Home / ലോകം (page 95)

ലോകം

സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

പ്രശസ്ത സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. ടൈറ്റാനിക്,അവതാര്‍, ബ്രേവ് ഹാര്‍ട്ട്, ഏലിയന്‍സ്, ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് ഇദ്ദേഹം. ടൈറ്റാനികിന്‍െറ സംഗീത സംവിധാനത്തിന് രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ ഗോള്‍ഡന്‍ ഗ്ളോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള ഹോണര്‍ പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഹോണറിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം സാന്താ ബാര്‍ബറയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടത്തില്‍പെട്ടത്. നിരവധി വിമാനങ്ങള്‍ സ്വന്തമായി …

Read More »

രണ്ടു റഷ്യൻ സ്വകാര്യ വിമാനങ്ങൾ തട്ടിയെടുത്തു

മോസ്കോ ∙ രണ്ടു റഷ്യൻ സ്വകാര്യ വിമാനങ്ങൾ അജ്ഞാതരായ ചിലർ തട്ടിക്കൊണ്ടുപോയി. ഇന്നലെ അതിരാവിലെയായിരുന്നു സംഭവം. ദക്ഷിണ റഷ്യയിലെ ത്യുമെൻ മേഖലയിൽ ഇഷിം പട്ടണത്തിൽ നിന്ന് തട്ടിയെടുത്ത വിമാനം മോസ്കോ ലക്ഷ്യമിട്ടാണ് പറന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗഡാൻ-ജി വൈ 80-160, യാക് 52 എന്നീ ചെറു വിമാനങ്ങളാണ് തട്ടിയെടുത്തത്. ഇതു വിമാന റാഞ്ചലാണോ എന്നു സ്ഥിരീകരിക്കാൻ അധിക‍ൃതർക്കു കഴിഞ്ഞിട്ടില്ല.

Read More »

യോഗാ ദിനാചരണം രാജ്യാന്തരസമൂഹം ആവേശത്തോടെ ഏറ്റെടുത്തു

ലോകം ഇന്നലെ യോഗാപരിശീലിക്കാൻ പായെടുത്തു. ശ്വാസം ക്രമീകരിച്ച് തിരിഞ്ഞും മറിഞ്ഞും ലോകമെങ്ങും രാജ്യാന്തരസമൂഹം ഇന്നലെ വ്യത്യസ്തരാജ്യങ്ങളിൽ യോഗ പരിശീലിച്ചപ്പോൾ അത് ലോകത്തിലെ ആദ്യത്തെ രാജ്യാന്തരയോഗാ ദിനാചരണമായി മാറി. ആദ്യത്തെ രാജ്യാന്തരയോഗാ ദിനാചരണത്തിലുള്ള ആവേശം ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ ബാൻ കിമൂൺ ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായി പങ്കു വച്ചു. ഐക്യരാഷ്ട്രസംഘടന മുൻകൈയെടുത്ത് രാജ്യാന്തര തലത്തിൽ പല പ്രധാന ദിനങ്ങളും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്.എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി രാജ്യാന്തരയോഗാ …

Read More »

അൽ ജസീറ പത്രപ്രവർത്തകൻ ജർമനിയിൽ അറസ്റ്റിൽ

  ബെർലിൻ ∙ അൽ ജസീറ ടിവിയിലെ മുതിർന്ന പത്രപ്രവർത്തകൻ അഹമ്മദ് മൻസൂർ (52) ബെർലിൻ വിമാനത്താവളത്തിൽ അറസ്റ്റിലായി. ഇൗജിപ്ത് ഭരണകൂടത്തിന്റെ രാജ്യാന്തര അറസ്റ്റ് വാറന്റ് പ്രകാരമാണ് പത്രപ്രവർത്തകനെ തടഞ്ഞുവച്ചതെന്ന് ജർമൻ ഫെഡറൽ പൊലീസ് അധികൃതർ അറിയിച്ചു. ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയശേഷമായിരിക്കും മൻസൂറിനെ ഇൗജിപ്തിനു കൈമാറണമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം വരിക. അൽ ജസീറ അറബിക് ചാനലിലെ പ്രധാന ടോക്ക് ഷോയുടെ അവതാരകനാണു മൻസൂർ. 2011ൽ ജനകീയ പ്രക്ഷോഭകാലത്ത് ഒരു …

