Home / വിനോദം / സിനിമ (page 20)

സിനിമ

സ്റ്റൈല്‍ മന്നന്റെ വീട്ടുപടിക്കല്‍ കര്‍ഷകസമരം വരുന്നു

ചെന്നൈ: 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന ആരോപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ വസതിക്ക് മുമ്പില്‍ കര്‍ഷക കൂട്ടായ്മ സമരത്തിനൊരുങ്ങുന്നു. തമിഴ് പ്രാദേശിക ചാനലാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ഷക കൂട്ടായ്മയായ അയ്യക്കന്നു ആണ് സമരത്തിനൊരുങ്ങുന്നത്. കാവേരി നദീ തര്‍ക്കം കത്തിനില്‍ക്കുന്ന 2002ല്‍ കര്‍ഷകരുടെ ക്ഷേമത്തിന് രജനികാന്ത് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. വാഗ്ദാനം നല്‍കി 14 വര്‍ഷം കഴിഞ്ഞിട്ടും രജനികാന്ത് വാക്ക് പാലിച്ചില്ലെന്നാണ് കര്‍ഷകരുടെ …

Read More »

ഇനി ലിസി ലക്ഷ്മി: പ്രിയദര്‍ശനനെ പേരില്‍ നിന്ന് മുറിച്ചുമാറ്റി

തിരുവനന്തപുരം: നടി ലിസി പ്രിയദര്‍ശന്‍ ഇനിമുതല്‍ ലിസി ലക്ഷ്മി. സംവിധായകന്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞതോടെയാണ് ലിസി പേരില്‍ മാറ്റം വരുത്തുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ലിസി പ്രിയദര്‍ശന്‍ എന്ന പേര് മാറ്റി ലിസി ലക്ഷ്മി എന്നാക്കി. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികളും ലിസി ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൂടാതെ ഫേസ്ബുക്കിലും ഇനി ലിസി ലക്ഷ്മി എന്നായിരിക്കും. 2014 ഡിസംബര്‍ ഒന്നാം തീയതിയാണ് ലിസിയും പ്രിയദര്‍ശനും തമ്മില്‍ നിയമപ്രകാരം വിവാഹമോചിതരായത്. എന്നാല്‍ വേര്‍പിരിയാനുണ്ടായ …

Read More »

കസബയുടെ പുതിയ പോസ്റ്ററെത്തി

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന കസബയുടെ പുതിയ പോസ്റ്ററെത്തി. മറ്റ് പോസ്റ്ററുകളിലേതെന്ന പോലെ പൊലീസ് യൂണിഫോമിലാണ് മമ്മൂട്ടി മൂന്നാമത്തെ പോസ്റ്ററിലും എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ആദ്യത്തെ രണ്ട് പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ‘സ്വീകരണം’ ലഭിച്ചിരുന്നു. മമ്മൂട്ടി രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ചിത്രം നിര്‍മ്മിക്കുന്നത് ആലീസ് ജോര്‍ജാണ്. …

Read More »

അന്ന് യുവാക്കളുടെ ലഹരി: ഇന്ന് ലഹരികടത്ത് റാണി

മുംബൈ: 90കളില്‍ ബോളിവുഡിലെ നായികാനടിയായി യുവാക്കളുടെ ലഹരിയായി നിറഞ്ഞുനിന്ന മമത കുല്‍കര്‍ണി മയക്കുമരുന്നു മാഫിയയിലെ പ്രധാനിയെന്ന് മഹാരാഷ്ട്ര പൊലീസ്. കഴിഞ്ഞ ഏപ്രിലില്‍ താണെ പൊലീസ് 2000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നായ എഫഡ്രിന്‍ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മമത കുല്‍കര്‍ണിയിലും ഭര്‍ത്താവ് വിക്കി ഗോസ്വാമിയിലും എത്തിച്ചേര്‍ന്നത്. അമേരിക്കയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് തലവനാണ് വിക്കി ഗോസ്വാമി. ഇതോടെ വിദേശത്തുകഴിയുന്ന മമതയെ പിടികൂടാന്‍ റെഡ്‌കോര്‍ണര്‍ നോട്ടീസിന് പൊലീസ് നീക്കംതുടങ്ങി. …

Read More »

പ്രേത സിനിമയായ കോൻജുറിങ്ങ്-2 കണ്ടയാൾ പേടിച്ചു മരിച്ചു

ഹൈദരാബാദ്: ഓരോരുത്തരുടെയും മരണത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ചിലർ സ്വാഭാവിക മരണത്തിന് കീഴടങ്ങുമ്പോൾ മറ്ര് ചിലരുടെ മുന്നിൽ അപകടത്തിന്റെയും രോഗത്തിന്റെയും രൂപത്തിലാണ് മരണം എത്തുന്നത്. എന്നാൽ സിനിമ കാണുന്നത് മരണത്തിന് കാരണമായെന്ന വാർത്ത അധികം കേട്ടിട്ടില്ല. ആന്ധ്രാപ്രദേശിലാണ് സംഭവം. അടുത്തിടെ പുറത്തിറങ്ങിയ കോൻജുറിങ്ങ്-2 ആണ് സംഭവത്തിലെ വില്ലൻ. ആന്ധ്രാപ്രദേശിലെ തിരുമണ്ണാമലൈയിലുള്ള 60വയസുകാരനാണ് തിയറ്ററിനുള്ളിൽ കോൻജുറിങ്ങ്-2 സിനിമ കണ്ടു കൊണ്ടിരിക്കെ പേടിച്ച് മരിച്ചത്. പ്രദേശത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഇയാൾ സിനിമ കണ്ട് …

