Home / പുതിയ വാർത്തകൾ

പുതിയ വാർത്തകൾ

രാജിക്കും ചാണ്ടിക്കും ഇടയില്‍ പിണറായിയുടെ ഒരു മൂളല്‍മാത്രം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിയുടെ വക്കില്‍. ഇനി വേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു വാക്ക് മാത്രം. അത് ഉടന്‍ തന്നെ ഉണ്ടായേക്കുമെന്ന സൂചന തലസ്ഥാനത്തെ രാഷ്ട്രീയവൃത്തങ്ങളില്‍ സജീവമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ബാര്‍ കോഴ ആരോപണ വിധേയരായ കെ എം മാണിയേയും കെ ബാബുവിനേയും സംരക്ഷിച്ചതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പിണറായിയും ഇടതുമുന്നണി നേതാക്കളും തോമസ് ചാണ്ടിയെ സംരക്ഷിച്ച് …

Read More »

ഫോമാ ഒരുപടി മുന്നോട്ട്; ഹാർവ്വിയുടെ താണ്ഡവത്തിനു ഫോമയുടെ കരുതൽ

ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ചുഴലിക്കാറ്റ് ഹാർവ്വി ഹ്യൂസ്റ്റൺ നിവാസികൾക്ക്‌ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ അനവധിയാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ഹ്യൂസ്റ്റൺ തീരത്ത് വീശിയടിച്ച ഹാർവി. ഹാർവി വിതച്ച കനത്ത നാശ നഷ്ടങ്ങൾ വർണ്ണനകൾക്കും അപ്പുറത്താണ്. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്ടമാണ് ഹ്യൂസ്റ്റൺ നഗരത്തിനുണ്ടാക്കിയത്. 1928 ലെ ഒക്കീഖോബീ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ കുഴപ്പം വരുത്തിവെച്ച പ്രകൃതി ദുരന്തം അമേരിക്കയിൽ വേറെ ഉണ്ടായിട്ടില്ല. വലിയ നാശ …

Read More »

കാപ്പി പ്രിയരെ ശ്രദ്ധിക്കൂ, നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ അടങ്ങിയിരിക്കുന്നത് കൊടും വിഷം; തിരിച്ചു കൊടുത്താല്‍ കമ്പനി

ന്യൂയോര്‍ക്ക്: മരണം ആഗ്രഹിക്കുന്നത് എന്നര്‍ത്ഥമുള്ള ഡെത്ത് വിഷ് എന്ന കോഫി കമ്പനി പുറത്തിറക്കിയ നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ ഉപയോഗിച്ചാല്‍ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന്, ഡെത്ത് വിഷ് കോഫി കമ്പനി തങ്ങളുടെ നൈട്രോ കോള്‍ഡ് ബ്രൂ ക്യാന്‍ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു നല്‍കിയാല്‍ മുടക്കിയ പണം അപ്പാടെ തിരിച്ചു തരാന്‍ തയ്യാറാണെന്നു കമ്പനി അറിയിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ മനുഷ്യശരീരത്തെ ദോഷകരമായി …

Read More »

ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിച്ചു; ജെ. മാത്യൂസ് ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും മുതര്‍ന്ന പൗരന്മാരാണ്. പലരും സ്വയം പര്യാപ്ത നേടിയവരാണ്. എന്നാല്‍ അല്ലാത്തവര്‍ക്ക് സ്‌റ്റേറ്റ് ഗവണ്‍മെന്‍റ്, ഫെഡറല്‍ ഗവണ്‍മെന്‍റ് നിരവധിയായ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നുണ്ട്.എന്നാല്‍ പലര്‍ക്കും അതേപ്പറ്റി വ്യക്തമായ ധാരണയുമില്ല. ഇത്തരം ആനുകുല്യങ്ങള്‍ ഓരോ സ്‌റ്റേറ്റിലും വ്യത്യസ്ഥമാണ്. ഓരോ സ്‌റ്റേറ്റുകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ആവശ്യം വേണ്ട ഉപദേശങ്ങളും സഹായങ്ങളും എത്തിച്ചു നല്‍കുന്നുതിനുവേണ്ടി ഫോമാ രൂപീകരിച്ച പോഷക സംഘടനയാണ് ഫോമാ സീനിയര്‍ സിറ്റിസണ്‍സ് ഫോറം. …

Read More »

ഹാര്‍വി ദുരന്തബാധിതര്‍ക്ക് സഹായഹസ്തവുമായി ഫിലാഡല്‍ഫിയാ കോട്ടയം അസോസിയേഷന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാര്‍വി കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ദുരന്തം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഫിലാഡല്‍ഫിയാ കോട്ടയം അസോസിയേഷന്‍. അസോസിയേഷന്‍ സെക്രട്ടറി ജയ്‌സ് അന്ത്രയോസിനെയും ട്രഷറര്‍ ഏബ്രഹാം ജോസഫിനെയും ഹൂസ്റ്റണിലേക്ക് അയച്ചുകൊണ്ടാണ് ഫിലാഡല്‍ഫിയ അസോസിയേഷന്‍ മാതൃക കാട്ടിയത്. ഫിലാഡല്‍ഫിയാ അസോസിയേഷന്റെ വകയായി ഹാര്‍വി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് തോമസ് ചെറുകരയ്ക്ക് ചെക്ക് കൈമാറി. ദേശി …