Read More »

പൈതൃകത്തണലിൽ പുതുമകളോടെ ‘റമസാൻ ഇൻ ദുബായ്’

ദുബായ്∙ പൈതൃകത്തനിമയും വിസ്‌മയങ്ങളുടെ വർണക്കാഴ്‌ചകളും സംഗമിക്കുന്ന റമസാൻ ഇൻ ദുബായ് ഇന്നു തുടങ്ങുന്നു. വിനോദവും വിജ്‌ഞാനവും സമ്മാനപ്പെരുമഴയും സമൃദ്ധമാക്കുന്ന വിസ്‌മയക്കൂടാരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ ഒരുങ്ങി. ദുബായ് ഫെസ്‌റ്റിവൽസ് ആൻഡ് റീട്ടെയ്‌ൽ എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികളിൽ വിവിധ മേഖലകളിൽ നിന്നുള്ള സന്ദർശകരെ പ്രതീക്ഷിക്കുന്നു. ആത്മീയസദസുകൾ, കരകൗശല–ഭക്ഷ്യമേളകൾ, രാത്രിച്ചന്തകൾ, കായിക വിനോദങ്ങൾ തുടങ്ങിയവ മെഗാമേളയുടെ ഭാഗമാണ്. ലോകമെങ്ങുമുള്ള പണ്ഡിതരുടെ സാന്നിധ്യത്താൽ അനുഗൃഹീതമാകുന്ന ദുബായ് രാജ്യാന്തര ഹോളി ഖുർആൻ അവാർഡ് മേള ഇതിൽ …

Read More »

അഫ്ഗാൻ പാർലമെന്റ് താലിബാൻ ആക്രമിച്ചു; ഏഴ് ഭീകരരെ വധിച്ചു

കാബൂൾ∙ അഫ്ഗാൻ പാർലമെന്റ് താലിബാൻ ഭീകരർ ആക്രമിച്ചു. കാബൂളിൽ സ്ഥിതി ചെയ്യുന്ന പാർലമെന്റ് വളപ്പിലേയ്ക്ക് തോക്കും ബോംബുകളുമായി ഭീകരർ അതിക്രമിച്ചു കയറുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഏഴു ഭീകരരെയും അഫ്ഗാൻ സൈന്യം വധിച്ചു. ആറിലധികം ബോംബ് സ്ഫോടനങ്ങൾ പാർലമെന്റ് സമുച്ചയത്തിനു സമീപം ഉണ്ടായെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായ നിമിഷങ്ങൾക്കകം ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. പാർലമെന്റിൽ പുതിയ പ്രതിരോധ മന്ത്രി ചുമതലയേറ്റതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രമുഖരായ നിരവധി …

Read More »

തിരക്കിന്റെ കുരുക്കൊഴിവാക്കാൻ ദുബായ് വിമാനത്താവളം

ദുബായ് ∙ അവധിക്കാലം ആരംഭിക്കുന്നതോടെ കനത്ത തിരക്ക് നേരിടാനുള്ള തയാറെടുപ്പുകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓരോ ദിവസവും 75,000 യാത്രക്കാരെയാണു വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ഈ മാസം 26 മുതൽ സ്‌കൂൾ അവധി ആരംഭിക്കുന്നതാണ് തിരക്കിനു പ്രധാന കാരണം. ഈ ദിവസങ്ങളിൽ വിമാനടിക്കറ്റ് നിരക്കും ഉയരങ്ങളിലാണ്. തിരക്ക് നേരിടാൻ ബോധവൽകരണം ഉൾപ്പെടെയുള്ള നടപടികളും വിമാനത്താവള അധികൃതർ ആരംഭിച്ചു. യാത്രക്കാർ നേരത്തെതന്നെ വിമാനത്താവളത്തിൽ എത്താനും വിമാനത്താവളം ഒരുക്കുന്ന …

