Home / പുതിയ വാർത്തകൾ (page 4)

പുതിയ വാർത്തകൾ

സാറാമ്മ സ്കറിയ (72) ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോ: പുല്ലുവഴി പോമയ്ക്കല്‍ പരേതരായ തോമസിന്റേയും മറിയാമ്മയുടേയും മകളും ഏഴകുളം പള്ളിക്കല്‍ തെക്കേതില്‍ മാത്യു സ്കറിയയുടെ പത്‌നിയുമായ സാറാമ്മ സ്കറിയ (72) ഡിസംബര്‍ 26-നു നിര്യാതയായി. ബിജു മാത്യു, ബോബി സ്കറിയ എന്നിവര്‍ മക്കളും, സ്വാതി മാത്യു, റീനി സ്കറിയ എന്നിവര്‍ മരുമക്കളുമാണ്. അലീസ, ഐസക്ക്, ഇസബേല്‍ എന്നിവര്‍ കൊച്ചുമക്കളാണ്. സഹോദരങ്ങള്‍: അമ്മിണി (മണ്ണൂര്‍), ഐസക് (യു.എസ്.എ), മേരി (മൂവാറ്റുപുഴ), പരേതയായ ലീല (പച്ചാളം), മോളി മാത്യു (യു.എസ്.എ). വേയ്ക്ക് …

Read More »

ഫോമ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം ഇദം‌പ്രഥമമായി നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി. ഡിസംബര്‍ 19-ാം തിയ്യതി വൈകീട്ട് 5 മണിക്ക് യൂണിവേഴ്സിറ്റിയില്‍ വെച്ച് നടത്തിയ ആഘോഷച്ചടങ്ങുകളില്‍ ഫോമ സ്റ്റുഡന്റ്സ് ഫോറം രൂപീകരിക്കുവാന്‍ നേതൃത്വം നല്‍കിയ ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായിരുന്നു.  ഫോമ യുടിഡി സ്റ്റുഡന്റ്സ് ഫോറം ട്രഷറര്‍ കെ.പി. റിതേഷ് സ്വാഗതവും ഇവന്റ് മാനേജ്മെന്റ് ഓഫീസര്‍ ജയ്സണ്‍ ജേക്കബ് നന്ദിയും പറഞ്ഞു. പ്രെയ്സണ്‍ …

Read More »

“ക്രിസ്‌തുവിന്റെ ജനനം മനുഷ്യ സമൂഹം കണ്ട ഏറ്റവും മഹത്തായ ദർശനത്തിന്റെ ജന്മം”-കേരളാ ടൈംസിന്റെ ക്രിസ്മസ് പുതുവത്സരാശംസകൾ…..

ക്രിസ്തുമസ്‌…. മനുഷ്യന്റെ ചരിത്രം രേഖപ്പെടുത്തിയതിൽ ഏറ്റവും മനോഹരമായ ദിനം. ജറുസലേമിന്റെ ദുരിതമയമായ ജീവിതങ്ങൾക്കു മുകളിൽ വിശുദ്ധനക്ഷത്രം നിറഞ്ഞുതെളിഞ്ഞ മനോഹരമായ ദിവസം . ബേത്ലെഹെമിലെ അഴുക്കു നിറഞ്ഞ ഒരു കാലിത്തൊഴുത്തിലെ ഇടുങ്ങിയ വൈക്കോൽ ശയ്യയിലേയ്‌ക്കാണ്‌ ആ ദിവ്യജ്യോതിസ് പുണ്യമായി പെയ്‌തിറങ്ങിയത്‌. ക്രിസ്‌തുവിന്റെ ജനനം മാനവരാശി കണ്ട ഏറ്റവും മഹത്തായ ദർശനത്തിന്റെ ജന്മംകൂടിയായിരുന്നു. ഓരോ മനുഷ്യമനസുകളിലേയ്‌ക്കും യേശുക്രിസ്തു നടത്തിയ യാത്രകൾ ഒരു സമൂഹം ആഗ്രഹിച്ചതിനേക്കാൾ ഏറെയായിരുന്നു. ഓരോ ക്രിസ്‌തുമസ്‌ കാലവും മലയാളിക്ക്‌ പുണ്യമാകുന്നതും …

Read More »

മണലേൽ പാപ്പച്ചൻ (E.C.ഫിലിപ്പ് – 79) നിര്യാതനായി.

ഡാളസ്സ്/കടുത്തുരുത്തി: കടുത്തുരുത്തി പരേതരായ മണലേൽ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകനും, ഗവർണമെന്റ് പി.ഡബ്ലൂ.ഡി. കോൺട്രാക്റ്ററുമായിരുന്ന E. C. ഫിലിപ്പ് (മണലേൽ പാപ്പച്ചൻ) ഡാളസ്സിൽ നിര്യാതനായി.  ചിലമ്പത്ത് ഏലിയാമ്മയാണ് ഭാര്യ.  പരേതനായ സിറിയക്ക് മണലേൽ, എൽസമ്മ ജോസ് കളപ്പുരയിൽ - കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ കായിച്ചിറയിൽ - കണ്ണൻകര, തോമ്മാച്ചൻ മണലേൽ -കടുത്തുരുത്തി, അച്ചുക്കുട്ടി മാത്യൂ പൈമ്പാലിൽ - അരീക്കര, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് - കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം - കോട്ടയം, …

Read More »

ലോകമലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകൾ.

