Home / ജീവിത ശൈലി (page 5)

ജീവിത ശൈലി

ജലാശയങ്ങളിലെ തലച്ചോറു തീനി അമീബ ഭീഷണിയാകുന്നു

image (1)

കൊച്ചി: ജലാശയത്തില്‍ നിന്ന് ശരീരത്തില്‍ കടന്ന തലച്ചോറുതീനി അമീബ ജീവന് ഭീഷണിയാകുന്നു. ആലപ്പുഴ പള്ളാത്തുരുത്തിക്കടുത്തു നിന്നുള്ള 14കാരനാണ് അമീബ ബാധയേറ്റ് എറണാകുളത്തെ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. കൂട്ടുകാരോടൊത്ത് കായലില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടി. പിന്നീട് കനത്ത തലവേദന വന്നു. ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡ് സിറ്റിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറു തീനി അമീബ ശരീരത്തില്‍ കടന്നിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ …

Read More »

ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍

image (14)

ജനസംഖ്യയില്‍ 35-40% ജനങ്ങളിലും നിദ്രാസംബന്ധമായ രോഗങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നിദ്രാരോഗങ്ങള്‍ ഇത്ര സാധാരണമായി കാണുന്ന പ്രശ്‌നമാണെങ്കില്‍ പോലും രോഗിയുടേയോ അടുത്ത ബന്ധുക്കളുടേയോ ശ്രദ്ധയില്‍ പെടുന്നില്ല. ഡോക്ടറുടെ ശ്രദ്ധയിലും കൊണ്ടുവരുന്നില്ല. എന്നാല്‍ നിദ്രാരോഗങ്ങളുടെ ശരിയായ ചികിത്സകൊണ്ട് ഇവകൊണ്ടുണ്ടാകുന്ന മറ്റു ഗുരുതരമായ രോഗങ്ങളെ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ രോഗി സ്വയം വെളിപ്പെടുത്താറില്ല. ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയെക്കുറിച്ച് പരാതി പറയുന്ന ഭാര്യയോട് കയര്‍ക്കുന്ന രംഗമാണ് ക്ലിനിക്കില്‍ കൂടുതലായി കാണാറ്. അതുകൊണ്ടുതന്നെ ഉറക്കസംബന്ധമായ …

Read More »

പാകിസ്താനിലെ ഫാഷന്‍ വീക്ക് ഫാഷന്‍ ഷോ

image (11)

ലാഹോറില്‍ പാകിസ്താന്‍ ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ നിന്ന്

Read More »

നിറത്തിലാണോ സൗന്ദര്യം?

21645_650098

യുറോപ്യന്‍ പര്യടനത്തിനിടയിലാണ് അത് സംഭവിച്ചത്. സ്‌പെയിനിലെ മാഡ്രിഡ് സിറ്റിയിലൂടെ ‘മാദാമ്മക്കളറും’ നോക്കി നെടുവീര്‍പ്പിട്ട് ‘ഇവറ്റകളുടെ വെളുപ്പിനു മുമ്പില്‍ നമ്മളൊക്കെ എന്തുവാടീ’ എന്ന് ‘സ്വന്തം കളര്‍കോംപ്ലക്‌സ്’ വിളമ്പി നടന്ന ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന കോളേജ് കുമാരിമാരെ മൂന്നു പോളിഷ് വനിതകള്‍ കടന്നുപിടിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനിന്ന ഇന്ത്യന്‍ ഗോതമ്പു മുത്തുകളോട് അവര്‍ ചോദിച്ചു. ‘Are you from India? ‘യേസ് വി ആര്‍ ഫ്രം ഇന്ത്യ.. കോംപ്ലക്‌സ് റാണികളെ ഞെട്ടിച്ചുകൊണ്ട് വെളുത്തു വിളറിയ …

Read More »

സുഷുമ്‌നയെ കാക്കാം തളരാതിരിക്കാം

image (11)

സുഷുമ്‌ന നാഡി അഥവാ സ്പൈനൽ കോഡിന് സംഭവിക്കുന്ന രോഗാവസ്ഥയാണ് സ്പൈനൽ കോഡ് കംപ്രഷൻ അഥവ മൈലോപ്പതി. ശരീരത്തിലെ ഏറ്റവും പ്രാധാന്യമേറിയ നാഡിയാണ് സുഷുമ്‌ന നാഡി. കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്‌ന നാഡി. തലച്ചോറിൽ നിന്ന് ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും. തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങൾ എത്തിക്കാൻ സഹായിക്കുന്നത് സുഷുമ്ന നാഡിയാണ്. …

Read More »

വൃക്കരോഗങ്ങളെ കരുതിയിരിക്കുക

10064_349420

സമീപകാലത്തായി വൃക്കരോഗങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവമായ വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്ക്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്. വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണങ്ങള്‍ 1. പോഷകഗുണം കൂടിയ ഭക്ഷണം കഴിക്കുന്നതുകൊണ്ടും ശരീരവ്യായാമം കുറയുന്നതുമൂലവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ആളുകളില്‍ ഈയിടെയായി …

