Home / ഗൾഫ് ന്യൂസ് (page 4)

ഗൾഫ് ന്യൂസ്

ചരിത്ര സന്ദര്‍ശനം: പ്രമുഖ ക്രൈസ്തവ പുരോഹിതന്‍ പാത്രിയാര്‍ക്കീസ് ബിഷാറ സഊദിയില്‍

റിയാദ്: പശ്ചിമേഷ്യയിലെ പ്രമുഖ ക്രൈസ്തവ വിഭാഗമായ മാരനൈറ്റ് ചര്‍ച്ചിൻ്റ പുരോഹിതന്‍ പാത്രിയാര്‍ക്കീസ് ബിഷാറ ബുത്രൂസ് ചരിത്ര സന്ദര്‍ശനത്തിന് സഊദി അറേബ്യയിലെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് പാത്രിയാര്‍ക്കീസ് ബിഷാറ ബുത്രൂസ് അല്‍ റാഹി സഊദി തലസ്ഥാനമായ റിയാദിലെത്തിയത്. കിംങ് സല്‍മാന്‍ എയര്‍ബേസില്‍ വന്നിറങ്ങിയ അദ്ദേഹത്തെ സഊദിയുടെ ജി സി സി കാര്യ മന്ത്രി സാമിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇതാദ്യമായാണ് ഇത്ര ഉന്നത നിലയിലുള്ള ഒരു ക്രൈസ്തവ പ്രമുഖന്‍ സഊദിയിലെത്തുന്നത്. പശ്ചിമേഷ്യയിലെ പ്രബല …

Read More »

കെ. മുഹമ്മദ് ഈസക്ക് ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ്

ദോഹ. ഖത്തറിലും ഇന്ത്യയിലും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ പ്രവാസി വ്യവസായി കെ.മുഹമ്മദ് ഈസക്ക് ടീം മീഡിയ പ്‌ളസ് ഏര്‍പ്പെടുത്തിയ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് . വ്യാപാര രംഗത്തെ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കലാകാരന്മാരുടേയും നിരാലംഭരായ മനുഷ്യരുടേയും ക്ഷേമത്തിനായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി അദ്ദേഹം ചെയ്തുവരുന്ന സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ് ജനറല്‍ മാനേജറായ കെ. മുഹമ്മദ് ഈസയെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് കമ്മറ്റി …

Read More »

കുവൈത്തിൽ ശക്തമായ ഭൂചലനം; ആളപായമില്ല

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ ഭൂചലനം. ഞായറാഴ്​ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ്​ സംഭവം. തുടർന്ന്​ ജനങ്ങൾ കെട്ടിടങ്ങളിൽനിന്ന്​ ഇറങ്ങി റോഡിൽ നിന്നു. അബ്ബാസിയ, റിഗ്ഗഇ, ഫഹാഹീൽ, ഫർവാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടു. സമൂഹമാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. രാത്രി വൈകിയും റോഡിൽ വൻ ജനക്കൂട്ടമാണ്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തി​​െൻറ അനുരണനങ്ങളാണ്​ കുവൈത്തിൽ അനുഭവപ്പെട്ടതെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, റിക്​ടർ സ്​കെയിലിൽ എത്രയാണ്​ അനുഭവപ്പെട്ട​തെന്ന്​ …

Read More »

മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യം

ദോഹ. ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാവരേയും ഒരു പോലെ കാണണമെന്ന് നിഷ്‌കര്‍ശിക്കുന്ന മതേതരത്വമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും മതേതര ഇന്ത്യയുടെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്ക് ഊടും പാവും നല്‍കിയ മഹാനായിരുന്നു മൗലാന അബുല്‍ കലാം ആസാദെന്നും ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് ദോഹയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അറിവും തിരിച്ചറിവും പകര്‍ന്നുനല്‍കുന്ന വിവേകമാണ് രാജ്യത്ത് പുരോഗതിയും സമാധാനവും ഉറപ്പുവരുത്തുകയെന്ന മഹത്തായ സന്ദേശമാണ് അബുല്‍ കലാം ആസാദ് തന്റെ ജീവിതത്തിലൂടെ …

Read More »

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ദോഹ : ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് അംബാസഡറെ ആദരിച്ചത്. ഖത്തറിലെ ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിനായി പരിശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ മാതൃകപരമായ പ്രവര്‍ത്തനത്തിനുള്ള സ്‌നേഹാദരമാണ് ഈ പുരസ്‌കാരമെന്ന് അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ …

Read More »