ഫൊക്കാനയുടെ മുപ്പത്തിമൂന്ന്  വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ചരിത്രം. ഈ ചരിത്രത്തിലുടെ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം  കൂടി  എഴുതി ചേര്‍ക്കുന്നു. 1983 മുതലുള്ള ചരിത്രം  ഫൊക്കാനായുടെ പ്രൊജ്ജ്വലമായ ചരിത്രമാണ്.  അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു.പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് ആയിരുന്നു അതിന്റെ പ്രയാണം. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകള്‍ ഉണ്ടാക്കിയിട്ടുെങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ …

Read More »

സുധ നാരായണൻ (50) ന്യൂജേഴ്‌സിയിൽ നിര്യാതയായി.

ന്യുജേഴ്‌സി: ന്യൂജേഴ്‌സിയിലെ സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന  സുധ നാരായണൻ (50) ഡിസംബർ 23, ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മോൺമൗത്  ജംഗ്ഷനിൽ  നിര്യാതയായി.  പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപക അംഗമായിരുന്നു സുധ. സംഘടനയുടെ തുടക്കം മുതൽ അതിന്റെ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുകയും,  വിഷു  പരിപാടികളുടെ  ചെയർപേഴ്സൺ ആയി പല വട്ടം മികച്ച സേവനം നടത്തുകയും ചെയ്ത സുധയുടെ വിയോഗം അതീവ  ദുഖമുളവാക്കുന്നതാണെന്നു നാമം  ചെയർമാൻ  മാധവൻ ബി നായർ പറഞ്ഞു. പ്രേം നാരായണൻ ആണ് ഭർത്താവ്. രാഹുൽ, സ്നേഹ എന്നിവരാണ് മക്കൾ. സംസ്കാരം ഡിസംബർ 26ന്  ഈസ്റ്റ് …

Read More »

ബഹിരാകാശ സഞ്ചാരി ബ്രൂസ് മക്ക് കാന്റല്‍സ് അന്തരിച്ചു

നാസ: നാസയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ബ്രൂസ് മക് കാന്റല്‍സ് (80)  ഡിസംബര്‍ 21 വ്യാഴാഴ്ച അന്തരിച്ചതായി നാസായുടെ അറിയിപ്പില്‍ പറയുന്നു.  1937 ജൂണ്‍ 8 ന് ബോസ്റ്റണില്‍ ജനിച്ച ബ്രൂസ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് കലിഫോര്‍ണിയായിലായിരുന്നു. നാവല്‍ അക്കാദമി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റി (ക്ലിയര്‍ ലേക്ക്) എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഫ്‌ലോറിഡാ നാവല്‍ ഏവിയേഷന്‍ ട്രെയ്‌നിങ്ങ് കമാണ്ടില്‍ നാവല്‍ ഏവിയേഷന്‍ പരിശീലനം നേടി. 1966 …

Read More »

ഫോമാ അന്താരാഷ്ട്ര കൺവൻഷൻ ഫെസിലിറ്റി ചെയർമാനായി ജയ് ചന്ദ്രൻ

ചിക്കാഗോ: നോർത്ത് അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഷാംബർഗ് സിറ്റിയിലെ കൂറ്റൻ 5 സ്റ്റാർ കൺവൻഷൻ സെന്ററായ റെനസാൻസ് കൺവൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര ഫാമിലി കൺവൻഷന്റെ ഫെസിലിറ്റി ചെയർമാനായി ചിക്കാഗോയിൽ നിന്നുള്ള ജയ് ചന്ദ്രനെ തിരഞ്ഞെടുത്തു. 1976 മുതൽ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകനായ …

Read More »

ഫൊക്കാന-2018 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു.

2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു. മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ ആഗോള തലത്തില്‍ ഉള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി വിവിധ മത്സരവിഭാഗങ്ങളിലേയ്‌ക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്കായി കൃതികള്‍ ക്ഷണിക്കുന്നുവെന്ന് അവാർഡ് കമ്മറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കപ്പെടുന്നത്: ഫൊക്കാനാ വൈക്കം മുഹമ്മദ് …

Read More »

രാജു ചിറമണ്ണിലിന്റെ മാതാവ് കുട്ടിയമ്മയുടെ (88) സംസ്കാരം നാളെ റാന്നിയിൽ

ന്യൂയോർക്ക് /റാന്നി:റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കടവുപുഴ ചിറമണ്ണിൽ (കുഴിക്കാലായിൽ) പരേതനായ സാമുവലിന്റെ ഭാര്യ  നിര്യാതയായ കുട്ടിയമ്മയുടെ (88) സംസ്കാരം നാളെ (12/22/2017) വെള്ളിയാഴ്ച 1.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം  3 മണിക്ക് റാന്നി–ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും. മക്കൾ: പരേതയായ മറിയാമ്മ  മാത്യു , സി സി  . തോമസ്  ( Rtd. Air Force) റൂബി  ബേബികുട്ടി , രാജു  ചിറമണ്ണിൽ  ( C. S. Chacko) New …

Read More »