Home / കായികം (page 30)

കായികം

സ്വിസ് ഓപ്പൺ ബാഡ്മിന്റൻ കിരീടം ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്ക്ക്

സ്വിസ് ഓപ്പൺ ബാഡ്മിന്റൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ്ക്ക്. ഇന്നു നടന്ന ഫൈനലിൽ ഏഴാം സീഡായ ജർമൻ താരം മാർക്ക് സ്വീബ്ലെറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പ്രണോയ് കിരീടം ചൂടിയത്. സ്കോർ: 21–18, 21–15. ടൂർണമെന്റിൽ 13–ാം സീഡായിരുന്നു പ്രണോയ്. പ്രണോയിയുടെ ആദ്യ സ്വിസ് ഓപ്പൺ കിരീടമാണിത്. 45 മിനിറ്റ് മാത്രം നീണ്ടു നിന്ന പോരാട്ടത്തിലാണ് തന്നേക്കാൾ ആറു സ്ഥാനം മുന്നിലുള്ള എതിരാളിയെ പ്രണോയ് മുട്ടുകുത്തിച്ചത്. തുടർച്ചയായ …

Read More »

ഇന്ത്യയ്ക്കെതിരായ തോൽവി; അഫ്രീദിയ്ക്കെതിരെ നടപടി ഉണ്ടാകും

ഇന്ത്യയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് മൽസരത്തിൽ തോറ്റ പാക്കിസ്ഥാൻ ടീം നായകൻ ശാഹിദ് അഫ്രീദിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് സൂചന. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണിത്. ടൂർണമെന്റ് അവസാനിക്കാൻ പോലും കാത്തു നിൽക്കാതെ അഫ്രീദിയുടെ തൊപ്പി തെറിക്കുമെന്ന സൂചന പാക്ക് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ടവർ പുറത്തുവിട്ടു കഴിഞ്ഞു. ഇന്നലെ നടന്ന മൽസരത്തിൽ ആറു വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയോട് തോറ്റത്. പാക്കിസ്ഥാൻ കോച്ച് വഖാർ യൂനിസും പുറത്താകുമെന്നാണ് വിവരം. ക്യാപ്റ്റനെന്ന നിലയിലുള്ള …

Read More »

കോഹ്‍ലിയുടെ ഗംഭീര പ്രകടനം; മനസുതുറന്ന് ധോണി

പാക്കിസ്ഥാനെതിരെയുള്ള നിർണായക മൽസരത്തിൽ അർധസെഞ്ചുറി നേടി ഇന്ത്യൻ ജയത്തിന് നേതൃത്വം നൽകിയ വിരാട് കോഹ്‍ലിയെ പുകഴ്ത്തി ക്യാപ്റ്റൻ ധോണി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് എല്ലാം കൃത്യമായി ധോണി പറഞ്ഞു. സമ്മർദ സമയത്തുപോലും മികച്ച പ്രകടനം നടത്താനുള്ള അതിയായ ആഗ്രഹമാണ് കോഹ്‍ലിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നതെന്ന് ധോണി പറഞ്ഞു. കോഹ്‍ലിക്ക് മെച്ചപ്പെടാൻ ആഗ്രമുണ്ട്. എല്ലാ മൽസരങ്ങളിലും അതിന് ശ്രമിക്കും. ടീമിന്റെ വിജയത്തിൽ പങ്കുവഹിക്കാനുള്ള കോഹ്‍ലിയുടെ ആഗ്രഹമാണ് മികച്ച …

Read More »

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു

ഇന്നത്തെ രണ്ടാം മൽസരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു . ആദ്യ മൽസരത്തിൽ ജയിച്ച ടീമുകളാണ് ശ്രീലങ്കയും വിൻഡീസും. ശ്രീലങ്ക അഫ്ഗാനിസ്ഥാനേയും വെസ്റ്റ് ഇംഗ്ലണ്ടിനേയും തോല്‍‍പിച്ചു. ഈ മൽസരം ജയിക്കുന്നവർക്ക് സെമിഫൈനൽ പ്രതീക്ഷിക്കാം. ക്രിസ് ഗെയ്്ലും ദിൽഷനുമാണ് ഈ മൽസരത്തിലെ ശ്രദ്ധാകേന്ദ്രം. ഗെയ്്ലിന്റെ റെക്കോർഡ് സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ വിൻഡീസിനെ ജയിപ്പിച്ചത്. ദിൽഷനായിരുന്നു ലങ്കയുടെ വിജയശിൽപി. ബെംഗളൂരുവിലാണ് മൽസരം.

