Home / വിനോദം (page 66)

വിനോദം

പുലിയുടെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം പുലിയുടെ ടീസര്‍ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാള്‍ ദിനമായ ജൂണ് 22ന് ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്തിറങ്ങുമെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ചിമ്പു ദേവനൊരുക്കുന്ന ചിത്രത്തില്‍ വിജയ് ഇതുവരെ ചെയ്‌തതില്‍ നിന്നും വ്യത്യസ്‌തമായൊരു ഗെറ്റപ്പിലാണ്‌ എത്തുന്നത്. വിജയുടെ പുലിയിലെ ഫസ്റ്റ്ലുക്ക് ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലൂറ്റെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ഒരു പോരാളിയുടെ വേഷത്തിലെത്തുന്ന ചിത്രങ്ങളാണ് പുറത്താക്കിയിരിക്കുന്നത്.

Read More »

ഗോപൂസ് കൂൾബാറിലെ പ്രേമ സർബത്ത്

ജോർജ് മേരിക്കു പ്രണയലേഖനെഴുതാനിരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ ഒരു വിളി: ചാളേ….മറ്റു നാട്ടുകാരുടെ മത്തി ഞങ്ങളുടെ ചാളയാണ്. പലരെയും ഇരട്ടപ്പേരു ചേർത്ത് അപമാനിക്കാറുണ്ടെങ്കിലും, ഉള്ളിയും വെളുത്തുള്ളിയും കുരുമുളകും ചേർത്ത് അരച്ചു പുരട്ടി വറുത്ത ചാളയെ ഒരു കുമരകം കരിമീനു പോലും തോൽപിക്കാനാവില്ല മക്കളെ. ആ മണം വരുമ്പോൾ ജോർജിനെപ്പോലെ ആലുവക്കാരായ ചാളക്കൊതിയന്മാർ പറയും, എനിക്കു മൂന്ന്, അല്ല നാലെണ്ണം, അവക്ക് രണ്ടെണ്ണം കൊടുത്താ മതീന്ന്. ആ കൊതിയുടെ ആഴം മേരിയോടുള്ള പ്രണയത്തെക്കാൾ കൂടുതലാണെന്ന്, …

Read More »

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്കു വിടതരിക….

കല്ലാണെങ്കിൽ വജ്രമാകുക ചെടിയാണെങ്കിൽ തൊട്ടാവാടിയാകുക മനുഷ്യനാണെങ്കിൽ അനുരാഗിയാകുക… അനുരാഗിയുടെ പുണ്യജൻമം ആത്മാവിലേക്കാവാഹിച്ച എഴുത്തുകാരുടെ ഒരു കഥയോ കവിതയോ ഏതാനും വരികളോ വാക്കുകളോ പോലും വായനക്കാരെ ആഹ്ലാദിപ്പിക്കും…വിസ്മയിപ്പിക്കും…പ്രണയസ്വപ്നങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് എടുത്തെറിയും. ജ്വലിക്കുന്ന പ്രണയത്തിന്റെ ഏതാനും വരികൾക്കു പകരം ഏറ്റവും മികച്ച പ്രണയകഥകളുടെ സമാഹാരമാണെങ്കിലോ ?ആ അനുഭൂതി അനുഭവിച്ചറിയാൻ വായിക്കേണ്ട പുസ്തകമാണ് ‘മലയാളത്തിന്റെ പ്രണയ കഥകൾ’. പ്രണയം മറന്ന ത ലമുറയ്ക്കും അകന്നുമറഞ്ഞ പ്രണയിനിക്കുമായി മൂന്നുപതിറ്റാണ്ടു മുമ്പു പ്രണയകവിതകൾ അവതരിപ്പിച്ച വി.ആർ. സുധീഷാണ് …

Read More »

ഇളയദളപതിക്ക് ഇന്ന് 41

തമിഴ് നാടിന്റെ സ്വന്തം ഇളയദളപതി വിജയ്ക്ക് ഇന്ന് 41-ാം പിറന്നാൾ. 1974 ജൂണ്‍ 22 ന്‌ ചെന്നൈയിൽ ജനിച്ച വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പുലിയുടെ ടീസറും പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ കത്തിയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. പ്രമുഖ നിർമാതാവായ എസ് എ ചന്ദ്രശേഖറിന്റെ മകനായ അദ്ദേഹം 1992-ലാണ് ചലച്ചിത്ര രംഗത്ത് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. 58-ഒാളം സിനിമകളിലഭിനയിച്ച അദ്ദേഹം …

