Home / കായികം (page 20)

കായികം

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: സെറീനയെ തോല്‍പിച്ച് മുഗുറുസ ചാമ്പ്യന്‍

ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ എണ്ണത്തില്‍ ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫിനൊപ്പം എത്താനുള്ള സെറീനയുടെ അവസരമാണ് മുഗുറുസ ഇന്ന് തടഞ്ഞത്. 21 ഗ്രാന്‍ഡ് സ്ലാമുകളുള്ള സെറീനയ്ക്ക് സ്‌റ്റെഫി ഗ്രാഫിന്റെ 22 കിരീടങ്ങളെന്ന റെക്കോഡിനൊപ്പമെത്താന്‍ ഒരു ജയം കൂടി മതിയായിരുന്നു.

Read More »

ഫുട്‌ബോളും അത്‌ലറ്റിക്‌സും പുറത്ത്; നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക്

ലണ്ടന്‍: റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പെഴ്‌സണുമായ നിത അംബാനിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം ചെയ്തു. കൊളംബിയയിലെ ഇന്റര്‍ അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ലൂയിസ് ആല്‍ബര്‍ട്ടോ മൊറേനൊ, ദക്ഷിണാഫ്രിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ആനന്ദ് സിങ് എന്നിവരടക്കം എട്ടു പേര്‍ക്കൊപ്പമാണ് നിത അംബാനിയെയും നാമനിര്‍ദേശം ചെയ്തത്. ഇവര്‍ കൂടി എത്തുന്നതോടെ ഐ.ഒ.സി. അംഗങ്ങളുടെ മൊത്തം എണ്ണം 99 ആകും. പുതിയ ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയ്ക്കും അത്‌ലറ്റിക് ഫെഡറേഷന്‍ …

Read More »

കൊൽക്കത്തയുടെ തോൽവി; ചിയർ ഗേൾസിന്റെ കണ്ണീർചിത്രങ്ങളുമായി ഷാരൂഖ്

കൊൽക്കത്ത∙ ഐപിഎൽ ഒൻപതാം സീസണിലെ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് 22 റൺസിന് തോറ്റ് കൊൽക്കത്ത ‘എലിമിനേറ്റ്’ ചെയ്യപ്പെട്ടതിന് പിന്നാലെ ടീമിന്റെ തോൽവിയിൽ ദുഃഖാർത്തരായി കണ്ണീരണിഞ്ഞ് നിൽക്കുന്ന ചിയർ ഗേൾസിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ടീം ഉടമ ഷാരൂഖ് ഖാൻ. ടീമിന്റെ തോൽവിയിൽ ദുഃഖമുണ്ടെന്ന വസ്തുത മറച്ചുവയ്ക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ചില സമയത്ത് നാം കഴിവുകൾ പൂർണമായും പുറത്തെടുത്താലും മതിയാകില്ല. കൊൽക്കത്തയെ തോൽപ്പിച്ച് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയ സൺറൈസേഴ്സ് …

Read More »

നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ പ്ലേ ഓഫില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു.സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത പ്ലേ ഓഫ്  ഉറപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത യൂസഫ് പത്താന്റെ ബാറ്റിംങ് മികവിലാണ് 171 റണ്‍സ് അടിച്ചത്. 34 പന്തില്‍ നിന്ന് പുറത്താകാതെയാണ് യൂസഫ് 52 റണ്‍സ് നേടിയത്. രണ്ട് …

Read More »

മേരി കോമിന്റെ ഒളിന്പിക്‌സ് മോഹം പൊലിഞ്ഞു

ന്യൂഡൽഹി: ബോക്സിംഗിൽ അഞ്ചു തവണ ലോക ചാന്പ്യനും ലണ്ടൻ ഒളിന്പിക്‌സിലെ വെങ്കല മെഡൽ ജേതാവുമായ ഇന്ത്യൻ താരം മേരി കോമിന് ബ്രസീലിലെ റിയോഡിജനീറയിൽ നടക്കാനിരിക്കുന്ന ഒളിന്പിക്സിൽ യോഗ്യത നേടാനായില്ല. ലോക ബോക്‌സിംഗ് ചാന്പ്യൻഷിപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ 51 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച മേരി കോം ജർമനിയുടെ അസീസെ നിമാനിയോട് 0-2 എന്ന സ്‌കോറിന് പരാജയപ്പെട്ടതോടെയാണിത്. സെമിഫൈനലിൽ എത്തിയിരുന്നെങ്കിൽ മാത്രമെ മേരി കോമിന് ഒളിന്പിക്‌സിന് യോഗ്യത നേടാനാവുമായിരുന്നുള്ളൂ. ആദ്യ മത്സരത്തിൽ …

Read More »

