Home / വിനോദം (page 10)

വിനോദം

‘റയീസി’ ന്റെ പ്രദര്‍ശനം പാകിസ്താനില്‍ നിരോധിച്ചു

raees

ബോളിവുഡ് താരം ഷാരൂഖ് ഖാനും പാക് നടി മാഹിറ ഖാനും മുഖ്യ വേഷത്തിലെത്തിയ ‘റയീസ്’ പാകിസ്താനില്‍ നിരോധിച്ചു. മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. കഴിഞ്ഞ ദിവസം മുതലാണ് നിരോധനമേര്‍പ്പെടുത്തിയത്. പാക് സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിന്റേതാണ് തീരുമാനം. സിനിമ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതായും മുസ്‌ലിംകളെ ക്രിമിനലുകളും ഭീകരവാദികളുമാക്കി കാണിക്കുന്നതായും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. പാകിസ്താനില്‍ പ്രദര്‍ശിപ്പിച്ച് ഒരാഴച തികഞ്ഞപ്പോഴേക്കും സിനിമ വലിയ കളക്ഷന്‍ നേടിയിരുന്നു.

Read More »

ഷാജിപ്പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു

aadu-2

ആട് 2 ചിത്രീകരണം ആരംഭിയ്ക്കാനൊരുങ്ങുകയാണ്.ആടിന്റെ ഒന്നാം ഭാഗം സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. കോമഡിയ്‌ക്കൊപ്പെ തന്നെ മാസ് ആക്ഷന്‍ രംഗങ്ങളും ആട് 2വില്‍ ഉണ്ടായിരിക്കും.ആടിന്റെ ആദ്യ ഭാഗത്തെ കഥാപാത്രങ്ങളില്‍ പലരും രണ്ടാം ഭാഗത്തിലുണ്ടാകും.ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ തന്നെയായിരിക്കും.വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള …

Read More »

ലാളിത്യത്തിലുംഎളിമയിലും ത്യാഗത്തിലും സഹനത്തിലും എയര്‍കണ്ടീഷന്‍ചെയ്ത ദേവാലയങ്ങളും, വാഹനങ്ങളും….

blesson1

അര്‍ത്ഥമില്ലാത്ത ആഹ്വാനങ്ങളും കഴമ്പില്ലാത്ത വാചക കസര്‍ത്തുകളും സത്യാവസ്ഥയറിയാത്ത പ്രസ്താവനകളും നടത്തുന്നവരാണ് രാഷ്ട്രീയ നേതാക്കളെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ അവരെ കടത്തിവെട്ടി ക്കൊണ്ട് കേരളത്തിലെ ചില മത നേതാക്കന്മാരും മതാദ്ധ്യ ക്ഷന്മാരും പ്രവര്‍ത്തിക്കുന്നുയെന്ന് പറയാതെ തരമില്ല. ഈയടുത്ത സമയത്ത് കത്തോലിക്കാ സഭയുടെ മലബാര്‍ റീത്ത് സഭയുടെ യുവാക്കളോട് ഒരാഹ്വാനം നടത്തുകയുണ്ടായി. യുവാക്കള്‍ വിദേശ ജോലിഭ്രമം ഉപേക്ഷിക്കണമെന്ന്. ആ ഒരു ഉപദേശം നടത്തിയതിനു പി ന്നിലെ ഉദ്ദേശം എന്താണെങ്കിലും അതേക്കുറിച്ച് പറയാനുള്ളത് ഒന്നു …

Read More »

ദാമ്പത്യവും കുറ്റകൃത്യങ്ങളും (ലേഖനം)

sunil3 re

ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തവരാണ്. അപകടങ്ങളിൽ മസ്തിഷ്കത്തിനു ഗുരുതരമായ പരിക്കു പറ്റാതെ രക്ഷപ്പെടാൻ ഹെൽമറ്റുകൾ പലപ്പോഴും സഹായകമാകാറുണ്ട്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചിലരെ കാണുമ്പോൾ ഹെൽമറ്റു ധരിക്കണമെന്ന് അവരെ ഉപദേശിക്കാൻ തോന്നാറുള്ളതു പോലെ തന്നെ, ഹെൽമറ്റു ധരിച്ചുകൊണ്ട് …

Read More »

അമേരിക്കന്‍ വിപ്ലവനായകനാവാന്‍ ദുല്‍ക്കര്‍

16402496_927099194059226_4636885317215534178_o

ദുല്‍ക്കര്‍ അമല്‍ നീരദ് ടീം ഒന്നിക്കുന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക) എന്നാണ് സിനിമയുടെ പേര്. വിപ്ലവകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ക്കര്‍ എത്തുന്നത്. നാട്ടില്‍നിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്റെ മകള്‍ കാര്‍ത്തികയാണു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.സൗബിന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ തിരക്കഥാകൃത്ത് …

Read More »

രാഷ്ട്രീയത്തിലേയ്ക്കു പ്രവേശിക്കാൻ തയ്യാറെടുക്കുന്നു: വിജയ്

vijay-story_647_062216110217

തമിഴ് സിനിമാതാരം ഇളയ ദളപതി വിജയ് തന്റെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള താല്പര്യം വ്യക്തമാക്കി. എൻഡിടിവിയ്ക്കു നൽകിയ അഭിമുഖത്തിലാണു അദ്ദേഹം മനസ്സു തുറന്നതു. രാഷ്ട്രീയത്തിലേയ്ക്കു വരുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണു വിജയ് തന്റെ പദ്ധതികൾ പറഞ്ഞതു. ഒരു സാധാരണ നടൻ ആകാൻ ആഗ്രഹിച്ചിരുന്ന എന്നെ ജനം ഇത്രയും ഉയരത്തിൽ എത്തിച്ചു. കാലം എങ്ങിനെ എന്നെ ഈ നിലയിലേയ്ക്കു കൊണ്ടുവന്നോ അതു പോലെ രാഷ്ട്രീയ വിഷയത്തിലും കാലം എന്നെ എത്തിക്കും എന്നു വിശ്വസിക്കുന്നുവെന്നു വിജയ് …

