Home / വിനോദം / സിനിമ

സിനിമ

കൊമ്രേഡ് ഇന്‍ അമേരിക്ക

CIA

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കൊമ്രേഡ് ഇന്‍ അമേരിക്ക മേയ് 5ന് തിയറ്ററുകളില്‍ എത്തും. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖം കാര്‍ത്തികയാണ് നായിക. പാലാക്കാരനായ അജി മാത്യു എന്ന യുവാവ് അമേരിക്കയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റ ഇതിവൃത്തം. സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, ജിനു ജോസഫ്, തമിഴ് നടന്‍ ജോണ്‍ വിജയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. റഫീഖ് …

Read More »

റോക് ആന്റ് റോള്‍ ഇതിഹാസം ചക് ബെറി വിടവാങ്ങി

chuck-berry_650x400_41489878926

സംഗീതലോകത്തെ റോക് ആന്റ് റോള്‍ ഇതിഹാസം ചക് ബെറി (90) അന്തരിച്ചു. മിസൂറി സെന്റ് ചാള്‍സ് കൗണ്ടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ബോധരഹിതനാവുകയായിരുന്നു. 1984ല്‍ സമഗ്ര സംഭവാനയ്ക്ക് ആജീവനാന്ത ഗ്രാമി അവാര്‍ഡ് നേടിയ ഇദ്ദേഹം 1986ല്‍ റോക് ആന്റ് റോളില്‍ ശ്രദ്ധേയനായി. 1972ലെ മൈ ഡിങ് എ ലിങ് എന്ന പാട്ട് ലോകമെങ്ങും വമ്പിച്ച ഹിറ്റായിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. യി നെവര്‍ കാന്‍ …

Read More »

കുട്ടികളുടെ ‘24 ഹവര്‍ 0‘ ബഡ്ജറ്റ് സിനിമ തരംഗമാകുന്നു…..

16 1

മുണ്ടക്കയം: സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ കുറച്ച് പേര്‍ മാത്രം. അങ്ങനെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണാണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടനയുടെ ഉദയം. ‘തിരക്കഥാ …

Read More »

“ഞാൻ പുലയാനാണ്” കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി” – മനസ്സുറപ്പോടെ “വിനായകൻ “

vinayak1

"ഞാൻ പുലയാനാണ്" കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി,അല്ലെങ്കിൽ മറപിടിച്ച മാധ്യമങ്ങൾക്കു നേരെ ഒരു ചൂണ്ടുവിരൽ. മലയാളത്തിൽ സിനിമ അവാർഡുകൾ ആദ്യമായല്ല പ്രഗ്യാപിക്കപ്പെടുന്നതും,മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുന്നതും.എന്നാൽ വിനായകൻ എന്ന നടനും,വ്യക്തിക്കും അങ്ങിനെ ഒരു അവാർഡ് ലഭിക്കുമ്പോൾ അത് ആഘോഷം മാത്രം അല്ല,സമകാലികതയോടുള്ള ഒരു പ്രഖ്യാപനം കൂടി ആണ്.ചില കാപട്യങ്ങളുടെ പൊളിച്ചെഴുത്തുകൾ."ചില" എന്നല്ല "ചിലരുടെ കൂടി" കാപട്യങ്ങളുടെ പൊളിച്ചെഴുതുകൾ എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. കേരളത്തിന്റെ എല്ലാ പ്രവർത്തികളുടെയും ആകെ തുകയാണ് കൊച്ചി …

Read More »

24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി കാഴ്ചക്കാരുമായി ബാഹുബലി 2 ട്രെയിലര്‍

bahubali-2-final

ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി കാഴ്ചക്കാരുമായി ഇന്ത്യന്‍ സിനിമയില്‍ ചരിത്രം മാറ്റിക്കുറിച്ച് ബാഹുബലി കണ്‍ക്ലൂഷന്‍ ട്രെയിലര്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ബാഹുബലി 2 ട്രെയിലറുകളില്‍ തെലുങ്ക് ട്രെയിലര്‍ ഏതാണ്ട് രണ്ട് കോടി കടന്നു എന്നതാണ് ശ്രദ്ധേയം. ഇതാദ്യമായാണ് ഒരു ട്രയിലര്‍ ഇത്രത്തോളം പ്രേക്ഷകശ്രദ്ധ നേടുന്നത്. ബാഹുഹലി ആദ്യഭാഗത്തിനേക്കാളും ആരാധകരെ ആവേശത്തിലാക്കിയാണ് രണ്ടാം ഭാഗത്തിന്റെ കടന്നുവരവ്.

