Home / കായികം (page 3)

കായികം

ഡാണ്ടിനോങ് റോയൽസ്, മെൽബൺ റോയൽസ് ക്രിക്കറ്റ് കപ്പ് കരസ്ഥമാക്കി

മെൽബൺ മലയാളികളുടെ ആദ്യകാല ക്രിക്കറ്റ് ക്ലബ് ആയ ഡാണ്ടിനോങ് റോയൽസ് , തങ്ങളുടെ അഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റോയൽസ് കപ്പ് എന്ന പേരിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തുകയുണ്ടായി .മെൽബണിലെ അതി പ്രശസ്തരായ 12 ടീമുകൾ പ്രസ്തുത ടൂർണമെന്റിൽ പങ്കെടുക്കുകയുണ്ടായി . ഇഞ്ചോടിഞ്ചു പോരാടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ആതിഥേയരായ ഡാൻഡിനോങ് റോയൽസും സെഞ്ച്വറി ക്രിക്കറ്റ് ക്ലബും ഫൈനലിൽ സ്ഥാനം നേടി . നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ സാന്നിത്യത്തിൽ …

Read More »

ഫിഫ ലോകകപ്പ്: കുട്ടിക്കളി കൊച്ചിയിലും

കൊച്ചി: ഫിഫയുടെ കൗമാര ലോകകപ്പിന് ഇന്ത്യ ഉണരാന്‍ ഇനി 23 ദിവസങ്ങള്‍. ആഫ്രിക്കന്‍ കരുത്തരായ ഘാനയും ലാറ്റിനമേരിക്കന്‍ ശക്തികളായകൊളംബിയയും ബ്രസീലുമാണ് കിരീടപോരാട്ടത്തിലെ മുമ്പന്‍മാര്‍. നൈജീരിയ കഴി!ഞ്ഞാല്‍ ടൂര്‍ണമെന്റില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഘാന.രണ്ട് വട്ടം ചാംപ്യനും റണ്ണേര്‍സ് അപ്പുമായ ഘാന ടൂര്‍ണമെന്റിലെ ഫേവറിറ്റാകുന്നത് ടൂര്‍ണമെന്റിലെ എല്ലാ ടീമിനുമേലും അമ്പത് ശതമാനത്തില്‍ മേലെ വിജയശതമാനം ഉണ്ട് എന്നത് തന്നെയാണ്.അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങളില്‍ 74 ശതമാനത്തിന് മേലെ വിജയവും ഘാനയ്ക്കുണ്ട്.ഇന്ത്യയിലേക്കുള്ള വഴിയില്‍ …

Read More »

നിയമസഭയിലും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വര്‍ധിക്കുന്നു

തിരുവനന്തപുരം:മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത സംസ്ഥാനഭരണകൂടത്തിനാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നിയമസഭയിലൂടെ ഉത്തരം പറയുക എന്നും സര്‍ക്കാരിന്റെ ചുമതല. എന്നാല്‍ സംസ്ഥാനനിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ ഇനി മറുപടി കിട്ടാനുള്ളത് 602 ചോദ്യങ്ങള്‍ക്ക്. ചോദ്യങ്ങള്‍ക്കു കൃത്യസമയത്തു മറുപടി നല്‍കണമെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞ സമ്മേളനത്തില്‍ റൂളിങ് നല്‍കിയിരുന്നു. കഴിഞ്ഞ അഞ്ചു സമ്മേളനങ്ങളിലായി ഉത്തരം ലഭിക്കാതെ അനാഥമായത് 203 ചോദ്യങ്ങളായിരുന്നു. ജിഎസ്ടി, മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയ …

Read More »

ഫിലാഡല്‍ഫിയ ആര്‍സനല്‍ എഫിസി 29-മത് ലിബര്‍ട്ടി കപ്പ് ജേതാക്കള്‍

മലയാളി സോക്കര്‍ ക്ലബ് ഓഫ് ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 29-ാം ലിബര്‍ട്ടി കപ്പ് ടൂര്‍ണമെന്റില്‍ ഫിലിപ്പി അര്‍സനില്‍ എഫ്‌സി ചാമ്പ്യന്മാരായി. ഓഗസ്റ്റ് 12-ാം തീയതി Eden Hall Fluehr Park-ല്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ വിവിധ സ്‌റ്റേറ്റില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ഫിലാഡല്‍ഫിയ അര്‍സനല്‍ എഫ്‌സിയും ബാള്‍ട്ടിമോര്‍ കിലാഡിസും ഏറ്റുമുട്ടി. ശക്തമായ മത്സരമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. കളിയുടെ 25-ാം മിനിറ്റില്‍ ജിം കല്ലറക്കല്‍ നേടിയ …

Read More »

ബോൾട്ടിന് വെങ്കലം; ജസ്​റ്റിൻ ഗാറ്റ്​ലിൻ ലോകചാമ്പ്യൻ

ലണ്ടൻ: നാലാം തവണയും ലോകചാമ്പ്യൻ എന്ന ബോൾട്ടിൻ്റെ ആ സ്വപ്നം മാത്രം പൊലിഞ്ഞു. ലണ്ടനിലും അതിവേഗക്കാരനായി ട്രാക്കിനോട് വിടപറയാമെന്ന് മോഹിച്ച ഉസൈൻ ബോൾട്ടിന് ഒടുവിൽ ചുവട് പിഴച്ചപ്പോൾ, ലോകം കീഴടക്കി ജസ്റ്റിൻ ഗാറ്റ്ലിൻ. മൂന്നു തവണ വീതം 100 മീറ്ററിലെ ലോകചാമ്പ്യനും ഒളിമ്പിക്സ് ചാമ്പ്യനുമായ ഉസൈൻ ബോൾട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ േകാൾമാൻ വെള്ളിയണിഞ്ഞു. 9.92 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജസ്റ്റിൻ ഗാറ്റ്ലിൻ 12 വർഷത്തെ …

