Home / ഗൾഫ് ന്യൂസ് (page 3)

ഗൾഫ് ന്യൂസ്

സ്വദേശിവത്കരണം അഞ്ചിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സൗദി

റിയാദ്:സൗദിയില്‍ സ്വദേശിവത്കരണം സ്വകാര്യമേഖലയിലെ അഞ്ച് തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍. തൊഴില്‍വിപണിയുമായി ബന്ധപ്പെട്ട ദേശീയസമിതിയുടെ ഉപമേധാവി മുഹമ്മദ് അല്‍മുഹമ്മദിയാണ് ചേംബറില്‍ അഭിപ്രായം മുന്നോട്ട് വച്ചത്. വാഹനവില്‍പ്പന, ഫര്‍ണീച്ചര്‍ വിപണി, മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, മാധ്യമപ്രവര്‍ത്തനം, പച്ചക്കറി വിപണി എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ മേഖലകളിലെല്ലാം ജോലി ചെയ്യുന്നതില്‍ അധികവും വിദേശികളാണ് . പച്ചക്കറി വിപണി മേഖലയില്‍ പച്ചക്കറി വില്‍പ്പനക്ക് വിപണിയിലെത്തിക്കുന്ന ഗതാഗതജോലിയിലും സ്വദേശികള്‍ മതി, ആവശ്യമെങ്കില്‍ …

Read More »

പൊതുമാപ്പ് അവസാനിച്ചു: നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു

സൗദി : പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ സൗദിയില്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന തുടരുന്നു. നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായാണ് വ്യാപക പരിശോധന. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് പിടിയിലായവരുടെ എണ്ണം 51,295 ആണ്. താമസ കേന്ദ്രങ്ങളും തൊഴിലിടങ്ങളും പരിശോധിക്കുന്നുണ്ട്. പിടിയിലായവരില്‍ കാല്‍ലക്ഷത്തോളം പേര്‍ ഇഖാമ നിയമ ലംഘനത്തിനാണ് അകത്തായത്. പത്തിനായിരത്തോളം പേര്‍ നുഴഞ്ഞുകയറ്റക്കാരും ,11,500ഓളം പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. കൃത്യമായ …

Read More »

ജിദ്ദയിലും പരിസരത്തുമുണ്ടായ കനത്ത മഴയില്‍ മലയാളിയടക്കം മൂന്നു മരണം

ജിദ്ദ: ചൊവ്വാഴ്ച ജിദ്ദയിലും പരിസരത്തുമുണ്ടായ കനത്ത മഴയില്‍ മലയാളിയടക്കം മൂന്നു മരണം. കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ (52)യാണ് മരിച്ച മലയാളി. ഫൈസലിയയില്‍ ചൊവ്വാഴ്ച രാവിലെ റൂം വൃത്തിയാക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.മറ്റൊരാളും ഷോക്കേറ്റാണ് മരിച്ചത്. അല്‍റബ്‌വ ജില്ലയില്‍ അല്‍മുഅല്ലിമി സ്ട്രീറ്റിലാണ് അപകടമുണ്ടായത്. വീട് തകര്‍ന്നാണ് മൂന്നാമത്തെയാള്‍ മരണപ്പെട്ടത്. വടക്കന്‍ പ്രവിശ്യ അല്‍ജൗഫ്, ഹായില്‍, തബൂക്ക് , മദീന , മക്ക ,ഖസീം . റിയാദ് …

Read More »

രക്തസാമ്പിള്‍ മാറ്റിയ കേസ്‌: മലയാളി നഴ്‌സിന് 5 വര്‍ഷം തടവ്‌

കുവൈത്ത് സിറ്റി: രക്തപരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിളിൽ തിരിമറി നടത്തിയെന്ന കേസിൽ മലയാളി പുരുഷ നഴ്സിന് അഞ്ചുവർഷം തടവും 100 ദിനാർ പിഴയും. ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തൻ‌പുരയിൽ പരേതനായ ബേബിയുടെ മകൻ എബിൻ തോമസി (29)നാണു കോടതി ശിക്ഷ വിധിച്ചത്. രണ്ടു വർഷം മുൻപു കുവൈത്തിലെത്തിയ എബിൻ ഇഖാമ (താമസാനുമതിരേഖ) അനുവദിക്കുന്നതിനു മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കു രക്ത സാംപിൾ ശേഖരിക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. രോഗബാധിതനായ ഒരാൾക്കു …

Read More »

സൗദി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ വസ്ത്രചിട്ടകള്‍ വിവാദത്തിലേക്ക്

സൗദി: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ സൗദി അറേബ്യയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ വസ്ത്രചിട്ടകള്‍ വിവാദത്തിന് തിരികൊളുത്തുന്നു. പെണ്‍കുട്ടികളുടെ ലൈംഗികച്ചുവയുള്ള വസ്ത്രധാരണം ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുവെന്നാണ് പുതിയ വസ്ത്രച്ചിട്ടാനയം പുറത്തിറക്കിയ സൗദി യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. ഇതനുസരിച്ച് എല്ലാം തുറന്നുകാട്ടുന്ന സുതാര്യമായ വസ്ത്രങ്ങള്‍ അരുത്. വര്‍ണപ്പകിട്ടുള്ള വസ്ത്രങ്ങള്‍ക്ക് മാത്രമല്ല, ശരീരത്തിന്റെ അഴകളവുകള്‍ മാലോകരെ ബോധ്യപ്പെടുത്തുന്ന ഇറുകിയ വസ്ത്രങ്ങളും പാടില്ല. മേല്‍ വസ്ത്രം കാറ്റിലാടുംവിധം ഇഴുകിച്ചേരാത്തതായിരിക്കണം. സര്‍വകലാശാലാ വിദ്യാര്‍ഥിനികളുടെ ബ്ലൗസുകള്‍ …