Read More »

തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവ് വി.ഒ. മാത്യു ഓരത്തേല്‍ (94) നിര്യാതനായി

ന്യൂയോര്‍ക്ക്: കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ഇടവകാംഗമായ വി.ഒ. മാത്യു ഓരത്തേല്‍ (94) സെപ്റ്റംബര്‍ 22-നു നിര്യാതനായി. പരേതന്‍ മുന്‍കാല ബിസിനസുകാരനും, കേരളാ കോണ്‍ഗ്രസിന്റെ ആരംഭകാല സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: അന്നമ്മ മാത്യു വടയാര്‍ മാലിയേല്‍ കുടുംബാംഗമാണ്. മക്കള്‍: ഒ.എം. വര്‍ക്കി (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് ഒ.എം. (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), പരേതനായ ബന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലൈംസ് മാത്യു (ദുബായ്). …

Read More »

വാക്കും വരയും 4

വാക്കും വരയും 4 ഹരിശങ്കർ കലവൂർ

Read More »

രവീന്ദ്രന്‍ നയ്യാര്‍ (78) മയാമിയില്‍ നിര്യാതനായി

മയാമി : ആലപ്പുഴ സ്വദേശിയും ഫ്‌ലോറിഡയില്‍ മയാമിക്കടുത്തു പ്‌ളാന്റേഷനില്‍ സ്ഥിരതാമസക്കാരനുമായിരുന്ന രവീന്ദ്രന്‍ നയ്യാര്‍ (78 ) സെപ്റ്റംബര്‍ 16-നു പ്‌ളാന്റേഷനില്‍ വെച്ച് നിര്യതനായി . സംസ്കാരം നടത്തി. എണ്‍പതുകളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറിയ പരേതന്‍ ഒരു ജിയോ കെമിസ്റ്റും ,സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയുമായിരുന്നു .രോഗബാധിതനാകുന്നത് വരെ മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യയുമായിരുന്നു പരേതന്‍ . ഭാര്യ: ലളിതാ നായര്‍. മക്കള്‍: പ്രിയാ നായര്‍, …

Read More »

കോര ജേക്കബ് (78) ന്യൂ യോർക്കിൽ നിര്യാതനായി

ന്യു യോര്‍ക്ക്: കോതമംഗലത്ത് പരേതനായ പരത്തുവയലില്‍ ചാക്കോ കോരയുടെ പുത്രന്‍ കോര ജേക്കബ് (78) സെപ്റ്റംബര്‍ 19-നു റോക്ക് ലാന്‍ഡില്‍ നിര്യാതനായി. ഭാര്യ സാറാമ്മ മണ്ണൂര്‍ അരികുപുറത്തു കുടുംബാംഗമാണ്. മക്കള്‍: മെറിന്‍ കുര്യന്‍, ഡാലസ്; അനിത വര്‍ഗീസ്, സെന്റ് ലൂയി, മിസൂറി; അനില്‍ ജേക്കബ്, ന്യു യോര്‍ക്ക് മരുമക്കള്‍: ബെന്നി കുര്യന്‍, സുനില്‍ വര്‍ഗീസ്, ആന്‍ ജേക്കബ് കൊച്ചുമക്കള്‍: ഇസബെല്ല കുര്യന്‍, ജെറമയ കുര്യന്‍, സേലാ വര്‍ഗീസ് സഹോദരന്‍: വര്‍ഗീസ് …

Read More »

വൈക്കം വിജയലക്ഷ്മിയാണ് താരം ; “പൂമരം” ഷോ മണിക്കൂറുകൾ നീളുന്നു

ഒരു ഷോ സംഘാടകർ നിശയിച്ച സമയവും കഴിഞ്ഞു നീളുന്ന കാഴ്ച അമേരിക്കയിൽ ആദ്യമല്ല. പക്ഷെ ഈ അടുത്ത സമയത്തൊന്നും അങ്ങനെ സംഭവിച്ചിട്ടില്ല. എന്നാൽ ഒരു ചെറിയ ഷോ അമേരിക്കൻ മലയാളികളുടെ മനസു കീഴടക്കി മണിക്കൂറുകൾ നീളുന്ന കാഴ്ച്ച എല്ലാവരെയും അതിശയിപ്പിക്കുന്നു. മലയാളികളുടെ സ്വന്തം വൈക്കം വിജയലക്ഷ്മിയാണ് ഇപ്പോൾ അമേരിക്കയിലെ താരം. “പൂമരം” ഷോ സെപ്റ്റംബർ പതിനഞ്ചിനു ഹ്യൂസ്റ്റനിൽ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കപ്പെട്ട വേദിയിൽ നാലര മണിക്കൂറാണ് പരിപാടി നടന്നത്. …

Read More »