ഇന്ത്യന്‍ നഴ്‌സുമാരെ വിലക്കി കുവൈറ്റ്

  ജിദ്ദ:ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് നിയമനത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഓവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നു രണ്ടായിരം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുവാന്‍ നേരത്തെ മൂന്നു കുവൈറ്റ് ഏജന്‍സികള്‍ക്കു അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് മരവിപ്പിച്ചതായും ഇന്ത്യന്‍ എംബസി അറിയിച്ചു. നഴ്‌സിംഗ് നിയമനത്തിലെ സുതാര്യത നിലനിര്‍ത്തുവാന്‍ കുവൈറ്റ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാന്‍പവര്‍ ഏജന്‍സികളെ തന്നെ നിയമിക്കുവാന്‍ കുവൈറ്റ് …

Read More »

….‘രക്ഷയുടെ കരങ്ങള്‍‘…..( ലേഖനം:- ജോസിലിന്‍ തോമസ്, ഖത്തര്‍)

നമ്മുടെ ബാല്യകാലം ഒരു പൂക്കാലം ആണ്. നിറങ്ങള്‍ നിറഞ്ഞ ബാല്യകാല ഓര്‍മ്മകള്‍ പോലും വര്‍ത്തമാനകാലത്തെ പലപ്പോഴും കുളിരണിയിക്കാറുണ്ട്. എന്നാല്‍ സാമ്പത്തികാവസ്ഥ മോശമായതിന്റെയോ, മാതാപിതാക്കന്മാരുടെയോ, അതുമല്ലെങ്കില്‍ പക്വതയെത്താത്ത പ്രായത്തില്‍ നടത്തിയ ഒളിച്ചോട്ടത്തിന്റെയോ ഫലമായി ബാലവേലയുടെ ഇരകളായി മാറിയ കുരുന്നുകളെപ്പറ്റി എത്രപേര്‍ ചിന്തിക്കുന്നുണ്ട് ?. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് എതിരെയുള്ള സകല ചൂഷണങ്ങള്‍ക്കും എതിരെ ചെറുപ്രായത്തില്‍ തൊട്ടെ ശക്തമായി പ്രതികരിച്ച് ഇപ്പോഴും അവര്‍ക്കായി പ്രതിരോധകോട്ട കെട്ടി നിലകൊള്ളുന്ന മഹാനായ മനുഷ്യസ്നേഹിയുടെ പേരാണ് കൈലാഷ് സത്യാര്‍ത്ഥി. …

Read More »

സമാധാനത്തിന്റെ കാവലാളാവുക. ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും എന്നല്ല കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സമാധാനപരമായ സഹവര്‍ത്തിത്വവും സഹകരണവും നിലനിക്കുമ്പോഴേ അവിരതമായ പുരോഗതി സാക്ഷാല്‍ക്കരിക്കാനാവുകയുള്ളൂവെന്നും ഓരോരുത്തരും സമാധാനത്തിന്റെ കാവലാളാവണമെന്നാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും മീഡിയ പഌസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോകത്ത് നടക്കുന്ന യുദ്ധങ്ങളും കലഹങ്ങളും പുരോഗതിയില്‍ നിന്നും മനുഷ്യകുലത്തെ പിറകോട്ട് വലിക്കുക മാത്രമല്ല നാം നേടിയെടുക്കുന്ന …

Read More »

ജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്‍. സീതാരാമന്‍

ദോഹ. ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക് വെല്ലുവിളി ഉയര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്‌തെങ്കിലും ഉവയെല്ലാ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും ദോഹാ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും താല്‍ക്കാലികം മാത്രമാണെന്നും സ്ഥിതിഗതികള്‍ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചാവികാസത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുകയെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിശകനങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. 2017 ഏപ്രില്‍ …

Read More »

ഭക്ഷണം കഴിക്കാനുള്ളതാണ് പാഴാക്കാനുള്ളതല്ല; നിസാര്‍ മൊയ്തീന്‍

ദോഹ. ഭക്ഷണം കഴിക്കാനുള്ളതാണെന്നും ഒരു നിലക്കും ഭക്ഷണം പാഴാക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഡോണ്ട് വേസ്റ്റ് ഫുഡ് എന്ന എന്‍.ജി.ഒ. സ്ഥാപകനും ചെയര്‍മാനുമായ നിസാര്‍ മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വിഭവങ്ങളും ഭക്ഷണ സാധനങ്ങളും വ്യാപകമായി പാഴാക്കപ്പെടുമ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഴിയുന്ന ലോകത്താണ് നാം ജീവിക്കുന്നത്. പല രാജ്യങ്ങളിലും പാഴാക്കുന്ന ഭക്ഷണങ്ങളും വിഭവങ്ങളും ധാരാളമാളുകളുടെ …

Read More »