Read More »

സൗദിയിൽ വനിതകള്‍ക്ക് വാഹന റിപ്പയറിങ് പരിശീലനവും

സൗദി : സൗദിവനിതകള്‍ക്ക് വാഹന റിപ്പയറിങ് പരിശീലനം നല്‍കുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പരിശീലനം നല്‍കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ വാഹനങ്ങളുടെ തകരാറുകള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനാണ് ഓട്ടോമൊബൈല്‍ റിപ്പയറിംഗില്‍ പരിശീലനം നല്‍കുന്നതെന്ന് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രൈനിംഗ് കോര്‍പറേഷന്‍ ഗവര്‍ണര്‍ അഹമദ് ബിന്‍ ഫഹദ് അല്‍ ഫുഹൈദ് പറഞ്ഞു. അടിയന്തരിര സാഹചര്യങ്ങളില്‍ പരിഹരിക്കേണ്ട അറ്റകുറ്റ പണികളില്‍ ബോധവത്ക്കരണവും പ്രായോഗിക പരിശീലനവും നല്‍കും. ഇതിനായി വനിതകള്‍ക്ക് …

Read More »

ഖത്തറില്‍ ലോക കപ്പ് ഫുട്‌ബോള്‍

ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട 65% പദ്ധതികളും പൂര്‍ത്തിയായതായെന്ന് ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദി. അവശേഷിക്കുന്ന പദ്ധതികള്‍ അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഉപരോധത്തിനു മുമ്പുള്ള ആറുമാസവുമായി താരതമ്യം ചെയ്യുമ്പോള്‍, ഉപരോധം തുടങ്ങിയതിന് ശേഷമുള്ള അഞ്ചുമാസങ്ങളിലാണ് കൂടുതല്‍ ലോകകപ്പ് സംബന്ധമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ മറ്റു വികസനമേഖലകളിലും പദ്ധതികള്‍, നിശ്ചയിച്ച സമയത്തിനു മുമ്പുതന്നെ …

Read More »

സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു

സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനു നാളെ മുതൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും പിടികൂടി നാടു കടത്തുന്നതിനു നാളെ മുതൽപരിശോധന ശക്തമാക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നാളെ മുതൽ പരിശോധന ശക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് യൊതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു …

Read More »

സൗദി അറേബ്യ യോഗയെ അംഗീകരിക്കുമ്പോള്‍ ഇന്ത്യക്കൊപ്പം അറബ് വനിതയുടെയും അഭിമാനം

ന്യൂദല്‍ഹി: സൗദി അറേബ്യ യോഗയെ അംഗീകരിക്കുമ്പോള്‍ ഇന്ത്യക്കൊപ്പം അത് ഒരു അറബ് വനിതയുടെയും അഭിമാനമാണ്. നൗഫ് ബിന്ദ് മുഹമ്മദ് അല്‍ മര്‍വായി എന്ന മുപ്പത്തേഴുകാരിയുടെ പോരാട്ടമാണ് സൗദി ഭരണകൂടത്തെ ഇപ്പോഴത്തെ തീരുമാനത്തിലേക്ക് എത്തിച്ചത്.സൗദിയിലെ ആദ്യ വനിതാ യോഗാ പരിശീലകയാണ് അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയായ മര്‍വായ്. യോഗയും മതവും പരസ്പരം കലഹിക്കേണ്ടതല്ലെന്ന് അവര്‍ പറയുന്നു. വിളര്‍ച്ച, അലര്‍ജി തുടങ്ങി ചെറുപ്പത്തില്‍ അലട്ടിയിരുന്ന നിരവധി രോഗങ്ങളാണ് മര്‍വായിയെ യോഗയിലേക്കും ആയുര്‍വേദത്തിലേക്കും എത്തിച്ചത്. …

Read More »

സൗദി ചതിച്ചു, ഒമ്പതുമാസത്തിനിടെ പണിയില്ലാതായത് 3,02,473 വിദേശികള്‍ക്ക്

മനാമ:സൗദിയിലെ പ്രവാസജീവിതം നരകതുല്യമാകുന്നുവെന്ന് വ്യക്തമാക്കി കണക്കുകള്‍.രാജ്യത്ത് ഒമ്പതുമാസത്തിനിടെ 3,02,473 വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രതിദിനം 3000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇതില്‍ 1120 പേര്‍ വിദേശികളാണ്. ജനുവരി ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയുള്ള ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതേകാലയളവില്‍ സ്വകാര്യമേഖലയില്‍ അഞ്ചുലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പ്രതിദിനം 1881 സ്വദേശികള്‍ക്കാണ് ജോലി പോകുന്നത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി …

Read More »