Home / ജീവിത ശൈലി (page 10)

ജീവിത ശൈലി

തുടക്കക്കാർക്ക് ചില യോഗാ ടിപ്സ്

യോഗാദിനാഘോഷം കഴിഞ്ഞതോടെ വീണ്ടും യോഗയെ മറന്ന മട്ടാണ് മിക്കവർക്കും. ചിലർക്കാകട്ടെ ചെയ്തു തുടങ്ങണമെന്നൊക്കെയുണ്ട്. പക്ഷേ എങ്ങനെ, എപ്പോൾ, തുടങ്ങണമെന്ന കൺഫ്യൂഷനാണു താനും. തുടക്കകാർക്കു വേണ്ടി ഇതാ ചില യോഗാ ടിപ്സ്. ∙ ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക. ∙ സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികിൽസയ്ക്കു …

Read More »

പഫ് കഴിക്കും മുമ്പ്

മലയാളിയുടെ നാലുമണി ഭക്ഷണത്തിൽ ഒന്നാംസ്ഥാനം പഫിനാണ്. കറുമുറെ കടിക്കാവുന്ന പുറംപാളിയും ഉള്ളിൽ നിറച്ച നോൺവെജ് രുചികളും പഫിന് ആസ്വദിച്ചു കഴിക്കാവുന്ന സൂപ്പർ സ്നാക്ക് എന്ന ബഹുമതി എന്നേ നൽകിക്കഴിഞ്ഞു. എന്നാൽ പതിവായി പഫ് കഴിക്കുമ്പോൾ അത് എത്രമാത്രം ആരോഗ്യകരമാണ് എന്നു ചിന്തിക്കണം. ഊർജം തിങ്ങിയ ഭക്ഷണം വളരെയേറെ ഊർജം അടങ്ങിയ സ്നാക്കാണു പഫ്. കൂടിയ അളവിൽ കൊഴുപ്പ്, എണ്ണ, ഉപ്പ്, സോഡിയം, ട്രാൻസ്ഫാറ്റി ആസിഡുകൾ, പൂരിതകൊഴുപ്പ്, പ്രൊട്ടീൻ, കൊളസ്ട്രോൾ എന്നിവ …

Read More »

സഞ്ചാരം ഉല്ലാസകരമാക്കാം…

സ്വീഡനിലെ ഉമിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ‌ അടുത്തയിടെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. പങ്കാളികളിൽ ഒരാളെങ്കിലും 45 മിനിട്ടിലേറെ ദിവസവും യാത്ര ചെയ്യുന്നയാളാണെങ്കിൽ അവരിൽ വിവാഹമോചനം നടക്കാൻ 40 ശതമാനത്തിലേറെ സാധ്യതയുണ്ടത്രെ. എന്താണ് ഈ വിചിത്രമായ സംഭവത്തിന്റെ കൃത്യമായ കാരണമെന്നു ചൂണ്ടിക്കാണിക്കാൻ ഗവേഷകർക്കു സാധിച്ചിട്ടില്ല. എങ്കിലും ജോലിഭാരത്തോടൊപ്പം ദീർഘയാത്രയുടെ ദുരിതങ്ങളും ചേർന്ന് ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളെ വഷളാക്കുന്നതോ പങ്കാളിയുമായി ആനന്ദകരമായി പങ്കിടാകാൻ സമയം ലഭിക്കാത്തതോ ആകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം. വിവാഹമോചനത്തിന് സാധ്യത കൂട്ടിയാലും …

Read More »

പാദരക്ഷകൾ തിരഞ്ഞെടുക്കുമ്പോൾ

സുഖപ്രദമായ ഒരു മെത്തയെന്നപോലെ പാദങ്ങൾക്കു ചേർന്ന ചെരുപ്പ് ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം, ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ചെരുപ്പു ധരിച്ചുകൊണ്ടാണ് അയാൾ കഴിച്ചുകൂട്ടുന്നത്. ക്രിസ്തുവിനു വളരെയേറെ വർഷങ്ങൾക്കു മുമ്പേതന്നെ തണുപ്പിലൂടെയും പാറക്കെട്ടുകളിലൂടെയും നടക്കുമ്പോൾ പാദങ്ങളെ സംരക്ഷിക്കാനായി മൃഗത്തോൽ കൊണ്ടുള്ള പാദരക്ഷകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 20—ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ റബർ, പ്ലാസ്റ്റിക്, സിന്തറ്റിക്, തുണി എന്നീ വസ്തുക്കൾ പുതിയതരം പാദരക്ഷകൾ ഉണ്ടാക്കാനായി പ്രയോഗത്തിൽ വന്നു. ആകൃതി, ഭാരം വിവിധതരം സ്റ്റൈലിലും ഡിസൈനിലുമുള്ള …

Read More »

പ്രമേഹരോഗിയുടെ 10 ഭീതികൾ

പാമ്പിനെ എല്ലാവർക്കും പേടിയാണ്. കാൻസറിനെയും എല്ലാവർക്കും പേടിയാണ്. ഇതുരണ്ടിനും കാരണം മരണഭീതിയാണ്. പ്രമേഹത്തെ ആർക്കും പേടിയില്ലായിരുന്നു. എന്നാൽ കൂടുതൽ കൂടുതൽ അറിഞ്ഞതു മുതൽ നമ്മൾ പ്രമേഹത്തെയും ഭയക്കാൻ തുടങ്ങി. പ്രമേഹത്തെ ഭയക്കുന്നതു അടിസ്ഥാനരഹിതമാണ് എന്നു സ്ഥാപിക്കുവാനല്ല ശ്രമിക്കുന്നത്. നമ്മുടെ നാട്ടിൽ പ്രമേഹത്തോടു മാത്രമല്ല പേടി. പ്രമേഹ മരുന്നുകളെ പേടിയാണ്. പ്രേമഹ ചികിത്സയെ പേടിയാണ്. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതികളുടെ പട്ടിക നീളുന്നു. ഈ പേടികളെല്ലാം ചേർന്ന് പ്രമേഹചികിത്സയുടെ താളം തെറ്റിക്കുകയും …

