Home / വാണിജ്യം സാങ്കേതികം (page 10)

വാണിജ്യം സാങ്കേതികം

തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് ഊര്‍ജിത് പട്ടേല്‍

സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് പിന്‍വലിക്കല്‍ മൂലം ഹൃസ്വകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് ദീര്‍ഘകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവുമെന്നും പട്ടേല്‍ പറഞ്ഞു. ഇതിന്റെ ഫലമായി ഉണ്ടായ ഗുണങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. ഈ തീരുമാനത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി മൂലധനം അമേരിക്കന്‍ വിപണികളിലേക്ക് ഒഴുകിയിട്ടുണ്ട് . അമേരിക്കയിലെ ഫെഡറല്‍ റിസര്‍വിന്റെ പലിശ …

Read More »

എസ്.ബി.ഐ- എസ്.ബി.ടി ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളാണ് ലയിച്ച് ഒന്നാവുക. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് എന്നിവയാണ് ലയിക്കുന്ന മറ്റ് അസോസിയേറ്റ് ബാങ്കുകള്‍. എസ്.ബി.ഐ ലയിക്കുന്നതോടെ വലിയ ബാങ്കാവാനും ലോക സമ്പദ് വ്യവസ്ഥയില്‍ ഇടപെടാനും …

Read More »

റുപേ കിസാന്‍ കാര്‍ഡ് മാര്‍ച്ച് 31നകം

പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകളിലൂടെ വിതരണംചെയ്ത 6.53 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 31നകം റുപേ കിസാന്‍ കാര്‍ഡുകളാക്കി മാറ്റും. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കാര്‍ഷിക വായ്പകളും മറ്റ് ആധുനിക ബാങ്കിങ് സൗകര്യങ്ങളും റുപേ കിസാന്‍ കാര്‍ഡിലൂടെ നല്‍കാന്‍ കഴിയുമെന്ന് നബാര്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതിപ്രകാരം പ്രാഥമിക സര്‍വിസ് സഹകരണ ബാങ്ക് ഉപഭോക്താക്കളുടെ കിസാന്‍ …

Read More »

ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 വരെ പിന്‍വലിക്കാം; മാര്‍ച്ച് 31 ഓടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കും

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 ഓടെ റിസര്‍വ് ബാങ്ക് ഒഴിവാക്കുന്നു. ഫെബ്രുവരി 20 മുതല്‍ ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 24000 രൂപയായിരുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി.

Read More »

ചുംബനങ്ങള്‍ ചൂട് മാറാതെ അയയ്ക്കാനുള്ള സ്മാര്‍ട്ട് ഫോണ്‍ ആക്‌സസറി വിപണിയില്‍ എത്തുന്നു.

പിരിഞ്ഞിരിയ്ക്കുന്ന കാമുകീകാമുകന്മാര്‍ക്കും മക്കളെയും മറ്റു പ്രിയപ്പെട്ടവരെയും പിരിഞ്ഞിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ചുംബനങ്ങള്‍ ചൂട് മാറാതെ അയയ്ക്കാനുള്ള സ്മാര്‍ട്ട് ഫോണ്‍ ആക്‌സസറി വിപണിയില്‍ എത്തുന്നു. കിസഞ്ചര്‍ എന്നാണ് ഈ സ്മാര്‍ട്ട് ഫോണ്‍ ആക്‌സസറിയുടെ പേര്. സിംഗപ്പൂരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക് സെന്റെര്‍ ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. സിലിക്കോണ്‍ കൊണ്ട് നിര്‍മ്മിച്ച ചുണ്ടുകള്‍ ഘടിപ്പിച്ച ഒരു റോബോട്ടിക് ഉപകരണമാണ് ഇത്. ഉമ്മ വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സ്ടിമുലേഷന്‍സ് അതേപോലെ മറ്റൊരാളിലേയ്ക്ക് …

Read More »

മൂന്ന് ലക്ഷം രൂപയ്ക്കു മുകളിൽ പണമായി ഉപയോഗിച്ചാൽ 100 ശതമാനം പിഴ

മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള വ്യവഹാരങ്ങൾക്കു പണം ഉപയോഗിച്ചാൽ 100ശതമാനം പിഴ ചുമത്തുമെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണു പുതിയ നടപടിയെന്ന് അദ്ദേഹം അറിയിച്ചു. എത്ര തുക പണമായി ഉപയോഗിക്കുന്നുവോ അത്രയും തുക പിഴയായും നൽകേണ്ടി വരുമെന്ന് സാരം. അത് 4 ലക്ഷം ആയാലും 40 ലക്ഷം ആയാലും. പണം സ്വീകരിക്കുന്ന ആളായിരിക്കും പിഴ ഒടുക്കേണ്ടിവരിക. മൂന്ന് ലക്ഷത്തിനു മുകളിലുള്ള കച്ചവടത്തിനു പണമായി …

