Home / വിനോദം / സിനിമ (page 4)

സിനിമ

മുളകുപാടം ചൂടില്‍: ദിലീപ് അകത്തായാലും ചിത്രം പുറത്തിറക്കും

കൊച്ചി:നായകന്‍ ദിലീപ് അടുത്തെങ്ങും പുറത്തിറങ്ങില്ലെന്നു ബോധ്യമായതോടെ രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പുതിയ തീരുമാനത്തിലേക്ക്. പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച ദിലീപ് ചിത്രത്തിന്റെ ഭാവി എന്താകുമെന്ന കൗതുകത്തിലാണ് സിനിമാലോകം. അതിനിടെ എന്തുവന്നാലും രാമലീല തീയറ്ററിലെത്തിക്കാന്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓണച്ചിത്രങ്ങള്‍ക്കു തൊട്ടു പിന്നാലെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യം നീണ്ടു പോകുന്നതിനാല്‍ അതില്‍ ഇനി പ്രതീക്ഷ …

Read More »

ഡോ. എ.കെ. പിള്ള നിർമിച്ച ഡോ. ബിജുവിന്റെ അന്യഭാഷാ ചിത്രം, “സൗണ്ട് ഓഫ് സൈലൻസ് ” അന്തർദേശീയ ചലച്ചിത്രമേളകളിലേക്ക്.

മായാ മൂവീസിന്റെ ബാനറിൽ അമേരിക്കൻ മലയാളി ഡോ. എ.കെ. പിള്ള നിർമിച്ച ഡോ. ബിജുവിന്റെ ആദ്യ അന്യഭാഷാ ചിത്രം, "സൗണ്ട് ഓഫ് സൈലൻസ് " ശ്രദ്ധേയമായ അന്തർദേശീയ ചലച്ചിത്രമേളകളിലേക്ക്. കസാഖിസ്ഥാനിലെ യൂറേഷ്യാ ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ആദ്യപ്രദർശനം (വേൾഡ് പ്രീമിയർ). 'മോൺട്രീയൽ ഫെസ്റ്റിവൽ' ഉൾപ്പെടെ ശ്രദ്ധേയമായ പത്തോളം മേളകളുടെ മത്സര വിഭാഗത്തിലേക്ക് ഇതിനകം "സൗണ്ട് ഓഫ് സൈലൻസ്" തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഗോൾഡൻ ഗ്ലോബ് പുരസ്കാര നോമിനേഷനുകൾക്കായുള്ള ചിത്രത്തിന്റെ ഔദ്യോഗിക പ്രദർശനം സെപ്റ്റംബർ  അവസാനം ലോസ് …

Read More »

പി.സി.ജോര്‍ജിനെതിരേ സിനിമയിലെ വനിതാകൂട്ടായ്മ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീ കൂട്ടായ് മയായ വിമന്‍ ഇന്‍ കളക്ടീവ് . സാമൂഹ്യ ബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല പി സി ജോര്‍ജിന്റേതെന്ന് സംഘടനയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. തനിക്ക് നേരെ …

Read More »

നഗ്നരായ സിനിമാക്കാര്‍

കൊച്ചി:ആദ്യ പോസ്റ്ററിലൂടെ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ചിത്രമാണ് ഏക. പോസ്റ്ററില്‍ നഗ്‌നയായി എത്തുന്ന യുവതിയുടെ ചിത്രമാണ് വിവാദമായത്. റോഡ് മൂവി വിഭാഗത്തില്‍പെടുന്ന ചിത്രം ലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥ പറയുന്നു. രെഹാന ഫാത്തിമയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ രെഹാന ഫാത്തിമയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനനടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് …

Read More »

തിരുവനന്തപുരത്തെ സിനിമ ടൂറിസത്തിന്റെ തലസ്ഥാനമാക്കാൻ പദ്ധതിയുമായി ഇൻഡിവുഡ്

സിനിമയ്ക്കും, ടൂറിസത്തിനും അനന്തസാധ്യതകളുള്ള തിരുവനന്തപുരത്തെ പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് 10 ബില്യൺ യുഎസ് ഡോളർ പ്രോജെക്ടയ ഇൻഡിവുഡ് തുടക്കം കുറിച്ചു.  ട്രാവൻകൂർ ട്രഷേർസ് (അനന്തവിസ്മയം) എന്ന പേരിൽ ഇൻഡിവുഡ് ഫിലിം ടൂറിസം അവതരിപ്പിക്കുന്ന ടൂർ പാക്കേജിൽ നഗരത്തിലെ പ്രമുഖ സിനിമ, ടൂറിസം കേന്ദ്രങ്ങളായ രാജ്യത്തെ ഒരേയൊരു ഡ്യൂവൽ 4 കെ തീയേറ്ററായ ഏരീസ് പ്ലെക്സ്, ഏരീസ് വിസ്മയാസ് മാക്സ് സ്റ്റുഡിയോ, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലോകത്തെ ഏറ്റവും നീളം …

Read More »

മിന്നാമിനുങ്ങ്‘ ഒരു സ്ത്രീപക്ഷ സിനിമയോ…..? (സിനിമ നിരൂപണം: സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍))

മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും ആ ഒരു മിന്നലാട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അധികം ആരവവും ബഹളവും ഇല്ലാതെ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ എനിക്ക് പറ്റി. ഇതൊരു സ്ത്രീപക്ഷ സിനിമയെന്ന് തന്നെ വിശേഷിപ്പിക്കാന്‍ എനിക്കാവില്ല. അതാണ് സത്യവും എന്നാണ് എനിക്ക് തോന്നുന്നത്. അറുപതുകളിലും എഴുപതുകളിലും കുടുംബപ്രേക്ഷകരെ കുടുംബസമേതം തന്നെ സിനിമ കോട്ടയിലേയ്ക്ക് ആകര്‍ഷിച്ച ഒരു വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തരിപോലും …

Read More »

കാല്‍നൂറ്റാണ്ടിനുശേഷം ഗന്ധര്‍വനാദങ്ങള്‍ ഒന്നിക്കുന്നു

കൊച്ചി: കെ.ജെ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യനും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന 'കിണര്‍' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നത്. തമിഴും മലയാളവും ഇടകലര്‍ന്നുള്ള പാട്ടണിത് മലയാളം വരികള്‍ യേശുദാസും തമിഴ് വരികള്‍ എസ്പിബിയും പാടുന്നു. എം. ജയചന്ദ്രനാണ് സംഗീതം. ഹരിനാരായണനും പളനി ഭാരതിയുമാണ് രചന. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ ' കാട്ടുകുയിലെ...' …

Read More »

സോഹൻ റോയ് ന്യൂയോർക്ക് ആസ്ഥാനമായ ഐ.എ.ടി.എ.എസിൽ അംഗമായി

ന്യൂയോർക്ക് ആസ്ഥാനമായ ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ആർട്സ് ആൻഡ് സയൻസസ് (ഐ.എ.ടി.എ.എസ്) അംഗമായി ഹോളിവുഡ് സംവിധായകനും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറും കൂടിയായ സോഹൻ റോയ് തിരഞ്ഞെടുക്കപ്പെട്ടു. മറൈൻ, മെഡിക്കൽ, സിനിമ മേഖലകളിലെ സോഹൻ റോയിയുടെ നിസ്‌തുല്യമായ സംഭാവനകൾ പരിഗണിച്ചാണ് ഐ.എ.ടി.എ.എസ് അംഗത്വം നൽകിയത്. സോഹൻ റോയ് സംവിധാനം ചെയ്ത് ഹോളിവുഡ് ചലച്ചിത്രമായ 'ഡാം999' നിരവധി ദേശീയ പുരസ്‌കാരങ്ങളും അഞ്ച് ഓസ്‌കാർ നാമനിർദേശങ്ങളും നേടിയിരുന്നു. ഓസ്‌കാർ ലൈബ്രറിയുടെ പ്രധാനശേഖരത്തിലേക്ക് 'ഡാം999' …

Read More »

ഇന്നലെ ചുമട്ടു തൊഴിലാളി ഇന്ന് അമേരിക്കയിൽ ….. ഇത് സ്വപ്നമോ ?

ജീവിത ഭാരത്തിന്റെ ഇന്നലെകളിൽ നിന്നും മുത്തേ പൊന്നിലുടെ മലയാളികളുടെ മുത്തായി മാറിയ തിരുവനത്തുകാരൻ സുരേഷ്  ഇന്ന് ആക്ഷൻ ഹീറോ സുരേഷ് ആണ് . തന്റെ അമേരിക്കൻ പര്യടനത്തിന്റെ ത്രില്ലിൽ ആണ് ഇപ്പോൾ സുരേഷ് . കഷ്ടപ്പാടിന്റെ ജീവിത ചുമടിലൂടെ മുന്നോട്ടു നീങ്ങിയ സുരേഷിന് ജന്മസിദ്ധമായ കിട്ടിയ കഴിവ് കണ്ടറിഞ്ഞു ജീവിതത്തിനു ഒരു രണ്ടാം നിറം നൽകിയത് എബ്രിഡ് ഷൈൻ എന്ന സംവിദായകനാണ് . ആക്ഷൻ ഹീറോ ബിജുഎന്ന  ഒറ്റ ചിത്രവും …

Read More »

ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍ കേരളം എങ്ങനെ മാപ്പു പറയും ; വൈശാഖ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ വൈശാഖ് രംഗത്ത്.ദിലീപ് ഒരു കലാകാരനാണെന്നും ഇങ്ങനെയൊന്നും ചെയ്യാന്‍ ,ചെയ്യിപ്പിക്കാന്‍ ദിലീപിന് കഴിയില്ലന്നും നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം അദ്ദേഹത്തിന് നല്‍കണമെന്നും വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ആക്രമിക്കപ്പെട്ട സഹോദരിയുടെ പക്ഷത്തു തന്നെയാണ് …നീതി അത് അവളുടെ അവകാശമാണ് …തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം …തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപേട്ടനും ശിക്ഷക്ക് അര്‍ഹനാണ് …പക്ഷേ ,ദിലീപേട്ടന്‍ നിരപരാധി ആണെങ്കില്‍ …

Read More »