Home / വിനോദം / സിനിമ (page 2)

സിനിമ

സലിംകുമാറിനൊപ്പം അമേരിക്കൻ മലയാളികളുടെ ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’

പ്രശസ്തതാരം സലിംകുമാർ ഈ പുതുവത്സരത്തിൽ  പ്രേക്ഷകർക്ക് മുന്നിൽ  എത്തുന്നത് ഫാമിലിയും ഫാന്റസിയും ചേരുന്ന ഒരു കോമഡി ചിത്രവുമായാണ്.  ജയറാം, അനുശ്രീ, നെടുമുടി വേണു, സലിം കുമാർ, ശ്രീനിവാസൻ, ഹരിശ്രീ അശോകൻ, സുരഭി ലക്ഷ്മി, ഇന്ദ്രൻസ്, കോട്ടയം പ്രദീപ് എന്നിവരാണ് സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദെെവമേ കെെതൊഴാം K.കുമാറാകണം” എന്ന ചിത്രത്തിലെ പ്രധാന താരനിര.    പേരിൽ തന്നെ ചിരിയുണർത്തുന്ന ചിത്രവുമായി സലിം കുമാർ എത്തുമ്പോൾ നിർമാതാക്കളായി കൂടെയുള്ളത് അമേരിക്കൻ മലയാളികളുടെ …

Read More »

കായംകുളം കൊച്ചുണ്ണിയെ കാണാൻ സൂര്യയും ജ്യോതികയും

നിവിൻ പോളി കേന്ദ്ര കഥാപത്രമാകുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി.കായംകുളം കൊച്ചുണ്ണിയെ കാണാൻ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മംഗലാപുരത്തെ സെറ്റിലേക്ക് രണ്ട് സൂപ്പർ താരങ്ങൾ എത്തി. താരദമ്പതിമാരായ സൂര്യയും ജ്യോതികയുമാണ് കായംകുളം കൊച്ചുണ്ണിയെ നേരില്‍ കാണാനും നിവിനും റോഷന്‍ ആന്‍ഡ്രൂസിനും ആശംസകളര്‍പ്പിക്കാനും എത്തിയത്.ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജ്യോതികയ്ക്ക് ഗംഭീര തിരിച്ചു വരവ് സമ്മാനിച്ച ചിത്രമായ മുപ്പത്താറ് വയതിനിലെ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ …

Read More »

ഒരു ആർമി മേജർ ആയി അറിയപ്പെടാനാണ് എന്നും താൽപര്യം – മേജർ രവി

മലയാള സിനിമാ അഭ്രപാളികളിൽ അത്യന്തം സാഹസികമായ സൈനീക നീക്കങ്ങളുടെയും , കമാൻഡോ ഓപ്പറേഷനുകളുടെയും ത്രസിപ്പിക്കുന്ന ദൃശ്യാനുഭവങ്ങൾ  മലയാള പ്രേക്ഷകർക്കു പരിചയപ്പെടുത്തിയ മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റ് ഡയറക്ടർ ആണ് മേജർ രവി  .  അമേരിക്കൻ മലയാളികൾക്കു വേണ്ടി മേജർ രവിയുമായി   ജിനേഷ് തമ്പി  നടത്തിയ പ്രത്യേക  അഭിമുഖം  1) മലയാളത്തിലെ ഹിറ്റ് ഡയറക്ടർ ആയ  മേജർ രവിക്ക്  ആർമി മേജർ  എന്ന നിലയിലാണോ അതോ ഒരു പ്രശസ്ത സിനിമാ  സംവിധായകൻ …

Read More »

സഹീര്‍ഖാനും സാഗരികയും വിവാഹിതരായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഘാട്കയും വിവാഹിതരായി. ഇന്ന് രാവിലെയാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതത്. സഹീര്‍ഖാന്റെ പ്രോസ്‌പോട്ട് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ ബിസിനസ് മേധാവിയായ അഞ്ജന ശര്‍മ്മയാണ് ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.കഴിഞ്ഞദിവസം സാഗരികയുടെ സുഹൃത്തും ചക് ദേ ഇന്ത്യ സിനിമയില്‍ അഭിനയിച്ച താരവുമായ വിദ്യ മാല്‍വദേ ഇവരുടെ വിവാഹ ക്ഷണക്കത്ത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം ചടങ്ങില്‍ പങ്കെടുക്കാനായി തയ്യാറെടുക്കുന്ന …

Read More »

പദ്മാവതി വിവാദം: വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണ്

ന്യൂഡല്‍ഹി:പദ്മാവതി ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദങ്ങളെല്ലാം തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണ് വച്ചാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 2018ല്‍ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രബലമായവിഭാഗമാണ് രജപുത്രര്‍. അത് കൊണ്ടുതന്നെ അവരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഏതറ്റംവരെയും പോകാന്‍ തയാറുമാണ്.ചരിത്രത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രങ്ങളും ആത്മകഥാപരമായ ചലച്ചിത്ര ആഖ്യാനങ്ങളുമെല്ലാം എന്നും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിട്ടുളളത്. പദ്മാവതിയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രജപുത്ര രാജ …