Read More »

മസില്‍മാനായി ആമിര്‍ ഖാന്‍

ബോളിവുഡ് താരം ആമിര്‍ ഖാന്റെ പുതിയ ഗെറ്റപ്പിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. കുറച്ച് നാളുകള്‍ക്ക് മുന്‍പ് തടിവെച്ച് കണ്ട ആമിര്‍ ഇപ്പോള്‍ സിക്‌സ് പാക്ക് മസിലുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആമിര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രം ദങ്കലിന് വേണ്ടിയാണ് ആമിറിന്റെ ഈ അദ്ധ്വാനം. പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത …

Read More »

‘അച്ഛന്‍ എന്നെ പറക്കാന്‍ വിട്ടു; ഞാനെന്റെ മകനെയും വിടുന്നു’

”അച്ഛനെ കുറിച്ച് പറയുമ്പോള്‍ വികാരാധീനനാവും മോഹന്‍ലാല്‍. എന്റെ അച്ഛന്‍ എന്നോട് എങ്ങിനെയായിരുന്നോ അതുപോലെയാണ് ഞാന്‍ എന്റെ മകനോടും. അച്ഛന്‍ എന്നെ എന്റെ ഇഷ്ടത്തിന് പറക്കാന്‍ വിട്ടു. അതുപോലെ ഞാന്‍ എന്റെ മകനെയും പറക്കാന്‍ വിടുന്നു”. സമുദ്രക്കനി സംവിധാനം ചെയ്യുന്ന അപ്പ എന്ന ചിത്രത്തിന്റെ പ്രൊമോയിലാണ് മോഹന്‍ലാല്‍ തന്റെ അച്ഛനെ അനുസ്മരിക്കുന്നത്. ”അച്ഛന്‍ എപ്പോഴും എന്റെ കൂടെയുണ്ട്. ഒരു കാറ്റായി, സുഗന്ധമായി, പ്രഭാതമായി, പ്രദോഷമായി, സന്ധ്യയായി, രാത്രിയായി എന്റടുത്ത് വരും ഓര്‍മകളിലൂടെ. …

Read More »

ബാഹുബലി 2; ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നത് 30 കോടി ചെലവഴിച്ച്

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിച്ചതിന് പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം മാത്രം ചിത്രീകരിക്കാന്‍ 30 കോടി രൂപ ചെലവഴിക്കുന്നതായാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് പത്ത് കോടി ചെലവഴിച്ചായിരുന്നു. ക്ലൈമാക്‌സ് ചിത്രീകരണം ജൂണ്‍ പതിമൂന്നിനാണ് ആരംഭിക്കുക. പത്ത് ആഴ്ചയോളം ഇത് നീണ്ടു നില്‍ക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ …

Read More »

ട്രെയിലറില്‍ പുതുമ തീര്‍ത്ത് ഒഴിവുദിവസത്തെ കളി

മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ഒഴിവുദിവസത്തെ കളിയുടെ ട്രെയിലര്‍ പുറത്തു വന്നു. പതിവു സിനിമാകാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കി സനല്‍കുമാര്‍ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജൂണ്‍ 17-ന് ചിത്രം തീയറ്ററുകളിലെത്തും. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ചെറുപ്പക്കാരായ ഒരുകൂട്ടം സുഹൃത്തുക്കള്‍ വനത്തിലേക്ക് നടത്തുന്ന ഉല്ലാസയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തങ്ങളുടെ വിനോദയാത്ര ആഘോഷമാക്കി മാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പിന്നീട് പല …

Read More »

ഹോളിവുഡിനെ ത്രസിപ്പിക്കാന്‍ ഗ്ലാമര്‍വേഷത്തില്‍ ദീപികയെത്തുന്നു, വീന്‍ ഡീസലിനൊപ്പം

ഹോളിവുഡ് ആക്ഷന്‍ ഹീറോ വിന്‍ ഡീസലിനൊപ്പം ഗ്ലാമറസായി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍. ഹോളിവുഡ് ചിത്രം ത്രിബിള്‍ എക്‌സ് ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍കേജിലാണ് വിന്‍ ഡീസലിന്റെ നായികയായി ദീപികയെത്തുന്നത്. വിന്‍ ഡീസല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ദീപികയോടൊപ്പമുള്ള പുതിയ ചിത്രം പുറത്തു വിട്ടത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ത്രിബിള്‍ എക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച ആക്ഷന്‍ താരമാണ് വിന്‍ ഡീസല്‍. ഹോളിവുഡില്‍ ഏറെ ആരാധകരുള്ള ത്രിബിള്‍ എക്‌സ് സീരിയസിന്റെ …

Read More »