Home / വാണിജ്യം സാങ്കേതികം (page 2)

വാണിജ്യം സാങ്കേതികം

ആദ്യത്തെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആരംഭിച്ചു

നാഗ്പൂര്‍: രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓലയുമായി സഹകരിച്ച് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷന്‍ ആരംഭിച്ചത്. പെട്രോള്‍,ഡീസല്‍ പമ്പിനകത്തു തന്നെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് നിറക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ഇന്ത്യ വിഷനിലേക്കുള്ള തങ്ങളുടെ സംഭാവനയാണിതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചാര്‍ജിങ് പോയിന്റുകള്‍ ഇല്ലാത്തത്. വാഹനത്തിലെ …

Read More »

സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോൾ കേരളം ചിലവഴിച്ചത് 38.62 ശതമാനം തുക മാത്രം.

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുമാസംമാത്രം അവശേഷിക്കേ സംസ്ഥാനം ചെലവഴിച്ചത് 38.62 ശതമാനം തുക മാത്രം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍പ്രകാരം 2017-18ലെ മൊത്തം പദ്ധതി അടങ്കല്‍ 34,538.95 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷം എട്ടുമാസം പിന്നിട്ടപ്പോള്‍ 13,338.57 കോടി മാത്രമാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചെലവഴിച്ചത്. ഇനി ശേഷിക്കുന്ന 21,000 കോടി വരുന്ന നാലുമാസങ്ങള്‍കൊണ്ട് സര്‍ക്കാരിന് ചെലവഴിക്കേണ്ടതായിവരും. നടക്കാത്ത പദ്ധതികളുടെപേരില്‍ ഫണ്ട് വിനിയോഗിച്ചതായി രേഖയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇനി നടക്കുകയെന്നാണ് …

Read More »

ചാക്കോ കേക്ക് ഒരു ചക്കരക്കുടം, ദിവസ്സേന സൃഷ്ടിക്കപ്പെടുന്നു

ചക്കരക്കുടത്തിൽ  കൈ ഇട്ടാൽ നക്കാത്തവരായി ആരുമില്ല. “ചാക്കോ കേക്ക്” ചക്കര തന്നെയാണ്. പ്രകൃതിയോട് അടുത്ത് നിൽക്കുന്ന മധുരം. ഊർജ്ജ ദായകം. വെളുത്ത പഞ്ചസ്സാരയേക്കാൾ ബ്രൗൺ ഷുഗറായ ചക്കരയാണ് കൃത്രിമ രാസപ്രക്രിയകൾക്ക് വിധേയമാകാത്തതും ആപത്ക്കരമാകുന്നതിൽ പിന്നിട്ടു നിൽക്കുന്നതും. ഈ വിധം തന്നെയാണ്  ചാക്കോ ബേക്കറിയുടെ ബ്രൗൺ കേക്കുൾപ്പെടെയുള്ള കേക്ക് വിഭവങ്ങളുടെ കൈപ്പുണ്യ മികവും. ഫിലഡൽഫിയയിലുള്ള റോബി  ചാക്കോ എന്ന മലയാളി യുവ ടെക്കിയുടെ ക്രിയാത്മക ഭക്ഷ്യവിഭവ സംരംഭമാണ് ചാക്കോ കേക്ക്. “ഈ-മലയാളിയുടെ” …

Read More »

ഫാക്ടിന് 5.85 കോടി ലാഭം

വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫാക്ട് ലാഭത്തിലായി. നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 5.85 കോടിരൂപയാണ് ലാഭം. മികച്ച ഉത്പാദനവും വിപണനവും വഴിയാണ് നേട്ടം കൈവരിക്കാനായത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളും സഹായവുമാണ് ഫാക്ടിനെ കരകയറ്റിയത്. ഫാക്ടിന്റെ വിറ്റുവരവ് 607.43 കോടി രൂപയായി ഉയര്‍ന്നു. നേരത്തെ ഇത് 296.47 കോടി രൂപയായിരുന്നു. ഉദ്യോഗ്മണ്ഡല്‍ കോംപ്ലക്‌സില്‍ അമോണിയം സള്‍ഫേറ്റിന്റെയും സള്‍ഫ്യൂരിക് ആസിഡിന്റെയും ഉത്പാദനം റെക്കോര്‍ഡിലെത്തി. ഫാക്ടംഫോസിന്റെയും അമോണിയം സള്‍ഫേറ്റിന്റെയും ഉത്പാദനം ലക്ഷ്യമിട്ടതിനേക്കാള്‍ …

Read More »

കൊച്ചി തുറമുഖം സ്വകാര്യവത്കരിക്കില്ല: കേന്ദ്രമന്ത്രി

കൊച്ചി: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 100 കോടി അധിക വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മ്മിക്കുന്ന അന്തര്‍ദേശീയ കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലധന നിക്ഷേപമില്ലാതെ ഒരു സംരംഭവും മികച്ച രീതിയില്‍ മുന്നോട്ടു പോകില്ല. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്വകാര്യവത്കരിക്കാനുള്ള ഒരു ശ്രമവും ഒരിക്കലും നടത്തില്ല. എന്‍ഡിഎ സര്‍ക്കാര്‍ …

Read More »

