Home / ഗൾഫ് ന്യൂസ് (page 5)

ഗൾഫ് ന്യൂസ്

സ്വദേശിവത്കരണം അഞ്ച് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍

  റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം സ്വകാര്യമേഖലയിലെ അഞ്ച് തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് സൗദി ചേംബര്‍. തൊഴില്‍വിപണിയുമായി ബന്ധപ്പെട്ട ദേശീയസമിതിയുടെ ഉപമേധാവി മുഹമ്മദ് അല്‍മുഹമ്മദിയാണ് ചേംബറില്‍ അഭിപ്രായം മുന്നോട്ട് വച്ചത്. വാഹനവില്‍പ്പന, ഫര്‍ണീച്ചര്‍ വിപണി, മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, മാധ്യമപ്രവര്‍ത്തനം, പച്ചക്കറി വിപണി എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ മേഖലകളിലെല്ലാം ജോലി ചെയ്യുന്നതില്‍ അധികവും വിദേശികളാണ് . പച്ചക്കറി വിപണി മേഖലയില്‍ പച്ചക്കറി വില്‍പ്പനക്ക് വിപണിയിലെത്തിക്കുന്ന ഗതാഗതജോലിയിലും സ്വദേശികള്‍ …

Read More »

അബുദാബി സ്‌കൂളുകളില്‍ ഇനി തോന്നിയപടി ഫീസില്ല

ജിദ്ദ: അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍. സ്‌കൂളുകള്‍ അധിക നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ ഫീസ് മാനദണ്ഡങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ കര്‍ശനമായി പാലിക്കണം. സ്‌കൂള്‍ ഫീസായോ അനുബന്ധ നിരക്കെന്ന നിലയിലോ വകുപ്പ് അംഗീകരിക്കാത്ത തുക ഈടാക്കാന്‍ പാടില്ല. ഏതെങ്കിലും സ്‌കൂളുകള്‍ അമിത നിരക്ക് ഈടാക്കിയാല്‍ ചട്ട ലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ കൌണ്‍സില്‍ അറിയിച്ചു. …

Read More »

പൊതുവേദിയില്‍ മാത്രമല്ല ഡ്രൈവിംഗ് സീറ്റിലും സൗദിയില്‍ ഇനി വനിതകള്‍.

റിയാദ്: പൊതുവേദിയില്‍ മാത്രമല്ല ഡ്രൈവിംഗ് സീറ്റിലും സൗദിയില്‍ ഇനി വനിതകള്‍.വനിതകള്‍ക്കു വാഹന ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. 2018 ജൂണില്‍ തീരുമാനം പ്രാബല്യത്തിലാകുമെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം നടപ്പാക്കാന്‍ ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തില്‍ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമായി നൂറുകണക്കിനു വനിതകളും …

Read More »

‘ഇതാണ് ഞങ്ങ പറഞ്ഞ ചെക്കന്മാര്‍’

ഹൈദരാബാദ്: 'അറബി കല്യാണ'ത്തിനായി എത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ പിടികൂടാന്‍ കടുത്ത നടപടികളുമായി ഹൈദരാബാദ് പൊലീസ്. കഴിഞ്ഞദിവസം വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടെ 20 പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നടപടി. അഞ്ച് ഗള്‍ഫ് പൗരന്‍മാരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ഹൈദരാബാദ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരാശരി 65 വയസ് പ്രായമുള്ളവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. …

Read More »

വാക്കും വരയും 4

വാക്കും വരയും 4 ഹരിശങ്കർ കലവൂർ

Read More »

പാസ്‌പോര്‍ട്ട് പിടിച്ചെടുത്താല്‍ നിയമം ചോദിച്ചോളും: ഫൈസലിന്റെ കഥ ഉദാഹരണം

ന്യൂഡല്‍ഹി: യുഎഇയില്‍ ബിസിനസുകാരനായ തിരുവനന്തപുരം ആലങ്കോട് സ്വദേശി ഫൈസല്‍ ഇബ്രാഹിമിന്റെ പാസ്‌പോര്‍ട്ട് യാത്രാമധ്യേ പിടിച്ചെടുത്ത നടപടി തെറ്റാണെന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പിടിച്ചെടുക്കുന്നതിനു മുന്‍പു പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പാസ്‌പോര്‍ട്ട് ഫൈസലിനു മടക്കിനല്‍കണമെന്നും ജസ്റ്റിസ് വിഭു ഭഖ്രു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍, നാലാഴ്ചത്തേക്കു ഫൈസല്‍ രാജ്യം വിടരുതെന്നു കോടതി നിര്‍ദേശിച്ചു. ഇക്കാലത്ത് ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചു വിദേശകാര്യമന്ത്രാലയത്തിനു തുടര്‍നടപടി സ്വീകരിക്കാം. ഫൈസലിനു വേണ്ടി കുര്യാക്കോസ് വര്‍ഗീസ്, മാത്യു കുഴല്‍നാടന്‍ …

Read More »

ബിനാമി ബിസിനസിനെ സൗദിയിലേക്കു പോരേണ്ട

  ജിദ്ദ: സൗദിയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച പോയിന്റ് ഓഫ് സെയില്‍ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോയിന്റ് ഓഫ് സെയില്‍ സംവിധാനം നിര്‍ബന്ധമാക്കുന്ന പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. തുടക്കത്തില്‍ വന്‍കിട വ്യാപാര കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും നടപ്പാക്കും. പിന്നീട് ഇടത്തരം, ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ബിനാമി ബിസിനസ് പ്രവണത പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. …

Read More »

വാക്കും വരയും

 

Read More »

ദുബായിലെ ജോലിത്തിരക്കിനിടയിലും ദിലീപിനെ രക്ഷിക്കാന്‍ ഒരുസംഘം

ദുബായ്: തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടയിലും, നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ചലചിത്രതാരം ദിലീപിനെ രക്ഷിക്കാന്‍ ഒരു സംഘം മലയാളികളുടെ ശ്രമം. ദുബൈ കേന്ദ്രീകരിച്ചുളള വാട്‌സ് ആപ്പ് കൂട്ടായ്മയായ 'വോയ്‌സ് ഓഫ് ഹുമാനിറ്റി' യിലെ അംഗങ്ങളാണ് കേസില്‍ വിചാരണ നേരിടുന്ന താരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. ദിലീപിനെതിരെ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. താരത്തിന് മാനുഷിക പരിഗണന നല്‍കണം. ജാമ്യം ലഭിക്കുന്നതിനായി ദിലീപിനെ സ്‌നേഹിക്കുന്നവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് …

Read More »

എണ്ണയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു മേഖലകളിലേക്ക്

ദോഹ:എണ്ണയിതര മേഖലയില്‍ നിന്നു വരുമാനം വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ക്ക് യുഎഇ പദ്ധതികള്‍ തയ്യാറാക്കുന്നു.നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കിയാണ് വരുമാനം വര്‍ധിപ്പിക്കാന്‍ യു എ ഇ തയ്യാറെടുക്കുന്നത് . കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സമ്പദ്വ്യവസ്ഥയ്ക്കു കുതിപ്പേകാനും നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യുഎഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍മന്‍സൂറി വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനം 80% ആയി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം.നിലവില്‍ 70% …

Read More »