Home / വിനോദം (page 55)

വിനോദം

പ്രേമിച്ച പെണ്ണ് ചതിച്ചു, പ്രേമം സിനിമ ചോർന്നു; ഓപ്പറേഷൻ പ്രേമത്തിന്റെ കഥ

പ്രേമം സിനിമയിൽ അറസ്റ്റിലായ പ്രതികളിലൊരാളു‌ടെ ജേഷ്ഠൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് വ്യാജൻമാരെ കുടുക്കിയത്. സെൻസർ ബോർഡ് ഓഫീസിൽ നിന്നും പകർത്തിയ പ്രേമത്തിന്റെ കോപ്പി മറ്റാർക്കും നൽകരുതെന്നു പറഞ്ഞാണ് പ്രതികളിലൊരാളു‌‌‌ടെ ജേഷ്ഠൻ പെൺകുട്ടിക്ക് നൽകിയത്. എന്നാൽ വാക്കുപാലിക്കാതെ പെൺകുട്ടി സിനിമയുടെ കോപ്പി പലർക്കും കാണാനായി നല്‍കി. അങ്ങനെ ലഭിച്ച കോപ്പിയാണ് കൊല്ലത്തെ വിദ്യാർഥി ഇന്റർനെറ്റിൽ അപ്ലോ‍ഡ് ചെയ്തതും, പിടിവീണതും. മുഖ്യപ്രതികൾക്കും കൊല്ലത്തെ വിദ്യാർഥികൾക്കും ഇടയില്‍,സിനിമയുടെ വ്യാജൻ പ്രചരിപ്പിച്ച 25 പേർ …

Read More »

സുരേഷ് ഗോപിയുടെ മകന് വിജയ് ബാബു വില്ലന്‍

നവാഗതസംവിധായകര്‍ക്ക് പ്രാധാന്യം നല്‍കി സിനിമകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിംസ് പുതിയ രണ്ടു ചിത്രങ്ങളുമായി വീണ്ടുമെത്തുന്നു. അടി കപ്പിയാരെ കൂട്ടമണി’, ‘മുത്തുഗൌ’ എന്നിവയാണ് പുതുമുഖ അണിയറപ്രവര്‍ത്തകരെയും, നടന്മാരെയും ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രങ്ങള്‍. ‘അടി കപ്പിയാരെ കൂട്ടമണിയുടെ സംവിധായകന്‍ പുതുമുഖമായ ജോണും, മുത്തുഗൌ-ന്‍റെ സംവിധാനം വിപിന്‍ ദാസും ആണ്. മമ്മൂട്ടിയുടെയും ജയറാമിന്റെയും മക്കള്‍ക്ക് പിന്നാലെ നായകനായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മുത്തു ഗൗവിലൂടെ സിനിമയിലേക്കെത്തുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ …

Read More »

അയാൾ ആ പഴയ കൊച്ചു കുട്ടിയാണ്

ഓമനത്തമുള്ള ഒരു കുഞ്ഞുമുഖം. അതിന്റെ ഭംഗി കൂട്ടാൻ കവിളിൽ ഒരു മറുകും. വിനീത് കുമാർ എന്ന ബാലതാരത്തെ നമുക്കു ഇങ്ങനെ ഓർത്തെടുക്കാം. ഒരു വടക്കൻ വീരഗാഥ, ഭരതം, അഴകിയ രാവണൻ തുടങ്ങി 80-90കളിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി വിനീത് ഉണ്ടായിരുന്നു. പിന്നീടു കുറേക്കാലം കഴിഞ്ഞ് കൺമഷി എന്ന സിനിമയിൽ നിത്യാ ദാസിന്റെ നായകനായും വിനീതിനെ നമ്മൾ കണ്ടു. ഒരു നായകൻ എന്ന നിലയിൽ വിനീത് സ്വന്തം സ്ഥാനം സിനിമയിൽ …

Read More »

സായി പല്ലവി സങ്കടത്തില്‍ !

പ്രേമം സിനിമയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ സായി പല്ലവി അസ്വസ്ഥയാണ്. മറ്റൊന്നുമല്ല പ്രേമം സിനിമയുടെ വ്യാജന്‍ ആണ് താരത്തിനെ വിഷമത്തിലാക്കിയത്. സിനിമയിലേക്ക് വരുന്നതിന് മുന്‍പേ പൈറസിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിനോട് ഒട്ടും യോജിക്കാനാകില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമ തന്നെ ആ പ്രശ്നത്തില്‍ അകപ്പെട്ടു. സായി പറയുന്നു. സംവിധായകനും നടന്മാരും സാങ്കേതികവിദഗ്ദ്ധരും നിര്‍മാതാവും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പ്രയത്നത്തിന്‍റെ ഫലമാണ് എല്ലാ സിനിമകളും. ആ പ്രയത്നത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുകയാണ് പൈറസി. …

Read More »

ബാഹുബലിയില്‍ രാജമൗലിയെ കണ്ടിട്ടുണ്ടോ?

