Home / വിനോദം

വിനോദം

കൊച്ചുപിണക്കങ്ങൾ (കഥ- ലതീഷ് കൈതേരി)

എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത് അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം , അതെ അതെ നിങ്ങള്ക്ക് ഇപ്പോൾ …

Read More »

ശ്രദ്ധ, സ്നേഹം, സാമീപ്യം: ഗണേഷ് നായര്‍ ‘അവര്‍ക്കൊപ്പം’

ജോലിക്കൊപ്പം ഉപരിപഠനവും ലക്ഷ്യമിട്ട് ന്യൂയോര്‍ക്കിലെത്തിയ പത്തനാപുരം കാരന്‍ ഗണേഷ് നായര്‍ ആദ്യം അടുത്തറിഞ്ഞ അമേരിക്കന്‍ യുവാവിനെ ഒരിക്കലും മറക്കില്ല. മാസ്റ്റേഴ്സിനു പഠിക്കുമ്പോള്‍ സഹപാഠിയും അയല്‍വാസിയുമായിരുന്നു എന്നതുമാത്രമല്ല. ഊര്‍ജ്ജസ്വലതയും തന്നോടുള്ള സ്നേഹപ്രകടനങ്ങളുമായിരുന്നു കാരണം. ഗണേഷിന്റെ പ്രഭാത സവാരികളില്‍ തന്റെ ഇഷ്ടനായ്ക്കൊപ്പം യുവാവും പതിവായി. രാജ്യസ്നേഹം മൂത്ത് സഹപാഠി പട്ടാളത്തില്‍ ചേര്‍ന്നതോടെ  ആ സ്നേഹ ബന്ധത്തിന് താല്‍ക്കാലിക വിരാമം.  അവിചാരിതമായി ഒരുദിവസം സുഹൃത്തിനെ വീണ്ടും കണ്ടു. വീടിനുമുന്നില്‍ കസേരയിലിരിക്കുന്നു. അഭിവാദ്യം ചെയ്തിട്ട് പ്രത്യഭിവാദ്യം …

Read More »

“അദൃശ്യന്‍’ പ്രവാസി യുവാക്കളുടെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

"അദൃശ്യന്‍'. ലോക സിനിമയുടെ തട്ടകമായ ഹോളിവുഡില്‍ നിന്നും സിനിമ സ്വപനം കാണുന്ന ഏതാനും പ്രവാസി യുവാക്കളുടെ പരിശ്രമം അതിന്റെ പരിസമാപ്തിയിലേക്ക്. സമകാലീന ഹ്രസ്വ ചിത്രങ്ങളിലില്‍ നിന്നും വ്യത്യസ്തമായി ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ചിത്രം ഒരു സിനിമ ത്രെഡ് ഷോര്‍ട് മൂവി സമയത്തില്‍ ഒതുക്കിയിരിക്കുന്നു. നാപ്പതു മിനിറ്റില്‍ ഒരിക്കലെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ആദ്യവസാനം വരെ ട്വിസ്റ്റ്കളും സസ്‌പെന്‍സും നിലനിര്‍ത്തിയിരിക്കുന്ന ഈ ചിത്രം ഡയറക്റ്റ് ചെയ്തിരിക്കുന്നത് ഷാജന്‍ മാടശ്ശേരി ആണ്. …

Read More »

ഓഖി (കവിത : സജി വർഗീസ്)

ഓഖി ******* പ്രണയം തലകീഴായിക്കിടക്കുന്നു; നീലവിഹായസ്സു ഞാൻ കാണുന്നു. മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു; നീല ജലാശയത്തിലേക്കാണ്ടു പോകുന്നു. ആകാശ മണ്ഡലത്തിൽ നിന്നിറങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്; പവിഴ പുറ്റുകൾക്കിടയിൽക്കിടന്നെന്നധരങ്ങളിൽ സ്പർശനം. ഹിമശിഖരങ്ങൾക്കിടയിലൂടൊരു യാത്ര, പ്രണയത്തിൻ നാഗമായ് ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി ; രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു. വിശപ്പറിഞ്ഞവൾ, ചാരിത്ര്യത്തിന്റെ പുറംതോട് പൊട്ടിപ്പോയവൾ, ആഴിയുടെ ആഴങ്ങളിലവൾ ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവൾ ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു; ആരോ ഓഖിയെന്നു വിളിച്ചു. മുന്നറിയിപ്പായവൾക്കടന്നു പോയി. ശീതീകരിച്ച …

Read More »

“വഴി പിരിയുന്നവർ” (കവിത : റോബിൻ കൈതപ്പറമ്പ്)

"വഴി പിരിയുന്നവർ" (കവിത) അകലേയ്ക്കൊഴുകുന്ന പുഴ പോലെ മെല്ലെ കരളിനെ തഴുകി നീ അകന്ന് പോകെ ഉള്ളിലായ് ഊറിയ കഥനത്തിൻ നീരൊരു കണ്ണുനീർ തുള്ളിയായ് കാഴ്ച്ചയെ മൂടുന്നു ഓർമ്മതൻ ചിപ്പിയിൽ ഓമനിച്ചെത്ര നാൾ ഓരോ നനുത്തതാം ഇരവുകൾ പകലുകൾ എങ്ങു നാം നഷ്ടപ്പെടുത്തി ആ ഒർമ്മകൾ ഏതു വളവിൽ നാം കൈവിട്ടു പരസ്പരം കണ്ണിലായ് നോക്കി നാം കണ്ടതാം കനവുകൾ കാറ്റിന്റെ തേരേറി എങ്ങോ മറഞ്ഞു പോയ് പാതിവഴിയിലായ് ഉപേക്ഷിച്ചിവോ …

