Home / ലോകം (page 96)

ലോകം

വിമാനത്തിന്റെ ചക്രങ്ങൾക്കിടെയിരുന്ന് 13,000 കിലോമീറ്റർ യാത്ര; ഒരാൾ താഴെ വീണുമരിച്ചു

ലണ്ടൻ∙ ജൊഹാന്നസ്ബർഗിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്ന ബ്രിട്ടിഷ് എയർവേസ് വിമാനത്തിന്റെ ചക്രങ്ങൾക്കിടെ പതിയിരുന്ന് യാത്ര ചെയ്ത രണ്ടുപേരിൽ ഒരാൾ താഴെവീണു മരിച്ചു. മറ്റേയാളെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ 12,875 കിലോമീറ്ററാണ് ഇവർ ചക്രങ്ങൾക്കിടെയിരുന്ന് യാത്ര ചെയ്തത്. ഹോളിവുഡ് സിനിമാ സ്റ്റൈലിൽ‌ നടന്ന ഈ യാത്രയെക്കുറിച്ച് ബ്രിട്ടീഷ് എയർവേസ് വിഭാഗം അന്വേഷണം തുടങ്ങി. തെക്കു-പടിഞ്ഞാറ് ലണ്ടനിലെ റിച്ചമണ്ടിലുള്ള ഒരു കെട്ടിടത്തിന്റെ മുകളിലേക്കു വീണാണ് ഒരാൾ …

Read More »

ഖത്തർ എയർലൈൻ ഏറ്റവും മികച്ച എയർലൈൻ

ബർലിൻ∙ ലോകത്തെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയായി ഖത്തർ എയർലൈൻസിനെ തെരഞ്ഞെടുത്തു. യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ഹോങ്കോങ്ങിനെ കാത്തേ പസഫിക്കിൽ നിന്ന് ഖത്തർ എയർവേയ്സ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. സ്കൈട്രാക്സ് റാങ്കിങ്ങിൽ ഇതിനു പുറമേ വന്ന ഏറ്റവും വലിയ മാറ്റം ജർമനിയുടെ ലുഫ്താൻസ എയർലൈൻസ് ടോപ് ടെന്നിൽ നിന്നു പുറത്തായതാണ്. ലുഫ്ത്താൻസയ്ക്ക് 12ാം സ്ഥാനമാണ്. അതേസമയം, ഖത്തർ എയർവേയ്സിന് ഐക്യരാഷ്ട്ര സഭയിൽ രൂക്ഷമായ വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഫ്ളൈറ്റ് അറ്റൻഡന്റുമാരെ …

Read More »

റിയാക്‌ടർ വെസ്സൽ സജ്‌ജം; യുഎഇ ആണവോർജ പദ്ധതി ലക്ഷ്യത്തിലേക്ക്

ദുബായ് ∙ അറബ് മേഖലയിലാകെ പ്രതീക്ഷയുടെ പ്രകാശം പരത്തി യുഎഇയുടെ ആണവോർജപദ്ധതി സുപ്രധാനമായ ഒരുഘട്ടം കൂടി പിന്നിട്ട് ലക്ഷ്യത്തിലേക്ക്. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലെ ബറാകയിൽ നിർമാണം പുരോഗമിക്കുന്ന ആണവോർജ കേന്ദ്രത്തിൽ രണ്ടാമത്തെ റിയാക്‌ടർ വെസ്സൽ സ്‌ഥാപിച്ചതോടെയാണ് നിർണായകമായ മറ്റൊരു ഘട്ടം കൂടി പൂർത്തിയായത്. സങ്കീർണമായ ഓരോഘട്ടവും കൃത്യസമയത്തു പൂർത്തിയാക്കിയാണ് പദ്ധതിയുടെ മുന്നേറ്റം. ആസൂത്രണം ചെയ്‌തതുപോലെ തന്നെ 2017ൽ ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പടിഞ്ഞാറൻ മേഖലയിലെ ഭരണപ്രതിനിധി ഷെയ്‌ഖ് ഹംദാൻ …

