീഴ്ത്തിയ ഡ്രോൺ പാക്ക് പൊലീസിന്റേതുതന്നെയെന്ന് റിപ്പോർട്ട്. പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാൻ പൊലീസ് ഹൈവേ പെട്രോളിങ്ങിനായി ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കാറ് എന്നാണ് ഇന്റലിജൻസ് നൽകുന്ന സൂചന. ചാരപ്രവർത്തിക്കായി ഇന്ത്യ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നലെയാണ് പാക്ക് അധീന കശ്മീരിലെ ബഹിബറിൽ പാക്ക് സൈന്യം ഡ്രോൺ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ പുറത്തുവന്ന ചിത്രങ്ങളിൽ …

Read More »

ആണവപദ്ധതി: ഇറാനും വൻശക്തി രാഷ്ട്രങ്ങളുമായുള്ള ചർച്ചയിൽ ധാരണ

വിയന്ന ∙ ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ആറു വൻശക്തി രാഷ്ട്രങ്ങളുമായി രണ്ടാഴ്ചയിലേറെയായി തുടരുന്ന മാരത്തൺ ചർച്ചയിൽ ധാരണ. ദശാബ്ദം നീണ്ട ചർച്ചകളാണ് ഒടുവിൽ അന്തിമ കരാറിലേക്ക് വഴിമാറുന്നത്. കരാറിലെ വ്യവസ്ഥകൾ ഇറാനിലെയും ആറു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്തമായി വിയന്നയിലെ യുണൈറ്റഡ് നേഷൻസ് സെന്ററിൽ നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തിലത്‍ വെളിപ്പെടുത്തും. ഇറാന്റെ ആണവപദ്ധതികൾക്കു നിയന്ത്രണം ഏർപ്പെടുത്തുക എന്ന യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ …

Read More »

ബംഗ്ലദേശിൽ സൗജന്യ വസ്ത്രം വാങ്ങാനെത്തിയ 23 പേർ തിക്കിലും തിരക്കിലുംപെട്ട് മരിച്ചു

ധാക്ക∙ ബംഗ്ലദേശിന്റെ വടക്കൻ പ്രവിശ്യയിലെ മൈമെൻസിങ് നഗരത്തിൽ പുകയില ഫാക്ടറിയിലുണ്ടായ തിക്കിലും തിരക്കിലും 23 പേർ മരിച്ചു. ഇവിടെ സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. റമദാൻ മാസത്തിൽ മുസ്‌ലിംകൾ പാവങ്ങൾക്ക് വസ്ത്രങ്ങൾ നൽകുന്നത് (സക്കാത്ത്) പതിവാണ്. ഇതു വാങ്ങാനെത്തിയവരാണ് മരിച്ചത്. നൂറുകണക്കിന് ആളുകളാണ് സക്കാത്ത് വാങ്ങുന്നതിന് എത്തിയിരുന്നത്. ഫാക്ടറിയിലേക്ക് പ്രവേശിക്കുന്നതിന് ചെറിയൊരു ഗേറ്റ് മാത്രമാണുള്ളത്. ഇതിലൂടെ പ്രവേശിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർ താഴെവീഴുകയായിരുന്നു. സ്ത്രീകളാണ് മരിച്ചവരിൽ …

Read More »

ലാറ്റിനമേരിക്കയിൽ കത്തോലിക്ക സഭ ചെയ്ത തെറ്റുകൾക്ക് മാപ്പു പറഞ്ഞ് പോപ്പ് ഫ്രാൻസിസ്

സാന്റാക്രൂസ്∙ തെക്കേ അമേരിക്കയിൽ യുറോപ്യന്മാർ കോളനികൾ സ്ഥാപിച്ചപ്പോൾ കത്തോലിക്ക സഭ തദ്ദേശീയ ജനതയോടു ചെയ്ത തെറ്റുകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ മാപ്പു ചോദിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ സന്ദർശിക്കുകയാണ് മാർപ്പാപ്പ. ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റ് എവോ മൊറേൽസിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സഭ ചെയ്ത തെറ്റുകൾ പൊറുക്കണമെന്ന് മാർപ്പാപ്പ വിനീതമായി അഭ്യർഥിച്ചത്. ദൈവത്തിന്റെ പേരിൽ കത്തോലിക്ക സഭ കൊടിയ പാപങ്ങൾ ചെയ്തിരുന്നതായി ലാറ്റിനമേരിക്കൻ സഭാ നേതാക്കൾ പണ്ടേ തന്നെ സമ്മതിച്ചിരുന്നതായി …

Read More »