Home / കായികം (page 4)

കായികം

ആ ​വാ​ർ​ത്ത അ​ബ​ദ്ധ​ത്തിൽ പുറത്തായതാണെന്നു സെ​റീ​ന വി​ല്യം​സ്

താൻ ഗർഭിണിയാണെന്ന വാർത്ത അബദ്ധത്തിൽ പുറത്തായതാണെന്ന് സെറീന വില്യംസ്. മഞ്ഞനിറത്തിലുള്ള നീന്തൽ വേഷത്തിൽ നിൽക്കുന്ന ചിത്രം 20 ആഴ്ചയെന്ന അടിക്കുറിപ്പോടെ സ്നാപ്ചാറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സെറീനയുടെ വിശേഷം പുറംലോകം അറിഞ്ഞത്. സ്നാപ്ചാറ്റിൽ‌ ചിത്രം വന്നതിനു പിന്നാലെ സെറീനയുടെ വക്താവ് കെല്ലി ബുഷ് നൊവാകാണ് വാർത്ത സ്ഥിരീകരിച്ചത്. സംഭവം സ്ഥിരീകരിച്ചതോടെ ആ ഫോട്ടോ നീക്കുകയും ചെയ്തു. എന്നാൽ സ്നാപ് ചാറ്റിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടതൊരു കൈയബദ്ധമായിരുന്നെന്ന് സെറീന പറയുന്നു. ഗർഭിണിയായ ശേഷം എല്ലാ …

Read More »

കോസ്റ്റയുടെ ഡബിളില്‍ ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് സതാംപ്ടനെ പരാജയപ്പെടുത്തി. സൂപ്പര്‍ താരം ഡീഗോ കോസ്റ്റയുടെ ഇരട്ട ഗോളുകളാണ് ചെല്‍സിയെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും ചെല്‍സിക്ക് സാധിച്ചു. ചെല്‍സിക്ക് 33 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ടോട്ടനത്തിന് 71 പോയിന്റുണ്ട്. ഒന്‍പതാം …

Read More »

മഹാ നാട്ടങ്കത്തില്‍ പൂനെയ്ക്ക് ജയം

ഐ.പി.എല്‍ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ് മൂന്ന് റണ്‍സിന് വിജയം പൊരുതി നേടി. ആദ്യം ബാറ്റ് ചെയ്ത പൂനെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. വിജയം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിപ്പിച്ചാണ് പൂനെ ഏഴ് കളികളില്‍ നാലാം വിജയം സ്വന്തമാക്കിയത്. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ മികച്ച ബൗളിങിലൂടെ പൂനെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന നിമിഷം …

Read More »

ഗര്‍ഭിണിയായിരിക്കെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതെന്ന് സെറീന വില്ല്യംസ്

താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ്. ഈ വര്‍ഷം ഇനി താരം ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്ന് സെറീനയുടെ വക്താവ് അറിയിച്ചു. സ്‌നാപ്ചാറ്റിലൂടെയാണ് സെറീന താന്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. ’20 ആഴ്ചകള്‍’ എന്ന കുറിപ്പോടെ താരം തന്റെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രം സെറീന പിന്നീട് നീക്കം ചെയ്‌തെങ്കിലും അധികം വൈകാതെ അവരുടെ വക്താവ് കെല്ലി വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതോടെ ഗര്‍ഭിണിയായിരിക്കെയാണ് സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ …

Read More »

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ

മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹരജി നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കവെ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹരിയാണ് നിലപാട് വ്യക്തമാക്കിയത്.

Read More »

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ

മുന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹരജി നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കവെ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹരിയാണ് നിലപാട് വ്യക്തമാക്കിയത്.

Read More »

സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ നിന്ന് ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. സ്പാനിഷ് താരം കരോളിന മാരിനെതിരെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധു തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 11:21, 15:21. ഇന്ത്യന്‍ ഓപ്പണിലും കരോളിനയ്‌ക്കെതിരായ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു പരാജയപ്പെട്ടിരുന്നു.    

Read More »

റോബിന്‍ ഉത്തപ്പയുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ജയം

39 പന്തില്‍ 68 റണ്‍സുമായി റോബിന്‍ ഉത്തപ്പ കളം നിറഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ജയം. 17 റണ്‍സിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. നാല് ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്. 46 റണ്‍സെടുത്ത മനീഷ് പാണ്ഡയും 21 റണ്‍സെടുത്ത യൂസുഫ് പത്താനും കൊല്‍ക്കത്തക്കായി തിളങ്ങി. മറുപടി …

Read More »

‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി, പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ജെയിംസ് എര്‍സ്‌കൈനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സച്ചിന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ സച്ചിന്‍തന്നെയാണ് തന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്. സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കിയാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ കുട്ടിക്കാലത്തിലൂടെ തുടങ്ങുന്ന ട്രെയിലര്‍ ഒദ്യോഗിക ജീവിതത്തിലൂടെയും വ്യക്തി ജീവിതത്തിലൂടെയും കടന്നുപോകുന്നു. …

Read More »

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മടങ്ങിയെത്തുന്നു

വിരാട് കോഹ്‌ലി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കോഹ്‌ലി കഴിഞ്ഞ ദിവസം ഐപിഎല്ലിലെ തന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിന് ഇറങ്ങി. വെള്ളിയാഴ്ച മുംബൈയ്‌ക്കെതിരേ മത്സരത്തില്‍ കോഹ്‌ലി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിക്ക് തോളിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് പരമ്പരയിലെ അവസാന ടെസ്റ്റിലും ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല. ഐപിഎല്ലില്‍ കോഹ്‌ലിയുടെ അഭാവത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ ബംഗളൂരുവിന്റെ ക്യാപ്റ്റനായി.

Read More »