Home / വിനോദം / സാഹിത്യം

സാഹിത്യം

കൊച്ചുപിണക്കങ്ങൾ (കഥ- ലതീഷ് കൈതേരി)

എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത് അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം , അതെ അതെ നിങ്ങള്ക്ക് ഇപ്പോൾ …

Read More »

രണ്ട് കാൽശരായികൾ (കവിത )

സദൻ തോപ്പിൽ എന്നെ മാറിമാറി സേവിച്ച, രണ്ട് മുറിയുറക്കഷ്ണങ്ങൾ. രണ്ടേരണ്ടു നിറങ്ങൾകൊണ്ട്, തുടരെ രണ്ടദ്ധ്യയനവർഷങ്ങൾ തുടവരെ മാത്രം നാണം മറച്ച്… മരബെഞ്ചുകളിൽ നിരങ്ങിയവ. ചെമപ്പും,നീലയും വിധി തുടരാൻ അഴക്കയറിൽ ദിനംപ്രതി മാറി മാറിതൂങ്ങിയ രണ്ട് സിഗ്നൽ സൂചകങ്ങൾ. ഈറൻമണം വിട്ടുമാറാതെ, നരച്ചു നാടോടിയ തുണിയുറകൾ. പൊട്ടിയ കുടുക്കും, പിന്നിത്തുടങ്ങിയ മൂടും, അടികൊണ്ട വടുക്കളും മുള്ളുവേലികൾക്കിടയിലൂടെ ഗിയറ് മാറ്റിയോടുമ്പോൾ, ശരവേഗങ്ങൾക്ക് ചെമപ്പ് നിറം! കുന്നിക്കുരുക്കളെണ്ണുമ്പോൾ, മന്ദാരപ്പൂക്കളിൽ വട്ടമിട്ട ഇരട്ടമൈനകളെ കണ്ട ആശ്വാസം. …

Read More »

പേക്കോലം(കവിത )

ഗായത്രി നിർമ്മല കാതുകൾഒന്നു ഞാൻ കൊട്ടിയടക്കട്ടെ കണ്ണുകൾ പൂട്ടിയിരിക്കട്ടെ എന്നിട്ടും വയ്യ ചുറ്റിലും നാറ്റം നാറ്റം അസഹ്യം നിണത്തിന്റെ നാറ്റം മൂക്കൊന്നുമുറുകെ പിടിച്ചോട്ടെ.. ? എന്റെ മൂക്കൊന്ന് മുറുകെ പിടിച്ചോട്ടെ…? മനസിനെ മൊത്തം മഥിക്കുന്നു മർത്യാനിൻ പ്രവൃത്തിതൻ പ്രകമ്പനം പ്രകൃതിപോലും പ്രതികരിക്കുന്നു ഇനിയെത്രകാലം ഇനിയെത്രദൂരം ഇനിയെന്ത് കാഴ്ചകൾ ഈ മണ്ണിലിനിയെന്റെ ജീവിതസായാഹ്നം തീർത്തുപോകാൻ ശ്രവിക്കുന്നതൊക്കയും ഞെട്ടുന്ന വാർത്തകൾ… നടക്കുന്നതെല്ലാം നമുക്കിന്നു ചുറ്റിലും കാണുന്നതോ ക്ൺ തുളയ്ക്കുന്ന കാഴ്ചകൾ പുലരുന്നതെല്ലാം രുധിരം …

Read More »

ചില തനത് ചിന്തകൾ

പ്രവാഹിനി  ഇടങ്ങൾ ——— എവിടെയെല്ലാമോ ഇടങ്ങൾ നഷ്ടപ്പെട്ടവർ,ഒരേതൂവൽപ്പക്ഷികൾ,വന്നണയുന്ന ഇടമാണ് തൃശ്ശൂർ സാഹിത്യ അക്കാദമി .കാണണമെന്നാഗ്രഹിക്കുന്നവർ,ഓരോ തവണയും ഒത്തുചേരുന്നയിടം.കണ്ണുനിറയെ കാണുന്നു! ഹൃദയംകൊണ്ട് കേൾക്കുന്നു!ചേർത്തണയ്ക്കുന്നു! വാത്സല്യപൂർവ്വം സ്പർശിക്കുന്നു! ഉമ്മവെയ്ക്കുന്നു !(ഈ ഭാഗം വായിക്കുമ്പോൾ സത്യസദാചാരികൾക്ക് താത്ക്കാലികാന്ധത വരട്ടെ!) ആർക്കൊക്കെയോ ഇടമുണ്ടാക്കാനുള്ള പക്ഷിക്കൂട്ടം ഒത്തുചേർന്നു പാടുന്നുണ്ട്. യൗവനകാലം വസന്തകാലമാക്കുന്നുണ്ട്! തലച്ചോറിൽ ഭ്രമാത്മക കവിതയുണർത്തുന്ന ചുരുളുകളും പാനംചെയ്ത ദ്രവ്യശീലുകളും കാറ്റിൽ പരക്കുന്നുണ്ട്! കൊടുക്കൽ- വാങ്ങൽ —————————– ഇന്നലെഒരുപാട് കൊടുക്കുകയും വാങ്ങുകയുമുണ്ടായി. കൊടുക്കുമ്പോൾ കടലളവും വാങ്ങുമ്പോൾ കുമ്പിൾ …

Read More »

