Home / ഗൾഫ് ന്യൂസ് (page 9)

ഗൾഫ് ന്യൂസ്

ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇബ്രാഹീം റൈസി 15,000 ഓളം തടവുകാരെ വധിക്കാന്‍ ഉത്തരവ് നല്‍കിയയാള്‍

ഇറാനില്‍ നടക്കുന്ന പ്രസിഡന്റ് പദവി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സി.സി.എ പാര്‍ട്ടിയുടെ ഇബ്രാഹീം റൈസി ആയിരക്കണക്കിന് ജയില്‍ പുള്ളികളെ വധിക്കാന്‍ ഉത്തരവ് നല്‍കിയ വ്യക്തിയെന്നു റിപ്പോര്‍ട്ടുകള്‍. 1988ല്‍ ഇദ്ദേഹം വധശിക്ഷ വിധി അവലോകന കമ്മിറ്റി മെംബറായിരിക്കുന്ന കാലഘട്ടത്തിലാണ് തടവുകാരായിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട 15,000 ആളുകളെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് നല്‍കിയതെന്ന് ഇറാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ഇറാന്‍ മുജാഹിദീന്‍ പീപ്പിള്‍സ് അംഗങ്ങളായിരുന്നു. 56 കാരനായ റൈസി …

Read More »

അറബിക് കാലിഗ്രാഫിക്ക് അമേരിക്കയില്‍ പഠിതാക്കള്‍ ഏറുന്നു

അറബിക് കാലിഗ്രാഫി പഠനത്തിന് അമേരിക്കയില്‍ പഠിതാക്കള്‍ ഏറി വരുന്നതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സഊദി പണ്ഡിതന്‍ പറഞ്ഞു. അമേരിക്കയിലെ ഫോര്‍ത് ഹൈസ് സര്‍വ്വകലാശാലയിലെ ആര്‍ട്ട് പഠന ഡിപ്പാര്‍ട്ട്‌മെന്റിലെ സഊദി പണ്ഡിതനായ അബ്ദുല്‍ കരീം ഖവാജിയാണ് പുതിയ പഠനം വിവിധ രാജ്യങ്ങളിലെ പഠിതാക്കള്‍ക്ക് നല്‍കുന്നത്. കൈയെഴുത്തുപ്രതി വിദഗ്ധനായ ഇദ്ദേഹം ഇവിടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് സംബന്ധിച്ച പഠനം നല്‍കി കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കീഴില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അറബിക് കാലിഗ്രാഫിയില്‍ പഠനം …

Read More »

ലുലുവിൽ ദക്ഷിണാഫ്രിക്കൽ ഭക്ഷ്യമേള

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ദക്ഷിണാഫ്രിക്കന്‍ ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ദക്ഷിണാഫ്രിക്കന്‍ ഭക്ഷണവും ഭക്ഷണ ശീലങ്ങളും പരിചയപ്പെടുത്തുന്നതിനുള്ള മേള ഗറാഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഖത്തറിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ പ്രൊഫ. ശിരീഷ് സോണി ഉദ്ഘാടനം ചെയ്തു. എംബസി ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖര്‍ സംബന്ധിച്ചു.  2002 മുതല്‍ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്നഫുഡ് ഫിയസ്റ്റയുടെ ഭാഗമായി ലുലു വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ ഭക്ഷ്യ മേള സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മേളയ്ക്ക് പ്രവാസികളില്‍ നിന്നും …

Read More »

നോർക്ക അപേക്ഷകരുടെ എണ്ണം വർധിച്ചു

പ്രവാസ ലോകത്തെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി നോര്‍ക്കയില്‍ അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി പ്രവാസി ആക്ടിവിസ്റ്റ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പറഞ്ഞു. നേരത്തെ ഒന്നുമുതല്‍ ഒന്നര മാസം വരെ സമയത്തിനകം അപേക്ഷിച്ചവര്‍ക്ക് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ എണ്‍പതിനായിരത്തോളം അപേക്ഷകളാണ് നോര്‍ക്ക ഓഫിസില്‍ കാര്‍ഡ് നല്കാനായുള്ളത്. കഴിഞ്ഞ നവംബറില്‍ അപേക്ഷിച്ചവര്‍ക്കാണ് ഇപ്പോള്‍ കാര്‍ഡുകള്‍ നല്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.    അപേക്ഷകള്‍ വര്‍ധിച്ചതോടെ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സംസ്ഥാന …

