Home / വാണിജ്യം സാങ്കേതികം (page 3)

വാണിജ്യം സാങ്കേതികം

ജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്‍. സീതാരാമന്‍

ദോഹ. ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക് വെല്ലുവിളി ഉയര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്‌തെങ്കിലും ഉവയെല്ലാ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും ദോഹാ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും താല്‍ക്കാലികം മാത്രമാണെന്നും സ്ഥിതിഗതികള്‍ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചാവികാസത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുകയെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിശകനങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. 2017 ഏപ്രില്‍ …

Read More »

ആമസോണിനെ പറ്റിച്ച് യുവാവിന്റെ കൈയില്‍ അരക്കോടി രൂപ

ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണില്‍നിന്നു റീഫണ്ട് ഇനത്തില്‍ 50 ലക്ഷത്തോളം രൂപ തട്ടിച്ച യുവാവ് അറസ്റ്റില്‍. അറസ്റ്റിലായ ശിവാം ചോപ്ര (21) വിലകൂടിയ 166 മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു ലഭിച്ചതെന്നു പരാതിപ്പെട്ടാണു പണം തിരികെ വാങ്ങിയത്. ഓരോ തവണയും വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ഏപ്രിലിനും മേയ്ക്കുമിടയില്‍ നടത്തിയ റീഫണ്ടുകള്‍ തട്ടിപ്പായിരുന്നുവെന്നു വ്യക്തമായതോടെയാണു ആമസോണ്‍ പൊലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹി സ്വദേശിയായ യുവാവ് …

Read More »

കാപ്പി പ്രിയരെ ശ്രദ്ധിക്കൂ, നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ അടങ്ങിയിരിക്കുന്നത് കൊടും വിഷം; തിരിച്ചു കൊടുത്താല്‍ കമ്പനി

ന്യൂയോര്‍ക്ക്: മരണം ആഗ്രഹിക്കുന്നത് എന്നര്‍ത്ഥമുള്ള ഡെത്ത് വിഷ് എന്ന കോഫി കമ്പനി പുറത്തിറക്കിയ നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ ഉപയോഗിച്ചാല്‍ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന്, ഡെത്ത് വിഷ് കോഫി കമ്പനി തങ്ങളുടെ നൈട്രോ കോള്‍ഡ് ബ്രൂ ക്യാന്‍ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു നല്‍കിയാല്‍ മുടക്കിയ പണം അപ്പാടെ തിരിച്ചു തരാന്‍ തയ്യാറാണെന്നു കമ്പനി അറിയിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ മനുഷ്യശരീരത്തെ ദോഷകരമായി …

Read More »

ആപ്പിള്‍ പത്താംവാര്‍ഷികത്തില്‍ പുതിയ ഐഫോണ്‍

  കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിള്‍ ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്‌സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് എന്നിവയും ഐ ഫോണ്‍ xഉം പുറത്തിറക്കിയത്. ഇരു വശങ്ങളിലും ഗ്ലാസ് പ്രതലങ്ങളാണ് ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് ഫോണുകളുടെ സവിശേഷത. …

Read More »

ബാങ്ക് പണിമുടക്ക് മൂലം ഒറ്റദിവസം മുടങ്ങിയത് 50,000 കോടിയോളം രൂപയുടെ ചെക്ക്

കൊച്ചി:ബാങ്ക് ജീവനക്കാരുടെ പണിമുടക്കു മൂലം ദേശീയതലത്തില്‍ 50,000 കോടിയോളം രൂപയുടെ ചെക്ക് ഇടപാടുകളെങ്കിലും തടസ്സപ്പെട്ടതായി കണക്കാക്കുന്നു. കണക്കെടുപ്പു സാധ്യമല്ലെങ്കിലും ഇതു വ്യവസായ, വാണിജ്യ മേഖലയ്ക്കു കനത്ത നഷ്ടമാണുണ്ടാക്കിയത്. പൊതു മേഖലയിലെ ബാങ്കുകളുടെ ലയന നീക്കത്തിനും മറ്റും എതിരെ നടന്ന പണിമുടക്കില്‍ രാജ്യത്തെ 1,25,000 ബാങ്ക് ശാഖകളെങ്കിലും സ്തംഭിച്ചു. പൊതു മേഖലയിലെ ബാങ്കുകള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളും തുറന്നില്ല. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി സ്വകാര്യ …

Read More »