Read More »

കട്ടന്‍ചായ അത്ര ദുര്‍ബലനൊന്നുമല്ല

കൊച്ചി: ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ! കേട്ടാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമുള്ള കാര്യമാണ് ഇത്. എന്നാല്‍ സംഭവം തള്ളല്ല. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്‌റോണ്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ കട്ടന്‍ ചായയുടെ വിലയാണിത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ പി വി ആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു …

Read More »

തകഴിയുടെ കയര്‍ പ്രമേയമാക്കി ജയരാജിന്റെ സിനിമ നവരസ പരമ്പരയിലെ ആറാം ആറാം ചിത്രം -ഭയാനകം

ആലപ്പുഴ:തകഴിയുടെ കയര്‍ പ്രമേയമാക്കി ജയരാജിന്റെ സിനിമ നവരസ പരമ്പരയിലെ ആറാം ആറാം ചിത്രം .ഭയാനകം എന്നുപേരിട്ട ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. വിവിധ തലമുറകളുടെ കഥ പറയുന്ന നോവലിലെ കഥാപാത്രങ്ങളില്‍ ഒന്നായ പോസ്റ്റുമാനാണ് ചിത്രത്തിലെ നായകന്‍. രൺജി പണിക്കര്‍ പോസ്റ്റുമാനായി എത്തുന്നു. രൺജിയുടെ ആദ്യനായകവേഷമാണിത്. ജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് എം.കെ.അര്‍ജുനന്‍ സംഗീതം നല്‍കും. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. ആശാ ശരത്ത്, ഗിരീഷ് …

Read More »

പദ്മാവതി സിനിമക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതി സിനിമക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. അക്രമങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ കത്തില്‍ സിനിമക്കെതിരെയുള്ള ജനവികാരം സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഡിസംബര്‍ ഒന്നിന് സിനിമ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.ചിത്രത്തിനെതിരെ യുപിയില്‍ പ്രതിഷേധം ശക്തമാണ്. സ്ത്രീകളുള്‍പ്പെടെ വലിയ ജനക്കൂട്ടം തെരുവിലിറങ്ങുന്നു. സിനിമ റിലീസ് ചെയ്താല്‍ അക്രമപരമ്പരകള്‍ …

Read More »

ആന്ധ്രയിലും തലയുയര്‍ത്തി മലയാളത്തിന്റെ ലാലേട്ടന്‍

ഹൈദരാബാദ്: ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാനമായി. 2016 ലെ പുരസ്‌കാരങ്ങളില്‍ മോഹന്‍ലാല്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാ ഗാരേജിലെ അഭിനയമാണ് ലാലേട്ടന് തിളക്കമായത്. ഒരു മലയാള നടന്‍ ഇതാദ്യമായാണ് ആന്ധ്രസര്‍ക്കാരിന്റെ പുരസ്‌കാരനേട്ടം സ്വന്തമാക്കിയത്. ജനതാ ഗാരേജിലെ പ്രകടനത്തോടെ തെലുങ്കിലും മോഹന്‍ലാല്‍ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയിരുന്നു.135 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ജൂനിയര്‍ എന്‍ടിആറിനാണ് മികച്ച നടനുള്ള പുരസ്‌കാരം. ജനതാ ഗാരേജിലെ …

Read More »

‘ആമാശയം’ ഉടന്‍ പ്രദര്‍ശനത്തിനെത്തും

കോട്ടയം: സംഘടിതസമൂഹത്തിന്റെ ആശയപ്രചാരണത്തിനു മുന്നില്‍ നിസ്സഹായനായി നിന്നുപോകേണ്ടിവരുന്ന സാധാരണക്കാരനായ ഒരാളുടെ കഥപറയുന്ന ആമാശയം എന്ന ഹ്രസ്വചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ജനസിസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കൊട്ടാരക്കര (ബിജു ജോൺ) നിർമ്മിക്കുന്ന ഹൃസ്വചിത്രത്തിന്റെ സംവിധാനം മാധ്യമപ്രവര്‍ത്തകനായ അനീഷ് ആലക്കോട് നിര്‍വഹിച്ചിരിക്കുന്നു. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിലെ ജേര്‍ണലിസം വിഭാഗത്തിന്റെ സഹായത്തോടെ തയാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചന എ.വി.സുനിലിലാണ്. ജിജോയും അമലും ക്യാമറ ചലിപ്പിക്കുന്നു. സോജന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സിബല്‍ പ്രേം …

Read More »