Home / കായികം (page 46)

കായികം

രണ്ടാം ഏകദിനം: സിംബാബ്‍െവയ്ക്ക് 272 റൺസ് വിജയലക്ഷ്യം

  ഹരാരെ∙ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ സിംബാബ്‍‌വെയ്ക്ക് 272 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ക്യാപ്റ്റൻ അജങ്ക്യ രഹാനെയും (72) മുരളി വിജയ്‌യും (63) അർധ സെഞ്ചുറി നേടി. ഓപ്പണർമാരായ ഇരുവരും ചേർന്ന് 112 റൺസാണ് കൂട്ടിച്ചേർത്തത്. Live cricket scores | Ball by ball commentary …

Read More »

സാനിയ-ഹിംഗിസ് സഖ്യത്തിന് വിമ്പിള്‍ഡള്‍ഡണ്‍ കിരീടം

വിമ്പിള്‍ഡള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്‌നിന ജോഡിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: (5-7, 7-6, 7-5). ആദ്യമായാണ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ സാനിയ ഡബിള്‍സ് കിരീടം നേടുന്നത്. നേരത്തെ മൂന്നുവട്ടം മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണില്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്. ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടം പത്താമത്തേതും.

Read More »

ഫിഫ റാങ്കിങ്: അർജന്റീന ഒന്നാമത് ഇന്ത്യ 156–ാം സ്ഥാനത്ത്

ലണ്ടൻ ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തോടെ ഫിഫ റാങ്കിങ്ങിലും ഇന്ത്യയ്ക്കു തിരിച്ചടി. 15 സ്ഥാനങ്ങൾ താഴേക്കിറങ്ങിയ ഇന്ത്യ പുതിയ പട്ടികയിൽ 156–ാം സ്ഥാനത്തായി. ഇന്ത്യയെയും തുർക്ക്മെനിസ്ഥാനെയും തോൽപിച്ച ഗുവാം 20 സ്ഥാനങ്ങൾ മുന്നോട്ടു കയറി 154–ാം സ്ഥാനത്തെത്തി. തുർ‌ക്ക്മെനിസ്ഥാനും 21 സ്ഥാനങ്ങൾ കയറി 152–ാം സ്ഥാനത്തെത്തിയതോടെ യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും പിന്നിലായി ഇന്ത്യ. ഫൈനലിൽ തോറ്റെങ്കിലും ലോകകപ്പിലെ മികച്ച പ്രകടനം കോപ്പ അമേരിക്കയിലും തുടർന്ന അർജന്റീനയാണ് പുതിയ …

Read More »

വിമ്പിൾഡൻ: മുഗുരുസ ഫൈനലിൽ

ലണ്ടൻ ∙ പോളണ്ടിന്റെ അഗ്‌നീസ്ക റാഡ്‌വാൻസ്കയെ മറികടന്ന് ഗാർബിൻ മുഗുരുസ ഒരു ദശാബ്ദത്തിനിടെ വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ സ്പാനിഷ് വനിതാ താരമായി(6–2, 3–6, 6–3). ആദ്യ സെറ്റിലും രണ്ടാം സെറ്റിന്റെ പകുതി വരെയും നേരിയ വെല്ലുവിളി പോലുമില്ലാതെയായിരുന്നു 20–ാം സീഡായ മുഗുരുസയുടെ മുന്നേറ്റം. കളി തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് റാഡ്‌വാൻസ്കയ്ക്കു ആദ്യ ബ്രേക്ക് പോയിന്റ് ലഭിക്കുന്നത്. എന്നാൽ അതു മുതലാക്കി പോളിഷ് താരം തിരിച്ചുവന്നതോടെ കളി …

Read More »

രണ്ടാംനിര: ലക്ഷ്യം ഒന്നാം നിര

ഹരാരെ ∙ ഇന്ത്യയുടെ രണ്ടാംനിരയുടെ കരുത്തിന്റെ പരീക്ഷണ വേദിയൊരുങ്ങി. സിംബാബ്‌വെയ്ക്കെതിരെ മൂന്നു മൽസര ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കമിടുമ്പോൾ ചില സീനിയർ താരങ്ങളോടൊപ്പം യുവതാരങ്ങളും മികവിന്റെ പുതിയ ഉയരങ്ങളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് മൽസരത്തിനു തുടക്കമാവും. ടെൻ ക്രിക്കറ്റിൽ തൽസമയം കാണാം. ബംഗ്ലദേശിനെതിരെ നിരാശാജനകമായ പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ ആദ്യ പോരാട്ടമാണിന്ന്. അതുകൊണ്ടു തന്നെ ലോകകപ്പ് സെമിഫൈനലിസ്റ്റുകൾക്ക് നാണക്കേട് ഒഴിവാക്കാൻ സമ്പൂർണ വിജയം കൊണ്ടേ സാധിക്കൂ. ഒട്ടേറെ …

Read More »

