ഫാഷൻ

സ്വര്‍ണ വില കൂടി;പവന് 22,360 രൂപ

കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More »

കാനാട്ട് ക്രിയേഷൻസും കാനാട്ട് ഒറിജിനൽസും; വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ

മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് ഷൈൻ ബനവൻ എന്ന ഫാഷൻ ഡിസൈനർ. ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും കാനാട്ട് ഒറിജിനൽസും. ഗൗൺ വിൽപനയിലൂടെ ഷൈൻ പ്രതിവർഷം സ്വന്തമാക്കുന്നത് മൂന്നു കോടി രൂപയാണ്. കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ഓരോരോ കളികളിൽ ഏർപ്പെടുമ്പോൾ തൃശൂരിൽ നിന്നു ബംഗളൂരുവിൽ താമസമുറപ്പിച്ച എലവത്തിങ്കൽ വാറുണ്ണി–ലിസി ദമ്പതികളുടെ …

Read More »

പുരുഷ സൗന്ദര്യത്തില്‍ ഒന്നാമന്‍ ഇന്ത്യക്കാരന്‍: മിസ്റ്റര്‍ വേള്‍ഡായി രോഹിത് ഖണ്ഡേവാലിനെ തെരഞ്ഞെടുത്തു

ലണ്ടന്‍: 2016ലെ മിസ്റ്റര്‍ വേള്‍ഡ് പട്ടം ഇന്ത്യക്കാരനായ രോഹിത് ഖണ്ഡേവാലിന്. ബ്രിട്ടനിലെ സൗത്ത്‌പോര്‍ട്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രോഹിതിനെ മിസ്റ്റര്‍ വേള്‍ഡ് പട്ടം അണിയിച്ചത്. ഇതോടെ മിസ്റ്റര്‍ വേള്‍ഡ് പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി രോഹിത്. 47 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് രോഹിത് മിസ്റ്റര്‍ വേള്‍ഡ് കിരീടം ചൂടിയത്. മിസ്റ്റര്‍ വേള്‍ഡ് കിരീടം താന്‍ നേടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രോഹിത് പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കും ആരാധകര്‍ക്കും …

Read More »

ദാ സുന്ദരിയായി

സുന്ദരനും സുന്ദരിയുമായിരിക്കാൻ മുഖം പോലെ തന്നെ പ്രധാനമാണ് ചർമ്മവും. പാടുകളില്ലാത്തതും പൊരിഞ്ഞിളകുന്നതുമായ സ്‌കിൻ സ്വാഭാവികമായും അഭംഗി വിളിച്ചോതും. പക്ഷേ, ഒന്നു ശ്രദ്ധിച്ചാൽ സൗന്ദര്യം കൊണ്ടു വരാവുന്നതേയുള്ളൂ. ചർമ്മത്തെ അറിയാം ചർമ്മത്തിന് മൂന്നു അടുക്കുകളാണ് ഉള്ളത്. എപ്പിഡെർമിക്, ഡെർമിക്, ഹൈപ്പോഡെർമിക്. ഇതിനു പുറമേ രണ്ട് ഗ്രന്ഥികളുമുണ്ട്. സ്നേഹഗ്രന്ഥിയും ശ്വേതഗ്രന്ഥിയും. ചർമ്മത്തിൽ പറ്റുന്ന അഴുക്കുകളെ വിയർപ്പിന്റെ രൂപത്തിൽ പുറം തള്ളുന്നത് ശ്വേതഗ്രന്ഥിയാണ്. എന്നാൽ സ്നേഹഗ്രന്ഥി വക്കിനാവശ്യമായ കൊഴുപ്പ് പുറപ്പെടുവിക്കുന്നു. ഇത് ചർമ്മോപരിതലത്തെ മയപ്പെടുത്തുകയും …

Read More »

പാകിസ്താനിലെ ഫാഷന്‍ വീക്ക് ഫാഷന്‍ ഷോ

ലാഹോറില്‍ പാകിസ്താന്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ നിന്ന്

Read More »

നിറത്തിലാണോ സൗന്ദര്യം?

യുറോപ്യന്‍ പര്യടനത്തിനിടയിലാണ് അത് സംഭവിച്ചത്. സ്‌പെയിനിലെ മാഡ്രിഡ് സിറ്റിയിലൂടെ ‘മാദാമ്മക്കളറും’ നോക്കി നെടുവീര്‍പ്പിട്ട് ‘ഇവറ്റകളുടെ വെളുപ്പിനു മുമ്പില്‍ നമ്മളൊക്കെ എന്തുവാടീ’ എന്ന് ‘സ്വന്തം കളര്‍കോംപ്ലക്‌സ്’ വിളമ്പി നടന്ന ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന കോളേജ് കുമാരിമാരെ മൂന്നു പോളിഷ് വനിതകള്‍ കടന്നുപിടിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനിന്ന ഇന്ത്യന്‍ ഗോതമ്പു മുത്തുകളോട് അവര്‍ ചോദിച്ചു. ‘Are you from India? ‘യേസ് വി ആര്‍ ഫ്രം ഇന്ത്യ.. കോംപ്ലക്‌സ് റാണികളെ ഞെട്ടിച്ചുകൊണ്ട് വെളുത്തു വിളറിയ …