താമസിക്കാനൊരിടം മാത്രമല്ല വീട്

അബു ഇരിങ്ങാട്ടിരി വൈക്കോല്‍ മേഞ്ഞ കൊച്ചു വീടായിരുന്നു. ചുമരുകളില്‍ ചുകന്നമണ്ണും നിലം നിറയെ കരിയും തേച്ച് എപ്പോഴും വൃത്തിയുള്ള വൈക്കോല്‍പ്പുര. ചാണകം മെഴുകിയ നിലം എന്ന പ്രയോഗത്തില്‍ നിന്നും വ്യത്യസ്തമായി കരിമെഴുകിയ നിലം. ഓരോ വേനല്‍ക്കാലത്തും കടം വാങ്ങിയോ കുറിക്കല്ല്യാണം നടത്തിയോ പണം സംഘടിപ്പിച്ച് വൈക്കോല്‍ വാങ്ങും. പിന്നീട്, അയല്‍ക്കാരുടെയൊക്കെ സൗകര്യം നോക്കി, നല്ല ഒരു ദിവസം പെരുന്നാളാഘോഷം പോലെയായിരുന്നു പുര മേഞ്ഞിരുന്നത്. അതൊക്കെ ഇന്നും മനസില്‍ തെളിമയോടെയുണ്ട്. പത്തുമണിക്ക് …

Read More »

സ്വപ്നഹത്യ(കവിത )

റോജന്‍ നീ ഉപേക്ഷിച്ചതിന് ശേഷം ആ മുറി തുറക്കാറില്ല. കട്ടിലിന്‍കാലുകളില്‍ ചിതല്‍ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. ചിലന്തിവലകളും പൊടിയും തൂത്തുകളഞ്ഞു. തലയിണയെ കെട്ടിപ്പിടിച്ചിരുന്നു. കിടക്കവിരിക്കടിയില്‍ നിന്നും ഒരു താരാട്ട് കിട്ടി. അത് അടുപ്പിലിട്ടെരിച്ചു. നീ ആ കുഞ്ഞിനെ അബോര്‍ട്ട് ചെയ്തിരിക്കുമല്ലോ ?

Read More »

ഒരാസ്വാദനം – സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍ (ജോണ്‍ കുന്നത്ത്)

സ്വീകരിച്ചുപോയ ധാരണകളെ ശരിയാണെന്ന് സ്ഥാപിക്കാനുള്ള മനുഷ്യന്‍റെ വ്യഗ്രത, ഇന്നും എന്നും നിലനില്‍ക്കുന്നു. ശരിയായ സത്യാന്വേഷണത്തിനിറങ്ങുന്നവര്‍ തുലോം കുറവാണ്. ശരിയായ സത്യത്തെ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ക്രൂശിക്കപ്പെടുന്നു. അതേ അനുഭവത്തിന്‍റെ ഇരകളായിത്തീര്‍ന്ന ക്രൈസ്തവ സമൂഹവും, ക്രൂശിക്കപ്പെട്ടവന്‍റെ പാതയില്‍ നിന്നും ക്രൂശിക്കുന്നവരുടെ പാതയിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. ഇതു മനസ്സിലാക്കുന്ന നേതാക്കള്‍ പോലും "എസ്റ്റാബ്ലിഷ്മെന്‍റിനെ" താങ്ങിനിര്‍ത്താന്‍ വേണ്ടി അന്ധരും ബധിരരുമായി അഭിനയിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സത്യത്തെ മനസ്സിലാക്കി കൊടുക്കാന്‍, വേദോപദേശങ്ങളെ ശരിയായി അപഗ്രഥിക്കാന്‍, ചരിത്ര സത്യങ്ങളിലൂടെ കൈപിടിച്ചു …

Read More »

മലയാളത്തിന്റെ മനസ്സുതൊട്ട് പുനത്തിൽ യാത്രയായി -സ്മാരകശിലകൾ ബാക്കിയായി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ,സാധാരണക്കാരന്റെ സ്നേഹിതൻ,പാവപ്പെട്ടവന്റെ ഡോക്ടർ ഇതായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.എസ കെ പൊറ്റക്കാടും,ബഷീറും,വി കെ എന്നും,ഒ.വി.ഐ യും പോലെ ജീവിതത്തിനൊത്തു ഒഴുകി,ഒഴുക്കിനൊത്തു ജീവിച്ചു ജീവിത കഥകൾ എഴുതി പുനത്തിൽ കടന്നു പോയി. അദ്ദേഹത്തിന്റെ ജീവിതത്തിനോ കഥക്കോ വ്യത്യസ്ത ഭാവമോ,മുൻകൂട്ടി തീരുമാനങ്ങളോ ഉണ്ടായിരുന്നില്ല.അദ്ദേഹം കഥകളിലെ വരികൾക്കും,കഥക്കും ഒപ്പം തന്റെ ജീവിതം തന്നെ പായിച്ചു.പ്രകൃതി,പ്രണയും,രതി,സ്നേഹം,ദുഃഖം,പക അങ്ങിനെ നീളുന്ന വികാരങ്ങളുടെ ഒരു നിറഞ്ഞ എഴുത്തായിരുന്നു കുഞ്ഞാക്കയുടെ കഥകൾ.ശക്തമായ വരികളിൽ സർവ്വ വികാരവും തുളുമ്പി നിന്നു.സാഹിത്യത്തിൽ …

Read More »

കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവർഷം

മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം തന്നെ കവിത ആക്കുകയും ചെയ്ത ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ശ്രീ ആയ്യപ്പൻ.മലയാള സാഹിത്യത്തിന് നഷ്ടങ്ങളുടെ പട്ടികയിലേക്ക് പേര് നൽകി അദ്ദേഹം കടന്നു പോയിട്ട് ഇന്ന് …

Read More »

വാക്കും വരയും (ഹരിശങ്കർ കലവൂർ )

Read More »