ചരിത്രംകുറിച്ച് സെവിയ്യ

ബേസല്‍: യൂറോപ ലീഗില്‍ സ്പാനിഷ് ക്ളബ് സെവിയ്യക്ക് ചരിത്രനേട്ടം. ബേസലില്‍ നടന്ന ഫൈനലില്‍ ഇംഗ്ളീഷ് ക്ളബ് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളിനു തോല്‍പ്പിച്ച് സെവിയ്യ തുടര്‍ച്ചയായി മൂന്നാം തവണ യൂറോപയില്‍ മുത്തമിട്ടു. സെവിയ്യ ഇത് അഞ്ചാം തവണയാണ് യൂറോപയില്‍ കിരീടം ചൂടുന്നത്. മറ്റൊരു ടീമിനും കൈവരിക്കാനാകാത്ത നേട്ടം.  കടുത്ത പോരാട്ടമായിരുന്നു ബേസിലിലെ ജേക്കബ് പാര്‍ക്കില്‍.  ലിവര്‍പൂള്‍ ലീഡ് നേടിയശേഷം സ്വയം തുലച്ചു. സെവിയ്യനിരയില്‍ കോകെ ഇരട്ടഗോളുമായി തിളങ്ങി. തുടക്കത്തില്‍ ലിവര്‍പൂള്‍ …

Read More »

സച്ചിനുമായി താരതമ്യപ്പെടുത്തുന്നവരോട് കോഹ്‍ലിക്ക് പറയാനുള്ളത്

ന്യൂഡൽഹി ∙ കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി തകർപ്പൻ ഫോമിലാണ്. കോഹ്‍ലിയുടെ പ്രകടനത്തെ പലരും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ സച്ചിനുമായി താരതമ്യം ചെയ്യുന്നത് തന്നെ കുഴക്കുന്നുവെന്നാണ് കോഹ്‍ലിയുടെ പക്ഷം. സച്ചിനെ ആരുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല. വ്യത്യസ്തമായ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ കളിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തിലധികം ആകുന്നേയുള്ളു. സച്ചിൻ 24 വർഷം രാജ്യത്തെ സേവിച്ച വ്യക്തിയാണ്. ഈ …

Read More »

ഐ.പി.എൽ. ഹൈദരാബാദിന് ജയം; പഞ്ചാബ് പുറത്തേക്ക്

മൊഹാലി: ഐ.പി.എല്ലിൽ ജൈത്രയാത്ര തുടരുന്ന സൺറൈസേഴ്സ് ഹൈദരാബാദിന് എട്ടാം ജയം. എതിരാളികളായ പഞ്ചാബ് ഉയർത്തിയ 180 റൺസിന്റെ ശക്തമായ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് രണ്ടു പന്ത് ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 12 മത്സരങ്ങളിൽ നിന്ന് എട്ടാം തോൽവിയോടെ പഞ്ചാബ് ഏതാണ്ട് പ്ളേ ഓഫിൽ നിന്ന് പുറത്തായി . എന്നാൽ ഇന്നത്തെ ജയത്തോടെ ഹൈദരാബാദ് ഒന്നാം സ്ഥാനം നിലനിർത്തി. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ജയിക്കാൻ …

Read More »

ദ്രാവിഡും ജയവര്‍ധനെയും ഐസിസി ക്രിക്കറ്റ്‌ കമ്മിറ്റിയില്‍

ദുബായ്: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനേയും ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും ഐസിസിയുടെ ക്രിക്കറ്റ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.  അടുത്ത മൂന്ന് വര്‍ഷത്തേക്കാണ്  ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്‌.  നിലവില്‍ രാഹുല്‍ ദ്രാവിഡ്  ഇന്ത്യന്‍ അണ്ടര്‍ 19 ടീം കോച്ചും  ജയവര്‍ധനെ ഇംഗ്ലണ്ട്  ടീമിന്റെ  ബാറ്റിങ്  ഉപദേഷ്ടാവുമാണ് ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലെയെ മൂന്ന് വര്‍ഷത്തേക്ക്  ഐസിസി കമ്മിറ്റി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുത്തു. വിരമിച്ച അമ്പയര്‍ സ്റ്റീവ് ഡേവിസിന്‌  പകരം ഇംഗ്ലീഷ് അമ്പയര് റിച്ചാര്‍ഡ്  കെറ്റില്‍ബെറോയെ അമ്പയര്‍മാരുടെ  പ്രതിനിധിയായി തിരഞ്ഞെടുത്തു.   മൂന്ന് തവണ ഐസിസി അമ്പയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വാങ്ങിയ അമ്പയറാണ്‌ കെറ്റില്‍ബെറോ.  ദ്രാവിഡിനൊപ്പം  ഫെഡറേഷന്‍  …

Read More »

ഐപിഎലിൽ 1000 റൺസ് പിന്നിട്ട് സഞ്ജുവിന്റെ ജൈത്രയാത്ര

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഒൻപതാം സീസണിൽ മലയാളികൾക്കും അഭിമാനിക്കാനൊരു നിമിഷം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മൽസരത്തിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ മലയാളി താരം സഞ്ജു സാംസൺ 1000 റൺസ് എന്ന നാഴികക്കല്ലു പിന്നിട്ടു. ഈ മൽസരത്തിൽ ഡൽഹിക്ക് വിജയം സമ്മാനിച്ച സിക്സിലൂടെ തന്നെയാണ് ഇരുപത്തിരണ്ടുകാരനായ സഞ്ജു 1000 റണ്‍സ് എന്ന നാലികക്കല്ലും പിന്നിട്ടതെന്നത് കൗതുകമായി. 48-ാം ഐപിഎൽ മൽസരത്തിലാണ് സഞ്ജുവിന്റെ 1000 റണ്‍സ് നേട്ടം. 48 മൽസരം, …

Read More »