Read More »

വീഡിയോ ഗെയിമുകൾക്ക്‌ ഗുണങ്ങളുമുണ്ട്

image (4)

കുട്ടികൾ സദാസമയവും വീഡിയോ ഗെയിമിലാണെന്ന പരാതിക്കാർക്കൊരു ശുഭവാർത്ത. അല്പസ്വല്പം വീഡിയോ ഗെയിം ചെറിയകുട്ടികളുടെ ബുദ്ധിവികാസത്തിന് ഗുണകരമാണെന്നാണ് പുതിയ വിവരം. ശ്രദ്ധിക്കുക, കളി അധികമാവരുതെന്ന് മാത്രം. കുട്ടികളുടെ പഠനനിലവാരം, സുഹൃത്തുക്കളുമായുള്ള ഇടപെടൽ എന്നിവയെയെല്ലാം വീഡിയോ ഗെയിം ‘പോസിറ്റീവ്’ ആയും ബാധിക്കുന്നുണ്ടെന്ന് യു.എസ്സിലെ കൊളംബിയ സർവകലാശാലയിലെ മെയിൽമാൻ സ്കൂൾ ഓഫ് പബ്ളിക് ഹെൽത്തിലെ കാതറിൻ കെയ്സിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തിയത്. ആറുവയസ്സിനും 11 വയസ്സിനുമിടയിലുള്ള, ആഴ്ചയിൽ അഞ്ചുമണിക്കൂറിൽ കൂടുതൽ വീഡിയോ ഗെയിം കളിക്കുന്ന …

Read More »

പാന്‍ക്രിയാറ്റിക് കാന്‍സര്‍ നാല് തരമെന്ന് ഗവേഷകര്‍

image

പാന്‍ക്രിയാറ്റിക് കാന്‍സര്‍ നാല് വിധത്തിലുണ്ടെന്നും ഏതാണെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ചികിത്സ നല്‍കുന്നത് രോഗത്തെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്നും പഠനം. ലക്ഷണങ്ങള്‍ പരിശോധിച്ച് അതിനുവേണ്ട ചികിത്സയാണ് നല്‍കേണ്ടത്. ഇത് രോഗികളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എല്ലാ പാന്‍ക്രിയാറ്റിക് കാന്‍സറും ഒരുപോലെയിരിക്കുമെങ്കിലും ജനിതക ഘടനയില്‍ത്തന്നെയുള്ള വ്യത്യാസങ്ങളും മറ്റും അതില്‍തന്നെ വ്യത്യസ്തതരം കാന്‍സറിന് കാരണമാകുന്നു. നാല് തരം കാന്‍സറുകളാണ് പഠനത്തില്‍ കണ്ടെത്തിയത്. നാലിനും നാല് തരത്തിലുള്ള ചികിത്സയാണ് നല്‍കേണ്ടത്. ഏതുതരം …

Read More »

ചൂടിനെ തണുപ്പിക്കാന്‍

image (5)

ചൂട് അസഹനീയമാംവിധം കൂടുന്നു. കുഞ്ഞുങ്ങളും മുതിര്‍ന്നവരുമാണ് ഏറെ കഷ്ടപ്പെടുന്നത്. സൂര്യതാപത്തെ കരുതി പെരുമാറിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. പകല്‍ തിളച്ചുമറിയുന്ന ചൂട്. രാത്രി ചൂടുകാറ്റും. കടുത്ത ചൂട് എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു? എങ്ങനെ നേരിടാം? ആരോഗ്യ പ്രശ്‌നങ്ങള്‍ * നിര്‍ജലീകരണം * ലവണാംശം കുറയല്‍ * ക്ഷീണവും തളര്‍ച്ചയും *സൂര്യാഘാത സാധ്യത ചൂടിനെ തണുപ്പിക്കാന്‍* പുറത്ത് ജോലിയെടുക്കുന്നവരുടെ ശരീരത്തിലെ താപനില അമിതമായി ഉയരാം *ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം *വെയിലത്ത് ജോലിചെയ്താല്‍ …

Read More »

പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

image (4)

വലിയ ഡോസില്‍ കീമോതെറാപ്പി നടത്തി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കുന്നതിന് പകരം, ചെറിയ തോതില്‍ കീമോതെറാപ്പി മരുന്ന് പ്രയോഗിച്ച് അര്‍ബുദത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും. എലികളില്‍ നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്. പ്രമേഹവും കൊളസ്‌ട്രോളും പോലെ പരമ്പരാഗത രീതിയില്‍ അര്‍ബുദത്തെയും നിയന്ത്രിക്കാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെയ്ക്കുന്നത്. ഇത് മനുഷ്യരില്‍ ഫലപ്രദമായാല്‍ അര്‍ബുദചികിത്സാരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും. ഒന്നര നൂറ്റാണ്ട് മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തില്‍ നിന്നുള്ള …

Read More »