Read More »

ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് ഫിഫ്ത് പാക്കേജ് സൂപ്പര്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് Sercndid, NY ക്ലബ്ബുകാര്‍ക്ക് അന്തിമ വിജയം

ക്വീന്‍സ്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ക്വീന്‍സിലെ കണ്ണിങ്ങ് ഹാം പാര്‍ക്കില്‍ വച്ച് ജൂണ്‍ മാസം 10,11 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടന്നു. മത്സര ബുദ്ധിയോടെ കളിച്ച പന്ത്രണ്ടു ടീമുകളില്‍ സെമി ഫൈനലില്‍ എത്തിയത് താഴെ പറയുന്ന ടീമുകളാണ്. 1.ഹിക്‌സ്വില്‍ ക്ലബ്ബ് ഒന്ന് 2.ഹിക്‌സ്വില്‍ ക്ലബ്ബ് രണ്ട് 3.ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബ് 4..Sercndid ന്യൂയോര്‍ക്ക് ഈ നാലു ടീമുകളില്‍ 72-2 സ്‌കോര്‍ കരസ്ഥമാക്കികൊണ്ട് …

Read More »

ടെക്‌സസില്‍ നിന്നുള്ള മൂന്നു പേര്‍ ക്രിക്കറ്റ് ബി ഫൈനലില്‍

മെറ്റുച്ചന്‍ (ന്യുജഴ്‌സി): ഓഗസ്റ്റ് 12 ന് ന്യുജഴ്‌സി മെറ്റുച്ചനില്‍ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടെക്‌സസില്‍ നിന്നുള്ള മൂന്നുപേര്‍ അര്‍ഹത നേടി. ജൂലൈ 16 ന് നടന്ന ഡാലസ് റീജിയണല്‍ ക്രിക്കറ്റ് മത്സരത്തില്‍ വിജയികളായ വിനയ്, വിക്രം നദീന്‍ അസ്ലം എന്നിവരുടെ പേരുകള്‍ ജൂലൈ 21 ന് പ്രഖ്യാപിച്ചു. സാന്‍ഫ്രാന്‍സിസ്‌ക്കൊ, ഡാലസ്, ഷിക്കാഗോ, ന്യുജഴ്‌സി, ടൊറന്റോ തുടങ്ങിയ റീജിയണല്‍ റൗണ്ട്‌സില്‍ വിജയികളായവരാണ് ഓഗസ്റ്റ് 12 നടക്കുന്ന ഫൈനലില്‍ …

Read More »

ലോകത്തിലെ മികച്ച ടീമുകളിലൊന്നായി വിരാട് കൊഹ്‌ലിയും സംഘവും മാറും ; രവി ശാസ്ത്രി

ലോകത്തിലെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി വിരാട് കൊഹ്‌ലിയും സംഘവും മാറുന്ന കാലം വിദൂരമല്ലെന്ന് പരിശീലകനായി നിയമിതനായ രവി ശാസ്ത്രി. ഇന്ത്യക്ക് നാളിതുവരെ ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി മാറാനുള്ള പ്രതിഭയുണ്ട്. ഏവിടെയും ധൈര്യമായി ഈ ടീമുമായി കടന്നു ചെല്ലാം. സാഹചര്യങ്ങളേതായാലും 20 വിക്കറ്റുകള്‍ എറിഞ്ഞു വീഴ്ത്താന്‍ കെല്‍പ്പുള്ള പേസ് പട ഇന്ന് ഉണ്ട്. പ്രായം കണക്കിലെടുക്കുകയാണെങ്കില്‍ അവരുടെ ഏറ്റവും മികച്ച സമയത്താണ് കളിക്കാര്‍ രാജ്യത്തിനായി കളത്തിലിറങ്ങുന്നതെന്ന് സംശയമില്ലാതെ പറയാനാകുമെന്നും …

Read More »

ഫോമ ഒരുക്കിയ T20 ക്രിക്കറ്റ് മത്സരത്തിൽ ഫിലാഡൽഫിയ എഫ് സി സി ടീം കിരീടം നേടി

ന്യുയോര്‍ക്ക് : ഫോമയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയ ക്രിക്കറ്റ്  മൽസരത്തിൽ, ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ എഫ് സി സി - ഫിലദെൽഫിയ, ടസ്‌കേഴ്‌സ് - ലോങ്ങ് ഐലണ്ടിനെ പരാജയപ്പെടുത്തി കിരീടം നേടി. ജൂലൈ രണ്ടിന് ന്യൂ യോർക്കിലുള്ള കണ്ണിങ്ങ്ഹാം പാർക്കിൽ (Cunningan park, Fresh Meadow, NY) വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ലോങ്ങ് ഐലൻഡ് ടസ്‌കേഴ്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ …

Read More »

ഗള്‍ഫിലേക്കു പോകുന്നില്ല, ഗള്‍ഫില്‍ നിന്നു പോരുകയാണ്!…

കൊച്ചി: തൊഴില്‍തേടി ഗള്‍ഫിലേക്കു പോകുന്നതായിരുന്നു മലയാളികളുടെ മുമ്പത്തെ ശീലമെങ്കില്‍ ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോരുന്നതാണ് രീതി. ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സര്‍വ്വേഫലം പ്രകാരം 2016ല്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണുണ്ടായിരിക്കുന്നത്. 2014ല്‍ 24 ലക്ഷമായിരുന്ന വിദേശമലയാളികളുടെ എണ്ണം 2016ഓടെ 22.05 ലക്ഷത്തിലെത്തി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം …

Read More »