Read More »

രണ്ട് ബംഗ്ലദേശ് ബോളർമാർക്കു സസ്പെൻഷൻ

രണ്ട് ബംഗ്ലദേശ് ബോളർമാരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സസ്പെൻഡ് ചെയ്തു. ബോളിങ് ആക്ഷനിൽ സംശയത്തിന്റെ നിഴലിലായിരുന്ന ടസ്കിൻ അഹമ്മദ്, അറാഫത്ത് സണ്ണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെതർലൻഡ്സിനെതിരായ ലോകകപ്പ് യോഗ്യതാ മൽസരം മുതൽ ഇരുവരുടേയും ബോളിങ് ആക്ഷൻ ഐസിസിയുടെ നിരീക്ഷണത്തിലാണ്. സൂപ്പർ ടെന്നിലെ ആദ്യ മൽസരത്തിൽ പാക്കിസ്ഥാനെതിരെ ഇരുവരും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കിയിരുന്നു. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ അനുവാദത്തോടെ ആഭ്യന്തര ക്രിക്കറ്റിൽ ഇരുവർക്കും ഇനി കളിക്കാൻ കഴിഞ്ഞേക്കും. അറാഫത്തിന് …

Read More »

ലോകകപ്പ് ട്വന്റി20 യിൽ ഇന്ന് രണ്ട് മൽസരങ്ങൾ

ലോകകപ്പ് ട്വന്റി20 യിൽ ഇന്ന് രണ്ട് മൽസരങ്ങൾ. മുംബൈയിൽ നടക്കുന്ന ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് പോരാട്ടം. ബെംഗളൂരുവിൽ നടക്കുന്ന രണ്ടാം മൽസരത്തിൽ ശ്രീലങ്ക വെസ്റ്റിൻഡീസിനെ നേരിടും. ആദ്യ മൽസരത്തിൽ പരാജയപ്പെട്ടവരാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും. കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടും ഇംഗ്ലണ്ടിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് ബോളിങിലും ഫീൽഡിങിലും സംഭവിച്ച പിഴവുകളിലായിരുന്നു പിഴവുകൾ നികത്തി മികച്ച വിജയത്തോടെ ടൂർണമെന്റിൽ മടങ്ങി വരവിനാകും പ്രോട്ടീസ് ശ്രമിക്കുക. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ റെക്കോർഡ് സ്കോർ നേടിയ …

Read More »

ട്വന്റി 20 വനിത ലോകകപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു തോൽവി

ട്വന്റി 20 വനിത ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ട് റൺസിന്റെ തോൽ‌വി. മഴ തടസപ്പെടുത്തിയ മൽസരത്തിൽ ഡക്ക്്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഇന്ത്യയെ കുറഞ്ഞ സ്കോറിലൊതുക്കിയ ബോളർമാരാണ് പാക്കിസ്ഥാന് വിജയമൊരുക്കിയത്. ടോസ് നഷ്ടമായി, ആദ്യ ഓവറുകളിലെ മിക്ക പന്തുകളും നഷ്ടമായി, പിന്നെ തുടരെ വിക്കറ്റ് നഷ്ടം, അവസാനം കളിയും നഷ്ടം. മഴയെ ഒരു തരത്തിലം കുറ്റപ്പെടുത്താനാവില്ല. നിരുത്തരവാദിത്വത്തിന് ചോദിച്ച് വാങ്ങിയ തോൽവി. ഫിറോസ് ഷാ കോട്്ലയിൽ തടിച്ചു കൂടിയ …

Read More »

ട്വന്റി20 ലോകകപ്പ്: പാക്ക് വനിതകൾ ഇന്ത്യയെ വീഴ്ത്തി

വനിതകളുടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനോട് തോറ്റു. രണ്ടു റൺസിനാണ് ഇന്ത്യയുടെ തോൽവി. മഴ കളി മുടക്കിയതിനെ തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 96 റൺസ്. പാക്കിസ്ഥാൻ 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്ത് നിൽക്കെ മഴയെത്തി. മഴ തോരാതിരുന്നതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാൻ രണ്ടു റൺസിന് …

Read More »

കോഹ്‌ലിയുടെ മികവിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ചരിത്രജയം

ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 119 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അ‍ഞ്ചാം ജയം. നായകൻ ധോണിയും കോഹ്‌ലിയുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. 11 പന്തിൽ 10 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. മുഹമ്മദ് ആമിറിനാണ് …

Read More »

അടിക്ക് മറുപടി തിരിച്ചടി

മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് ഇന്ന് കൊടുത്ത കാശ് മുതലായ. ഡിവിലിയേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്കായി ഒരു വെടിക്കെട്ട് സദ്യ തന്നെ ദക്ഷണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് ഒരുക്കി. ട്വന്റി-20 ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍ചേസാണ് ഇന്ന് ഇംഗ്ലണ്ട് ദക്ഷണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. ദക്ഷണാഫ്രിക്ക ഉയര്‍ത്തിയ 230 റണ്‍സ് 19.4 ഓവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് മറിക്കടന്നു.ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ദക്ഷണാഫ്രിക്കയെ …

Read More »