Home / ഫോമ / ഫോമാ ബൈലോ പരിഷ്‌കരണം: പ്രതികരണം ശക്തം

ഫോമാ ബൈലോ പരിഷ്‌കരണം: പ്രതികരണം ശക്തം

getPcchoto.php_1-300x222കാലിഫോര്‍ണിയ: ഫോമായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫോമായുടെ ബൈലോ കമ്മറ്റി അറിയിച്ചു.


മേയ്‌ മാസം അവസാനത്തോടെ തീരുന്ന അഭിപ്രായ ശേഖരണത്തോടെ ഒന്നാം ഘട്ടം പര്യവസാനിക്കും. ഇതിനു വേണ്ടി, പ്രാരഭ നടപടികള്‍ എടുത്തു വിജയിപ്പിച്ച കമ്മറ്റിയംഗം ജെ.മാത്യൂ സാറിനെ ഫോമാ ദേശീയ കമ്മറ്റി മുക്തകണ്‌ഠം പ്രശംസിച്ചു.

അംഗസംഘടനകളില്‍ നിന്ന്‌ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ്‌ അടുത്ത ഘട്ടം. ഇതിനോടകം നിര്‍ദ്ദിഷ്ട കിറ്റുകള്‍ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകള്‍ ദയവായി അതാതു റീജിയനിലെ ഫോമാ കമ്മറ്റിയംഗവുമായി ബന്ധപ്പെടുകയോ, ഫോമയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ ചെയ്യണ്ടതാണ്‌. www.FOMAA.com

പന്തളം ബിജു തോമസ്‌ ചെയര്‍മാനായുള്ള ഈ കമ്മറ്റിയില്‍, ജെ.മാത്യൂ സര്‍, രാജു വര്‍ഗീസ്‌, ഡോ. ജെയിംസ്‌ കുറുച്ചി എന്നിവരും അംഗങ്ങളാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009

Check Also

ഫോമ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം ഇദം‌പ്രഥമമായി നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി. …

Leave a Reply

Your email address will not be published. Required fields are marked *