അവസാനം ജിഎസ്ടി തുണച്ചു: ഇറച്ചിക്കൊഴി ഇപ്പോള്‍ ചുളുവിലയ്ക്ക്

കൊച്ചി: ചരക്ക്, സേവനനികുതി നടപ്പിലാക്കിയതിനു പിന്നാലെ നടന്ന കോഴിപ്പോരില്‍ സര്‍ക്കാരിനു 'ജയം'. ഇറച്ചിക്കോഴിയുടെ വില കിലോയ്ക്ക് ശരാശരി 93 രൂപയായി. സര്‍ക്കാരിന്റെ പിടിവാശിക്കു വ്യാപാരികള്‍ കീഴടങ്ങിയതാണെന്നു തെറ്റിദ്ധരിക്കേണ്ട. കര്‍ക്കടകമാസത്തില്‍ കോഴിയിറച്ചി വാങ്ങാന്‍ ആളില്ലാതെ വന്നതോടെയാണു വില കുറഞ്ഞത്. ചരക്ക്, സേവനനികുതി നടപ്പിലായ ജൂലൈ ഒന്നിനുശേഷം കോഴിയിറച്ചിക്കു വില കുത്തനെ കൂടിയിരുന്നു. ഇറച്ചിക്കോഴിക്കു കിലോയ്ക്ക് 140 രൂപ വരെ വിലകൂടി. തുടര്‍ന്നു സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ കര്‍ശനമായി ഇടപെട്ടു. ഇറച്ചിക്കോഴി കിലോയ്ക്ക് …

Read More »

ജിയോയെ പിന്നിലാക്കാൻ എെഡിയയും വിലകുറഞ്ഞ 4ജി ഫോൺ പുറത്തിറക്കുന്നു

ന്യൂഡൽഹി: ജിയോക്ക് പിന്നാലെ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ എെഡിയയും വില കുറഞ്ഞ 4ജി ഫോൺ പുറത്തിറക്കുന്നു. റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 2018ൽ ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ ഫോണിൻറെ വിലയോ മറ്റ് ഫീച്ചറുകളോ െഎഡിയ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 4ജി ഫോൺ പുറത്തിറക്കുന്നതിനായി നിർമാതാക്കളുമായി കരാറിലെത്തിയെന്നാണ് എെഡിയയുടെ പ്രതിനിധി വാർത്ത എജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി …

Read More »

റീഫണ്ട് വേണ്ടെങ്കില്‍ പ്രവാസികള്‍ വിദേശത്തെ നിക്ഷേപം വെളിപ്പെടുത്തേണ്ടതില്ല

ന്യൂഡല്‍ഹി: റീഫണ്ട് ആവശ്യപ്പെടാത്ത പ്രവാസികള്‍ ആദായനികുതി റിട്ടേണില്‍ വിദേശ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കേണ്ട കാര്യമില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ (ഐടിആര്‍2) ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം ആശയക്കുഴപ്പത്തിനിടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സിബിഡിടി രംഗത്തെത്തിയത്. ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ റീഫണ്ട് ആവശ്യമുള്ള കേസുകളില്‍ മാത്രം വിദേശ അക്കൗണ്ടുകളുടെ …

Read More »

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ എത്തി

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയും ബേസിക് സ്മാര്‍ട്ട്‌ഫോണു മാത്രമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ ആപ്പില്‍ മെസഞ്ചര്‍ ആപ്ലിക്കേഷന്റെ എല്ലാ പ്രധാന ഫീച്ചേര്‍സും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 10 എംബി മാത്രമാണ് ഫേസ്ബുക്ക് ലൈറ്റിന്റെ സ്റ്റോറേജ് സൈസ്.

Read More »

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വിലക്ക്: കുവൈറ്റിനെയും ജോര്‍ദാനിനെയും ഒഴിവാക്കി

വാഷിംഗ്ടണ്‍: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് മധ്യപൂര്‍വേഷ്യയിലെ രണ്ടു വിമാനക്കമ്പനികളെ കൂടി യുഎസ് ഒഴിവാക്കി. കുവൈറ്റ് എയര്‍വേയ്‌സിനെയും റോയല്‍ ജോര്‍ദാനിയനെയുമാണ് പുതുതായി ഒഴിവാക്കിയത്. ഇതോടെ, ലാപ്‌ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ടാബ്‌ലറ്റ് തുടങ്ങിയവ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം. റോയല്‍ ജോര്‍ദാനിയന്‍ അമേരിക്കയിലെ മൂന്നു നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അമേരിക്ക പുറത്തിറക്കിയ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതോടെ അമേരിക്കന്‍ ആ്യന്തരസുരക്ഷാ വകുപ്പാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. ഇത്തിഹാദ്, എമിറേറ്റ്‌സ്, തുര്‍ക്കിഷ് …

Read More »