Read More »

വിശ്വാസികൾ (കഥ: റോബിൻ കൈതപ്പറമ്പ്)

robin katha

വിശ്വാസികള്‍ ഞായറാഴ്ച  കുര്‍ബാനയും കഴിഞ്ഞ് അച്ചന്‍ പതിയെ  മുറ്റത്തേക്ക് ഇറങ്ങി.  ആളുകള്‍ കുറെശ്ശെയായി പോയി തുടങ്ങിയിരിക്കുന്നു.  ഒരു ഞായറാഴ്ച അവധികിട്ടുന്നത് വെറുതെ പള്ളിയില്‍ കളയാന്‍ പാടില്ലല്ലോ, നമ്മുടെ ആള്‍ക്കാര്‍ക്ക് പള്ളിയും അച്ചനും വേണ്ടുന്നത് രണ്ട് മൂന്ന് കാര്യങ്ങള്‍ക്ക് മാത്രമാണ്.  മാമോദീസാ, കല്യാണം, അടക്കം വേറെ ഒരു രക്ഷയും ഇല്ലാത്തതുകൊണ്ട് അതിന് പള്ളിയും പട്ടക്കാരും വേണം. അച്ചനെ കണ്ട് കുറച്ചുപേര്‍ അടുത്തേക്ക് വന്ന് കുശലങ്ങള്‍ ചോദിച്ചു.  ആള്‍ക്കാര്‍ കരുതുന്നത് അച്ചന് എന്താ …

Read More »

ശരീരത്തെ ശുദ്ധീകരിക്കാന്‍ ലളിതമായ അഞ്ചു രീതികള്‍

shudheekarikkaan-anchupaayangal

ഈ ശരീരം, ആകാശം, ഭൂമി, അഗ്നി, വായു, ജലം എന്നീ പഞ്ചഭൂതങ്ങളുടെ ഒരു കളിക്കളമാണ്‌. ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു എന്നതിനെയാശ്രയിച്ചായിരിക്കും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്‌. ഇവയുടെ കൈവലയങ്ങളില്‍ നിന്നു മുക്തമാകലാണ്‌, ഭൂതശുദ്ധി. ശരീരത്തെ ഇടയ്ക്കിടെ ശുദ്ധീകരിക്കുക എന്നത്‌ അതിനെ വലിയ വലിയ സാധ്യതകളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമാണ്‌. സ്വാഭാവികമായ രീതിയില്‍ ശരീരത്തെ വിഷമുക്തമാക്കാന്‍ എപ്പോഴും കഴിയും. അത്‌ സ്വഭവനത്തില്‍ നിന്നു തന്നെ തുടങ്ങുകയും ചെയ്യാം. ശരീരത്തിലെ പഞ്ചഭൂതങ്ങളെ …

Read More »

പനിക്കുള്ള കുറിപ്പടി

410316

എൻ. പി. ചന്ദ്രശേഖരൻ പനിക്കുള്ള കുറിപ്പടി =================== പനിയാണെങ്കിൽ നീ ഇനി, യറിയുക: പനി ശരീരത്തിൻ പണിമുടക്കാവാം, മുനിയുമുള്ളിന്റെ കലഹവുമാകാം. പണിയെടുത്തേറെ- ത്തളരുമ്പോൾ ദേഹം കൊടിയെടുക്കാതെ പണിമുടക്കിടാം; പുറംചൂടേറ്റുമാ വെറും പനിയെങ്കിൽ പനിയകറ്റിടാം പ‍ഴമരുന്നിനാൽ, പകലുറക്കത്താൽ, പണിയൊ‍ഴിവിനാൽ. പുതിയ കാലത്തു പുരാപുരങ്ങളിൽ പ‍ഴയ നോവുകൾ പനിയായെത്തിടാം; (പുറംതള്ളപ്പെട്ടു പുരം വെടിഞ്ഞാറെ നിനക്കു വന്നതും പനിതന്നെ, യോർക്ക. മഹാപ്രസ്ഥാനത്തിൽ മ‍ല കയറുമ്പോൾ മനസ്സിൽ വന്നതാം മതിഭ്രമം പനി. ചതിക്കെതിരേ നീ ചിലമ്പെറിഞ്ഞപ്പോൾ …

Read More »

കവിത

seamless-abstract-repeat-pattern-texture-vector-32020910

തന്നെ ……………………………. സൗമ്യ.കെ ……………………… പിന്നെയും തന്നെ പിന്നെയും തന്നെ തന്നെ തന്നെ എന്നൊരു തോന്നൽ മാത്രം കൂടെ തന്നെയാണെന്നും തന്നെയാണിന്നും തന്നെ തന്നെ എന്നൊരു തോന്നൽ മാത്രം കൂടെ തന്റേതെന്ന് നിനക്കുന്നതെല്ലാം തനിക്കായി എന്നുകരുതിയതെല്ലാം കാലം പോകെ നടന്നകലുന്നു. മണ്ണിൽ പിറന്നു മണ്ണിൽ വളർന്നു പിന്നെയും മണ്ണിലേക്കങ്ങടുക്കുന്നു തന്നെയെന്നൊരു തോന്നലിനെ ഞാൻ കൂട്ടുപിടിച്ചിട്ടും തന്നെയാണല്ലോ

Read More »