മമ്മൂട്ടിയെ നായകനാക്കി എ.കെ സാജൻ ഒരുക്കുന്ന പുതിയ നിയമം റിലീസിനൊരുങ്ങുകയാണ്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി അടക്കം നിരവധി പ്രമുഖർ അഭിനയിക്കുന്നു.

സിനിമയിൽ പ്രധാനവേഷത്തിൽ തമിഴ് സൂപ്പർതാരം എത്തുന്നുവെന്നതാണ് പുതിയ വാർത്ത. മറ്റാരുമല്ല യുവതാരം ആര്യയാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെത്തുന്നതെന്നാണ് കേൾക്കുന്നത്.

അടുത്തിടെ തമിഴ് നടന് ആര്യ കേരളത്തില് വന്നത് വാര്ത്തായായിരുന്നു. അന്ന് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പൃഥ്വിരാജ് മുഖ്യ വേഷം ചെയ്ത ഉറുമി എന്ന ചിത്രത്തില് അതിഥി താരമായി ആര്യ എത്തിയിരുന്നു. ശേഷം ഡബിള് ബാരലിലും അഭിനയിച്ചു.

ഭാസസ്കര് ദി റാസ്കലിന് ശേഷം മമ്മൂട്ടിയും നയന്താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം. ഫെബ്രുവരി 12നാണ് ചിത്രം റിലീസിനെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here