Read More »

മോറിസൺ മേനോന് വീണ്ടും സൂപ്പർബ്രാന്‍ഡ് പദവി

ദുബായ്∙ മോറിസൺ മേനോൻ ചാട്ടേർഡ് അക്കൗണ്ടന്റ്സിന് യുഎഇ സൂപ്പർബ്രാൻഡ് കൗൺസിലിന്റെ സൂപ്പർബ്രാൻഡ് പദവി ലഭിച്ചു. തുടർച്ചയായി ഇത് രണ്ടാം തവണയാണ് മോറിസൺ മേനോൻ ഇൗ പട്ടികയിൽ സ്ഥാനം പിടിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര്യ രാജ്യാന്തര ഏജൻസിയായ സൂപ്പർബ്രാന്‍ഡ് ലോകത്തെങ്ങുമുള്ള ബ്രാൻഡുകളെ വിലയിരുത്തയാണ് സൂപ്പർബ്രാൻഡ് പദവി നൽകിവരുന്നു. ഇൗ നേട്ടത്തിൽ സന്തോഷിക്കുന്നതായി ചെയർമാനും മാനേജിങ് പാർട്ണറുമായ രാജു മേനോൻ പറഞ്ഞു.

Read More »

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി എത്തി

ദോഹ∙ പ്രധാനമന്ത്രി ഷെയ്‌ഖ് അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. അൽ ഷാമൽ, അൽ കാബൻ, അൽ ഗുവാരിയ എന്നിവിടങ്ങളിലെ പിഎച്ച്‌സികളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അൽ ഷാമലിലെ ക്ലിനിക്കുകൾ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസ്, ലാബ്, സ്‌കാൻസെന്റർ ഫാർമസി എന്നിവയുടെ പ്രവർത്തനം പ്രധാനമന്ത്രി നിരീക്ഷിച്ചു. ഖത്തറിലെ ആദ്യകാല പിഎച്ച്‌സികളിലൊന്നാണ് അൽ ഷാമലിലേത്. 1972-ലാണ് ഇതു സ്‌ഥാപിതമായത്. ഏഴായിരം പേരാണ് ഈ പിഎച്ച്‌സിക്കു കീഴിൽ റജിസ്‌റ്റർ …

Read More »

തോക്ക് നിയന്ത്രണത്തിൽ പുനർചിന്തനം അനിവാര്യം: ഒബാമ

വാഷിങ്ടൺ ഡിസി ∙ തുടർച്ചയായി അമേരിക്കയിൽ സംഭവിക്കുന്ന ഗൺ വയലൻസ് തോക്ക് നിയന്ത്രണത്തെ കുറിച്ച് ജനങ്ങൾ ചിന്തിക്കുന്നതിനുളള അവസരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസിൽ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിൽ നടക്കുന്നതിനേക്കാൾ വളരെ കൂടുതൽ ആക്രമണങ്ങളാണ് അമേരിക്കയിൽ നടക്കുന്നതെന്ന് പ്രസിഡിന്റ് ചൂണ്ടിക്കാട്ടി ചാൾസ്ടണിൽ കറുത്തവർഗ്ഗക്കാരുടെ പളളിയിൽ നടത്തിയ ആക്രമണത്തെ ഒബാമ ശക്തിയായി അപലപിച്ചു. നിരപരാധികൾ നിഷ്കരുണം വധിക്കപ്പെടുന്നത് ഹൃദയ ഭേദകമാണ്. ഇത്തരം സംഭവങ്ങൾ …

Read More »

ദക്ഷിണാഫ്രിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റു മലയാളി കൊല്ലപ്പെട്ടു