Read More »

കൊതുകും രോഗങ്ങളും

കൊതുകു കടിയേൽക്കാത്തവർ ചുരുങ്ങും. മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കളെ കൊതുകിന്റെ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ കണ്ടെത്താം. കൊതുകുകൾ വെള്ളത്തിലാണു മുട്ടയിടുന്നത്. …

Read More »

പ്രമേഹത്തിനു മരുന്നുകഴിച്ചോ, പാർക്കിൻസൺ വരില്ല

ഒരു രോഗത്തിനു കഴിക്കുന്ന മരുന്ന് മറ്റൊരു രോഗത്തെ പ്രതിരോധിക്കുമെങ്കിൽ നല്ലകാര്യമല്ലേ? പ്രമേഹരോഗത്തിനു കഴിക്കുന്ന ഗ്ലിറ്റാസോൺ വിഭാഗത്തിൽ പെട്ട മരുന്നിന് പാർക്കിൻസൺ രോഗം തടയാനുള്ള കഴിവുണ്ടെന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. ഗ്ലിറ്റാസോൺ ആന്റിഡയബറ്റിക് മരുന്ന് കഴിക്കുന്ന പ്രമേഹരോഗികളിൽ പാർക്കിൻസൺ രോഗത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവാണത്രേ. യുകെയിലെ ഒന്നരലക്ഷം പ്രമേഹരോഗികളുടെ പരിശോധനാഫലം പഠിച്ചുകൊണ്ടായിരുന്നു ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. …

Read More »

ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

  കേരളത്തിലെ ഒരു സർക്കാർ ആശുപത്രി ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനമായ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള അനുമതി ലഭിച്ചു. വിശദമായ പരിശോധനകൾക്കുശേഷമാണ് അനുമതി. വര്‍ഷങ്ങൾ നീണ്ട തയ്യാറെട‌ുപ്പുകൾക്ക് ശേഷമാണ് അനുമതി ലഭിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ശസ്ത്രക്രിയ ന‌‌ടത്താനാണ് അധികൃതർ ആലോചിക്കുന്നത്. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോസ് പെരിയപുറം അടക്കമുള്ളവർ ശസ്ത്രക്രിയക്ക് സഹായം നൽകാെമന്ന് …

Read More »

എബോള പ്രതിരോധമരുന്ന്: പരീക്ഷണം വിജയം

ആഫ്രിക്കൻ രാജ്യങ്ങളിൽ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഇക്കഴിഞ്ഞ മാർച്ചിലാരംഭിച്ച പരീക്ഷണങ്ങളാണ് വിജയകരമെന്നു തെളിഞ്ഞത്. ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോന്റിയേഴ്സും ലോകാരോഗ്യസംഘടനയും ചേർന്നാണു പ്രതിരോധമരുന്നു പരീക്ഷിച്ചത്. ഫലപ്രദമെന്നു തെളിഞ്ഞതോടെ, എബോള രോഗം ബാധിച്ചയാളുമായി അടുത്തിടപഴകിയതുമൂലം രോഗഭീഷണി നേരിടുന്ന കൂടുതൽ പേർക്ക് ഇതേ മരുന്നു നൽകാൻ തീരുമാനിച്ചു.

Read More »

സർവ്വത്രമായം; മഞ്ഞനിറത്തിൽ തിളങ്ങി ചിപ്സ്, ഉപയോഗിച്ച തേയില വീണ്ടും പാക്കറ്റിൽ

തിരുവനന്തപുരം∙ ഭക്ഷ്യവസ്തുക്കളിലെ മായം തടയാനായി ആരംഭിച്ച ഓപ്പറേഷൻ രുചിയിൽ ഏറ്റവും കൂടുതൽ മായം ചേർന്നതായി കണ്ടെത്തിയത് ചില്ലിചിക്കനിലും ബീഫ് ചില്ലിയിലും. രുചിയും നിറവും കൂട്ടാൻ ‌ശരീരത്തെ ദോഷകരമായ ബാധിക്കുന്ന നിറങ്ങൾ അമിതമായി ചേർക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. പഴംപൊരി മഞ്ഞനിറത്തിൽ തിളങ്ങി നിൽക്കുന്നതിന്റെ രഹസ്യവും, ഉപയോഗിച്ച തേയില വീണ്ടും കളർചേർത്ത് ഉപയോഗിക്കുന്ന വിദ്യയുമെല്ലാം ഭക്ഷ്യവകുപ്പിന്റെ ഓപ്പറേഷൻ രുചിയിലൂ‌ടെ പുറത്തായി. ഒരിക്കൽ ഉപയോഗിച്ച തേയില വീണ്ടും പാക്കറ്റിലെത്തുന്ന വിദ്യ തിരുവനന്തപുരം ജില്ലയിലെ ഒരു …

Read More »