Home / ഗൾഫ് ന്യൂസ് (page 2)

ഗൾഫ് ന്യൂസ്

എയിഡ്‌സ് പ്രതിരോധത്തില്‍ ബോധവല്‍ക്കരണം പ്രധാനം : ആന്റണീസ് വറതുണ്ണി

ദോഹ : എയിഡ്‌സ് മാനവരാശിയെ പിടിച്ചുകുലുക്കുന്ന ഒരു രോഗമാണെന്നും എയിഡ്‌സ് പ്രതിരോധത്തില്‍ ബോധവല്‍ക്കരണം ഏറെ പ്രധാനമാണെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിലെ സീനിയര്‍ മൈക്രോ ബയോളജി ടെക്‌നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി അഭിപ്രായപ്പെട്ടു. ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം വൈദ്യ ശാസ്ത്രപരമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാര്‍മികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്‌സിനെ പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. …

Read More »

തിരുനബി(സ) കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശം

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് അനുഗ്രഹത്തിന്റെ തിരുവസന്തമാണ് മുഹമ്മദ്(സ). കാരുണ്യത്തിന്റെ മരുപ്പറമ്പില്‍ സ്‌നേഹത്തിന്റെ തെളിനീരൊഴുക്കിയ അന്ത്യപ്രവാചകന്‍ ഇന്നും ലോകത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമാണ്. തിരുദൂതരും അവരുടെ ദര്‍ശനങ്ങളും ലോകത്ത് നിരന്തരം സംവാദങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നു. ഇത്രമേല്‍ ഓര്‍ക്കുകയും സ്‌നേഹജനങ്ങള്‍ കീര്‍ത്തനങ്ങള്‍ക്കൊണ്ടു താലോലിക്കുകയും വിമര്‍ശകര്‍ ആക്ഷേപത്തിന്റെ കൂരമ്പുകള്‍ അഴിച്ചുവിടുകയും ചെയ്യുന്ന മറ്റൊരു നേതാവ് ലോകചരിത്രത്തിലുണ്ടായിട്ടില്ല. മുഹമ്മദീയദര്‍ശനത്തെ അടുത്തറിയാനും റബീഉല്‍ അവ്വലിനോളം പറ്റിയ മറ്റൊരു മാസമില്ല. ഇവിടെ, പ്രവാചകന്‍ വായിക്കപ്പെടുകയും ഓര്‍ക്കപ്പെടുകയും ചെയ്യട്ടെ. പ്രശ്‌നങ്ങളുടെ …

Read More »

നബിദിനാശംസകൾ

കേരളാ ടൈംസിന്റെ എല്ലാ വായനക്കാർക്കും നബിദിനാശംസകൾ

Read More »

വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു

റിയാദ്: ഹൂതി വിമതര്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു.യെമനില്‍ നിന്നു വിമതര്‍ തൊടുത്ത മിസൈലാണ് സൗദി സുരക്ഷാ സേന തകര്‍ത്തത്.ലക്ഷ്യത്തിലെത്തും മുന്‍പ് മിസൈല്‍ നശിപ്പിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. നവംബര്‍ ആദ്യവാരവും ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഹൂതികളുടെ ഈ ശ്രമവും സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.

Read More »

പാലിക്കപ്പെടേണ്ട സ്ക്കൂള്‍ നിയമങ്ങള്‍…..(ലേഖനം:- ജോസിലിന്‍ തോമസ്, ഖത്തര്‍)

പാലിക്കപ്പെടേണ്ട സ്ക്കൂള്‍ നിയമങ്ങള്‍.....(ലേഖനം:- ജോസിലിന്‍ തോമസ്, ഖത്തര്‍) ------------------------------------------------------------------------------------------------------------------ നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ നാമെല്ലാം വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള അന്താരാഷ്ട്രനിലവാരമുള്ള സ്ക്കുളുകളില്‍ തന്നെയാണ് നമ്മുടെ കുട്ടികളില്‍ പലരും പഠിക്കുന്നത്. എന്നാല്‍ ഇത്തരം സ്ക്കുളുകളില്‍ നമ്മുടെ കുട്ടികള്‍ എല്ലാരീതിയിലും സുരക്ഷിതരുമാണോയെന്ന് നമ്മളില്‍ എത്രപേര്‍ ചിന്തിക്കുന്നുണ്ട് ?. നമ്മുടെ ഇന്ത്യയിലെ ഗുരുപുര എന്ന ജില്ലയിലും കേരളത്തിലും ഈയടുത്ത കാലത്ത് സ്ക്കുളിലയച്ച രണ്ട് …

Read More »

ഇന്റർനെറ്റ് യമനികള്‍ക്ക് ഷെയര്‍ ചെയ്യൽ;അറസ്റ്റിലായിരുന്ന മൂന്ന് മലയാളികളെ മോചിപ്പിച്ചു

