Home / ജീവിത ശൈലി

ജീവിത ശൈലി

ഉറക്കമില്ലെങ്കില്‍ പണിയാവും ; ജോര്‍ജ് തുമ്പയില്‍

ന്യൂയോര്‍ക്ക്: ഉറക്കമില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് ഒരു താക്കീത് ! മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ആരോഗ്യമേഖലയില്‍ നിന്നാണ്. സംഭവമിങ്ങനെ, തടികൂടാന്‍ ഉറക്കമില്ലായ്മ ഒരു കാരണമാണെന്നാണ് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉറക്കം കുറവുള്ളവര്‍ക്ക്, അരക്കെട്ടില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആറു മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് ഒമ്പത് മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ 1.2 ഇഞ്ച് വെയ്‌സ്റ്റ് കൂടുന്നുണ്ടത്രേ. വരും കാലത്ത് ഇതു കൂടി ബോഡി മാസ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്താനാണ് ആരോഗ്യശാസ്ത്രലോകത്തിന്റെ നീക്കം. അതായത് കുറഞ്ഞ ഉറക്കസമയമായ അഞ്ചു …

Read More »

ഫ്ലൂ സീസണിലെ ആദ്യ രണ്ടു മരണം ഒക്കലഹോമയില്‍

ഒക്കലഹോമ: ഫ്ലൂ സീസണ്‍ ആരംഭിച്ചശേഷം ആദ്യമായി രണ്ടു പേര്‍ ഇന്‍ഫ്‌ലുവന്‍സ് ബാധിച്ചു ഒക്കലഹോമയില്‍ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 1 മുതലാണ് സീസണ്‍ ആരംഭിച്ചത്. നവംബര്‍ 22 മുതല്‍  28 വരെയുള്ള ദിവസങ്ങളിലാണ് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു പേരും  65 വയസ്സിനു മുകളിലുള്ളവരാണ്. സീസണ്‍ ആരംഭിച്ചതു മുതല്‍ 105 പേരെ വിവിധ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു . 50 വയസ്സിനു മുകളിലുള്ളവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. …

Read More »

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാന്‍സര്‍രോഗം കൂടുതലാകുന്നതായി നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ വാര്‍ഷിക റിവ്യൂ

കൊച്ചി: കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാന്‍സര്‍രോഗം കൂടുതലാകുന്നതായി നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ വാര്‍ഷിക റിവ്യൂ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നാഷണല്‍ രജിസ്ട്രിയുടെ 33-ാമത് റിവ്യൂ മീറ്റിങിന് ഇന്നലെ കൊച്ചി അമൃത ആശുപത്രിയില്‍ തുടക്കമായി. നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ത്രീകളില്‍ തൈറോയിഡ് കാന്‍സറാണ് കുടുതലായി കണ്ടുവരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ യഥാക്രമം …

Read More »

ജീവിത ശൈലി മാറ്റൂ പ്രമേഹം പ്രതിരോധിക്കൂ. ഡോ. സൂര്യ ബാലചന്ദ്ര പിള്ള

ദോഹ. ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായൊരു വെല്ലുവിളി പ്രമേഹവും അനുബന്ധ പ്രശ്‌നങ്ങളുമാണെന്നും ശാസ്ത്രീയ രീതിയില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹം ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ പള്‍മണോളജിസ്റ്റ് സൂര്യ ബാലചന്ദ്ര പിള്ള അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ …

Read More »

പുകവലി ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളി. ഡോ. ദിലീപ് രാജ്

ദോഹ. പുകവലിയും അനുബന്ധ പശ്‌നങ്ങളും ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളാണെന്നും ഇതിനെതിരെ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ദിലീപ് രാജ് അഭിപ്രായപ്പെട്ടു. മരിയറ്റ് മര്‍ക്കൂസ് ഹോട്ടല്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആന്റി സ്‌മോക്കിംഗ് ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് വര്‍ഷം തോറും എഴുപത് ലക്ഷത്തോളമാളുകള്‍ പുകവലിയും അനുബന്ധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മരണപ്പെടുന്നുണ്ടെമന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. …

Read More »