കൊല്ലം ∙ കൊട്ടാരക്കര സ്വദേശിയായ യുവാവു ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹനസ്ബർഗിൽ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. കൊട്ടാരക്കര കലയപുരം ചെക്കാലയം വീട്ടിൽ സി.ടി. ജോണിന്റെ മകൻ അജേഷ് ജോൺ (27) ആണു കൊല്ലപ്പെട്ടത്. അവിവാഹിതനാണ്. മാതാവ് അമ്മിണി. ഒരു സഹോദരിയുണ്ട് ടീന. രാജസ്ഥാനിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ജോൺ അവിടെ ബാൻസ്‌വാഡ രാതിസലൈൻ റോഡ് നമ്പർ ഏഴ് ഹൗസ് നമ്പർ 304 ലാണു താമസം. രണ്ടു വർഷം മുൻപു ദക്ഷിണാഫ്രിക്കയിലേക്കു പോയ …

Read More »

പരിസ്ഥിതി നാശത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കാന്‍ ധീരവിപ്ലവത്തിന് മാര്‍പ്പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി ∙ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ധീരവിപ്ലവത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. പണക്കാരന്‍ ദരിദ്രനെ മുതലെടുക്കുന്ന തെറ്റായ സാമ്പത്തിക ക്രമം ഭൂമിയെ അനന്തമായ മാലിന്യകൂമ്പാരമാക്കുന്നുവെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഒന്നാംലോകരാജ്യങ്ങളുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള ചാക്രികലേഖനം വത്തിക്കാന്‍ പുറത്തിറക്കി. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ശക്തമായ ഭാഷയില്‍ പരിസ്ഥിതിനാശത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത്. ആഗോളതാപനം ആരുടെ സൃഷ്ടിയാണ്? അനിയന്ത്രിതമായ ഇന്ധന ഉപഭോഗവും വ്യാവസായികവത്ക്കരണവും …

Read More »

തപാല്‍ നിരക്ക് കുറയ്ക്കുവാന്‍ ഫെഡറല്‍ കോടതി ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയ്ക്കുള്ളില്‍ ഒരു സാധാരണ എഴുത്ത്, യു.എസ്. പോസ്റ്റല്‍ സര്‍വ്വീസിലൂടെ അയയ്ക്കണമെങ്കില്‍ 49 സെന്ററിന്റെ സ്റ്റാമ്പ് ആവശ്യമാണ്. 2014 ജനുവരിയിലാണ് 3 സെന്റ് വര്‍ദ്ധിപ്പിച്ച് യു.എസ്.പി.എസ്. ഈ നിരക്ക് ഏര്‍പ്പെടുത്തിയത്. 11 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ആയിരുന്നു ഇത്രയും വലിയ വര്‍ദ്ധന- 4.3%. അതും, നാണയപെരുപ്പം കണക്കിലെടുത്ത് നടത്തിയ 1.7% വര്‍ധനയ്ക്ക് മുകളില്‍. സാമ്പത്തിക മാന്ദ്യത്തില്‍ നഷ്ടപ്പെട്ട ബില്യണുകള്‍ തിരിച്ച് പിടിക്കുവാന്‍ നിരക്ക് വര്‍ധന അനുവദിക്കണമെന്ന് പോസ്റ്റല്‍ സര്‍വ്വീസ് പോസ്റ്റല്‍ റെഗുലേറ്റേഴ്‌സിനോട് …

Read More »

കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്ന് പാക് സൈനിക തലവന്‍

ഇസ്ലാമാബാദ്: ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷം ആളിക്കത്തിക്കുന്ന വിധത്തില്‍ പാക് കരസേനാ മേധാവിയുടെ പ്രസ്താവന. കാശ്മീര്‍ പാക്കിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്നും കാശ്മീര്‍ പ്രശ്‌നം വിഭജനത്തിന്റെ പൂര്‍ത്തിയാകാത്ത അജണ്ടയാണെന്നും പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു. നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീപ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ത്. ഇതിനായി യുഎന്നിന്റെ ഇടപെടല്‍ ആവശ്യമാണ്. കാശ്മീര്‍ ജനതയുടെ പ്രതീക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ളതാകണം തീരുമാനമെന്നും റഹീല്‍ …

Read More »