Home / വിനോദം (page 30)

വിനോദം

തെളിയുന്ന വെള്ളിരേഖകള്‍- (യോങ്കേഴ്‌സില്‍ പള്ളികളുടെ സംയോജനം: -ബാബു പാറയ്ക്കല്‍)

babu

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ രണ്ട് ഇടവകകള്‍ ലയിച്ച് ഒരു ദേവാലയത്തില്‍ ഒരു കുടുംബമായി ആരാധന നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ എന്താണ് ഇത്ര വലിയ വാര്‍ത്താപ്രാധാന്യം? ഫലത്തില്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ എണ്ണത്തില്‍ ഒന്നുകുറയുകയും മറ്റൊന്ന് പുഷ്ടിപ്പെടുകയും ചെയ്തു.  ഈ ലയനത്തിന്റെ പ്രാധാന്യം അറിയണമെങ്കില്‍ അല്പം ചരിത്രം പുറകോട്ടു വായിക്കണം. 1970 കളുടെ ആദ്യമാണ് പ്രവാസി മലയാളികള്‍ അമേരിക്കയിലേക്കു കാര്യമായി കുടിയേറുവാന്‍ തുടങ്ങിയത്. അതില്‍ നല്ലൊരു പങ്ക് …

Read More »

ഓണസദ്യ (നാടന്‍പാട്ട് : മോന്‍സി കൊടുമണ്‍)

Untitled-1

ഓണമാന്നുണ്ണീയിന്നോണമാണുണ്ണി വയറുനിറച്ചു കഴിക്കേണം തൂശനിലയിലെ തുമ്പപ്പൂച്ചോറില്‍ കാളനൊഴിച്ചിരുന്നുണ്ണേണം പച്ചടികിച്ചടിഓലനും തീയ്യലും തൊട്ടുകൂട്ടാനായിട്ടച്ചാറും പലതരമുപ്പേരിപൊള്ളിച്ചപപ്പടം മേമ്പൊടികൂട്ടുവാനെന്തുരസം പാലടനെയ്യടപായസമാറെണ്ണം പലതുമടിച്ചിന്നു കുഴയേണം എല്ലാം ഭൂജിച്ചിട്ടു കുംഭനിറയുമ്പോള്‍ വള്ളിയൂഞ്ഞാലിലൊന്നാടേണം ചില്ലാട്ടമാടിസുഖിച്ചുമദിക്കുമ്പോള്‍ ഓര്‍ക്കുന്നുഞാനിന്നെന്‍ മാവേലിയെ ഓണം വന്നോണം വന്നോണം വന്നേ ഓണം കേറാമൂലക്കോണം വന്നേ ഓണം വന്നോണം വന്നോണം വന്നേ ഈ, ഏഴുകടലിക്കരെയുമോണംവന്നേ

Read More »

യുഎസ് മലയാളിയുമായി ശാന്തികൃഷ്ണയ്ക്കു വിവാഹമോചനം

santhi

കൊല്ലം: നടിയും നര്‍ത്തകിയുമായ ശാന്തികൃഷ്ണ വിവാഹ മോചിതയായി.കൊല്ലം സ്വദേശിയും അമേരിക്കന്‍ വ്യവസായിയുമായ ഭര്‍ത്താവ് ബജോര്‍ സദാശിവനുമായിട്ടുള്ള ബന്ധമാണ് വേര്‍പിരിഞ്ഞത്.ഇരുവരും കര്‍ണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നത്. പരസ്പര ധാരണയോടെ ബന്ധം പിരിയാന്‍ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്. ബജോര്‍ സദാശിവനും ശാന്തികൃഷ്ണയും 18 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ബന്ധം വേര്‍പെടുത്താന്‍ ഇരുവരും സംയുക്തമായി തീരുമാനിച്ചതായാണ് അറിയുന്നത്. …

Read More »

മലയാളിയുടെ പ്രേമം തെലുങ്കിലെത്തിയപ്പോള്‍ പ്രേതം!

