Home / ജീവിത ശൈലി (page 16)

ജീവിത ശൈലി

ഗര്‍ഭകാലത്തെ വിഷാദം

00204_626776

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനിര്‍വചനീയമായ സന്തോഷത്തിന്റെ സമയമാണ്. പക്ഷേ ചിലരെങ്കിലും ഉത്കണ്ഠയുടേയും പിരിമുറുക്കങ്ങളുടേയും പിടിയിലകപ്പെട്ടുപോകുന്നമുണ്ട്. ഇതിന്റെ തുടര്‍ച്ചയായി വിഷാദരോഗവും ഇവരെ കീഴ്‌പ്പെടുത്തുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫ് ഒബ്‌സ്റ്റെട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റിന്റെ കണക്കു പ്രകാരം 14 ശതമാനത്തിനും 23 ശതമാനത്തിനും ഇടയില്‍ ഗര്‍ഭിണികള്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നതായി പറയപ്പെടുന്നു. മുന്‍പ് വിഷാദരോഗം വന്നിട്ടുളളവരില്‍ ഗര്‍ഭിണി ആകുന്നതോടെ വിഷാദം വരാനുളള സാധ്യതകളുണ്ട്. നാലു സ്ത്രീകളില്‍ ഒരാള്‍ക്ക് വിഷാദം വരുന്നതായാണ് ആരോഗ്യ പഠനങ്ങള്‍ പറയുന്നത്. വിഷാദം …

Read More »

ഈ ലക്ഷണങ്ങള്‍ നിസ്സാരമല്ല

16417_694629

വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറവായിരിക്കും. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. നിസ്സാരമെന്ന് തോന്നുമെങ്കിലും മറ്റുപലതാണെന്ന് തെറ്റിദ്ധരിക്കാനിടയുമുള്ള ഇത്തരം ലക്ഷണങ്ങളെ വെറുതെ തള്ളിക്കളയുന്നത് ബുദ്ധിയല്ല. ഇന്ന് 70 ശതമാനം സ്ത്രീകളിലും ക്ഷീണം പൊതുവായി കണ്ടുവരാറുള്ള ഒന്നാണ്. പലരും ഇത് പ്രായമേറുന്നതിന്റേയും ജോലിത്തിരക്കിന്റേയും കാരണങ്ങളായി കാണുമ്പോള്‍ സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് …

Read More »

ഹൈപ്പോതൈറോയ്ഡിസം

16419_673346

അമിതമായ മുടികൊഴിച്ചില്‍,വിഷാദം,തളര്‍ച്ച,ക്രമരഹിതമായും അമിത രക്തസ്രാവത്തോടെയുമുള്ള ആര്‍ത്തവം എന്നിവ ഹൈപ്പോതൈറോഡിന്റെ ലക്ഷണങ്ങളാകാം. സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം. നാല്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗര്‍ഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങള്‍ പലപ്പോഴും തലപൊക്കുക. തളര്‍ച്ചയും വിഷാദവുമുള്‍പ്പടെയുള്ള ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളെ ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകളായാണ് ഭൂരിഭാഗം സ്ത്രീകളും വിലയിരുത്തുക. അതുകൊണ്ടുതന്നെ പലപ്പോഴും രോഗം ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യും. ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിലെ ഉപാപചയ …

Read More »

ഫേസ് ബ്ലീച്ച് ഉണ്ടാക്കാം, വീട്ടില്‍ തന്നെ

21644_658296

നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളൂ. ഫേസ് ബ്ലീച്ച്. പക്ഷേ കെമിക്കലുകള്‍ ചേര്‍ന്ന ഫെസ് ബിലീച്ചുകളാണ് ഇന്ന് വിപണിയില്‍ അധികവും. ഇത് ചര്‍മ്മത്തിന് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇനി അതോര്‍ത്ത് വിഷമിക്കേണ്ട, പകരം ചര്‍മ്മസംരക്ഷണത്തിന് കൂടി പ്രയോജനപ്രദമായ ഫേസ് ബ്ലീച്ചുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുവാനും നിറം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര്. വരണ്ട ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ …

Read More »

ബിപി കുറയ്ക്കാൻ ഫ്ളേവനോയിഡ് മാജിക്

health.2.