ജിദ്ദ: ഇന്റര്‍നെറ്റ് കണക്ഷന്‍ തൊട്ടടുത്ത റൂമിലുള്ള രണ്ട് യമനികള്‍ക്ക് ഷെയര്‍ ചെയ്തതുമായി ബന്ധപെട്ട് അറസ്റ്റിലായിരുന്ന മൂന്ന് മലയാളികളെ മോചിപ്പിച്ചു.അയൂബ് കരൂപടന്ന, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ ശ്രമഫലമായാണ് ഇവര്‍ മോചിതരായത്.സെപ്തംബര്‍ 25നാണ് വൈ.ഫൈ ഷെയര്‍ ചെയ്തുമായി ബന്ധപെട്ട് മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീന്‍ കുട്ടി, തിരുവനന്തംപുരം സ്വദേശിയായ ഫെബിന്‍ റാഷിദ് എന്നിവര്‍ സഊദി സുരക്ഷസേനയുടെ പിടിയിലാകുന്നത്.ജിദ്ദയില്‍ ഹംദാനിയ എന്ന സ്ഥലത്ത് ചെമ്മീന്‍ കൊണ്ടുള്ള സാന്റ്‌വിച്ച് വില്‍ക്കുന്ന കടയിലാണ് മൂവരും ജോലിചെയ്യുന്നത്. അവിടെത്തന്നെയുള്ള …

Read More »

സൗദിയിലേക്ക് അടുത്തവര്‍ഷംമുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കും

ജിദ്ദ: അടുത്തവര്‍ഷംമുതല്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി വിനോദസഞ്ചാരപൈതൃക ദേശീയ കമ്മിഷന്‍ അറിയിച്ചു. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും കമ്മിഷന്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് എളുപ്പം വിസ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഇതോടെ വിദേശരാജ്യങ്ങളിലെ എംബസികളെ സമീപിക്കാതെതന്നെ വിസ നേടാന്‍ കഴിയുമെന്ന് സഞ്ചാരപൈതൃക ദേശീയ കമ്മിഷന്‍ പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. ടൂറിസം പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്താന്‍ രാജ്യം ഏറെ വൈകിയിരുന്നു. …

Read More »

താമസിക്കാനൊരിടം മാത്രമല്ല വീട്

അബു ഇരിങ്ങാട്ടിരി വൈക്കോല്‍ മേഞ്ഞ കൊച്ചു വീടായിരുന്നു. ചുമരുകളില്‍ ചുകന്നമണ്ണും നിലം നിറയെ കരിയും തേച്ച് എപ്പോഴും വൃത്തിയുള്ള വൈക്കോല്‍പ്പുര. ചാണകം മെഴുകിയ നിലം എന്ന പ്രയോഗത്തില്‍ നിന്നും വ്യത്യസ്തമായി കരിമെഴുകിയ നിലം. ഓരോ വേനല്‍ക്കാലത്തും കടം വാങ്ങിയോ കുറിക്കല്ല്യാണം നടത്തിയോ പണം സംഘടിപ്പിച്ച് വൈക്കോല്‍ വാങ്ങും. പിന്നീട്, അയല്‍ക്കാരുടെയൊക്കെ സൗകര്യം നോക്കി, നല്ല ഒരു ദിവസം പെരുന്നാളാഘോഷം പോലെയായിരുന്നു പുര മേഞ്ഞിരുന്നത്. അതൊക്കെ ഇന്നും മനസില്‍ തെളിമയോടെയുണ്ട്. പത്തുമണിക്ക് …

Read More »

നിതാഖാത്ത്, ആശ്രിത ലെവി പരിഷ്‌കരണങ്ങള്‍ തുടരുമ്പോഴും സൗദിയിൽ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം കൂടുന്നു

ജിദ്ദ: പൊതുമാപ്പില്‍ ഔട്ട്പാസ്‌നേടി രാജ്യം വിട്ട ഇന്ത്യക്കാരുടെ എണ്ണം നാല്‍പതിനായിരത്തില്‍ താഴെയാണെങ്കിലും സൗദിയിൽ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ എംബസി. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് സൗദിയിൽ പുതുതായി തൊഴില്‍ തേടി എത്തിയതെന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ സഊദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം 30.39 ലക്ഷം ആയിരുന്നു. എന്നാല്‍ സെപ്തംബര്‍ മാസത്തോടെ …

Read More »

സൗദിയിൽ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം ഉടൻ

ജിദ്ദ: സൗദിയിൽ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രാലയം. ഒക്ടോബര്‍ ആദ്യത്തില്‍ നല്‍കിയ രണ്ട് മാസത്തെ സാവകാശം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ട്വിറ്റര്‍ സന്ദേശം വഴിയാണ് വ്യക്തമാക്കിയത്. അതേ സമയം സ്വദേശി വത്കരണത്തിന്റെ ഭാഗമായി ട്രാവല്‍ ഏജന്‍സികളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങി. ഈ മേഖലയില്‍ …

Read More »