pramamnew

കൊച്ചി:മലയാളത്തില്‍ തകര്‍ത്തോടിയ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തമിഴ്‌നാട്ടിലും തീയേറ്ററുകള്‍ നിറച്ചു. ചിത്രത്തില്‍ നിവിന്‍ പോളിയുടെ ജോര്‍ജ്ജി'ന് ഉണ്ടായിരുന്ന മൂന്ന് നായികമാരില്‍ സായ് പല്ലവിയുടെ മലരി'നെയാണ് കേരളം ഏറ്റെടുത്തതെങ്കില്‍ തമിഴ്‌നാട്ടില്‍ മഡോണ സെബാസ്റ്റിയന്‍ അവതരിപ്പിച്ച സെലിനാ'ണ് ജനപ്രീതി ലഭിച്ചത്. പ്രേമ'ത്തിനോടുള്ള പ്രേമം മൂത്ത് തങ്ങള്‍ക്ക് ഇതിന്റെയൊരു തമിഴ് റീമേക്ക് വേണ്ടെന്ന് പറയുന്നത് വരെയെത്തി തമിഴകത്തെ പ്രേമപ്പനി'.അതേസമയം തെലുങ്കില്‍ നാഗചൈതന്യയും ശ്രുതി ഹാസനും നായികാനായകന്മാരാകുന്ന പ്രേമം' റീമേക്ക് ആദ്യ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാവൃത്തങ്ങളില്‍ …

Read More »

ഡോഗ്സ് ഓണ്‍ കണ്‍ട്രി : മറിയാമ്മ ജോര്‍ജ്ജ്

mariamma

1. ശ്വാനന്മാര്‍ ഒരു കൂട്ടം നിറഞ്ഞു കേരളം തന്നില്‍   മാനമായ് വിഹരിപ്പൂ നിര്‍ഭയം തെരുക്കളില്‍  ആരെയും ഭയം വേണ്ടാ, ആര്‍ക്കും  തൊടാനാവില്ല  അവര്‍ തന്‍ തേര്‍വാഴ്ചയായ് കേരളം ഒട്ടാകവേ 2. ശ്വാനസേനകള്‍ കൂട്ടം കൂട്ടമായ് തെരുക്കളില്‍  വിഹരിപ്പതു കണ്ടാല്‍ വഴി മാറിപ്പോകേണം  ബാലന്മാര്‍, വൃദ്ധരെന്നോ, ആടുമാടുകളെന്നോ  ഭേദമങ്ങ് അവയ്ക്കില്ല കടിച്ചു കീറി തിന്നും. 3. കണ്‍മുമ്പില്‍ കിരാതത്തം നഗ്നതാണ്ഡവമാടും വേളയില്‍  കണ്ണുകള്‍ പൂട്ടി ആ മേലാളര്‍ വിഹരിപ്പൂ  മനുഷ്യര്‍ മരിച്ചോട്ടെ, ഖേദം അങ്ങ് അവര്‍ക്കില്ല …

Read More »

ഇന്നത്തെ ഓണം – കവിത : മോന്‍സി കൊടുമണ്‍

moncy kodumon1

സൗഹൃദത്തിന്‍ വാഴയില - അതില്‍ അക്രമത്തിന്‍റെയടുപ്പില്‍ കനല്‍ക്കട്ടകളിലൂതീയൂതി- പ്പുകച്ച് പുകച്ച് നീറ്റിനീറ്റി പാകപ്പെടുത്തിയ പ്രതികാര കഥചൊല്ലും വിഭവങ്ങള്‍ക്കുമുമ്പില്‍ ഓണമുണ്ണാനെത്തി ഞാനൊരുനാളില്‍ പാടിയില്ലോണപക്ഷി, പറന്നില്ലോണതുമ്പി, പഴയതാളമില്ലെവിടെയും, കുരവയും പാടുവാന്‍ പുള്ളോനും കുറെ, മാവേലിയില്ലാ സ്റ്റോറുകള്‍ മാത്രം. അവിടെ കള്ളവുമുണ്ട്, കള്ളും ചതിയും വര്‍ണ്ണ വിവേചനവും പണ്ടത്തെപാട്ടും കുരവയും കേള്‍ക്കാന്‍ വൃദ്ധ സദനങ്ങള്‍ തേടി പോകണോ ഞാന്‍ ? അവിടെയുണ്ടോ ഗൃഹാതുരത്വം ? പാരടി ഗാനങ്ങളെയ്തശരമോ ? മാറി മറിഞ്ഞൊരു കാലത്തിന്‍ കോലം …

Read More »

