Home / വിനോദം (page 60)

വിനോദം

രാജമൗലിയുടെ കണ്ണ്

സാബുസിറിലിനെ രാജമൗലിയുടെ കണ്ണ് എന്ന് വിശേഷിപ്പിച്ചാൽ അത് ഒരു അതിശയോക്തി ആവില്ല. സംവിധായന് രാജമൗലി എന്താണോ പ്രേക്ഷകരെ കാണിച്ചുതരാൻ മനസ്സിൽ ആഗ്രഹിച്ചത്, അതിനെക്കാൾ ഒരുപടി മുകളിലുള്ള വിസ്മയകരമായ കാഴ്ച്ചകളാണ് സാബുസിറിൾ എന്ന പ്രൊഡക്ഷൻ ഡിസൈനർ കാണിച്ചു തന്നത്. അമര്‍ചിത്രകഥകളിലും പൗരാണിക ഗ്രന്ഥങ്ങളിലുമൊക്കെ വായിച്ചിട്ടുള്ള സാങ്കൽപ്പിക രാജകൊട്ടാരവും യുദ്ധവുമൊക്കെ കൺമുമ്പിൽ കാണിച്ചു തരികയാണ് ബാഹുബലി. മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യവും അവിടുത്തെ കാഴ്ച്ചകളും കൊട്ടാരവും അമരേന്ദ്രബാഹുബലിയെന്ന രാജാവുമെല്ലാം സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ …

Read More »

താരജാഡകളില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ സാധാരണക്കാരനായി ഇന്ദ്രന്‍സ്

സിനിമക്കാരൊക്കെ ജാഡക്കാരാണ്. എസി കാറിലെ യാത്ര ചെയ്യൂ. സാധാരണക്കാരന്റെ കയ്യെത്തും ദൂരത്തല്ല താരങ്ങൾ എന്നൊക്കെ പെതുവെ ഒരു ധാരണയുണ്ട്. സംഗതി കുറച്ചൊക്കെ സത്യമാണെങ്കിലും വ്യത്യസ്തരായ ചിലരും ഉണ്ട് കേട്ടോ. ഇന്നലെ ട്രെയിനില്‍ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്ന ആളെ കണ്ട് സഹയാത്രികർ ഒന്നു ഞെട്ടി. നടൻ ഇന്ദ്രൻസ് ദാ വിൻഡോ സീറ്റിൽ ഇരിക്കുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ കൂടെ യാത്ര ചെയ്ത ഒരാൾ ഇന്ദ്രന്‍സിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് …

Read More »

പ്രേമം’ ചോര്‍ന്നതിന്‍െറ ഉറവിടം തനിക്കറിയാം – ഗണേഷ് കുമാര്‍

  പ്രേമം’ സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്കറിയാമെന്ന് മുന്‍ സിനിമ മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്‍റി പൈറസി സെല്ലിനെ അറിയിക്കും. സിനിമാ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. സിനിമ പ്രതിസന്ധി സിനിമക്കാര്‍ സൃഷ്ടിക്കുന്നതാണെന്നും ഗണേഷ് വ്യക്തമാക്കി. വ്യാജ സിഡിയുടെ ഉറവിടമാണ് പൊലീസ് കണ്ടുപിടിക്കേണ്ടത്. നാട്ടിന്‍പുറത്തു കാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. പൈറസിയുടെ പേരില്‍ പാവപ്പെട്ട സിഡി കച്ചവടക്കാരെ പൊലീസ് …

Read More »

ശരണ്യ മോഹന്‍ വിവാഹിതയാകുന്നു

നടിയും നര്‍ത്തകിയുമായ ശരണ്യ മോഹന്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശി ഡോ.അരവിന്ദ്‌ കൃഷ്‌ണനാണ്‌ വരന്‍. സെപ്‌റ്റംബര്‍ ആറിന്‌ ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിലാണ്‌ വിവാഹം നടക്കുക. വിവാഹ നിശ്‌ചയം ഇന്‌ലെ കൊറ്റംകുളങ്ങരയിലെ ശരണ്യ മോഹന്റെ വീട്ടില്‍ നടന്നു. 1997ല്‍ ഫാസില്‍ ചിത്രമായ അനിയത്തിപ്രാവിലൂടെ ബാലതാരമായാണ്‌ ശരണ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്‌. തെന്നിന്ത്യന്‍ സിനിമകളില്‍ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശരണ്യ അവതരിപ്പിച്ചിട്ടുണ്ട്‌. ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ശരണ്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്‌.