Read More »

വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ; ആപ്പിള്‍ ഐഫോണ്‍ 6s തിരിച്ചുവിളിക്കുന്നു

വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ലഭിച്ചതോടെ യുഎഇയില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ 6s തിരിച്ചുവിളിക്കാനൊരുങ്ങുന്നു. ചൈനയില്‍ 2015 സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ഉത്പാദിപ്പിച്ച 88700 ഐഫോണുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഐഫോണ്‍ തിരിച്ചുവിളിക്കുന്നതിനായി യുഎഇ സാമ്പത്തിക മന്ത്രാലയം ക്യംപയിന്‍ തുടങ്ങിയിട്ടുണ്ട്. ഐഫോണ്‍ 6ന്റെ ചില സീരീസുകളില്‍ തകരാറുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായി സഹകരിച്ചാണ് സാമ്പത്തിക മന്ത്രാലയം കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 6 ഉപയോഗിക്കുന്നവര്‍ ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടോയെന്ന് …

Read More »

നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി

നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ഇതുമൂലം പാഴായി പോവുകയായിരുന്ന 40,000 കോടി സംരക്ഷിക്കാനായതായും പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യക്തമായ മുന്നൊരുക്കത്തോട് കൂടി തന്നെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്. രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ഇങ്ങനെയുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് തന്റെ എതിരാളികള്‍ക്ക് അറിയാമായിരുന്നു. കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ താന്‍ തന്ത്രം ആവിഷ്‌കരിച്ചു വരികയാണെന്നും മോദി പറഞ്ഞു. അലിഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ബിജെപി മുന്നേറ്റത്തെ പിടിച്ചു കെട്ടാന്‍ ഒരു പാര്‍ട്ടിക്കും …

Read More »

ചെെനയുമായി 212 ദശലക്ഷം ഡോളറിന്റെ കരാർ; ട്രംപിന്റെ ഭീഷണികളെ മറികടക്കാനൊരുങ്ങി മെക്സിക്കോ

അമേരിക്കയുമായുള്ള ബന്ധങ്ങൾക്കു വിള്ളൽ വീണ സാഹചര്യത്തിൽ അല്പം കടുത്ത നടപടികളുമായി മുന്നോട്ടു പോകുകയാണു മെക്സിക്കോ. ചൈനീസ് കാറുകൾ നിർമ്മിക്കാനുള്ള 212 ദശലക്ഷം ഡോളറിന്റെ കരാറാണു മെക്സിക്കോ പ്രഖ്യാപിച്ചതു. പ്രസിഡന്റ് ടം പ് മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്നും അതിനുള്ള പണം മെസ്കിക്കോയിൽ നിന്നും കണ്ടെത്താൻ ഇറക്കുമതി നികുതി വർദ്ധിപ്പാൻ തീരുമാനിക്കുകയും ചെയ്തതു മെക്സിക്കോയെ ചൊടിപ്പിച്ചിരുന്നു. നിലവിൽ മെക്സിക്കോയുടെ കയറ്റുമതി വ്യവസായത്തിന്റെ 80 ശതമാനവും നടക്കുന്നതു അമേരിക്കയിലേയ്ക്കാണു. മെക്സിക്കോയിൽ ഉണ്ടാക്കുന്ന കാറുകൾക്കു …

Read More »

ആദായ നികുതി വകുപ്പില്‍ നിന്ന് മെസേജ് വന്നോ?; 13 ലക്ഷം പേര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്

നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ആദായ നികുതി വകുപ്പിന്റെ വിശദീകരണ നോട്ടീസ്. ഇ- മെയില്‍, മെസേജുകള്‍ വഴിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ 18 ലക്ഷം പേര്‍ അക്കൗണ്ടില്‍പ്പെടാത്ത പണം അടച്ചുവെന്നാണ് കണക്ക്. സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി 13 ലക്ഷം പേര്‍ക്ക് മെസേജ് അയച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് വൈകാതെ മെസേജ് ലഭ്യമാവുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ടര്‍ ടാക്‌സ് മേധാവി സുഷീര്‍ ചന്ദ്ര പറഞ്ഞു. 18 അക്കൗണ്ടുകളിലായി …

Read More »