പഴങ്ങളിലും പച്ചക്കറികളിലും വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ധാരാളമുണ്ട്. ശരീരരക്ഷയ്ക്കാവശ്യമായ ചില ഫൈറ്റോകെമിക്കലുകളും ഇവ നമുക്കു നൽകുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനമാണു ഫ്ളവനോയിഡുകൾ. ഫൈറ്റോകെമിക്കലുകൾ 4000 ഫൈറ്റോ കെമിക്കലുകൾ നിലവിലുണ്ട്. ക്വെർസെറ്റിൻ, കാംഫറ്റോൾ, മിൻസെറ്റിൻ ഇവ ഫ്ളേവനോയിഡുകളിൽ ഉൾപ്പെടുന്നു. ചെടികളുടെ ഇലകളിലും സൂര്യപ്രകാശം ഏൽക്കുന്ന തണ്ടിന്റെ ഭാഗങ്ങളിലുമാണ് ഇതു കൂടുതൽ കാണപ്പെടുന്നത്. സൂര്യപ്രകാശത്തെ ആശ്രയിച്ചു ചെടികളിൽ ഇതു കൂടിയും കുറഞ്ഞുമിരിക്കും. പഴങ്ങളുടെ തൊലിയിൽ ഇവ കൂടുതൽ കാണപ്പെടുന്നുണ്ട്. ഫ്ളേവനോയിഡുകൾ പച്ചക്കറികൾക്കും …

Read More »

നായ്ക്കൾക്കു വേണ്ടി ഗാഗയുടെ ഫാഷൻ സ്റ്റോർ

fashion-6.jpg.

ഈ സെലിബ്രിറ്റികളുടെ ഓരോരോ പരിപാടികൾ കേട്ടാൽ അതിശയപ്പെട്ടുപോകും. അല്ലെങ്കിൽ പിന്നെ അമേരിക്കൻ പോപ് സംഗീതലോകത്ത് ഹോട്ട് സെൻസേഷൻ ആയ ലേഡി ഗാഗയ്ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? നായ്ക്കൾക്കു വേണ്ട എല്ലാത്തരം ആക്സസറീസും ലഭിക്കുന്ന പുതിയൊരു ഫാഷൻ സ്റ്റോർ തുടങ്ങുകയാണത്രേ ലേഡി ഗാഗ. മനുഷ്യർക്കു വേണ്ടി തുടങ്ങുന്ന ഫാഷൻ സ്റ്റോറിനേക്കാൾ തനിക്ക് സന്തോഷം നൽകുന്നത് നായ്ക്കൾക്കു വേണ്ടിയുള്ള ഫാഷൻ സ്റ്റോർ ആണെന്നാണ് താരത്തിന്റെ വിലയിരുത്തൽ. ലേഡി ഗാഗയുടെ വീട്ടിലെ വളർത്തുനായയായ അസിയ …

Read More »

പട്ടിണി കിടന്നാൽ മിസ് ഇന്ത്യ ആകില്ല

fashion-5.jpg.

പട്ടിണി കിടന്നു സൗന്ദര്യപ്പട്ടം നേടാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ രുചിയാഘോഷിക്കേണ്ട നല്ല ദിനങ്ങളാണ് കളയുന്നത്. ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് ആരും മിസ് ഇന്ത്യയോ യൂണിവേഴ്സോ ആകില്ലെന്നു പറയുന്നത് മറ്റാരുമല്ല, മുൻ മിസ് ഇന്ത്യ തേർഡ് റണ്ണറപ്പും നടിയുമായ ശ്വേത മേനോൻ ആണ്. അഴകാർന്നതും ആരോഗ്യകരവുമായ ശരീരം ലഭിക്കാൻ ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്റ്റിവിറ്റികളുമുണ്ടാകണം. ഇതാണ് ശരിയായ സമീപനം. റിയാലിറ്റി ഷോകളൊക്കെ വന്നതോടെ കുട്ടികളെ ഇൗ …

Read More »

വേസ്റ്റല്ല ഈ ഫാഷൻ ഷോ

fashion-4.jpg.

ലോകത്തിൽ ഓരോ വർഷവും ഉൽപാദിപ്പിക്കപ്പെടുന്നതിൽ ഒൻപതു കോടി തുണിത്തരങ്ങളും വെറും വേസ്റ്റായിപ്പോവുകയാണ് പതിവ്. വിദേശങ്ങളിൽ നിലംനികത്തുന്നതിനായാണ് പ്രധാനമായും ഈ തുണിമാലിന്യം ഉപയോഗിക്കുന്നത്. പക്ഷേ ഇങ്ങനെ വലിച്ചെറിഞ്ഞു കളയുന്നതിൽ 90 ശതമാനം തുണിത്തരങ്ങളും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാമെന്നതാണു സത്യം. ലോക പരിസ്ഥിതി ദിനത്തിൽ ഫാഷനിലും അത്തരമൊരു റീസൈക്ലിങ് നടത്തി ശ്രദ്ധേയമാവുകയാണ് മാസിഡോണിയയിലെ ഒരു കൂട്ടം വിദ്യാർഥികൾ. പ്ലാസ്റ്റിക് കപ്പ്, ബാഗ്, പഴയ പത്രക്കടലാസ്, കാർഡ്ബോർഡ് കഷണങ്ങൾ, പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് വയറുകൾ, …

Read More »