Home / പുതിയ വാർത്തകൾ (page 20)

പുതിയ വാർത്തകൾ

ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രെഷറർ സ്ഥാനാർത്ഥിയായി എൻഡോർസ് ചെയ്തു

ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സൗത്ത് ഈസ്റ്റ് റീജിയൻ റെജി ചെറിയാനെ 2018-2020 ലെ ട്രഷറര് സ്ഥാനാർത്ഥിയായി എൻഡോസ് ചെയ്തു. അറ്റലാന്റായിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഫോമയുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കുന്നതിനു വേണ്ടി റീജിയൻ ചില തീരുമാനങ്ങൾ കൈക്കൊണ്ടു. ഫോമായുടെ ഭരണം ഒരു സ്റ്റേറ്റിൽമാത്രം ഒതുങ്ങി നിൽക്കുന്ന പ്രവണത മാറ്റി ഏല്ലാ സ്റ്റേറ്റിനും നും അധികാര വികേന്ദ്രികരണം ഉണ്ടാകണം. കൂടാതെ ബൈലോയിൽ ഇല്ലാത്ത …

Read More »

പുകവലി ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളി. ഡോ. ദിലീപ് രാജ്

ദോഹ. പുകവലിയും അനുബന്ധ പശ്‌നങ്ങളും ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളാണെന്നും ഇതിനെതിരെ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ദിലീപ് രാജ് അഭിപ്രായപ്പെട്ടു. മരിയറ്റ് മര്‍ക്കൂസ് ഹോട്ടല്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആന്റി സ്‌മോക്കിംഗ് ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് വര്‍ഷം തോറും എഴുപത് ലക്ഷത്തോളമാളുകള്‍ പുകവലിയും അനുബന്ധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മരണപ്പെടുന്നുണ്ടെമന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. …

Read More »

വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തിൽ പ്രാവർത്തീകമോ?

വേറിട്ട് നടന്നു ഒന്നിച്ചു ആക്രമിക്കുന്ന നയം കേരളത്തിൽ പ്രാവർത്തീകമോ? ഭരണത്തെ,അധികാരികളെ,രാഷ്ട്രീയ വൈവിധ്യങ്ങളെ എതിർക്കുന്നവർ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു. കൊലപാതകവും, മരണവും, ആഘോഷിക്കപ്പെടുകയും, ട്വീറ്റ് ചെയ്യപ്പെടുകയും, ട്രോള്, സോഷ്യൽ മീഡിയകളും, മാധ്യമങ്ങളും അന്തി ചർച്ചകളാൽ മരണം അപഹാസ്യ മാക്കുകയും ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തു നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ആണ് "വേറിട്ട് നടക്കുകയും ഒരുമിച്ച് ആക്രമിക്കുകയും ചെയ്യാം" എന്ന വാദത്തിന്റെ പ്രസക്തി നിലനിൽക്കുന്നത്.മത നിരപേക്ഷത ഉയർത്തിക്കാട്ടുന്ന കൊണ്ഗ്രെസ്സ്,കമ്യൂണിസ്റ് പാർട്ടികൾ ഇതേ സമീപനം സ്വീകരിക്കണം …

Read More »

പമ്പ-ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍

പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി ടാലന്റ് മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 മുതല്‍ ടാലന്റ് മത്‌സരങ്ങള്‍ ആരംഭിക്കും. ഫിലാഡല്‍ഫിയ സെന്റ്‌തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) മത്‌സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിലാണ് മത്‌സരങ്ങള്‍ ജുനിയര്‍ (7 വയസ് മുതല്‍ 12 വയസ്സുവരെയും) സീനിയര്‍ (13 വയസ്സ് മുതല്‍ 17 വയസ്സുവരെയും). പ്രസംഗം, ഗാനാലാപനം, നൃത്തം എന്നീ ഇനങ്ങളിലാണ് മത്‌സരങ്ങള്‍ …

Read More »

റിവൈവ് കാനഡ ആത്മീയസംഗമം ഒക്ടോബർ 21ന്

ഒന്‍റോറിയ(കാനഡ): ഒക്ടോബർ 21നു റിവൈവ് കാനഡ എന്ന പേരിൽ ആത്മീയസംഗമവും സംഗീത ശുശ്രൂഷയും ഒന്േ‍റാറിയോ അംബാസഡർ ഓഡിറ്റോറിയത്തിൽ (യൂണിവേഴ്സിറ്റി ഓഫ് വിൻസർ 401 സണ്‍സെറ്റ് അവന്യു വിൻസർ (ON N9B3P4) നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെയാണ് സംഗമം. ഡോ. ഫിന്നി ഏബ്രഹാം, ജിനു ജോർജ് എന്നിവർ പ്രസംഗിക്കും. ചാർലി സാം ബാബു, ലിനീഷ് മാത്യു, ടീന, ഏബ്രഹാം എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫിന്നി …

Read More »