Read More »

ഫോട്ടോമ്യൂസിന്റെ ചിത്ര പ്രദര്‍ശനം ‘സ്വതന്ത്ര ജന്മങ്ങള്‍ തുറന്ന ലക്ഷ്യങ്ങള്‍’ കൊച്ചിയില്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ ഫോട്ടോഗ്രാഫി ഒരു കലയാണ്‌ , പോസ്‌റ്‌പ്രൊഡക്ഷൻ നും ഒരു കലയാണ് . അപ്പോൾ പ്രിന്റിങ്ങോ ? അത് വേറൊരു കല എന്തിനേറെ ഡിസ്‌പ്ലൈ പോലും ഒരു കല ആണ് . ഇവയെല്ലാം ഒന്നിച്ചു ചേർത്തു ഫ്രെയിമിൽ വിരിഞ്ഞ മായാകാഴ്ചകളുമായി ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോമ്യൂസ് സംഘടിപ്പിക്കുന്ന ഫോട്ടോപ്രദര്‍ശനം ‘സ്വതന്ത്ര ജന്മങ്ങള്‍ തുറന്ന ലക്ഷ്യങ്ങള്‍’ കൊച്ചിയില്‍ ആരംഭിച്ചു.ദര്‍ബാര്‍ ഹാളില്‍ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു . BAF-PhotoMuse Clubല്‍ …

Read More »

ലോക സിനിമയുടെ മാമാങ്കം റാമോജിയിൽ തുടങ്ങി

ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ തുടക്കമായി. ഉദ്‌ഘാടന ചടങ്ങിൽ തെലുഗാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി റാം മോഹൻ റാവു, രാമോജി ഫിലിം  സിറ്റി ചെയർമാൻ രാമോജി റാവു, തെലുഗാന പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി നവീൻ മിത്തൽ ഐഎഎസ്, തെലുഗാന ഐ ടി സെക്രട്ടറി ജയേഷ് രഞ്ജൻ, ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത സിനിമാതാരം  …

Read More »

കടമെങ്ങനെ തീര്‍ക്കുവനാകും (കവിത : പി ഡി ജോര്‍ജ് നടവയല്‍)

ഈയുള്ളോന്‍: ശ്വസിച്ച വാതകമത്രയും കരുതിവച്ചിരുന്നേല്‍ അതൊരു തീക്കാറ്റാകുമായിരുന്നു. ഉച്ചരിച്ച വാക്കുകളത്രയും ചേര്‍ത്തുവച്ചിരുന്നേല്‍ ഇടിവെട്ടാകുമായിരുന്നു. താണ്ടിയ പദനിസ്വനം ഒന്നായാലതു രണഭേരിയാകുമായിരുന്നു. പൊഴിച്ച മിഴിനീരത്രയും ഒരുമിച്ചൊഴുക്കിയാലതു പേമാരിയാകുമായിരുന്നു. ഭുജിച്ചതൊക്കെയും കൂട്ടി വച്ചലൊരു സഹ്യപര്‍വതമാകുമായിരുന്നു. കുടിച്ച ദ്രാവകങ്ങളാകെ ചൊരിഞ്ഞാലതു പെരിയാറാകുമായിരുന്നു. നിത്യമൊരു കടമാം കഥയായ്; കടങ്കഥയായ് ജീവിത പ്രയാണ നെറുകയില്‍ നിറകൊള്ളുമ്പോളമ്മേ, വിശ്വമഹാദേവീ, നന്ദിയെന്നല്ലാതെന്തു നിനപ്പാനമ്മേ? സര്‍വം സഹേ, ഈ കടമെങ്ങനെ തീര്‍ക്കുവനാകുമമ്മേ? ഈ കടം ഞാന്‍ കൊണ്ടിരുന്നില്ലേല്‍ വിശ്വം വിശ്വമാകയില്ലായിരുന്നെന്ന് നിനക്കറിയുമല്ലോ അമ്മേ! …

Read More »

വിമാനത്തിന്റെ പുതിയ പോസ്റ്റര്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.രണ്ടു കാലഘട്ടങ്ങളിലുള്ള രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തില്‍ താരത്തിനുള്ളത്.പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ മരക്കാര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍. വിമാനം തിയേറ്ററുകളില്‍ എത്തിക്കുന്നത് ആസിഫ് …

Read More »

സലിംകുമാറിനൊപ്പം അമേരിക്കൻ മലയാളികളുടെ ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’

പ്രശസ്തതാരം സലിംകുമാർ ഈ പുതുവത്സരത്തിൽ  പ്രേക്ഷകർക്ക് മുന്നിൽ  എത്തുന്നത് ഫാമിലിയും ഫാന്റസിയും ചേരുന്ന ഒരു കോമഡി ചിത്രവുമായാണ്.  ജയറാം, അനുശ്രീ, നെടുമുടി വേണു, സലിം കുമാർ, ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, സുരഭി ലക്ഷ്മി, ഇന്ദ്രൻസ്, കോട്ടയം പ്രദീപ് എന്നിവരാണ് സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദെെവമേ കെെതൊഴാം K.കുമാറാകണം” എന്ന ചിത്രത്തിലെ പ്രധാന താരനിര.    പേരിൽ തന്നെ ചിരിയുണർത്തുന്ന ചിത്രവുമായി സലിം കുമാർ എത്തുമ്പോൾ നിർമാതാക്കളായി കൂടെയുള്ളത് അമേരിക്കൻ മലയാളികളുടെ …

Read More »