വിദേശ ഇന്ത്യക്കാര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല

ന്യൂദല്‍ഹി: വിദേശ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റ് സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) വ്യക്തമാക്കി . ആധാര്‍ നിയമപ്രകാരം അര്‍ഹതയുള്ളവര്‍ക്കുമാത്രം ലഭിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാറെന്ന് കേന്ദ്ര മന്ത്രിസഭ, കേന്ദ്രസര്‍ക്കാര്‍ വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവര്‍ മനസ്സിലാക്കണം. വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍ തുടങ്ങിയവര്‍ ആധാര്‍ ലഭിക്കുന്നതിന് അര്‍ഹരല്ലെന്നും യു.ഐ.ഡി.എ.ഐ പറഞ്ഞു. ചില സര്‍ക്കാര്‍ വിഭാഗങ്ങളും ഏജന്‍സികളും സേവനങ്ങള്‍ നല്‍കുന്നതിനായി …

Read More »

ധനലക്ഷ്മി ബാങ്കിന്റെ ശബരിമല ശാഖ തുറന്നു

ശബരിമല: ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ ശബരിമലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദീപം തെൡയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം-മകരവിളക്ക് കാലത്തെ എല്ലാ ബാങ്കിംഗ് സേവനങ്ങള്‍ക്കും ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ശാഖ സുസജ്ജമാണെന്നും അപ്പം, അരവണ, നെയ്യഭിഷേക കൂപ്പണുകള്‍ രാജ്യമൊട്ടാകെയുള്ള ബാങ്ക് ശാഖകള്‍ വഴി തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാണെന്നും പി. മണികണ്ഠന്‍ അറിയിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യോഗത്തില്‍ …

Read More »

ജിഎസ്ടി: ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാന്‍ കേന്ദ്ര നിരീക്ഷണ അതോറിറ്റി

ന്യൂദല്‍ഹി: ചരക്ക് സേവന നികുതിയുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനും നടപടി എടുക്കാനും കേന്ദ്രം പ്രത്യേക അതോറിറ്റി (നാഷണല്‍ ആന്റി പ്രോഫിറ്ററിങ് അതോറിറ്റി (എന്‍എഎ) രൂപീകരിക്കും. ഇതിന് ചെയര്‍മാന്റെയും സാങ്കേതികാംഗത്തിന്റെയും തസ്തിക സൃഷ്ടിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. നിരവധി ഉത്പന്നങ്ങളുടെ നികുതിനിരക്ക് കുറച്ചതിനു പിന്നാലെയാണ് ഈ നടപടിയും. ചരക്കുകളിലും സേവനങ്ങളിലും ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവുകളുടെ ആനുകൂല്യം ഉപഭോക്താവില്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അധികാരമുള്ളതാണ് അതോറിറ്റി. കേന്ദ്രത്തിലെ മുതിര്‍ന്ന സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ …

Read More »

സ​​​മ്പൂ​​ർ​​​ണ ഡി​​​ജി​​​റ്റൈസേഷൻ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ

കോ​​​ഴി​​​ക്കോ​​​ട്: എ​​​ല്ലാ പ്രാ​​​ഥ​​​മി​​​ക ബാ​​​ങ്കു​​​ക​​​ളി​​​ലും ഏ​​​കീ​​​കൃ​​​ത കോ​​​ർ​​​ബാ​​​ങ്കിം​​​ഗ് സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി സ​​​മ്പൂ​​ർ​​​ണ ഡി​​​ജി​​​റ്റൈസേഷൻ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ. സ​​​ഹ​​​ക​​​ര​​​ണ വാ​​​രാ​​​ഘോ​​​ഷം സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള ബാ​​​ങ്ക് രൂ​​​പീ​​​ക​​​ര​​​ണ ശേ​​​ഷം പ്രാ​​​ഥ​​​മി​​​ക ബാ​​​ങ്കു​​​ക​​​ളെ അ​​​തു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള ബാ​​​ങ്ക് എ​​​ന്ന ആ​​​ശ​​​യം​​​ത​​​ന്നെ ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി എ​​​ല്ലാ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടും​​​കൂ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ്. 14 …

Read More »

ജിയോ നല്‍കുന്ന അതേ പ്ലാനുമായി മറ്റു മൊബൈല്‍ കമ്പനികളും

മുംബൈ: ജിയോക്കു പിന്നാലെ മറ്റു മൊബൈല്‍ കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജിയോ നല്‍കുന്ന അതേ ഓഫറുകള്‍ തന്നെയാണ് ഇപ്പോള്‍ എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ തുടങ്ങിയ മൊബൈല്‍ കമ്പനികളും നല്‍കുന്നത്. തങ്ങളുടെ ഉപഭേക്താക്കളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് കമ്പനികള്‍ ഓഫര്‍ പ്രഖ്യാപിച്ചത്. പോസ്റ്റ്‌പെയ്ഡ്,പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ്,അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്റ് എസ്.റ്റി.ഡി കോള്‍,റോമിങ് എല്ലാം ഒറ്റ പാക്കില്‍ നല്‍കുന്ന ഓഫറാണ് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ മൊബൈല്‍ കമ്പനികള്‍ അവതരിപ്പിച്ചത്. 999 രൂപയുടെ പ്ലാനില്‍ പിരിധിയില്ലാത്ത കോളുകളും ഡാറ്റയും …

Read More »