Read More »

ആര്യാടന്‍ മുഹമ്മദ് ഉംറയുടെ നിറവില്‍; നിലപാടു മാറ്റത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം പരസ്യമായ പ്രശംസ.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. പാര്‍ട്ടി അനുയായികളുടെ സഹായമില്ലാതെ ബന്ധുവായ പ്രമുഖ വ്യവസായിയുടെ കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാത്രിയാണ് ഉംറ നിര്‍വഹിച്ചത്. നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ ചെയറിന്റെ സഹായത്തോടെയയായിരുന്നു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉംറക്കു ശേഷം ഹജറുല്‍ അസ്‌വദ് മുത്തിയ ആര്യാടന്‍ ഹറമില്‍ ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. സിയാറത്തിനായി ഇന്നലെ രാത്രി അദ്ദേഹം മദീനയിലേക്ക് തിരിച്ചു. രണ്ടു ദിവസം മുന്‍പ് മലപ്പുറം ഒ.ഐ.സി.സിയുടെ …

Read More »

തീവ്രവാദത്തെ നേരിടുന്നതില്‍ സഊദി അറേബ്യ തങ്ങളുടെ ഉറ്റ തോഴനെന്നു റഷ്യ

റഷ്യന്‍ പാര്‍ലിമെന്റ് ഉന്നത സംഘം സഊദിയില്‍ സന്ദര്‍ശനത്തിനെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സംഘം സഊദിയില്‍ എത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ‘താസ് ‘ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദത്തെ നേരിടുന്നതില്‍ സഊദി അറേബ്യ തങ്ങളുടെ ഉറ്റ തോഴനെന്നു റഷ്യന്‍ പാര്‍ലിമെന്റ് ഉന്നത സമിതി ചെയര്‍ പേഴ്‌സണ്‍ വാലെന്റിന മാത് വിയെങ്കോ യാത്രയുടെ മുന്നോടിയായി വ്യക്തമാക്കി. മേഖലയിലെ സുരക്ഷക്ക് വേണ്ട കാര്യങ്ങള്‍ നീക്കുന്നതിലും സഊദി എന്നും മുന്നില്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. വിവിധ …

Read More »

സൗദിയില്‍ ഭീകരാക്രമണ ഭീഷണി,മുന്നറിയിപ്പുമായി അമേരിക്ക;

വാഷിങ്ടണ്‍: സൗദയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി അമേരിക്കയുടെ മുന്നറിയിപ്പ്. സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലെടുക്കണമെന്നാണ് അമേരിക്കന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ യുഎസ് പൗരന്മാര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സൗദിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അമേരിക്കന്‍ പൗരന്മാരും മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജൂലൈ 27ല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐസിസ് ആണ് ആക്രമണ …

Read More »

കുവൈറ്റില്‍ നിയമം കര്‍ശനമാക്കി; സ്‌പോണ്‍സറെ വിട്ട് ജോലി ചെയ്യുന്നവര്‍ കുടുങ്ങും

കുവൈറ്റ്‌ : സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍ നിന്നു മാറി മറ്റു ജോലികള്‍ ചെയ്യുന്ന വിദേശികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. 18ാം നമ്പര്‍ തൊഴില്‍ വിസയില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കെതിരേയാണ് നടപടി. തൊഴിലാളി ഒളിച്ചോടിയതാണെന്ന് കാണിച്ച് സ്‌പോണ്‍സര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ പിടികൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീട് നാടുകടത്തുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് 2016 ജനുവരിക്ക് ശേഷം ഒളിച്ചോട്ടത്തിന് കേസെടുത്തിട്ടുള്ള വിദേശികള്‍ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിക്കുക. കുടിയേറ്റ, കുറ്റാന്വേഷണ, തൊഴില്‍ മന്ത്രാലയങ്ങള്‍ …

Read More »