Read More »

പഞ്ചനക്ഷത്ര ഭിക്ഷാടകർ ദുബായിൽ പിടിയിൽ

ദുബായ്∙ ഭിക്ഷാടനം തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയില്‍ 70 പേര്‍ പിടിയിലായി. ഇവരില്‍ പലരും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചാണു പണപ്പിരിവിന് ഇറങ്ങിയിരുന്നത്. ജൂണ്‍ ഏഴിനാണ് ഭിക്ഷാടനം നിയന്ത്രിക്കുന്നതിനായി ദുബായ് പൊലീസ് പരിശോധന തുടങ്ങിയത്. യാചകര്‍ കൂടുതല്‍ തമ്പടിക്കുന്ന മേഖലകളിലാണ് പൊലീസ് നിരീക്ഷണം. പതിമൂന്ന് ദിവസത്തെ പരിശോധനയിലാണു എഴുപത് ഭിക്ഷാടകര്‍ പൊലീസിന്റെ വലയിലായതെന്നു സിഐഡിയിലെ ഭിക്ഷാടന പ്രതിരോധ വകുപ്പ് തലവന്‍ ലഫ്. കേണല്‍ അലി സാലിം അല്‍ ഷംസി അറിയിച്ചു. വ്യവസായികളുടെ …

Read More »

ചാള്‍സ്ടണ്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടത് വികാരി ഉള്‍പ്പെടെ 4 വൈദികര്‍

ചാള്‍സ്ടണ്‍ : ബുധനാഴ്ച സൗത്ത് കരോലിനായിലെ ദേവാലയത്തില്‍ നടന്ന വെടിവെയ്പില്‍ പ്രധാന പാസ്റ്റര്‍ റവ. ക്ലമന്റ് പിങ്കിനി, വനിത വൈദികരായ റവ. ഷ്‌റൊന്‍ഡ് കോള്‍മാന്‍, റവ. ഡിപെയ്ന്‍ മിഡില്‍ടണ്‍ , റവ. ഡാനിയേല്‍ സിമ്മണ്‍സ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എഎംഇ ജനറല്‍ സെക്രട്ടറി ജെഫ്രി കൂപ്പര്‍ അറിയിച്ചു. പ്രധാന പാസ്റ്റര്‍ റവ. ക്ലമന്റ് (41) 1996 ല്‍ സ്റ്റേറ്റ് റപ്രസന്റേറ്റീവായി നാലു വര്‍ഷങ്ങള്‍ക്കു ശേഷം സ്റ്റേറ്റ് സെനറ്ററായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വെസ് ലി …

Read More »

ഭീകരതയ്ക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുക്കുന്നില്ല; ഇരയാകുന്നത് ഇന്ത്യയെന്ന് യുഎസ്

വാഷിങ്ടൺ ∙ ലഷ്കറെ തയിബ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുക്കുന്നില്ലെന്നും ഇതിന് ഇരയാകുന്നത് ഇന്ത്യയാണെന്നും യുഎസ്. പാക്ക് സർക്കാരിന്റെ അയഞ്ഞ സമീപനം മൂലം ലഷ്കറെ തയിബ ഇപ്പോഴും പാക്കിസ്ഥാനിൽ പ്രവർത്തനങ്ങളുമായി സജീവമാണെന്നും യുഎസ് വ്യക്തമാക്കി. പാക്കിസ്ഥാൻ തന്നെ ഇത്തരം സംഘടനകളുടെ ഇരയായപ്പോൾ തെഹ്‍രിഖ് താലിബാൻ പാക്കിസ്ഥാൻ പോലുള്ള ഭീകരസംഘടനകൾക്കെതിരെ കർശനമായ സൈനിക നടപടി സ്വീകരിച്ചെന്നും യുഎസ് പറയുന്നു. പാക്കിസ്ഥാനിൽ ഇപ്പോഴും സജീവമായിട്ടുള്ള ലഷ്കറെ തയിബ പോലുള്ള സംഘടനകൾക്കെതിരെ ഒന്നും ചെയ്യുന്നില്ല. …

Read More »