Read More »

ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഫാദേഴ്‌സ് ഡേ പ്രത്യേക പരിപാടികള്‍

ന്യൂയോര്‍ക്ക്: വന്‍ ജനശ്രദ്ധ പിടിച്ചു പറ്റികൊണ്ടിരിക്കുന്ന ടിവി പരിപാടിയായ, മലയാളികളുടെ സ്വന്തം ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ടു 8 മണിക്കു (ഈ എസ് ടി/ ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച്ച, പ്രശസ്ത സിനിമാ നടന്‍ ലാലൂ അലക്‌സും ഒന്നിച്ചുള്ള ഫാദേഴ്‌സ് ഡേ പ്രത്യേക പരിപാടികളാണു. ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലുള്ള കുട്ടീലന്‍ റസ്‌റ്റോറന്റില്‍ വച്ചു നടത്തപ്പെട്ട ഫാദേഴ്‌സ് ഡേ ആഘോഷങ്ങളില്‍ മുഖ്യാതിഥി …

Read More »

ലാലല്ല കമൽ, താരതമ്യം വേണ്ട: ജീത്തു ജോസഫ്

പാപനാശത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ മോഹൻലാലിന്റെ ആരാധകരും കമൽഹാസന്റെ ആരാധകരും തമ്മിൽ പൊരിഞ്ഞ ചർച്ച. ദൃശ്യത്തിലെ ജോർജ്ജുകുട്ടിയാണോ നല്ലത്, പാപനാശത്തിലെ സ്വയംഭുലിംഗമാണോ നല്ലതെന്ന്. പക്ഷെ ആർക്കുമാർക്കും വ്യക്തമായ ഉത്തരം കിട്ടിയില്ല. ആ സാഹചര്യത്തിൽ ആരാണ് നല്ലതെന്നുള്ളതിന്റെ ഉത്തരം സംവിധായകൻ ജീത്തു ജോസഫ് തന്നെ വ്യക്തമാക്കുന്നു. പാപനാശത്തിന്റെ വിശേഷങ്ങൾ ജീത്തു ജോസഫ് മനോരമഓൺലൈനുമായി പങ്കുവെക്കുന്നു. ദൃശ്യത്തിലെ ജോർജ്ജുകുട്ടിയും പാപനാശത്തിലെ സുയംഭുലിംഗവും എങ്ങനെയാണ് വ്യത്യസ്തരാകുന്നത്. ഒരു താരതമ്യം സാധ്യമാണോ? എന്റെ രണ്ടു കഥാപാത്രങ്ങളെയും ഇന്ത്യൻ സിനിമയിലെ രണ്ടു …

Read More »

പ്രേമത്തെ’ പ്രേമിക്കാനാകും

പ്രേമത്തില്‍ പ്രേമവും കുറച്ചു തമാശയും മാത്രമേ ഉണ്ടാവു…യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരരുത്’… അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞതു പോലെ യുദ്ധം പ്രതീക്ഷിച്ചു പോകാത്ത യുവാക്കളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് പ്രേമം. മൂന്ന് കാലഘട്ടങ്ങളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം നന്നായി തുടങ്ങി ഇടയ്ക്ക് ചെറുതായി ഇഴഞ്ഞ് നന്നായി തന്നെ അവസാനിക്കുന്നു. നമ്മളെല്ലാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന സ്കൂള്‍, കോളജ് കാലഘട്ടങ്ങളുടെ ഫ്രെയിമുകളിലൂടെയാണ് സിനിമയുടെ തുടക്കം. എസ്എംഎസും വാട്ട്സാപ്പുമൊക്കെ വരുന്നതിന് മുന്‍പ് …

Read More »