ബാഹുബലി എന്ന ബ്രഹ്മാണ്ഡസിനിമയില്‍ ചിത്രത്തിന്‍റെ സംവിധായകനായ എസ്. എസ് രാജമൗലി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും തന്നെ അറിയില്ല. ചിത്രത്തില്‍ ഒരു കള്ളുക്കച്ചവടക്കാരന്‍റെ വേഷത്തിലാണ് സാക്ഷാല്‍ രാജമൗലി എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ രാജമൗലി പ്രത്യക്ഷപ്പെടുന്ന രംഗം പ്രഭാസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

Read More »

ജോര്‍ജിന്‍റെ സെലിന്‍ ഇനി ദിലീപിന്‍റെ നായിക

പ്രേമം സിനിമയിലെ സെലിനായി തിളങ്ങിയ മഡോണ സെബാസ്റ്റ്യന്‍ ഇനി ദിലീപിന്‍റെ നായികയാകുന്നു. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പുനര്‍ജനിക്കുന്ന കിങ് ലിയറിലാണ് മഡോണ ജനപ്രിയനായകന്‍റെ നായികാവേഷം അണിയുന്നത്. ഇതിനകം തമിഴിലും അവസരം നേടിയ മഡോണ അഞ്ജലി എന്ന കഥാപാത്രത്തെ കിങ് ലിയറില്‍ അവതരിപ്പിക്കും. അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളും അഭിനയിക്കുന്നുണ്ട്. യൂ റ്റു ബ്രൂട്ടസിലൂടെ ഗായികയായി അരങ്ങേറിയ മഡോണ അഭിനയത്തിലേക്കു ചുവടുവയ്ക്കുന്നത് അവിചാരിതമായിട്ടാണെങ്കിലും സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ സജീവമാകാനാണ് …

Read More »

എന്‍റെ കഥാപാത്രത്തെ വിലയിരുത്തേണ്ടത് പ്രേക്ഷകര്‍: സുരേഷ് ഗോപി

രുദ്രസിംഹാസനം എന്ന സിനിമയിൽ ലോകത്തെ കറുത്ത ശക്‌തികളെ തകർക്കുന്ന രുദ്രസിംഹൻ എന്ന യോഗിയുടെ കഥാപാത്രം തന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്‌ത അനുഭവങ്ങളിൽ ഒന്നായിരുന്നുവെന്നു നടൻ സുരേഷ് ഗോപി. പതിവു വേഷങ്ങളിൽ നിന്നു വ്യത്യസ്‌തമായി താൻ ചെയ്‌ത ദേവീ ഉപാസകന്റെ കഥാപാത്രമാണിത്. എങ്ങനെയുണ്ടെന്നു വിലയിരുത്തേണ്ടതു പ്രേക്ഷകരാണ്. രുദ്രസിംഹാസനത്തിന്റെ ഒറ്റപ്പാലത്തെ സെറ്റിൽ 22 ദിവസം താൻ അഭിനയിച്ചു. സുരേഷ് ഗോപി പറഞ്ഞു. നാല്‌പതു ലക്ഷത്തോളം രൂപ ചെലവഴിച്ച് വരിക്കാശേരി മനയെ മനവത്തൂർ കോവിലകമാക്കി …

Read More »

പ്രേമം: സെൻസർ ബോർഡിലെ മൂന്ന് മുൻ ജീവനക്കാർ അറസ്റ്റിൽ

  തിരുവനന്തപുരം∙ പ്രേമം സിനിമയുടെ സെൻസർ പകർപ്പ് ചോർത്തിയതുമായി ബന്ധപ്പെട്ടു സെൻസർ ബോർഡിലെ മൂന്നു മുൻ കരാർ ജീവനക്കാരെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. കരകുളം സ്വദേശി അരുൺകുമാർ (25), നെടുമങ്ങാട് സ്വദേശി ലിജിൻ (26), പാച്ചല്ലൂർ സ്വദേശി കുമാരൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെൻസർ സർട്ടിഫിക്കറ്റിനായി നൽകിയ സിനിമ സെൻസർ ബോർഡിലെ ലാപ്ടോപ്പിൽ നിന്നു പെൻഡ്രൈവ് വഴി ചോർത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം. സിനിമ ഇന്റർനെറ്റിൽ അപ്‍ലോഡ് …

Read More »

മേമനെ പിന്തുണച്ച സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ബിജെപി; ഗവർണർക്ക് കത്ത് നൽകി

മുംബൈ∙ മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ കേസിൽ നടൻ സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഗവർണർക്ക് ബിജെപിയുടെ മുംബൈ ഘടകം കത്ത് നൽകി. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ പിന്തുണച്ച് സൽമാൻ രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. സൽമാന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ആശിഷ് ഷെലാർ ഗവർണറെ കണ്ടു. യാക്കൂബിന്റെ വധശിക്ഷ റദ്ദാക്കണമെന്ന സൽമാന്റെ ട്വീറ്റ് …

Read More »

പൃഥ്വിരാജ്-ഹരിഹരന്‍ ടീമീന്‍റെ ബ്രഹ്മാണ്ഡചിത്രം സ്യമന്തകം

  തെലുങ്ക് ചിത്രമായ ബാഹുബലി ഒരു പുരാണകഥയെ ആസ്പദമാക്കി എടുത്ത ചിത്രമായിരുന്നു. കഥയിലുപരി അതിന്‍റെ മേയ്ക്കിങ് ആയിരുന്നു പ്രധാനപ്രത്യേകത. ഇതാ മലയാളത്തില്‍ നിന്നും പുരാണബ്രഹ്മാണ്ഡചിത്രം എത്തുന്നു. ശ്രീകൃഷ്ണനെ പ്രധാനകഥാപാത്രമാക്കി ഒരു പുരാണകഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് പ്രശസ്തസംവിധായകന്‍ ഹരിഹരന്‍. സ്യമന്തകം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകും കൃഷ്ണന്‍റെ വേഷത്തില്‍ എത്തുക. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി വന്‍തുക മുതല്‍ മുടക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പ്രശസ്തര്‍ …

Read More »