ടസ്കേഴ്സിനു പണം നൽകില്ല; ബിസിസിഐ കോടതിയിലേക്ക്

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രേറ്റർ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ബിസിസിഐ തീരുമാനിച്ചു. പണം നൽകാൻ തയാറല്ലെന്നു ബിസിസിഐ അറിയിച്ചു. പണം വേണ്ട ഐപിഎലിൽ കളിക്കാൻ അനുവദിച്ചാൽ മതിയെന്നു ടസ്കേഴ്സ് ടീം ഉടമകൾ നേരത്തേ അറിയിച്ചിരുന്നു. ടീം നൽകിയ ബാങ്ക് ഗാരന്റി തുക പിൻവലിക്കുകയും ടീമിനെ ഐപിഎലിൽനിന്നു പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ ടസ്കേഴ്സ് സമർപ്പിച്ച ഹർജിയിലാണു വിധി. പണം …

Read More »

നേട്ടമുണ്ടാക്കിയത് മലയാളി താരം റിനോ; ഛേത്രിയും യൂജിന്‍സണും കോടിപതികള്‍

മുംബൈ∙ മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സീസണിന്റെ താരലേലത്തിൽ നേട്ടമുണ്ടാക്കിയത് മലയാളിതാരം റിനോ ആന്റോയും യുജിൻസൺ ലിങ്ദോയുമാണ്. 27.5 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുജിൻസൺ ലിങ്ദോയെ 10.5 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ എഫ്സി സ്വന്തമാക്കിയത്. മലയാളി താരം റിനോ ആന്റോയെ 90 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയാണ് സ്വന്തമാക്കിയത്. 17.5 ലക്ഷം രൂപയായിരുന്നു റിനോയുടെ അടിസ്ഥാനവില. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരമായ സുനിൽ ഛേത്രിയെ മുംബൈ എഫ്സി 1.2 …

Read More »

മെസിയെ മറികടന്ന് നെയ്മർ ഒന്നാമനാകും: റോബർട്ടോ കാർലോസ്

  ന്യൂഡൽഹി∙ ബ്രസീൽ ഫുട്ബോൾ ടീം നായകനും ബാർസിലോന സ്ട്രൈക്കറുമായ സൂപ്പർതാരം നെയ്മർ നിലവിലെ ഒന്നാംനിര താരങ്ങളായ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും കടത്തിവെട്ടുന്ന കാലം വിദൂരമല്ലെന്ന് മുൻ ബ്രസീൽ താരം റോബർട്ടോ കാർലോസ്. മെസിമാരേക്കാളും റൊണാൾഡോമാരേക്കാളും താൻ ഇഷ്ടപ്പെടുന്നത് നെയ്മറിനെയാണെന്നും ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം എഡിഷനിൽ ഡൽഹി ഡൈനാമോസിന്റെ പരിശീലകനായി എത്തുന്ന റോബർട്ടോ കാർലോസ് വ്യക്തമാക്കി. മെസിയും റൊണാൾഡോയും ഏറ്റവും മികച്ച കളിക്കാരാണെന്നതിൽ തർക്കമില്ല. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം …

Read More »

ഫെഡറർ ‌സെമിയിൽ

ലണ്ടൻ∙ 33-ാം വയസ്സിലും റോജർ ഫെഡററുടെ ശൗര്യത്തിനു കുറവില്ല. ഫ്രഞ്ച് താരം ഗില്ലെസ് സിമണിനെ ക്വാർട്ടർ ഫൈനലിൽ അനായാസം തകർത്തു വിട്ട് ഫെഡറർ വിമ്പിൾഡൻ സെമിഫൈനലിൽ കടന്നു (6-3, 7-5, 6-2). രണ്ടു തവണ മഴ തടസ്സപ്പെടുത്തിയത് ഒഴിച്ചാൽ ഗംഭീരമായിരുന്നു ഫെഡററുടെ കളി. ഒന്നര മണിക്കൂറിൽ ഫെഡറർ വിജയത്തിലെത്തി. സ്വിസ് താരത്തിന്റെ 37-ാം ഗ്രാൻസ്‌ലാം സെമിഫൈനലാണിത്-വിമ്പിൾഡനിൽ പത്താമതും. ആതിഥേയ താരം ആൻഡി മറിയുമായിട്ടാണ് ഫെഡററുടെ സെമിഫൈനൽ പോരാട്ടം. മറി രണ്ടാം …

Read More »

റൂട്ടിൽ ഇംഗ്ലണ്ടിന്റെ ബാലൻസ്

കാർഡിഫ് ∙ മൂന്നു വിക്കറ്റുകളുമായി ഞെട്ടിച്ച ഓസീസിനെ ബാറ്റു കൊണ്ട് അടിച്ചോടിച്ച് ഇംഗ്ലണ്ട് നില ഭദ്രമാക്കിയതോടെ ആഷസിലെ ആദ്യപോരിനു ആവേശത്തുടക്കം. ആദ്യദിനം ചായയ്ക്കു പിരിയുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ മൂന്നിന് 190 എന്ന ഭേദപ്പെട്ട നിലയിലാണ്. സെഞ്ചുറിയടിച്ച് പുറത്താകാതെ നിൽക്കുന്ന ജോ റൂട്ടാണ് ഇംഗ്ലീഷ് ഇന്നിങ്സിനെ വേരുപിടിപ്പിച്ചത്. 61 റൺസോടെ ഗാരി ബല്ലാൻസ് മികച്ച ‌പിന്തുണയേകി. നാലാം വിക്കറ്റിൽ ഇവർ 147 റൺസെടുത്തു. മൂന്നിന് 43 എന്ന നിലയിൽ നിന്നാണ് …

Read More »