പിരിച്ച മീശയ്ക്ക് നന്ദി

മീശപിരിച്ച നായകൻമാർ മലയാളത്തിൽ പുതുമയല്ല. സൂപ്പർ താരങ്ങൾ മുതൽ യുവ നായകൻമാർ വരെ മീശപിരിച്ചു മികവു തെളിയിച്ചുകഴിഞ്ഞു. മീശപിരിച്ചു വലിയ വിജയങ്ങളും നേടിയിട്ടുണ്ട്. പണ്ടും ഇന്നും മലയാളികൾ പൊതുവെ മീശ ആശാനായി കാണുന്നതു മോഹൻലാലിനെയാണ്. ലാൽ ജോസ് രസികൻ എന്ന ഫാൻസുകാരുടെ കഥ പറഞ്ഞ സിനിമയിൽ പറയുന്നുണ്ട് –‘ലാലേട്ടൻ മീശപിരിച്ച്, മുണ്ട് മടക്കിക്കുത്തി വന്നാൽ…’ എന്ന്. അത്രമേൽ ലാ‍ൽമീശ മലയാളികൾക്കു പ്രിയങ്കരമാണ്. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ മീശപിരിച്ചു വലിയ വിജയങ്ങൾ കൊയ്തിട്ടുണ്ട്. …

Read More »

പ്രശസ്ത സംവിധയകന്‍ ശ്യാമപ്രസാദ് ‘ഇവിടെ’ നമസ്‌കാരം അമേരിക്കയില്‍

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ പൂര്‍ണമായി ചിത്രീകരിച്ച ‘ഇവിടെ’ എന്ന മലയാള സിനിമയുടെ സംവിധായകാന്‍ ശ്യാമപ്രസാദ് നമസ്‌കാരം അമേരിക്കയില്‍ ഈ ആഴ്ച പങ്കെടുക്കുന്നു (ഫോണില്‍), ഇതിന്റെ കഥയും രചനയും നിര്‍വഹിച്ച അജയന്‍ വെണുഗോപാലന്‍, അഭിനയിച്ച സുനില്‍ വീട്ടില്‍, ദീപ്തി നായര്‍, ഹരിദെവ് എന്നിവര്‍  പ്രത്യേക അതിധികളായ് എത്തുന്ന വളരെ പ്രത്യേകതകള്‍ നിറഞ്ഞതും, ഷൂട്ടിംഗ് ലോക്കെഷനിലെ രസകരമായ കഥകള്‍ പങ്കു വെക്കുന്ന നമസ്‌കാരം അമേരിക്ക ഈ ശനിയാഴ്ച 11 മണിക്ക് പ്രവാസി ചാനലില്‍. 3 …

Read More »

നീ: എന്റെ ഓർമയുടെ വിളക്കുമരം

എന്റെ കോളജ് കാലത്താണ് വിമല ടീച്ചറെ പരിചയപ്പെടുന്നത്. കസൻദ്സാക്കീസിനെയും കമ്യൂവിനെയും കുറിച്ചുള്ള ക്ലാസുകൾക്കിടയിൽ ജനൽപ്പാളി വഴി മേയാനിറങ്ങുന്ന നോട്ടങ്ങൾ ചെന്നു തൊട്ടുരുമ്മുന്നത് പുറംവരാന്തയിലൂടെ നടക്കുന്ന വിമല ടീച്ചറിലായിരുന്നു. ചുമലിലൂടെ ഒഴുകിയിറങ്ങുന്ന ഷിഫോൺ സാരിത്തുമ്പു കാറ്റിൽ പറത്തി, വെള്ളിവരകൾ പുറത്തുകാണാത്തവിധം മുടിയിഴകൾ പിന്നിക്കെട്ടി, മൂക്കിൻ തുമ്പിലേക്കൂർന്നിറങ്ങുന്ന കറുത്ത ഫ്രെയിമിട്ട കണ്ണട ഇടയ്ക്കിടെ ചൂണ്ടുവിരൽ കൊണ്ട് മേലോട്ടുയർത്തി, ഏതു നേരവും ഏതേതോ ദൂരേക്കു നോക്കിയായിരുന്നു നടത്തം. ടീച്ചർ പോയിക്കഴിഞ്ഞാലും വരാന്തയിൽ നീണ്ടുകൊലുന്നനെ ആ …

Read More »