ന്യൂജേഴ്സി: എമേര്ജിംഗ് കേരളയുടെ മാനേജിംഗ് എഡിറ്ററും ഇന്ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്കാ, കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സി എന്നിവയുടെ സജീവ പ്രവർത്തകനുമായ സജി കീക്കാടന്റെ പിതാവ് കെ.റ്റി. വറുഗീസ് (ബേബി കീക്കാട്ടില്-74) സ്വദേശമായ ഓതറയില് നിര്യാതനായി. ദീര്ഘകാലം ഇന്ഡ്യന് ആര്മിയില് സേവനമനുഷ്ഠിച്ചിരുന്നു. നിരവധി വിശിഷ്ട സേവന മെഡലുകള് കരസ്ഥമാക്കിയിട്ടുണ്ട്. മസ്ക്കറ്റ് റോയല് ഒമാന് പോലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ക്കാരം ഫെബ്രുവരി 13 ശനിയാഴ്ച ഓതറ ലിറ്റില് ഫഌവര് മലങ്കര കാത്തലിക്ക് ചര്ച്ച് സെമിത്തേരിയില്.

ശോശാമ്മ വറുഗീസ് ആണ് ഭാര്യ. റട്ഗേഴ്സ് യൂണിവേഴ്സിറ്റി മെഡിക്കല് സെന്ററില് ഉദ്യോഗസ്തനായ സജിയെ കൂടാതെ ബിജു തോമസ് (കുവൈറ്റ്), ജിജി റോയി എന്നിവരാണ് മക്കള്. മരുമക്കള്: ലാലി (കുവൈറ്റ്), അശ്വതി (ന്യൂജേഴ്സി), റോയി വറുഗീസ്, കൊച്ചുമക്കള്: ജൂവല്, ജോയല്, ജസ്റ്റിന്, അക്ഷയ്, സിയാന, ജെറീന, മെറീന, സെറീന.

പരേതന്റെ നിര്യാണത്തില് കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സി, ഇന്ഡ്യന് അസോസിയേഷന് ഓഫ് ന്യൂജേഴ്സി എന്നീ സംഘടനകള് അനുശോചനം രേഖപ്പെടുത്തി.getNewsImages (18)

LEAVE A REPLY

Please enter your comment!
Please enter your name here