വേദനയകറ്റാന്‍ വേറിട്ട മാര്‍ഗ്ഗവുമായി മലയാളി ഡോക്ടര്‍

അമേരിക്ക ഓപ്പിയോയ്ഡ് മരുന്നുകളുടേയും മറ്റു പ്രിസ്ക്രിപ്ഷന്‍ മരുന്നുകളുടേയും ഉപയോഗവും ദുരുപയോഗവും  എന്ന ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ  ഭാഗികമായെങ്കിലും നേരിടാന്‍ ഫലപ്രദമായ  ഒരു ചികിത്സാ രീതിയുമായി  മലയാളിയായ  ഡോക്ടര്‍ റൂഡി മലയില്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമ ശ്രദ്ധ നേടി.  വെസ്റ്റ് വെര്‍ജീനയയിലെ ഹണ്ടിംഗ്ടണ്‍ സെന്‍റ് മേരീസ് റീജിയണല്‍ സ്പൈന്‍ സെന്‍ററിലെ പെയിന്‍ റിലീഫ് സ്പെഷ്യലിസ്റ്റായ ഡോ. റൂഡി മലയില്‍. ഡി. ആര്‍. ജി.(Dorsal Root Ganglion Therapy)   എന്ന ഈ …

Read More »

കാപ്പി പ്രിയരെ ശ്രദ്ധിക്കൂ, നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ അടങ്ങിയിരിക്കുന്നത് കൊടും വിഷം; തിരിച്ചു കൊടുത്താല്‍ കമ്പനി

ന്യൂയോര്‍ക്ക്: മരണം ആഗ്രഹിക്കുന്നത് എന്നര്‍ത്ഥമുള്ള ഡെത്ത് വിഷ് എന്ന കോഫി കമ്പനി പുറത്തിറക്കിയ നൈട്രോ കോള്‍ഡ് ബ്രൂ ക്യാനില്‍ ഉപയോഗിച്ചാല്‍ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടര്‍ന്ന്, ഡെത്ത് വിഷ് കോഫി കമ്പനി തങ്ങളുടെ നൈട്രോ കോള്‍ഡ് ബ്രൂ ക്യാന്‍ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു നല്‍കിയാല്‍ മുടക്കിയ പണം അപ്പാടെ തിരിച്ചു തരാന്‍ തയ്യാറാണെന്നു കമ്പനി അറിയിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ മനുഷ്യശരീരത്തെ ദോഷകരമായി …

Read More »

രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാം, ഭക്ഷണം കഴിച്ചുകൊണ്ട്

നമ്മുടെ ചുറ്റുപാടും മലിനികരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വാഹനങ്ങളുടെ പൊടി, മാലിന്യങ്ങള്‍, പുക തുടങ്ങിയ പല കാരണങ്ങളും മൂലമാണ് ഇത് സംഭവിക്കുന്നത് ഇതു മൂലം പല രോഗങ്ങളും നമ്മെ ബാധിക്കുന്നു.ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തിയുടെ കുറവാണ്. എന്നാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതു വഴി നമുക്ക് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാവുന്നതേയുള്ളൂ അവ ഏതൊക്കെ എന്ന് നോക്കാം ഓട്‌സ് ബീറ്റാഗ്ലുക്കോണ്‍ കലവറയാണ് ഓട്‌സും ബാര്‍ലിയും. ഈ ആഹാര പദാര്‍ത്ഥങ്ങള്‍ പ്രതിരോധ …

Read More »

ആലപ്പുഴയിലും തിരുവനന്തപുരത്തും പനിമരണം

തിരുവനന്തപുരത്ത് വീണ്ടും പനിമരണം. കാട്ടാക്കട സ്വദേശി അഭിനവ് (മൂന്നു വയസ്) ആണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് തിരുവനന്തപുരത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. അതേ സമയം ആലപ്പുഴയിലും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് മുഹമ്മ സ്വദേശിനി ആശ(32)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

Read More »

സ്ത്രീകളും ടെന്‍ഷനും

അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ കണക്കുപ്രകാരം സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ ടെന്‍ഷന്‍ അനുഭവിക്കുന്നത്. നമ്മുക്ക് ചുറ്റും നമ്മള്‍ അറിയുന്നവരും അറിയാത്തവരുമായി അടച്ചിട്ട വാതിലിന് പിറകിലായി അടക്കിപിടിച്ച ഹ്യദയവുമായി കഴിഞ്ഞ് കൂടുന്നവര്‍ ധാരാളമുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. പുരുഷ മേധാവിത്വം, അഭിപ്രായ സ്വാതന്ത്രമില്ലായ്മ, ഭര്‍ത്താവിന്റെ അസാനിധ്യം, തുറന്നുപറയാന്‍ ആരും ഇല്ലായ്മ, എന്നിവയെല്ലാമാണ് സ്ത്രീയെ പുരിഷനേക്കാള്‍ മാനസിക സമ്മര്‍ദത്തിലാക്കുന്നത്. പുറം ലോകവുമായുള്ള ബന്ധങ്ങളും ദിവസേന ഇടപെടുന്ന വ്യത്യസ്ത സാഹചര്യങ്ങളും പുരുഷനെ പ്രയാസങ്ങള്‍ മറക്കാനും അതിജീവിക്കാനും സഹായിക്കുന്നു. എന്നാല്‍ രാവിലെ …

Read More »