Read More »

ഒരു ചിരിയിലുണ്ട് ആറ് ഗുണം

മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ചിരി കൊണ്ടുള്ള ആറ് …

Read More »

ബാങ്കിങ്ങില്‍ ഇനി ഇമോജിയും പാസ്‌വേഡ്

‘തോക്കെടുത്ത് സൈക്കിളിൽ പാഞ്ഞ പൊലീസുകാരന്റെ മുന്നിലതാ കണ്ണടയും വച്ച് ചിരിച്ചു നിൽക്കുന്നു ലവൻ…’ സാറിന്റെ പാസ്‌വേഡ് എന്താണെന്ന് ബാങ്ക് ജീവനക്കാർ ആരെങ്കിലും ചോദിച്ചാൽ ഭാവിയിൽ ഇനി ഇങ്ങനെയൊക്കെയാവും ഉത്തരം വരിക. ദൈവമേ, വട്ടുകേസാണോ എന്നു ഞെട്ടും മുൻപ് ഇംഗ്ലണ്ടിൽ നിന്നുള്ള ഈ വാർത്ത കേൾക്കുക. ബാങ്ക് ഇടപാടുകൾക്കായുള്ള പാസ്‌വേഡുകളില്‍ അക്കങ്ങൾക്കു പകരം ഇനി സ്മൈലികൾ ഉൾപ്പെടെയുള്ള ഇമോജികള്‍ വരുന്നു. സാമ്പത്തിക സ്ഥാപനങ്ങൾക്ക് മൊബൈൽ–സോഫ്റ്റ്‌വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന ലോകോത്തര കമ്പനിയായ ഇന്റലിജന്റ് …

Read More »

അതെന്താ ഞാൻ ഇങ്ങനത്തെ ഡ്രസിട്ടാല്…?

ടൊറന്റോയിലുള്ള അലക്സി ഹോക്കറ്റ് എന്ന പെൺകുട്ടിയുടെ പതിനെട്ടാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ മേയ് 26ന്. പിറന്നാൾവാരത്തിൽ തങ്ങൾക്കിഷ്ടമുള്ള ഡ്രസിട്ട് കോളജിൽ വരാമെന്ന ഒരു ‘മനോഹര ആചാരം’ വിദേശരാജ്യങ്ങളിൽ വർഷങ്ങളായുണ്ട്. അലക്സിയും അതുതന്നെ ചെയ്തു. ഒരു ചാരക്കളർ കുട്ടിപ്പാവാടയും കറുപ്പും പച്ചയും കലർന്ന ടോപ്പും ധരിച്ചാണ് കക്ഷി പിറന്നാളിന് കോളജിലെത്തിയത്. വയറിന്റെ കുറച്ചു ഭാഗം പുറത്തുകാണുന്ന വിധത്തിലുള്ളതായിരുന്നു ടോപ്. അങ്ങനെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നൊരു അറിയിപ്പ്: അലക്സിയെ പ്രിൻസിപ്പാൾ വിളിക്കുന്നു.. അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോൾ …

Read More »

ഹൈ വെയ്സ്റ്റ് ജീൻസിൽ തിളങ്ങി ദീപിക

ഫാഷൻസെൻസ് കൂടുന്നതിനനുസരിച്ച് താഴേക്ക് ഉൗർന്നിറങ്ങിയ ജീൻസ് മുകളിലേക്കു തിരിച്ചുപോകുന്നു. ഹൈ വെയ്സ്റ്റിൽ നിന്ന് മിഡ് വെയ്സ്റ്റിലേക്കും പിന്നെ കഴിയുന്നത്ര ലോ വെയ്സ്റ്റിലേക്കും എത്തിയതോടെ ബോറടിച്ചു തുടങ്ങിയതിനാലാകണം സെലിബ്രിറ്റികൾ വീണ്ടും ഹൈ വെയ്സ്റ്റ് ജീൻസ് പുറത്തടെുത്തു തുടങ്ങിയിരിക്കുന്നു. ബോളിവുഡ് സൂപ്പർതാരം ദീപിക പദുക്കോൺ കഴിഞ്ഞയാഴ്ച്ച പികെയുടെവിജയാഘോഷ വേളയിൽ ഹൈ റൈസ് ജീൻസും അതിന്റെ അഴക് ഒട്ടും മറയ്ക്കാത്ത ടോപ്പുമണിഞ്ഞാണെത്തിയത്. മോസ്റ്റ് വാണ്ടഡ് നായികമാരിലൊരാൾ തുടങ്ങിവച്ചാൽ ഇനി ഗേൾസെങ്ങനെ മാറി നിൽക്കും. സ്ലിം …

Read More »