Read More »

വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല: തബു

    തനിക്ക്‌ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന്‌ നടി തബു. അതിസങ്കീര്‍ണമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുളള അഭിനേത്രിയാണ്‌ തബു. ചാന്ദ്‌നി ബാര്‍, മഖ്‌ബൂല്‍, മച്ചീസ്‌, അസ്‌തിത്വ, ഹൈദര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ തബു അത്‌ തെളിയിച്ചിട്ടുമുണ്ട്‌. അതിസങ്കീര്‍മായ ഭാവാഭിനയം ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ താന്‍ അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും തനിക്ക്‌ അത്തരം വേഷങ്ങള്‍ മാത്രമാണ്‌ ലഭിക്കുന്നത്‌ എന്നാണ്‌ തബുവിന്റെ പരാതി. ജീത്തു ജോസഫ്‌ സംവിധാനം …

Read More »

പ്രേമത്തിന്റെ പകർപ്പ് പുറത്തായതിൽ വിഷമമുണ്ടെന്ന് നിവിൻ പോളി

  കൊച്ചിയിൽ സിവിൽ സര്‍വീസ് പരീക്ഷയില്‍ 98-ാം റാങ്ക് നേടിയ പറവൂര്‍ സ്വദേശി റോഷ്നി തോംസനുള്ള പുരസ്കാരം നടൻ നിവിൻ പോളി കൈമാറുന്നു. ഹൈബി ഈഡൻ എംഎൽഎ റൂറൽ എസിപി മെറിൻ ജോസഫ് എന്നിവർ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ കൊച്ചി ∙ പ്രേമം സിനിമയുടെ പകര്‍പ്പ് പുറത്തായതില്‍ വിഷമമുണ്ടെന്ന് നടന്‍ നിവിന്‍ പോളി. സംവിധായകന്‍റെയും നിര്‍മാതാവിന്‍റെയും നടന്‍റെയും ഒന്നര വര്‍ഷത്തെ അധ്വാനമാണ് പ്രേമം എന്ന സിനിമ. പകര്‍പ്പ് പുറത്തായ …

Read More »

പ്രേമത്തിനും പാപനാസത്തിനും പിന്നാലെ ബാഹുബലിയും ഇന്‍റര്‍നെറ്റില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം റിലീസായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും ഇന്‍റര്‍നെറ്റില്‍. ചിത്രത്തിന്‍െറ ഹിന്ദി പതിപ്പാണ് ഇന്‍റര്‍നെറ്റിലുള്ളത്. ഇതിനോടകം അഞ്ഞൂറോളം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായ ബാഹുബലിക്ക് 250 കോടിയിലധികമാണ് നിര്‍മ്മാണച്ചെലവ്. തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് ബാഹുബലി ഒരുക്കിയത്. മലയാള ചിത്രമായ പ്രേമവും തമിഴ് ചിത്രമായ പാപനാസവും റിലീസ് ചെയ്ത ഉടന്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തെലുങ്കിലും തമിഴിലും നിര്‍മിച്ച …

Read More »

അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച സംവിധായകന്‍ സിദ്ദിക്കിന്റെ അമേരിക്കന്‍ വിശേഷങ്ങള്‍

ന്യൂയോര്‍ക്ക്: നേരോടെ നിരന്തരം നിര്‍ഭയം ലോക വാര്‍ത്തകളുമായി മലയാളികളുടെ മുന്നില്‍ എത്തുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍, എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകള്‍ വ്യത്യസ്തകള്‍ കൊണ്ട് എന്ന് ശ്രദ്ദേയമാണ്. ഈയാഴ്ച്ച പ്രശസ്ത സിനിമാ സംവിധായകരായ സിദ്ദിക്ക്‌ലാലിലെ സിദ്ദിക്കുമായുള്ള അഭിമുഖ സംഭാഷണമാണ്. മലയാളികളുടെ മനസ്സില്‍ എക്കാലത്തും നിറഞ്ഞു നില്ക്കുന്ന ഒരു പിടി ചിത്രങ്ങളായ റാംജിറാവു …

Read More »

‘KL10 പത്ത്’ന്റെ ഗാനങ്ങള്‍ റിലീസ് ചെയ്തു

കൊച്ചി, ജൂലൈ 10, 2015: ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘KL 10 പത്ത്’ന്റെ ഗാനങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik247 റിലീസ് ചെയ്തു. ഈദ്ഉല്‍ഫിത്തര്‍നോട് അനുബന്ധിച്ച്  തീയേറ്ററുകളില്‍ എത്തുന്ന ഈ റൊമാന്റിക് കോമഡി, നവാഗതനായ മുഹ്‌സിന്‍ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയിലെ മൂന്ന് ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുള്ളത് ബിജിബാല്‍ ആണ്.   പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍: 1. ദുനിയാവിന്‍ പാടിയത്: ബിജിബാല്‍ …

Read More »

സെൻസർ ബോർഡ് ഓഫീസിൽ റെയ്ഡ്; പ്രേമത്തിന്റെ കോപ്പികൾ പിടിച്ചെടുത്തു

തിരുവനന്തപുരം∙ പ്രേമം സിനിമയുടെ സെൻസറിങ് കഴിഞ്ഞ പതിപ്പു കണ്ടെത്താൻ സെൻസർ ബോർഡ് ഓഫീസിൽ ആന്റി പൈറസി സെൽ റെയ്ഡ്. പകർപ്പ് പൊലീസിനു നൽകാൻ സെൻസർ ബോർഡ് അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് ഒാഫീസിൽ റെയ്ഡ് നടത്തിയത്. ഇന്നു ഉച്ചയ്ക്ക് മുൻപ് സെൻസറിങ് കഴിഞ്ഞ പതിപ്പ് അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ സെൻസർ ബോർഡിന്റെ കൈവശമുള്ള പ്രേമം സിനിമയുടെ കോപ്പികൾ പിടിച്ചെടുത്തു. പ്രേമം സിനിമയുടെ സെൻസർ പകർപ്പും ഇപ്പോൾ …

Read More »