നഴ്‌സ് മിനി പോള്‍സണ്‍ (58) വാഹനാപകടത്തില്‍ മരണമടഞ്ഞു

ഡാളസ്: ലേറ്റ് പാസ്റ്റര്‍ വൈ.സക്കറിയയുടെ മകന്‍ പോള്‍ സക്കറിയയുടെ ഭാര്യ മിനി പോള്‍സണ്‍ (58) ഒക്‌ടോബര്‍ 16 തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ഡാളസ് ഗാര്‌ലാന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരികെ ഗാര്‍ലാന്‍ഡ് റോഡും ബാക്‌നോര്‍ ബ്ലൂവേര്‍ഡും തമ്മിലുള്ള ഇന്റര്‍ സെക്ഷനില്‍ നിഗ്നല്‍ കാത്തുകിടക്കരേ എതിരെ അമിത വേഗത്തില്‍ കടന്നുവന്ന വാഹനം ഇടിച്ചാണ് മിനിയുടെ ദാരുണമായ അന്ത്യം സംഭവിച്ചത്. പതിവുപോലെ ഭര്‍ത്താവ് പോള്‍സണ്‍ സക്കറിയായാണ് കാര്‍ ഡ്രൈവ് ചെയ്തത്. …

Read More »

ഫൊക്കാനാ കണ്‍വന്‍ഷൻ പ്രോസക്ഷൻ കമ്മറ്റിയുടെ ചെയർപേഴ്സൺ ആയി സെലീന ജോർജിനെ നിയമിച്ചു.

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ തയ്യാറായി കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാൻ വാലി …

Read More »

കുടുംബങ്ങൾക്കും, കുട്ടികൾക്കും, യുവജനങ്ങൾക്കും മുൻ‌തൂക്കം നൽകി ഫൊക്കാന കൺവൻഷൻ.

അമേരിക്കൻ മലയാളികൾക്കായി  നിവർത്തിയ കുടയാണ്  ഫൊക്കാന.  1983ൽ രൂപീകൃതമായ  ഫൊക്കാനയുടെ നാൾവഴികൾ വിജയങ്ങളുടേതു മാത്രമാണ്. 2018  ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവൻഷൻ വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ ഇന്നുവരെയുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്കു  പ്രസക്തിയുണ്ട്. ഇതുവരെ ഫൊക്കാന പിന്നിട്ട വഴികളിൽ  ഒരിക്കലും മായാത്ത മുദ്രകളാണ് ഈ സംഘടന   അവശേഷിപ്പിച്ചത്. ഒരു കുഞ്ഞിൻറെ വളർച്ചപോലെ. ഒരു കുഞ്ഞിനു പിടിച്ചു നില്ക്കാൻ അമ്മയുടെ കൈകൾ എന്നപോലെ …

Read More »

മെൽബണിൽ മരണമടഞ്ഞ ജോയലിന്റെ (15) പൊതുദർശനം വ്യാഴാഴ്ച

മെൽബൺ : മെൽബണിനടുത്തുള്ള ഷെപ്പാർട്ടണിൽ ബിനാലയിൽ താമസക്കാരനായിരുന്ന പെരുമ്പാവൂർ കോടനാട് സ്വദേശിയായ ജിബി ജോസഫിന്റെയും ജ്യോതിയുടെയും പതിനഞ്ചു വയസുള്ള മകൻ ജോയൽ ജിബിയുടെ വേർപാടിൽ സുഹൃത്തുക്കളും ബന്ധുക്കളും ദുഃഖം അടയ്ക്കാനാകാതെ വിഷമിക്കുന്ന സാഹചര്യം ആരെയും വേദനിപ്പിക്കുന്നതാണ്. സൗദിയിൽ നിന്നും മെൽബണിലെ ഗ്ലെൻ റോയിയിൽ താമസം തുടങ്ങിയ ജിബിയും കുടുംബവും 2012 – ലാണ് ഷെപ്പാർട്ടണിലെ ബിനാലയിൽ താമസമാക്കിയത്.കഴിഞ്ഞ ഒന്നര വർഷമായി ബ്രെയിൻ ട്യൂമറിനെതുടർന്ന് ജോയൽ ചികിൽസയിലായിരുന്നു.തിങ്കളാഴ്ച രാവിലെ ഒരു മണിക്ക് …

Read More »

ഫ്രാന്‍സിസ് മാര്‍പ്പാപ്പ നവംബറില്‍ മ്യാന്‍മറും, ബംഗ്ലാദേശും സന്ദര്‍ശിക്കുന്നു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ ഇന്‍ഡ്യയുടെ അയല്‍രാജ്യങ്ങളായ മ്യാന്‍മാര്‍ (പഴയ ബര്‍മ്മ), ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ശ്ലൈഹിക തീര്‍ത്ഥാടനത്തിനൊരുങ്ങുന്നു. മ്യാന്‍മാര്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയായിരിക്കും ഫ്രാന്‍സിസ് പാപ്പ. 1986 ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയെയും, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളം ഉള്‍പ്പെടെ ഇന്‍ഡ്യയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച കൂട്ടത്തില്‍ ബംഗ്ലാദേശിലും പര്യടനം നടത്തിയിരുന്നു. ബുദ്ധമത …

Read More »