വൈശാഖ് വേലായുധൻ : മലയാള സിനിമയ്ക്ക് ഒരു താരം കൂടി

vaisakh

പ്ലസ് റ്റു വിനു ഉന്നതവിജയം നേടിയ ഒരു ചെറുപ്പക്കാരൻ എഞ്ചിനീയറിങ്ങിന്ന് അഡ്മിഷൻ കിട്ടി പഠിച്ചുകൊണ്ടിരിക്കെ സിനിമാ മോഹം കയറി അത് ഉപേക്ഷിച്ചു സിനിമയ്ക്കുവേണ്ടി ഇറങ്ങിയാൽ ചിലർ പറയും തലയ്ക്കു എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന്.എന്നാൽ വൈശാഖ് വേലായുധൻ എന്ന മലപ്പുറത്തുകാരന് അതൊന്നും ഒരു പ്രശ്നമല്ല .കാരണം വൈശാഖ് പറയുന്നത് താൻ സിനിമയ്ക്കുവേണ്ടി ജനിച്ചതാണെന്നാണ്. സാജിദ് യാഹിദ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ജയസൂര്യ നായകനായ "ഇടി"എന്ന ചിത്രത്തിലെ "ബിഹാരി ബാബു" …

Read More »

പ്രിയനും ലിസിയും തമ്മിലുള്ള വിവാഹമോചനക്കേസ് മാറ്റി

periyadarashan

തിരുവനന്തപുരം: സൂപ്പര്‍സംവിധായകന്‍ പ്രിയദര്‍ശനും മുന്‍കാല നായിക നടി ലിസിയുമായുള്ള വിവാഹ മോചന ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. ചെന്നൈ കുടുംബകോടതി ഇന്നലെ ഇരുവരുടെയും ഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പ്രിയന്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവച്ചു. ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിക്കും. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി നല്‍കിയതെന്നും വിവാഹമോചനത്തിന്റെ മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായെന്നും കോടതിയിലെത്തിയ ലിസി മാധ്യമങ്ങളോട് പറഞ്ഞു. പ്രിയദര്‍ശന്റെ …

Read More »

എസ്ക്കര്‍ഷൻ….

kadha copy

സ്കൂളില്‍ നിന്നും എസ്ക്കര്‍ഷനു പോകാന്‍ എല്ലാ കുട്ടികളും പേര് കൊടുത്തു .... പക്ഷേ ബാബുക്കുട്ടനെന്ന എനിയ്ക്ക്മാത്രം അതിനു കഴിഞ്ഞില്ല .... കാരണം വീട്ടിലെ പ്രാരാബ്ധം തന്നെ ... അമ്മയുടെ കൈയ്യില്‍ നയാ പൈസയില്ല ..... ഇന്നലെ പല ചരക്കു കടക്കാരന്‍ ദാസപ്പന്‍ മുതലാളി വീടിന്റെ മുമ്പില്‍ വന്നു നിന്ന് പറ്റുകാശ് ചോദിച്ച് _ ഉറഞ്ഞു തുള്ളിയതിന് ഞാനും സാക്ഷിയാണല്ലോ! ഏയ് എനിക്കിതിനൊന്നും ഭാഗ്യമില്ലന്നേ.. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ജനിച്ചു നാലാംനാള്‍ അച്ഛനമ്മയെ …

Read More »

ജീത്തുവിന്റെ മമ്മൂട്ടിച്ചിത്രം വരുന്നു

jeethu_583439

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. പൃഥ്വിരാജിനെ  കേന്ദ്രകഥാപാത്രമാക്കിയ ഊഴം അടുത്ത മാസം തിയറ്ററിലെത്തും. അതിനിടെയാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് ജീത്തു വെളിപ്പെടുത്തിയത്.  ചിത്രത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യമായാണ് ജീത്തുവും മമ്മൂട്ടിയും ഒരുമിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കിയ ദൃശ്യവും കമല്‍ഹാസന്‍ അഭിനയിച്ച തമിഴ്പതിപ്പ് പാപനാശവും സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപും മംമ്തയും അഭിനയിച്ച മൈ ബോസും മികച്ച വിജയം നേടി. ദൃശ്യത്തിനുശേഷം ഇറങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2007ല്‍ സുരേഷ്ഗോപിയെ …

Read More »