Read More »

പതിവുകള്‍ തെറ്റിച്ച് ‘അലമാര’ കേരളത്തിലെത്തും മുന്‍പേ പശ്ചിമേഷ്യയില്‍

alamara

സണ്ണി വെയ്ന്‍ ചിത്രം അലമാര കേരളത്തില്‍ ഇറങ്ങും മുന്‍പേ പശ്ചിമേഷ്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം കേരളത്തിലെത്തും മുന്‍പേ പശ്ചിമേഷ്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തില്‍ മാര്‍ച്ച് 16 നും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മാര്‍ച്ച് 17 നും റിലീസ് ചെയ്യുന്നു. സാധാരണയായി കേരളത്തില്‍ റിലീസ്‌ചെയ്ത് ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലെ മലയാളികള്‍ക്ക് മുന്‍പേ ഒരു മലയാള …

Read More »

തെരഞ്ഞെടുപ്പ് ചട്ടലംഘനം: നിലമ്പൂരിലെ ചലചിത്രമേളയില്‍ കമല്‍ പങ്കെടുക്കരുതെന്ന് കലക്റ്റര്‍

kamal

മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലമ്പൂരില്‍ നാളെ മുതല്‍ നടക്കാന്‍ പോകുന്ന ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രമേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് മലപ്പുറം ജില്ലാ കലക്റ്റര്‍. ഇക്കാര്യമറിയിച്ച് കലക്റ്റര്‍ കമലിന് നോട്ടിസ് നല്‍കുകയും ചെയ്തു. കേരള ചലചിത്ര അക്കാദമി ചെര്‍മാന്‍ കൂടിയായ കമല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് മുസ്‌ലിം ലീഗ് നല്‍കിയ പരാതിയിലാണ് കലക്റ്ററുടെ നടപടി. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദറാണ് ഇതുസംബന്ധിച്ച് ജില്ലാ കലക്റ്റര്‍ക്ക് പരാതി …

Read More »

തരംഗമായി നുമ്മടെ കൊച്ചി പാട്ട് : കണ്ടത് രണ്ട് മില്ല്യണിലധികം പേര്‍

honey-bee-2

ചിത്രം ഇറങ്ങുന്നതിനു മുന്‍പേ പ്രക്ഷകശ്രദ്ധ നേടി ഹണീബീ 2. ചിത്രത്തിലെ നുമ്മടെ കൊച്ചി എന്നു തുടങ്ങുന്ന ഗാനമാണ് ആരാധകര്‍ക്കിടയില്‍ ഇളകി മറിയുന്നത്. നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഔദ്യോഗിക പ്രെമോ ഗാനമായ നുമ്മടെ കൊച്ചി ഓണ്‍ലൈനില്‍ ഇതുവരെ കണ്ടുകഴിഞ്ഞത് ഇരുപത് ലക്ഷത്തിലധികം പേരാണ്. കൊച്ചിയുടെ സംസ്‌കാരത്തേയും പ്രത്യേകതകളേയും ആസ്പദമാക്കിയുള്ള പാട്ട് കൊച്ചി ഭാഷയില്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആസിഫ് …

Read More »

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ കന്നഡ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

8f2a1edf85372085eaf2a3c6f5f57b5f (1)

സിനിമയില്‍ അവസരം വരാമെന്ന വ്യാജേന വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കന്നഡ സിനിമാ നിര്‍മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വീരേഷ് വി എന്ന പ്രമുഖ നിര്‍മാതാവാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യുന്നതിന് മുന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇവിടെയെത്തി ഇയാളെ മര്‍ദ്ദിച്ചു. ഒരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഇാളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

Read More »

വ്യവസ്ഥിതിക്ക് എതിരെയുളള യുവാക്കളുടെ പ്രതിഷേധമാണ് ലഭിച്ച അവാര്‍ഡ് ;വിനായകന്‍

vinayakan

വ്യവസ്ഥിതിക്ക് എതിരെയുളള യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്ന് വിനായകന്‍. പ്രണയമില്ലാതാകുന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പ്രണയത്തെ തല്ലിയോടിക്കാനാണ് പലരും ശ്രമിക്കുന്നത്. മറൈന്‍ ഡ്രൈവിലടക്കം കണ്ടത് ഇതാണെന്നും വിനായകന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിനിമയില്‍ ജാതിവേര്‍തിരിവുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് താന്‍ അത് തിരിച്ചറിഞ്ഞതാണെന്നും വിനായകന്‍ ആരോപിച്ചു.

Read More »